Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Completes

സാ​ന്‍റോ​സി​ന്‍റെ ക​ടം നെ​യ്മ​ര്‍ വീ​ട്ടി

റി​യൊ ഡി​ ഷ​നേ​റൊ: ബ്ര​സീ​ല്‍ ഫു​ട്‌​ബോ​ള്‍ ക്ല​ബ്ബാ​യ സാ​ന്‍റോ​സ് എ​ഫ്‌​സി​യു​ടെ ക​ടം സൂ​പ്പ​ര്‍ താ​രം നെ​യ്മ​ര്‍ ജൂ​ണി​യ​ര്‍ വീ​ട്ടി.

ഫ്ര​ഞ്ച് ക്ല​ബ്ബാ​യ എ​എ​സ് മൊ​ണാ​ക്കോ​യു​മാ​യി ഉ​ണ്ടാ​യി​രു​ന്ന ര​ണ്ട് മി​ല്യ​ണ്‍ യൂ​റോ (22.14 കോ​ടി രൂ​പ) ബാ​ധ്യ​ത​യാ​ണ് നെ​യ്മ​റി​ന്‍റെ ക​മ്പ​നി വീ​ട്ടി​യ​ത്. ഇ​ക്കാ​ര്യം സാ​ന്‍റോ​സ് ക്ല​ബ് ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചു.

ബ്ര​സീ​ല്‍ മി​ഡ്ഫീ​ല്‍​ഡ​ര്‍ ജീ​ന്‍ ലൂ​ക്കാ​സി​ന്‍റെ ട്രാ​ന്‍​സ്ഫ​റി​ലെ അ​വ​സാ​ന​ഗ​ഡു​വാ​യ ര​ണ്ട് മി​ല്യ​ണ്‍ യൂ​റോ ന​ല്‍​കി​യി​ല്ലെ​ന്ന് എ​എ​സ് മൊ​ണാ​ക്കോ ക​ഴി​ഞ്ഞ വ​ര്‍​ഷം ഫി​ഫ​യ്ക്കു പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

ഇ​തോ​ടെ ഫി​ഫ സാ​ന്‍റോ​സി​നു ട്രാ​ന്‍​സ്ഫ​ര്‍ വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി. ഇ​തോ​ടെ​യാ​ണ് നെ​യ്മ​റി​ന്‍റെ ക​മ്പ​നി​യാ​യ എ​ന്‍​ആ​ര്‍ സ്‌​പോ​ര്‍​ട്‌​സ് ഇ​ട​പെ​ട്ട​തും പ​ലി​ശ​യ​ട​ക്ക​മു​ള്ള ക​ടം വീ​ട്ടി​യ​തും.

Kerala

വിലങ്ങാട് പുനരധിവാസം: 70 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി കെസിബിസി

കോ​​ഴി​​ക്കോ​​ട്: വി​​ല​​ങ്ങാ​​ട് ഉ​​രു​​ള്‍ ദു​​രി​​ത​​ബാ​​ധി​​ത​​ര്‍ക്കാ​​യി കെ​​സി​​ബി​​സി ആ​​രം​​ഭി​​ച്ച പു​​ന​​ര​​ധി​​വാ​​സ പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ളു​​ടെ ഒ​​ന്നാം​​ഘ​​ട്ട സ​​മാ​​പ​​ന​​വും ര​​ണ്ടാം​​ഘ​​ട്ട പ​​ദ്ധ​​തി​​യു​​ടെ ഉ​​ദ്ഘാ​​ട​​ന​​വും നാ​​ളെ വൈ​​കു​​ന്നേ​​രം നാ​​ലി​​നു മ​​ഞ്ഞ​​ക്കു​​ന്ന് സെ​​ന്‍റ് അ​​ല്‍ഫോ​​ണ്‍സ പ​​ള്ളി അ​​ങ്ക​​ണ​​ത്തി​​ല്‍ ന​​ട​​ക്കും.

ദു​​രി​​ത​​ബാ​​ധി​​ത​​രാ​​യ കു​​ടും​​ബ​​ങ്ങ​​ള്‍ക്കു കെ​​സി​​ബി​​സി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ല്‍ 41 ഭ​​വ​​ന​​ങ്ങ​​ള്‍ നി​​ര്‍മി​​ച്ചു ന​​ല്‍കു​​ന്ന​​തി​​നാ​​ണു തീ​​രു​​മാ​​നി​​ച്ച​​ത്. പി​​ന്നീ​​ട് ആ​​വ​​ശ്യ​​ക്കാ​​രു​​ടെ എ​​ണ്ണ​​ത്തി​​ന​​നു​​സ​​രി​​ച്ച് പ​​ദ്ധ​​തി​​യി​​ല്‍ 70 വീ​​ടു​​ക​​ള്‍ ഉ​​ള്‍പ്പെ​​ടു​​ത്തി.

