സുല്ത്താന് ബത്തേരി: നമ്പിക്കൊല്ലി-കല്ലൂര് ലിങ്ക് റോഡില് മഴയില് രൂപപ്പെട്ട കുഴികള് ഇരുചക്രവാഹന യാത്രക്കാര്ക്ക് അപകടഭീഷണിയാകുന്നു. കഴിഞ്ഞ ദിവസങ്ങളി
സുല്ത്താന് ബത്തേരി: നമ്പിക്കൊല്ലി-കല്ലൂര് ലിങ്ക് റോഡില് മഴയില് രൂപപ്പെട്ട കുഴികള് ഇരുചക്രവാഹന യാത്രക്കാര്ക്ക് അപകടഭീഷണിയാകുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയെത്തുടര്ന്ന് റോഡിന്റെ വിവിധ ഭാഗങ്ങളില് വെള്ളം ഒലിച്ചിറങ്ങിയാണ് കുഴികള് രൂപപ്പെട്ടത്.
കുഴികള് ശ്രദ്ധയില്പ്പെടാതെ ഇരുചക്രവാഹനങ്ങള് അപകടത്തില്പ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. രാത്രികാലങ്ങളില് കുഴികള് തിരിച്ചറിയാന് കഴിയാത്തത് അപകടസാധ്യത വര്ധിപ്പിക്കുന്നു. റോഡിന്റെ വിവിധ ഭാഗങ്ങളില് വെള്ളം കെട്ടിനില്ക്കുന്നതും യാത്രക്കാര്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അപകടസാധ്യത ഒഴിവാക്കാന് റോഡിലെ കുഴികള് അടച്ച് ഗതാഗതയോഗ്യമാക്കാന് ബന്ധപ്പെട്ട അധികൃതര് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.