Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TVK Parliamentary Election

പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലും ടിവികെയുമായി സഖ്യമെന്ന് ടി​എ​ൻ​സി​സി പ്ര​സി​ഡ​ന്‍റ്

നെ​​​​ടു​​​​ന്പാ​​​​ശേ​​​​രി: വി​​​​ജ​​​​യ് നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കു​​​​ന്ന ത​​​​മി​​​​ഴ​​​​ക വെ​​​​ട്രി ക​​​​ഴ​​​​ക​​​​വു​​​​മാ​​​​യി ചേ​​​​ർ​​​​ന്നു ത​​​​മി​​​​ഴ്‌​​​​നാ​​​​ട്ടി​​​​ൽ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലും കോ​​​​ൺ​​​​ഗ്ര​​​​സ് ഒ​​​​രു​​​​മി​​​​ച്ചു പോ​​​​രാ​​​​ടു​​​​മെ​​​​ന്ന് ടി​​​​എ​​​​ൻ​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് ബി. ​​​​മാ​​​​ണി​​​​ക്യം ടാ​​​​ഗോ​​​​ർ എം​​​​പി. വി​​​​ജ​​​​യ്‌​​​യും രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യും ത​​​​മ്മി​​​​ലു​​​​ള്ള​​​​ത് സ​​​​ഹോ​​​​ദ​​​​ര​​​തു​​​​ല്യ​​​​മാ​​​​യ ബ​​​​ന്ധ​​​​മാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

ത​​​​മി​​​​ഴ്‌​​​​നാ​​​​ട്ടി​​​​ൽ വി​​​​ജ​​​​യ്‌​​​​യു​​​​ടെ പാ​​​​ർ​​​​ട്ടി​​​​യാ​​​​ണ് ഇ​​​​പ്പോ​​​​ൾ പ്ര​​​​ധാ​​​​ന ക​​​​ക്ഷി. കോ​​​​ൺ​​​​ഗ്ര​​​​സ് ഈ ​​​​സ​​​​ഖ്യ​​​​ത്തി​​​​ലെ പ​​​​ങ്കാ​​​​ളി​​​​യാ​​​​ണ്. കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ ആ​​​​ശ​​​​യ​​​​ങ്ങ​​​​ളോ​​​​ടു കൂ​​​​ടു​​​​ത​​​​ൽ അ​​​​ടു​​​​ത്തു​​​​നി​​​​ൽ​​​​ക്കു​​​​ന്ന രാ​​​​ഷ്‌​​​ട്രീ​​​യ നി​​​​ല​​​​പാ​​​​ടാ​​​​ണ് വി​​​​ജ​​​​യ്‌​​​യു​​​ടേ​​​തെ​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. സോ​​​​ണി​​​​യ ഗാ​​​​ന്ധി​​​​യു​​​​ടെ പു​​​​സ്ത​​​​ക​​​​പ്ര​​​​കാ​​​​ശ​​​​ന ച​​​​ട​​​​ങ്ങി​​​​ൽ വി​​​​ജ​​​​യ് പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ത് ച​​​​ട​​​​ങ്ങി​​​​നു വ​​​​ലി​​​​യ മൂ​​​​ല്യം ന​​​​ൽ​​​​കി​​​​യെ​​​​ന്നും രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യു​​​​ടെ പ്ര​​​​ത്യേ​​​​ക ക്ഷ​​​​ണ​​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണ് അ​​​​ദ്ദേ​​​​ഹം എ​​​​ത്തി​​​​യ​​​​തെ​​​​ന്നും മാ​​​​ണി​​​​ക്യം ടാ​​​​ഗോ​​​​ർ പ​​​​റ​​​​ഞ്ഞു.

കാ​​​​വേ​​​​രി വി​​​​ഷ​​​​യ​​​​ത്തി​​​​ൽ സു​​​​പ്രീം​​​​കോ​​​​ട​​​​തി വി​​​​ധി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ത​​​​മി​​​​ഴ്‌​​​​നാ​​​​ടി​​​​ന് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​മു​​​​ണ്ടാ​​​​യി​​​​ട്ടും കേ​​​​ന്ദ്രം സം​​​​സ്ഥാ​​​​ന​​​​ത്തി​​​​നൊ​​​​പ്പം നി​​​​ൽ​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം ആ​​​​രോ​​​​പി​​​​ച്ചു.

Latest News

Corehub Up