വി​​വി​​ധ രൂ​​പ​​ത​​ക​​ള്‍, സ​​ന്യാ​​സ​​സ​​ഭ​​ക​​ള്‍, സാ​​മൂ​​ഹി​​ക സം​​ഘ​​ട​​ന​​ക​​ള്‍ എ​​ന്നി​​വ​​യു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ ഭ​​വ​​ന​​നി​​ര്‍മാ​​ണ പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ള്‍ വേ​​ഗ​​ത്തി​​ല്‍ പു​​രോ​​ഗ​​മി​​ച്ചു. നി​​ര്‍മാ​​ണം പൂ​​ര്‍ത്തി​​യാ​​ക്കി​​യ 70 വീ​​ടു​​ക​​ളും നാ​​ളെ കു​​ടും​​ബ​​ങ്ങ​​ള്‍ക്കു കൈ​​മാ​​റു​​മെ​​ന്നു ഭാ​​ര​​വാ​​ഹി​​ക​​ള്‍ വാ​​ര്‍ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ അ​​റി​​യി​​ച്ചു.

പു​​ന​​ര​​ധി​​വാ​​സ പ​​ദ്ധ​​തി നി​​ര്‍വ​​ഹ​​ണ ചു​​മ​​ത​​ല കേ​​ര​​ള സോ​​ഷ്യ​​ല്‍ സ​​ര്‍വീ​​സ് ഫോ​​റ​​ത്തെ​​യാ​​ണു കെ​​സി​​ബി​​സി ഏ​​ല്‍പ്പി​​ച്ച​​ത്. കേ​​ര​​ള സോ​​ഷ്യ​​ല്‍ സ​​ര്‍വീ​​സ് ഫോ​​റ​​ത്തി​​ന്‍റെ താ​​മ​​ര​​ശേ​​രി രൂ​​പ​​താ ഘ​​ട​​ക​​മാ​​യ സി​​ഒ​​ഡി​​യാ​​ണു വീ​​ട് നി​​ര്‍മാ​​ണം പൂ​​ര്‍ത്തീ​​ക​​രി​​ച്ച​​ത്. ച​​ട​​ങ്ങി​​ല്‍ പു​​ന​​ര​​ധി​​വാ​​സ പ​​ദ്ധ​​തി​​യു​​ടെ ര​​ണ്ടാം ഘ​​ട്ട പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ളു​​ടെ ഉ​​ദ്ഘാ​​ട​​ന​​വും ന​​ട​​ക്കും.

പു​​തി​​യ എ​​ട്ടു വീ​​ടു​​ക​​ളു​​ടെ നി​​ര്‍മാ​​ണം, ജീ​​വ​​നോ​​പാ​​ധി സാ​​ധ്യ​​ത​​ക​​ള്‍ വ​​ർ​​ധി​​പ്പി​​ക്ക​​ല്‍, പ്ര​​കൃ​​തി ദു​​ര​​ന്ത​​ങ്ങ​​ളി​​ല്‍ ക​​ര്‍മ​​നി​​ര​​ത​​രാ​​കാ​​ന്‍ പ്രാ​​പ്ത​​രാ​​യ ടാ​​സ്‌​​ക് ഫോ​​ഴ്‌​​സ് ടീം ​​രൂ​​പ​​വ​​ത്ക​​ര​​ണം, മാ​​ന​​സി​​ക പി​​ന്തു​​ണ​​ക്കാ​​യു​​ള്ള കൗ​​ണ്‍സി​​ലേ​​ഴ്‌​​സ് ടീം ​​ശ​​ക്തീ​​ക​​ര​​ണം എ​​ന്നി​​വ​​യ്ക്കാ​​ണു ര​​ണ്ടാം ഘ​​ട്ട​​ത്തി​​ല്‍ മു​​ന്‍ഗ​​ണ​​ന ന​​ല്‍കു​​ന്ന​​ത്. കെ​​സി​​ബി​​സി പ്ര​​സി​​ഡ​​ന്‍റ്അ​​ർ​​ച്ച്ബി​​ഷ​​പ് ഡോ. ​​വ​​ര്‍ഗീ​​സ് ച​​ക്കാ​​ല​​യ്ക്ക​​ല്‍ ച​​ട​​ങ്ങ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ത​​ല​​ശേ​​രി അ​​തി​​രൂ​​പ​​താ​​ധ്യ​​ക്ഷ​​ന്‍ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പാം​​പ്ലാ​​നി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. താ​​മ​​ര​​ശേ​​രി രൂ​​പ​​താ​​ധ്യ​​ക്ഷ​​ന്‍ മാ​​ര്‍ റെ​​മീ​​ജി​​യോ​​സ് ഇ​​ഞ്ച​​നാ​​നി​​യി​​ല്‍ ആ​​മു​​ഖ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.

