x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ര്‍ സ​യ്യി​ദ് പു​ര​സ്‌​കാ​രം ഉ​സ്മാ​ന്‍ ഒ​ഞ്ചി​യ​ത്തി​ന്

വെബ് ഡെസ്ക്
Published: October 14, 2026 04:20 AM IST | Updated: October 14, 2026 04:20 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: ന​വോ​ത്ഥാ​ന ചി​ന്ത​ക​നും സാ​മൂ​ഹി​ക പ​രി​ഷ്‌​ക​ര്‍​ത്താ​വും അ​ലി​ഗ​ഢ് മു​സ്‌​ലിം യൂ​ണി​വേ​ഴ്‌​സി​റ്റി സ്ഥാ​പ​ക​നു​മാ​യ സ​ര്‍ സ​യ്യി​ദ് അ​ഹ​മ്മ​ദ് ഖാ​ന്‍റെ സ്മ​ര​ണാ​ര്‍​ഥം ന​ല്‍​കി വ​രു​ന്ന സ​ര്‍ സ​യ്യി​ദ് പു​ര​സ്‌​കാ​രം പ്ര​വാ​സി എ​ഴു​ത്തു​കാ​ര​നും സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ഉ​സ്മാ​ന്‍ ഒ​ഞ്ചി​യ​ത്തി​ന്. 25,000 രൂ​പ​യും ശി​ല്‍​പ​വും പ്ര​ശം​സാ​പ​ത്ര​വു​മാ​ണ് പു​ര​സ്‌​കാ​രം. സ​ര്‍ സ​യ്യി​ദ് അ​ഹ​മ്മ​ദ് ഖാ​ന്‍റെ 209-ാം ജ​ന്മ​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് 15ന് ​വൈ​കു​ന്നേ​രം നാ​ലി​ന് കോ​ഴി​ക്കോ​ട് അ​ള​കാ​പു​രി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍​വ​ച്ച് ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ എം.​പി. അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി എം​പി പു​ര​സ്‌​കാ​രം സ​മ​ര്‍​പ്പി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

സ​ര്‍ സ​യ്യി​ദ് മെ​മ്മോ​റി​യ​ല്‍ ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ പ്ര​ഫ. മു​ഹ​മ്മ​ദ് ഹ​സ​ന്‍ ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​ഫ. മു​ഹ​മ്മ​ദ് ഹ​സ​ന്‍, ആ​റ്റ​ക്കോ​യ പ​ള്ളി​ക്ക​ണ്ടി, ഡോ. ​ഇ.​കെ. ഗോ​വി​ന്ദ​വ​ര്‍​മ​രാ​ജ, പി.​ടി. നി​സാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham District News DeepikaNews Award

Recent News

Corehub Up