മെഗാ രക്തദാന ക്യാന്പ് പനമരം പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമിറ്റം ഉദ്ഘാടനം ചെയ്യുന്നു.
കൽപ്പറ്റ: പനമരം ജനമൈത്രി പൊലിസ് കാപ്പുംച്ചാൽ ഡബ്ല്യുഎംഒ ആർട്സ് ആൻഡ് സയൻസ് കോളജുമായി സഹകരിച്ച് മെഗാ രക്തദാന ക്യാന്പ് സംഘടിപ്പിച്ചു.
എൻഎസ്എസ്, എൻസിസി യൂണിറ്റുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാന്പ് പനമരം പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമിറ്റം ഉദ്ഘാടനം ചെയ്തു.
കൽപ്പറ്റ ജനറൽ ആശുപത്രിയിലെ ബ്ലഡ് ഡൊണേഷൻ ബാങ്കിലേക്കാണ് രക്തം ശേഖരിച്ചത്. കോളജ് വൈസ് പ്രിൻസിപ്പൽ പി.വി. നീതു അധ്യക്ഷത വഹിച്ചു. പനമരം എഎസ്ഐ സുബീഷ്, ജനമൈത്രി പൊലിസ് പ്രതിനിധി സുരേഷ്, അസിസ്റ്റന്റ് പ്രഫസർ സഫീറ, ഡോ. ശുഭ, വിദ്യാർഥി പ്രതിനിധികളായ സഫുവാൻ, ഫിദ ഫാത്തിമ എന്നിവർ പ്രസംഗിച്ചു.