വ​​ട​​ക​​ര എം​​പി ഷാ​​ഫി പ​​റ​​മ്പി​​ല്‍, നി​​യു​​ക്ത നാ​​ദാ​​പു​​രം എം​​എ​​ല്‍എ കെ.​​എം. അ​​ഭി​​ജി​​ത്ത്, മേ​​പ്പ​​യൂ​​ര്‍ സ​​ലാ​​ഫി​​യ കോ​​ള​​ജ് അ​​സോ​​സി​​യേ​​ഷ​​ന്‍ പ്ര​​സി​​ഡ​​ന്‍റ് ഡോ. ​​ഹു​​സൈ​​ന്‍ മ​​ട​​വൂ​​ര്‍, സി​​ഒ​​ഡി. പ്ര​​സി​​ഡ​​ന്‍റ് മോ​​ണ്‍. ഏ​​ബ്ര​​ഹാം വ​​യ​​ലി​​ല്‍, കെ​​സി​​ബി​​സി ഡെ​​പ്യൂ​​ട്ടി സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ല്‍ ഫാ. ​​തോ​​മ​​സ് ത​​റ​​യി​​ല്‍, കെ​​സി​​ബി​​സി ഡി​​സാ​​സ്റ്റ​​ര്‍ മി​​റ്റി​​ഗേ​​ഷ​​ന്‍ ക​​മ്മി​​റ്റി അം​​ഗ​​വും രാ​​ഷ്‌​​ട്ര​​ദീ​​പി​​ക മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​റു​​മാ​​യ ഫാ. ​​മൈ​​ക്കി​​ള്‍ വെ​​ട്ടി​​ക്കാ​​ട്ട്, വാ​​ണി​​മേ​​ല്‍ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പ്ര​​ദീ​​പ്, കെ​​എ​​സ്എ​​സ്എ​​ഫ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജേ​​ക്ക​​ബ് മാ​​വു​​ങ്ക​​ല്‍, സി​​ഒ​​ഡി ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​സാ​​യി പാ​​റ​​ന്‍കു​​ള​​ങ്ങ​​ര, ദേ​​വ​​ഗി​​രി സെ​​ന്‍റ് ജോ​​സ​​ഫ്‌​​സ് കോ​​ള​​ജ് അ​​ഡ്മി​​സി​​സ്‌​​ട്രേ​​റ്റ​​ര്‍ ഫാ. ​​ബോ​​ണി അ​​ഗ​​സ്റ്റി​​ന്‍ സി​​എം​​ഐ, സി​​സ്റ്റ​​ര്‍ ഡോ. ​​ആ​​ര്‍ദ്ര എ​​സ്‌​​ഐ​​സി (പ്ര​​സി​​ഡ​​ന്‍റ്- കെ​​സി​​എം​​എ​​സ്, കെ​​സി​​ബി​​സി), അ​​പ്പ​​സ്‌​​തോ​​ലി​​ക് കാ​​ര്‍മ​​ല്‍ സി​​സ്‌​​റ്റേ​​ഴ്‌​​സ് പ്രൊ​​വി​​ന്‍ഷ്യ​​ല്‍ സി​​സ്റ്റ​​ര്‍ ജ​​സീ​​ന, വി​​ല​​ങ്ങാ​​ട് ഫൊ​​റോ​​ന വി​​കാ​​രി ഫാ. ​​വി​​ല്‍സ​​ണ്‍ മു​​ട്ട​​ത്തു​​കു​​ന്നേ​​ല്‍, റെ​​ജി ജെ. ​​ക​​രോ​​ട്ട് (ഓ​​ള്‍ കേ​​ര​​ള ലേ ​​അ​​നി​​മേ​​റ്റ​​ര്‍, ജീ​​സ​​സ് യൂ​​ത്ത്) തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും. പ​​ദ്ധ​​തി​​ക്കു പി​​ന്തു​​ണ ന​​ല്‍കി​​യ വി​​വി​​ധ സം​​ഘ​​ട​​ന​​ക​​ളു​​ടെ പ്ര​​തി​​നി​​ധി​​ക​​ളും ച​​ട​​ങ്ങി​​ല്‍ പ​​ങ്കെ​​ടു​​ക്കും.

വാ​​ര്‍ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ മോ​​ണ്‍. ഏ​​ബ്ര​​ഹാം വ​​യ​​ലി​​ല്‍, ഫാ. ​​ജേ​​ക്ക​​ബ് മാ​​വു​​ങ്ക​​ല്‍, ഫാ. ​​സാ​​യി പാ​​റ​​ന്‍കു​​ള​​ങ്ങ​​ര, പ്രോ​​ജ​​ക്ട് കോ- ​​ഓ​​ര്‍ഡി​​നേ​​റ്റ​​ര്‍ ആ​​ല്‍ബി​​ന്‍ സ​​ക്ക​​റി​​യാ​​സ് എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.

Kerala

കുതിരസവാരി പരിശീലനം പൂർത്തിയാക്കി മഞ്ജുവാര്യർ

ആ​​​ലു​​​വ: ബു​​​ള്ള​​​റ്റ് റൈ​​​ഡ് മാ​​​ത്ര​​​മ​​​ല്ല കു​​​തി​​​ര സ​​​വാ​​​രി​​​യും ത​​​നി​​​ക്കു വ​​​ഴ​​​ങ്ങു​​​മെ​​​ന്ന് തെ​​​ളി​​​യി​​​ച്ച് ന​​​ടി മ​​​ഞ്ജു വാ​​​ര്യ​​​ർ. ആ​​​ലു​​​വ മ​​​ണ​​​പ്പു​​​റ​​​ത്ത് ഒ​​​രു മാ​​​സം നീ​​​ണ്ടു​​​നി​​​ന്ന കു​​​തി​​​ര സ​​​വാ​​​രി പ​​​രി​​​ശീ​​​ല​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി അ​​​വ​​​ർ മ​​​ട​​​ങ്ങി.

