അശ്വിൻ അശോക്
പേരാമ്പ്ര: ഐബി ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. ചേനോളി പുളിക്കൂൽ അശ്വിൻ അശോക് (33) ആണ് പേരാമ്പ്ര പൊലിസിന്റെ പിടിയിലായത്. എയർ പോർട്ടിൽ ഐബി ഉദ്യോഗസ്ഥനാണെന്ന് തെറ്റിധരിപ്പിച്ച് കസ്റ്റംസ് പിടിച്ചു വച്ച സ്വർണം ജിഎസ്ടി അടച്ച് വാങ്ങി തരാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. പേരാമ്പ്ര സ്വദേശികളിൽ നിന്ന് മൂന്ന് ലക്ഷം വീതം കൈക്കലാക്കി എന്നാണ് കേസ്. കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം നടന്നത്. തട്ടിപ്പാണെന്ന് മനസിലായതോടെയാണ് പേരാമ്പ്ര പൊലിസിൽ പരാതി നൽകിയത്. പേരാമ്പ്ര എസ്ഐ എസ്.ആർ. സൂരജ് നടത്തിയ അന്വേഷണത്തിലാണ് അശ്വിനെ പിടികൂടിയത്.
Tags : arrested NattuVishesham DistrictNews