x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എന്തായി ജയിച്ചോ.... ഒരു നമ്പറിന് പോയി

ഋ​ഷി
Published: May 14, 2026 05:39 PM IST | Updated: May 14, 2026 05:39 PM IST

എ​ന്താ​യെ​ടോ പാ​സാ​യോ... അ​യ​ൽ​വാ​സി​യു​ടെ ചോ​ദ്യ​ത്തി​ന് ഏ​റ്റ​വും ചു​രു​ങ്ങി​യ വാ​ക്കു​ക​ളി​ൽ മ​റു​പ​ടി ന​ൽ​കി വി​ദ്യാ​ർ​ഥി- ഇ​ല്ല ചേ​ട്ടാ ഒ​രു ന​മ്പ​റി​ന് പോ​യി. ഇ​തെ​ന്താ ലോ​ട്ട​റി​യോ എ​ന്ന് ആ ​ചേ​ട്ട​ൻ ആ​ലോ​ചി​ച്ചു നി​ൽ​ക്കു​ന്ന​തി​നി​ടെ ആ ​മി​ടു​ക്ക​ൻ വി​ദ്യാ​ർ​ഥി സ്ഥ​ലം കാ​ലി​യാ​ക്കി. വീ​ണ്ടു​മൊ​രി​ക്ക​ൽ കൂ​ടി പ​ത്താം ക്ലാ​സ് റി​സ​ൾ​ട്ട് വ​രാ​ൻ പോ​വു​ക​യാ​ണ്.

ഇ​ന്ന​ത്തെ പോ​ലെ ഗ്രേ​ഡി​ംഗ് ഒ​ന്നും ഇ​ല്ലാ​തി​രു​ന്ന കാ​ല​ത്ത് ജ​യ​വും തോ​ൽ​വി​യും ആ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. അ​ന്ന് റാ​ങ്കു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ഒ​ന്നു മു​ത​ൽ 20 വ​രെ റാ​ങ്ക് കി​ട്ടു​ന്ന​വ​ർ അ​ന്ന് സൂ​പ്പ​ർ​താ​ര​ങ്ങ​ൾ ആ​യി​രു​ന്നു. അ​വ​രി​ൽ മി​ക്ക​വ​രു​ടെ​യും ചി​ത്ര​ങ്ങ​ൾ പ​ത്ര​ങ്ങ​ളി​ൽ വ​രും. ഒ​ന്നു മു​ത​ൽ മൂ​ന്നു റാ​ങ്ക് വ​രെ കി​ട്ടി​യ​വ​രു​ടെ ചി​ത്ര​ങ്ങ​ൾ ഒ​ന്നാം പേ​ജി​ൽ ഉ​ണ്ടാ​കും.

പി​ന്നെ അ​തി​ന്‍റെ സൈ​ഡ് സ്റ്റോ​റി​ക​ൾ. എ​ന്നു​വ​ച്ചാ​ൽ റാ​ങ്ക് ജേ​താ​വി​ന്‍റെ സ്വ​പ്ന​ങ്ങ​ൾ പ്ര​തീ​ക്ഷ​ക​ൾ ഭാ​വി പ​രി​പാ​ടി​ക​ൾ അ​യാ​ളു​ടെ പ​ഠ​ന രീ​തി ആ ​വീ​ട്ടി​ൽ എ​ത്രാ​മ​ത്തെ റാ​ങ്ക് ആ​ണ് തു​ട​ങ്ങി അ​ന്ന് എ​ഴു​തി​നി​റ​യ്ക്കാ​ൻ ഒ​രു​പാ​ടു​ണ്ടാ​യി​രു​ന്നു.

റി​സ​ൾ​ട്ട് വ​രു​ന്നു എ​ന്ന് അ​റി​യു​മ്പോ​ൾ ത​ന്നെ നെ​ഞ്ചി​ടി​പ്പ് തു​ട​ങ്ങും. പി​ന്നെ ആ ​ര​ണ്ടു മൂ​ന്നു ദി​വ​സം ഭ​ക്ഷ​ണം ക​ഴി​ക്ക​ൽ ഒ​ക്കെ കു​റ​യും. ഉ​റ​ക്ക​വും. ഭ​ക്തി കൂ​ടും. എ​ങ്ങ​നെ​യെ​ങ്കി​ലും ഒ​ന്ന് ജ​യി​ച്ചു കി​ട്ടി​യാ​ൽ എ​ന്ന പ്രാ​ർ​തഥ​ന മാ​ത്ര​മാ​ണ് ആ ​ദി​വ​സ​ങ്ങ​ളി​ൽ.