ആ​​​രാ​​​ധ​​​ക​​​രു​​​ടെ ശ​​​ല്യ​​​മി​​​ല്ലാ​​​തി​​​രി​​​ക്കാ​​​ൻ ദി​​​വ​​​സ​​​വും പു​​​ല​​​ർ​​​ച്ചെ അ​​​ഞ്ചു​​​മു​​​ത​​​ലാ​​​യി​​​രു​​​ന്നു പ​​​രി​​​ശീ​​​ല​​​നം . ജാ​​​ക്ക​​​റ്റും തൊ​​​പ്പി​​​യും ധ​​​രി​​​ച്ച് ബൈ​​​ക്കി​​​ലാ​​​ണ് എ​​​ല്ലാ ദി​​​വ​​​സ​​​വും എ​​​ത്തി​​​യി​​​രു​​​ന്ന​​​ത്.

മ​​​ണ​​​പ്പു​​​റ​​​ത്തി​​​ന് മ​​​റു​​​തീ​​​ര​​​ത്താ​​​യി സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന മു​​​ൻ ഭ​​​ർ​​​ത്താ​​​വ് ദി​​​ലീ​​​പി​​​ന്‍റെ വീ​​​ട് കാ​​​ണാ​​​വു​​​ന്ന സ്ഥ​​​ല​​​ത്തു​​​നി​​​ന്നു ത​​​ന്നെ​​​യാ​​​ണ് മ​​​ഞ്ജു വാ​​​ര്യ​​​ർ പ​​​രി​​​ശീ​​​ല​​​നം ന​​​ട​​​ത്തി​​​യ​​​ത്. കു​​​തി​​​ര ഉ​​​ട​​​മ​​​യും പ​​​രി​​​ശീ​​​ല​​​ക​​​നു​​​മാ​​​യ ആ​​​ല​​​പ്പാ​​​ട്ട് ജോ​​​ർ​​​ജ് ഡ​​​യ​​​സി​​​ന്‍റെ വീ​​​ടും മ​​​ണ​​​പ്പു​​​റ​​​ത്തി​​​ന​​​ടു​​​ത്താ​​​ണ്. കു​​​തി​​​ര​​​യെ എ​​​ത്തി​​​ക്കാ​​​നു​​​ള്ള സൗ​​​ക​​​ര്യം പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് ആ​​​ലു​​​വ മ​​​ണ​​​പ്പു​​​റം ത​​​ന്നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.

ച​​​ല​​​ച്ചി​​​ത്ര​​​താ​​​ര​​​ങ്ങ​​​ളാ​​​യ സ​​​ണ്ണി വെ​​​യി​​​ൻ, സി​​​ജു വി​​​ൽ​​​സ​​​ൺ, ച​​​ല​​​ച്ചി​​​ത്ര നി​​​ർ​​​മാ​​​താ​​​വ് ബി​​​നീ​​​ഷ് ച​​​ന്ദ്ര​​​ൻ എ​​​ന്നി​​​വ​​​രും കു​​​തി​​​ര സ​​​വാ​​​രി പ​​​ഠി​​​ക്കാ​​​ൻ ഇ​​​തേ​​​സ​​​മ​​​യ​​​ത്ത് വ​​​രു​​​ന്നു​​​ണ്ട്. ആ​​​ലു​​​വ സ്വ​​​ദേ​​​ശി​​​യാ​​​യ സി​​​ജു വി​​​ൽ​​​സ​​​ൺ വ​​​ഴി​​​യാ​​​ണു പ​​​രി​​​ശീ​​​ല​​​ക​​​നെ മ​​​ഞ്ജു വാ​​​ര്യ​​​ർ പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്.

ട്രാ​​​ക്ക് സ്യൂ​​​ട്ടും ബ​​​നി​​​യ​​​നും തൊ​​​പ്പി​​​യും ധ​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ പ​​​ല​​​ർ​​​ക്കും ന​​​ടി​​​യെ തി​​​രി​​​ച്ച​​​റി​​​യാ​​​ൻ ക​​​ഴി​​​ഞ്ഞി​​​രു​​​ന്നി​​​ല്ല. ഇ​​​നി സ്വ​​​ന്തം കു​​​തി​​​ര​​​യു​​​മാ​​​യി ക​​​ട​​​ലോ​​​ര​​​ത്തു പ​​​രി​​​ശീ​​​ല​​​നം ന​​​ട​​​ത്താ​​​നാ​​​ണ് പ​​​രി​​​പാ​​​ടി.

