x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: October 14, 2026 04:16 AM IST | Updated: October 14, 2026 04:16 AM IST

സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വ് ജ​യിം​സ് ജോ​ഷി കു​ടും​ബ​ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തി​രു​വ​മ്പാ​ടി: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്‌​സ് യൂ​ണി​യ​ൻ (കെ​എ​സ്എ​സ്പി​യു) തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ​യും പ്ര​തി​ഭ​ക​ളെ​യും ആ​ദ​രി​ക്ക​ൽ, വ​നി​താ​വേ​ദി-​സാം​സ്കാ​രി​ക​വേ​ദി സം​ഗ​മം, ക​ലാ-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ, വി​വി​ധ മ​ത്സ​ര​ങ്ങ​ൾ, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യും ന​ട​ന്നു. സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വ് ജ​യിം​സ് ജോ​ഷി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ത്സ​ര​വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ജെ​യിം​സ് ജോ​ഷി, രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യി​ൽ മി​ക​ച്ച ബാ​ല​താ​ര​ത്തി​നു​ള്ള പു​ര​സ്കാ​രം നേ​ടി​യ എ.​എ​സ്. അ​ഞ്ജ​ന, മി​ക​ച്ച സം​രം​ഭ​ക ദ​മ്പ​തി​ക​ളാ​യ പി.​ടി. ഷാ​ജു-​ബീ​ന ഷാ​ജു, പൂ​ക്ക​ള​മ​ത്സ​ര​ത്തി​ൽ യൂ​ണി​റ്റ്, ബ്ലോ​ക്ക് ത​ല​ങ്ങ​ളി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ എം. ​ര​ത്ന​കു​മാ​രി എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.​വ​നി​താ​വേ​ദി ക​ൺ​വീ​ന​ർ ആ​നി സ​ഖ​റി​യാ​സ് അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. എ.​എ​സ്. അ​ഞ്ജ​ന, ട്ര​ഷ​റ​ർ എം.​എം. ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ജെ. ജെ​യിം​സ്, ജി​ല്ലാ ക​മ്മി​റ്റി അം​ഗം ജോ​സ് മാ​ത്യു, ബ്ലോ​ക്ക് ക​മ്മി​റ്റി സെ​ക്ര​ട്ട​റി ടി.​ടി. സ​ദാ​ന​ന്ദ​ൻ, സാം​സ്കാ​രി​ക​വേ​ദി ക​ൺ​വീ​ന​ർ എം.​കെ. തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District News DeepikaNews family gathering

Recent News

Corehub Up