പാ​സാ​കാ​ൻ അ​ന്ന് വേ​ണ്ടി​യി​രു​ന്ന​ത് 210 മാ​ർ​ക്ക്. അ​ത് കി​ട്ടി​യാ​ൽ ര​ക്ഷ​പ്പെ​ട്ടു. പി​ന്നെ കു​ട്ടി​ക​ള​ല്ലേ, പ​ത്താം​ക്ലാ​സ് പ​രീ​ക്ഷ എ​ന്ന ന​ടു​ക്ക​ട​ലി​ൽ പെ​ട്ടു​പോ​യ അ​വ​രെ ര​ക്ഷി​ക്കാ​ൻ അ​ന്ന് മോ​ഡ​റേ​ഷ​ൻ എ​ന്ന് പ​റ​ഞ്ഞ ഒ​രു സം​ഭ​വം ഉ​ണ്ടാ​യി​രു​ന്നു.

ഒ​രു കു​ട്ടി കു​റ​ച്ചു മാ​ർ​ക്കി​ന് തോ​റ്റാ​ൽ, ആ ​കു​ട്ടി​ക്ക് 10 മാ​ർ​ക്ക് ഓ​രോ വി​ഷ​യ​ത്തി​ലും ഉ​ണ്ടെ​ങ്കി​ൽ ഒ​രു നി​ശ്ചി​ത ശ​ത​മാ​നം മാ​ർ​ക്ക് ന​ൽ​കി 210 ആ​ക്കി പാ​സാ​ക്കി വി​ടു​ന്ന രീ​തി​യോ മ​റ്റാ​യി​രു​ന്നു അ​ത്. മോ​ഡ​റേ​ഷ​ൻ കി​ട്ടു​ന്ന കു​ട്ടി​ക്ക് 210 മാ​ർ​ക്കി​ന്‍റെ അ​പ്പു​റ​ത്തേ​ക്ക് പോ​കി​ല്ല.​

ഒ​രു നി​ശ്ചി​ത വി​ഷ​യ​ത്തി​ലോ അ​ല്ലെ​ങ്കി​ൽ മൊ​ത്ത​ത്തി​ലോ വി​ജ​യി​ക്കാ​ൻ ആ​വ​ശ്യ​മാ​യ മാ​ർ​ക്കി​ന് തൊ​ട്ട​ടു​ത്ത് നി​ൽ​ക്കു​ന്ന വി​ദ്യാ​ർ​ഥിക​ൾ​ക്ക് ന​ൽ​കു​ന്ന സൗ​ജ​ന്യ മാ​ർ​ക്കി​നെ​യാ​ണ് മോ​ഡ​റേ​ഷ​ൻ എ​ന്ന് വി​ളി​ക്കു​ന്ന​ത്.

ഉ​ദാ​ഹ​ര​ണ​ത്തി​ന്, ജ​യി​ക്കാ​ൻ 35 മാ​ർ​ക്ക് വേ​ണ​മെ​ന്നി​രി​ക്കെ ഒ​രു വി​ദ്യാ​ർ​ഥിക്ക് 30 അ​ല്ലെ​ങ്കി​ൽ 32 മാ​ർ​ക്ക് ല​ഭി​ച്ചാ​ൽ, പ​രീ​ക്ഷാ ബോ​ർ​ഡ് തീ​രു​മാ​നി​ക്കു​ന്ന പ്ര​ത്യേ​ക മാ​ർ​ക്ക് ന​ൽ​കി ആ ​കു​ട്ടി​യെ വി​ജ​യി​പ്പി​ക്കും.

പ​ഴ​യ​കാ​ല​ത്ത് ഫ​ലം വ​രു​ന്ന​തി​ന് മു​ൻ​പ് പ​ത്ര​ങ്ങ​ളി​ൽ "ഇ​ത്ത​വ​ണ ഇ​ത്ര മാ​ർ​ക്ക് മോ​ഡ​റേ​ഷ​ൻ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു" എ​ന്ന വാ​ർ​ത്ത വ​രാ​ൻ എ​ല്ലാ​വ​രും കാ​ത്തി​രി​ക്കു​മാ​യി​രു​ന്നു. മോ​ഡ​റേ​ഷ​ൻ മാ​ർ​ക്ക് കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് സം​സ്ഥാ​ന​ത്തെ വി​ജ​യ​ശ​ത​മാ​ന​വും ഉ​യ​ർ​ന്നി​രു​ന്നു.

പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ഏ​റ്റ​വും ഇ​ഷ്ട​പ്പെ​ട്ട റേ​ഷ​ൻ എ​ന്ന ഒ​രു കു​സൃ​തി ചോ​ദ്യം അ​ക്കാ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്നു. പ​ക്ഷേ ഇ​പ്പോ​ഴാ ചോ​ദ്യം ചോ​ദി​ക്കാ​ൻ പ​റ്റി​ല്ല. ആ ​റേ​ഷ​ൻ ഇ​പ്പോ​ഴി​ല്ല. പ​ണ്ട് ആ ​റേ​ഷ​നും വാ​ങ്ങി പ​ത്താം ക്ലാ​സ് എ​ന്ന ക​ട​മ്പ ചാ​ടി​ക്ക​ട​ന്ന് എ​ത്ര​യോ പേ​രു​ണ്ട് ന​മ്മു​ടെ ഈ ​കൊ​ച്ചു കേ​ര​ള​ത്തി​ൽ.

അ​ന്ന് റി​സ​ൾ​ട്ട് അ​റി​യ​ണ​മെ​ങ്കി​ൽ പ്ര​ധാ​ന​മാ​യും പ​ത്ര​ങ്ങ​ളെ ആ​ശ്ര​യി​ക്കേ​ണ്ടി​യി​രു​ന്നു . ഫ​ലം വ​രു​ന്ന ദി​വ​സം പ്ര​മു​ഖ മ​ല​യാ​ള പ​ത്ര​ങ്ങ​ൾ പ്ര​ത്യേ​ക 'റി​സ​ൾ​ട്ട് സ​പ്ലി​മെ​ന്‍റുക​ൾ' പു​റ​ത്തി​റ​ക്കു​മാ​യി​രു​ന്നു. ആ​യി​ര​ക്ക​ണ​ക്കി​ന് കു​ട്ടി​ക​ളു​ടെ ര​ജി​സ്റ്റ​ർ ന​മ്പ​റു​ക​ൾ ചെ​റി​യ അ​ക്ഷ​ര​ങ്ങ​ളി​ൽ നി​ര​നി​ര​യാ​യി പ​ത്ര​ങ്ങ​ളി​ൽ അ​ച്ച​ടി​ച്ചു വ​രും.​

വീ​ടു​ക​ളി​ൽ പ​ത്രം വ​രു​മെ​ങ്കി​ലും, ഫ​ലം നേ​ര​ത്തെ അ​റി​യാ​ൻ ടൗ​ണു​ക​ളി​ലെ പ​ത്ര​മാ​പ്പീ​സു​ക​ൾ​ക്ക് മു​ന്നി​ലോ ക​ട​ക​ൾ​ക്ക് മു​ന്നി​ലോ ആ​ളു​ക​ൾ ത​ടി​ച്ചു​കൂ​ടു​മാ​യി​രു​ന്നു. റി​സ​ൾ​ട്ട് അ​ന്വേ​ഷി​ച്ചു വ​രു​ന്ന​വ​ർ​ക്ക് ഫ​ലം പ​റ​ഞ്ഞു കൊ​ടു​ക്കാ​ൻ അ​ന്ന് പ​ല പ​ത്രം ഓ​ഫീ​സു​ക​ളി​ലും പ്ര​ത്യേ​ക സൗ​ക​ര്യ​വും സ​ജ്ജീ​ക​ര​ണ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടാ​യി​രു​ന്നു.

വൈ​കു​ന്നേ​രം ആ​കു​മ്പോ​ഴേ​ക്കും പ​ത്രം ഓ​ഫീ​സ് കോ​മ്പൗ​ണ്ടി​ൽ വി​ദ്യാ​ർ​ത്ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും നി​റ​യു​മാ​യി​രു​ന്നു. ര​ജി​സ്റ്റ​ർ ന​മ്പ​ർ ഒ​രു തു​ണ്ട് ക​ട​ലാ​സി​ൽ എ​ഴു​തി പ​ത്രം ഓ​ഫീ​സി​ലെ പ്ര​ത്യേ​ക കൗ​ണ്ട​റി​ലെ ആ​ൾ​ക്ക് കൊ​ടു​ക്കും.

അ​വ​ർ അ​ത് റി​സ​ൾ​ട്ട് ലി​സ്റ്റു​മാ​യി ഒ​ത്തു നോ​ക്കി ജ​യി​ച്ചെ​ങ്കി​ൽ ശ​രി​യെ​ന്ന് അ​ർ​ഥം വ​രു​ന്ന ടി​ക്ക്‌ ഇ​ടും, തോ​റ്റെ​ങ്കി​ൽ ഗു​ണ​ന​ചി​ഹ്നം ഇ​ട്ട് തി​രി​ച്ചു ത​രും. റൈ​റ്റ് എ​ന്ന ടി​ക്ക് കി​ട്ടി​യ ആ ​തു​ണ്ട് ക​ട​ലാ​സ് കാ​ല​ങ്ങ​ളോ​ളം എ​ടു​ത്തു വ​ച്ച​വ​രു​ണ്ട്.