ജോ​​​ർ​​​ജി​​​ന്‍റെ ര​​​ണ്ടു കു​​​തി​​​ര​​​ക​​​ളി​​​ൽ ലോ​​​റ എ​​​ന്ന പെ​​​ൺ​​​കു​​​തി​​​ര​​​യി​​​ലാ​​​ണ് മ​​​ഞ്ജു വാ​​​ര്യ​​​ർ പ​​​രി​​​ശീ​​​ല​​​നം ന​​​ട​​​ത്തി​​​യ​​​ത്. പ്ല​​​സ് ടു ​​​കാ​​​ല​​​ത്ത് ബൈ​​​ക്കി​​​നു പ​​​ക​​​രം കു​​​തി​​​ര മ​​​തി​​​യെ​​​ന്ന ജോ​​​ർ​​​ജി​​​ന്‍റെ മോ​​​ഹം മാ​​​താ​​​പി​​​താ​​​ക്ക​​​ൾ സാ​​​ധി​​​ച്ചു​​​കൊ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഈ ​​​കു​​​തി​​​ര​​​യ്ക്ക് ഹി​​​ന്ദി, ഇം​​​ഗ്ലീ​​​ഷ്, മ​​​ല​​​യാ​​​ളം എ​​​ന്നീ മൂ​​​ന്ന് ഭാ​​​ഷ​​​ക​​​ൾ അ​​​റി​​​യാം.ഗു​​​ജ​​​റാ​​​ത്തി​​​ൽ​​​നി​​​ന്ന് 70,000 രൂ​​​പ​​​യ്ക്കു വാ​​​ങ്ങി​​​യ​​​താ​​​ണ്. സ​​​മ്മ​​​ർ ഇ​​​ൻ ബ​​​ത്‌​​​ല​​​ഹേം എ​​​ന്ന സൂ​​​പ്പ​​​ർ​​​ഹി​​​റ്റ് സി​​​നി​​​മ​​​യി​​​ൽ മ​​​ഞ്ജു വാ​​​ര്യ​​​ർ കു​​​തി​​​ര​​​പ്പു​​​റ​​​ത്ത് ക​​​യ​​​റു​​​ന്ന സീ​​​ൻ ഇ​​​ന്നും പ്രേ​​​ക്ഷ​​​ക​​​രു​​​ടെ ഓ​​​ർ​​​മ​​​യി​​​ലു​​​ണ്ട്.

Business

ഐ​പി​ഒ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി എ​ൻ​എ​സ്ഇ

കൊ​​​ച്ചി: നാ​​​ഷ​​​ണ​​​ൽ സ്റ്റോ​​​ക്ക് എ​​​ക്സ്ചേ​​​ഞ്ച് ഓ​​​ഫ് ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡ് (എ​​​ൻ​​​എ​​​സ്ഇ) ത​​​ങ്ങ​​​ളു​​​ടെ നി​​​ർ​​​ദി​​​ഷ്ട പ്ര​​​ഥ​​​മ ഓ​​​ഹ​​​രിവി​​​പ​​​ണി പ്ര​​​വേ​​​ശ​​​ന​​​വു​​​മാ​​​യി (ഐ​​​പി​​​ഒ) ബ​​​ന്ധ​​​പ്പെ​​​ട്ട് മ​​​ർ​​​ച്ച​​​ന്‍റ് ബാ​​​ങ്ക​​​ർ​​​മാ​​​ർ, നി​​​യ​​​മസ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, മ​​​റ്റ് മ​​​ധ്യ​​​വ​​​ർ​​​ത്തി​​​ക​​​ൾ എ​​​ന്നി​​​വ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി. എ​​​ൻ​​​എ​​​സ്ഇ​​​യു​​​ടെ ഐ​​​പി​​​ഒ ക​​​മ്മി​​​റ്റി അം​​​ഗീ​​​ക​​​രി​​​ച്ച ച​​​ട്ട​​​ക്കൂ​​​ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രു​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.

