x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പ​ക​ട​ത്തി​ല്‍​പെ​ടു​ന്ന​വ​ര്‍​ക്ക് 1.5 ല​ക്ഷം രൂ​പ​യു​ടെ പ​ണ​ര​ഹി​ത അ​ടി​യ​ന്ത​ര ചി​കി​ത്സ

വെബ് ഡെസ്ക്
Published: October 14, 2026 04:22 AM IST | Updated: October 14, 2026 04:22 AM IST

പിഎം റാ​ഹ​ത്ത് പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല പ​രി​ശീ​ല​ന പ​രി​പാ​ടി ജി​ല്ലാ ക​ള​ക്ട​ര്‍ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പിഎം റാ​ഹ​ത്ത് പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല പ​രി​ശീ​ല​ന പ​രി​പാ​ടി സംഘടിപ്പിച്ചു

കോ​ഴി​ക്കോ​ട്: റോ​ഡ​പ​ക​ട​ങ്ങ​ളി​ല്‍​പ്പെ​ടു​ന്ന​വ​ര്‍​ക്ക് സ​മ​യ​ബ​ന്ധി​ത​മാ​യി അ​ടി​യ​ന്ത​ര ചി​കി​ത്സ​യും ആ​ശു​പ​ത്രി പ​രി​ച​ര​ണ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള പ്ര​ധാ​ന​മ​ന്ത്രി പി​എം റാ​ഹ​ത്ത് പ​ദ്ധ​തി​യു​ടെ ഫ​ല​പ്ര​ദ​മാ​യ ന​ട​ത്തി​പ്പി​നാ​യി ജി​ല്ലാ ക​ള​ക്ട​ര്‍ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ജി​ല്ലാ​ത​ല പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. കേ​ന്ദ്ര റോ​ഡ് ഗ​താ​ഗ​ത-​ഹൈ​വേ മ​ന്ത്രാ​ല​യം ന​ട​പ്പാ​ക്കു​ന്ന ഈ ​പ​ദ്ധ​തി ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ സ​ര്‍​ക്കാ​ര്‍,സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ മു​ഖേ​ന​യും കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​ശീ​ല​നം ഒ​രു​ക്കി​യ​ത്.

പ​ദ്ധ​തി പ്ര​കാ​രം റോ​ഡ​പ​ക​ട​ങ്ങ​ളി​ല്‍​പ്പെ​ടു​ന്ന​വ​ര്‍​ക്ക് അ​പ​ക​ടം ന​ട​ന്ന തീ​യ​തി മു​ത​ല്‍ പ​ര​മാ​വ​ധി ഏ​ഴു ദി​വ​സ​ത്തേ​ക്ക് 1.5 ല​ക്ഷം വ​രെ പൂ​ര്‍​ണ​മാ​യും പ​ണ​ര​ഹി​ത​മാ​യി ചി​കി​ത്സ ല​ഭി​ക്കും. അ​പ​ക​ടം ന​ട​ന്ന ആ​ദ്യ മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ (ഗോ​ള്‍​ഡ​ന്‍ അ​വ​ര്‍ ) മു​ന്‍​കൂ​റാ​യി പ​ണം അ​ട​യ്ക്കാ​തെ ത​ന്നെ അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം ഉ​റ​പ്പാ​ക്കി മ​ര​ണ​നി​ര​ക്ക് കു​റ​യ്ക്കാ​നും സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ ഒ​ഴി​വാ​ക്കാ​നും സാ​ധി​ക്കും. ദേ​ശീ​യ​പാ​ത​ക​ള്‍, സം​സ്ഥാ​ന​പാ​ത​ക​ള്‍, ജി​ല്ലാ-​ഗ്രാ​മീ​ണ റോ​ഡു​ക​ള്‍ എ​ന്നി​വ​യു​ള്‍​പ്പെ​ടെ എ​ല്ലാ​ത്ത​രം റോ​ഡു​ക​ളി​ലു​മു​ണ്ടാ​കു​ന്ന മോ​ട്ടോ​ര്‍ വാ​ഹ​ന അ​പ​ക​ട​ങ്ങ​ള്‍​ക്ക് പ​ദ്ധ​തി ബാ​ധ​ക​മാ​ണ്.

വ്യ​ക്തി​യു​ടെ തി​രി​ച്ച​റി​യ​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മ​ല്ലെ​ങ്കി​ലും ആ​ദ്യ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താം. വാ​ഹ​നം തി​രി​ച്ച​റി​ഞ്ഞാ​ല്‍ ഇ​ന്‍​ഷ്വ​റ​ന്‍​സ് കൗ​ണ്‍​സി​ല്‍ വ​ഴി​യും വാ​ഹ​നം തി​രി​ച്ച​റി​യാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ക്കൗ​ണ്ടി​ല്‍​നി​ന്നു​മാ​ണ് ചി​കി​ത്സാ ചെ​ല​വി​നു​ള്ള തു​ക അ​നു​വ​ദി​ക്കു​ന്ന​ത്.

Tags : Nattuvishesham District News DeepikaNews Cashless

Recent News

Corehub Up