കൊ​​​ടക് മ​​​ഹീ​​​ന്ദ്ര കാ​​​പ്പി​​​റ്റ​​​ൽ ക​​​മ്പ​​​നി ലി​​​മി​​​റ്റ​​​ഡ്, ജെ​​​എം ഫി​​​നാ​​​ൻ​​​ഷൽ ലി​​​മി​​​റ്റ​​​ഡ്, ആ​​​ക്സി​​​സ് കാ​​​പ്പി​​​റ്റ​​​ൽ ലി​​​മി​​​റ്റ​​​ഡ്, ഐ​​​ഐ​​​എ​​​ഫ്എ​​​ൽ കാ​​​പ്പി​​​റ്റ​​​ൽ സ​​​ർ​​​വീ​​​സ​​​സ് ലി​​​മി​​​റ്റ​​​ഡ് (മു​​​മ്പ് ഐ​​​ഐ​​​എ​​​ഫ്എ​​​ൽ സെ​​​ക്യൂ​​​രി​​​റ്റീ​​​സ് ലി​​​മി​​​റ്റ​​​ഡ് എ​​​ന്ന് അ​​​റി​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്ന​​​ത്), മോ​​​ത്തി​​​ലാ​​​ൽ ഓ​​​സ്വാ​​​ൾ ഇ​​​ൻ​​​വെ​​​സ്റ്റ്‌​​​മെ​​​ന്‍റ് അ​​​ഡ്വൈ​​​സേ​​​ഴ്‌​​​സ് ലി​​​മി​​​റ്റ​​​ഡ്, ഐ​​​സി​​​ഐ​​​സി​​​ഐ സെ​​​ക്യൂ​​​രി​​​റ്റീ​​​സ് ലി​​​മി​​​റ്റ​​​ഡ്, എ​​​സ്ബി​​​ഐ കാ​​​പ്പി​​​റ്റ​​​ൽ മാ​​​ർ​​​ക്ക​​​റ്റ്‌​​​സ് ലി​​​മി​​​റ്റ​​​ഡ്, നു​​​വ​​​മ വെ​​​ൽ​​​ത്ത് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ലി​​​മി​​​റ്റ​​​ഡ്, എ​​​ച്ച്ഡി​​​എ​​​ഫ്സി ബാ​​​ങ്ക് ലി​​​മി​​​റ്റ​​​ഡ്, അ​​​വെ​​​ന്‍റ​​​സ് കാ​​​പ്പി​​​റ്റ​​​ൽ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ്, മോ​​​ർ​​​ഗ​​​ൻ സ്റ്റാ​​​ൻ​​​ലി ഇ​​​ന്ത്യ ക​​​മ്പ​​​നി പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ്, സി​​​റ്റി​​​ഗ്രൂ​​​പ്പ് ഗ്ലോ​​​ബ​​​ൽ മാ​​​ർ​​​ക്ക​​​റ്റ്‌​​​സ് ഇ​​​ന്ത്യ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ്, ജെ​​​പി മോ​​​ർ​​​ഗ​​​ൻ ഇ​​​ന്ത്യ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ്, എ​​​ച്ച്എ​​​സ്ബി​​​സി സെ​​​ക്യൂ​​​രി​​​റ്റീ​​​സ് ആ​​​ൻ​​​ഡ് ക്യാ​​​പ്പി​​​റ്റ​​​ൽ മാ​​​ർ​​​ക്ക​​​റ്റ്‌​​​സ് (ഇ​​​ന്ത്യ) പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ്, ഐ​​​ഡി​​​ബി​​​ഐ കാ​​​പ്പി​​​റ്റ​​​ൽ മാ​​​ർ​​​ക്ക​​​റ്റ്‌​​​സ് ആ​​​ൻ​​​ഡ് സെ​​​ക്യൂ​​​രി​​​റ്റീ​​​സ് ലി​​​മി​​​റ്റ​​​ഡ്, 360 വ​​​ൺ വാം ​​​ലി​​​മി​​​റ്റ​​​ഡ്, ആ​​​ന​​​ന്ദ് രാ​​​ഠി അ​​​ഡ്വൈ​​​സേ​​​ഴ്‌​​​സ് ലി​​​മി​​​റ്റ​​​ഡ്, ഡാം ​​​കാ​​​പ്പി​​​റ്റ​​​ൽ അ​​​ഡ്വൈ​​​സേ​​​ഴ്‌​​​സ് ലി​​​മി​​​റ്റ​​​ഡ്, പാ​​​ന്‍റോ​​​മ​​​ത്ത് കാ​​​പ്പി​​​റ്റ​​​ൽ അ​​​ഡ്വൈ​​​സേ​​​ഴ്‌​​​സ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ്, ഇ​​​ക്വി​​​റ​​​സ് ക്യാ​​​പ്പി​​​റ്റ​​​ൽ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് എ​​​ന്നീ 20 മ​​​ർ​​​ച്ച​​​ന്‍റ് ബാ​​​ങ്ക​​​ർ​​​മാ​​​രെ​​​യാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.

Kerala

ശബരിമലയിൽ എസ്ഐടി സംഘം പരിശോധന പൂർത്തീകരിച്ചു

പ​​​ത്ത​​​നം​​​തി​​​ട്ട: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള കേ​​​സ്​ അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന പ്ര​​​​ത്യേ​​​ക സം​​​ഘം സ​​​ന്നി​​​ധാ​​​ന​​​ത്ത്​ പ​​​രി​​​ശോ​​​ധ​​​ന പൂ​​​ർ​​​ത്തി​​​യാ​​​ക്കി. വ്യാ​​​ഴാ​​​ഴ്ച​ ഉ​​​ച്ച​​​യോ​​​ടെ സ​​​ന്നി​​​ധാ​​​ന​​​ത്തെ​​​ത്തി​​​യ എ​​​സ്പി ശ​​​ശി​​​ധ​​​ര​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള അ​​​ന്വേ​​​ഷ​​​ണ സം​​​ഘം ശാ​​​സ്ത്രീ​​​യ വി​​​ശ​​​ക​​​ല​​​ന​​​ത്തി​​​നാ​​​യി സ​​​ന്നി​​​ധാ​​​ന​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്ന് സ്വ​​​ർ​​​ണ​​​ത്തി​​​ന്‍റെ സാ​​​മ്പി​​​ളു​​​ക​​​ൾ ശേ​​​ഖ​​​രി​​​ച്ചു.

ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് പ്ര​​​കാ​​​രം വി​​​പു​​​ല​​​മാ​​​യ സു​​​ര​​​ക്ഷാ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ളോ​​​ടെ​​​യാ​​​യി​​​രു​​​ന്നു പ​​​രി​​​ശോ​​​ധ​​​ന. സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള വി​​​വാ​​​ദ​​​ത്തി​​​നു​​​ശേ​​​ഷം ഇ​​​തു മൂ​​​ന്നാം​​ത​​​വ​​​ണ​​​യാ​​​ണ് എ​​​സ്ഐ​​​ടി സം​​​ഘം ക്ഷേ​​​ത്ര ശ്രീ​​​കോ​​​വി​​​ലി​​​ലെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ സ്വ​​​ർ​​​ണ​​​പ്പാ​​​ളി​​​ക​​​ളി​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ന്ന​​​ത്.

ക​​​ട്ടി​​​ള​​​പ്പാ​​​ളി​​​ക​​​ൾ, ദ്വാ​​​ര​​​പാ​​​ല​​​ക ശി​​​ൽ​​​പ​​​പാ​​​ളി​​​ക​​​ൾ എ​​​ന്നി​​​വ കൂ​​​ടാ​​​തെ ക​​​ന്നി​​​മൂ​​​ല ഒ​​​ഴി​​​ച്ചു​​​ള്ള മ​​​റ്റ്​ മൂ​​​ന്ന്​ വ​​​ശ​​​ങ്ങ​​​ളി​​​ലെ​​​യും തൂ​​​ണി​​​ക​​​ളി​​​ൽ​​നി​​​ന്ന് സ്വ​​​ർ​​​ണ​​​ത്തി​​​ന്‍റെ സാ​​​മ്പി​​​ളു​​​ക​​​ൾ ശേ​​​ഖ​​​രി​​​ച്ചു. പാ​​​ളി​​​ക​​​ൾ ഇ​​​ള​​​ക്കി​​​യെ​​​ടു​​​ത്ത്​ പ്ര​​​ത്യേ​​​ക മു​​​റി​​​യി​​​ലേ​​​ക്ക്​ മാ​​​റ്റി​​​വ​​​ച്ചാ​​​ണ്​ സാ​​​മ്പി​​​ളു​​​ക​​​ൾ ശേ​​​ഖ​​​രി​​​ച്ച​​​ത്​. ലീ​​​ഗ​​​ൽ മെ​​​ട്രോ​​​ള​​​ജി വി​​​ഭാ​​​ഗ​​​ത്തി​​​ലെ ഗോ​​​ൾ​​​ഡ് അ​​​സെ​​​സ്മെ​​​ന്‍റ് വി​​​ദ​​​ഗ്ധ​​​രും സം​​​ഘ​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു. 24 മ​​​ണി​​​ക്കൂ​​​റോ​​​ളം എ​​​ടു​​​ത്തു​ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു​ ശേ​​​ഷം പാ​​​ളി​​​ക​​​ൾ വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി​​​യോ​​​ടെ പു​​​നഃ​​​സ്ഥാ​​​പി​​​ച്ചു.

ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ തെ​​​ളി​​​വു​​​ക​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ വ്യ​​​ക്ത​​​ത വ​​​രു​​​ത്തു​​​ന്ന​​​തി​​​നാ​​​ണ്​ ര​​​ണ്ടാ​​​മ​​​തും സ്വ​​​ർ​​​ണ​​​ത്തി​​​ന്‍റെ സാ​​​മ്പി​​​ളു​​​ക​​​ൾ ശേ​​​ഖ​​​രി​​​ച്ച​​​ത്​.

ആ​​​ദ്യം വി​​​എ​​​സ്​​​​എ​​​സ്‌​​സി​​യി​​​ൽ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ല​​​ത്തി​​​ൽ അ​​​വ്യ​​​ക്ത​​​ത​​​യു​​​ള​​​ള​​​തി​​​നാ​​​ൽ ത​​​ട്ടി​​​പ്പി​​​ന്‍റെ വ്യാ​​​പ്തി ക​​​ണ്ടെ​​​ത്താ​​​ൻ ക​​​ഴി​​​യാ​​​തെ വ​​​ന്ന​​​തോ​​​ടെ​​​യാ​​​ണ്​ കൂ​​​ടു​​​ത​​​ൽ ശാ​​​സ്ത്രീ​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്​.

മും​​​ബൈ​​​യി​​​ൽ ഭാ​​​ഭാ ആ​​​റ്റ​​​മി​​​ക്​ റി​​​സ​​​ർ​​​ച്ച്​ സെ​​​ന്‍റ​​​റി​​​ലെ ലാ​​​ബി​​​ല​​​ട​​​ക്കം​​​ ശാ​​​സ്ത്രീ​​​യ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ന്ന​​​തും​ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണ്​. കേ​​​സി​​​ൽ കു​​​റ്റ​​​പ​​​ത്രം ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​ൽ നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​ണ് ഈ ​​​പ​​​രി​​​ശോ​​​ധ​​​ന.

ന​​​ഷ്ട​​​പ്പെ​​​ട്ട സ്വ​​​ർ​​​ണം ക​​​ണ്ടെ​​​ത്താ​​​നു​​​ള​​​ള ശ്ര​​​മം എ​​​ങ്ങു​​​മെ​​​ത്താ​​​ത്ത​​​തി​​​നാ​​​ൽ വ്യ​​​ക്ത​​​ത കൈ​​​വ​​​രി​​​ക്കേ​​​ണ്ട​​​ത് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​നു നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​ണ്.

District News

കു​​മ​​ര​​ക​​ത്ത് സ്കൂ​​ളി​​ൽ പി​​ങ്ക് വ​​സ​​ന്തം തീർത്ത് ത​​ബീ​​ബി​​യ


കു​​മ​​ര​​കം: ലാ​​റ്റി​​ന​​മേ​​രി​​ക്ക​​ൻ പി​​ങ്ക് വ​​സ​​ന്തം കു​​മ​​ര​​കം ഗ​​വ​​ൺ​​മെ​​ന്‍റ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ൽ ഈ ​​വ​​ർ​​ഷ​​വും പൂ​​ത്തു​​ല​​ഞ്ഞു. 108 വ​​ർ​​ഷം പ​​ഴ​​ക്ക​​മു​​ള്ള കു​​മ​​ര​​കം ഗ​​വ​​ൺ​​മെ​​ന്‍റ് ഹൈ​​സ്കൂ​​ളി​​ന്‍റെ ഓ​​ഫീ​​സ് മു​​റി​​യോ​​ടു ചേ​​ർ​​ന്ന് എ​​ല്ലാ വ​​ർ​​ഷ​​വും ഫെ​​ബ്രു​​വ​​രി മാ​​സാ​​ദ്യ​​മാ​​ണ് ത​​ബീ​​ബി​​യ പു​​ഷ്പി​​ക്കു​​ന്ന​​ത്. 1997-98 കാ​​ല​​ഘ​​ട്ട​​ത്തി​​ലാ​​ണ് ഈ ​​ചെ​​ടി സ്കൂ​​ളി​​ൽ ന​​ട്ട​​തെ​​ന്നാ​​ണ് ക​​രു​​ത​​പ്പെ​​ടു​​ന്ന​​ത്.
ഒ​​രി​​ല​​പോ​​ലും ഇ​​ല്ലാ​​തെ പൂ​​ക്ക​​ൾ മാ​​ത്രം നി​​റ​​ഞ്ഞു​​നി​​ൽ​​ക്കു​​ന്ന ത​​ബീ​​ബി​​യ വ​​സ​​ന്ത​​ത്തി​​ന് ര​​ണ്ടാ​​ഴ്ച​​യോ​​ളം മാ​​ത്ര​​മേ ഭം​​ഗി പ​​ക​​രാ​​നാ​​കൂ. താ​​ജ് ഹോ​​ട്ട​​ലി​​ലെ​​ത്തി​​യ ലാ​​റ്റി​​ന​​മേ​​രി​​ക്ക​​ൻ വി​​നോ​​ദ​​സ​​ഞ്ചാ​​രി​​യാ​​ണ് കു​​മ​​ര​​ക​​ത്ത് ത​​ബീ​​ബി​​യ എ​​ത്തി​​ച്ച​​തെ​​ന്നു പ​​റ​​യ​​പ്പെ​​ടു​​ന്നു. ത​​ബീ​​ബി​​യ റോ​​സി​​യാ എ​​ന്ന​​താ​​ണി​​തി​​ന്‍റെ ശാ​​സ്ത്ര നാ​​മം . എ​​ല്ലാ​​വ​​ർ​​ഷ​​വും ഫെ​​ബ്രു​​വ​​രി ആ​​ദ്യം ധാ​​രാ​​ളം ആ​​ളു​​ക​​ൾ ഈ ​​മ​​നോ​​ഹ​​ര കാ​​ഴ്ച കാ​​ണാ​​നും ചെ​​ടി​​യു​​ടെ സ​​മീ​​പം നി​​ന്ന് ഫോ​​ട്ടോ എ​​ടു​​ക്കാ​​നും സ്കൂ​​ളി​​ൽ എ​​ത്തു​​ന്നു​​ണ്ട്.

Business

ഫോ​ൺ​പേ പത്തു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി

കൊ​​​​ച്ചി: ഫി​​​​ൻ​​​​ടെ​​​​ക് വ​​​​ള​​​​ർ​​​​ച്ച​​​​യി​​​​ലെ ഒ​​​​രു ദ​​​​ശ​​​​കം ആ​​​​ഘോ​​​​ഷി​​​​ച്ച് ഫോ​​​​ൺ​​​​പേ. 2025-ൽ 600 ​​​​ദ​​​ശ​​​ല​​​ക്ഷ​​​ത്തി​​​​ല​​​​ധി​​​​കം ര​​​​ജി​​​സ്ട്രേ​​​​ഡ് ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളെ​​​​ന്ന നേ​​​​ട്ടം ഫോ​​​​ൺ​​​​പേ കൈ​​​​വ​​​​രി​​​​ച്ചു.

വി​​​​ശ്വാ​​​​സ​​​​വും സു​​​​ര​​​​ക്ഷ​​​​യും വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി യു​​​​പി​​​​ഐ സ​​​​ർ​​​​ക്കി​​​​ൾ, ഫോ​​​​ൺ​​​​പേ പ്രോ​​​​ട്ട​​​​ക്‌​​ട് തു​​​​ട​​​​ങ്ങി​​​​യ പു​​​​തി​​​​യ ഫീ​​​​ച്ച​​​​റു​​​​ക​​​​ളും അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

വ്യാ​​​​പാ​​​​രി​​​​ക​​​​ൾ​​​​ക്കാ​​​​യി ‘മെ​​​​യ്ഡ് ഇ​​​​ൻ ഇ​​​​ന്ത്യ’ സ്മാ​​​​ർ​​​​ട്ട് സ്പീ​​​​ക്ക​​​​ർ, സ്മാ​​​​ർ​​​​ട്ട് പോ​​​​ഡ് എ​​​​ന്നി​​​​വ​​​​യും അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​താ​​​​യി അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up