ഗു​ണ​ന​ചി​ഹ്നം കി​ട്ടി​യ തു​ണ്ട് ക​ട​ലാ​സ് ക​ണ്ണീ​രു വീ​ണ് ന​ന​ഞ്ഞു പോ​യി​ട്ടു​മു​ണ്ട്. ജ​യ​ത്തി​നും തോ​ൽ​വി​ക്കും ഇ​ട​യി​ൽ അ​ന്ന് ഒ​രു​പാ​ട് അ​ല​ങ്കാ​ര​ങ്ങ​ൾ വേ​റെ​യു​ണ്ടാ​യി​രു​ന്നു. ഡി​സ്റ്റിംഗ്ഷ​ൻ, ഫ​സ്റ്റ് ക്ലാ​സ്, സെ​ക്ക​ൻ​ഡ് ക്ലാ​സ് പി​ന്നെ ന​മ്മു​ടെ സാ​ദാ തേ​ർ​ഡ് ക്ലാ​സ്...

ഡി​സ്റ്റിംഗ്ഷനും ഫ​സ്റ്റ് ക്ലാ​സും സെ​ക്ക​ൻ​ഡ് ക്ലാ​സും ഒ​ക്കെ പ​ഠി​പ്പി​സ്റ്റു​ക​ളു​ടെ കു​ത്ത​ക​യാ​യി​രു​ന്നു. ഒ​രു മാ​ർ​ക്കി​ന് ഡി​സ്റ്റിംഗ്ഷ​ൻ പോ​യി എ​ന്നു പ​റ​ഞ്ഞു വി​ല​പി​ക്കു​ന്ന കൂ​ട്ടു​കാ​ര​നെ​യും വീ​ട്ടു​കാ​രെ​യും നോ​ക്കി ഒ​രു മാ​ർ​ക്ക് കി​ട്ടി​യി​രു​ന്നെ​ങ്കി​ൽ പാ​സാ​കു​മാ​യി​രു​ന്നു എ​ന്ന് വി​ല​പി​ച്ചി​രു​ന്ന കൂ​ട്ടു​കാ​ർ ഉ​ണ്ടാ​യി​രു​ന്നു.

മൊ​ത്തം മാ​ർ​ക്കി​ന്‍റെ 75 ശ​ത​മാ​ന​മോ അ​തി​ന് മു​ക​ളി​ലോ ല​ഭി​ക്കു​ന്ന​വ​രാ​ണ് ഡി​സ്റ്റി​ങ്ഷ​ൻ ജേ​താ​ക്ക​ൾ.
അ​ക്കാ​ല​ത്ത് ഡി​സ്റ്റിംഗ്ഷ​ൻ നേ​ടു​ക എ​ന്ന​ത് വ​ലി​യൊ​രു നേ​ട്ട​മാ​യി​രു​ന്നു. 600-ൽ 450 ​മാ​ർ​ക്കി​ന് മു​ക​ളി​ൽ വാ​ങ്ങു​ന്ന ഈ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് പ്ര​മു​ഖ കോ​ളേ​ജു​ക​ളി​ൽ ഇ​ഷ്ട​പ്പെ​ട്ട ഗ്രൂ​പ്പു​ക​ൾ (പ്ര​ത്യേ​കി​ച്ച് സ​യ​ൻ​സ്) ല​ഭി​ക്കാ​ൻ ഇ​ത് വ​ലി​യ സ​ഹാ​യ​മാ​യി​രു​ന്നു.

മൊ​ത്തം മാ​ർ​ക്കി​ന്‍റെ 60 ശ​ത​മാ​നം മു​ത​ൽ 74 ശ​ത​മാ​നം വ​രെ ല​ഭി​ക്കു​ന്ന​വ​രാ​ണ് ഫ​സ്റ്റ് ക്ലാ​സ് വി​ഭാ​ഗ​ത്തി​ൽ വ​രു​ന്ന​ത്. "ഫ​സ്റ്റ് ക്ലാ​സ്സു​കാ​ര​ൻ' എ​ന്ന​ത് അ​ക്കാ​ല​ത്ത് മാ​ന്യ​മാ​യ ഒ​രു പ​ദ​വി​യാ​യി​രു​ന്നു. ഒ​രു ശ​രാ​ശ​രി വി​ദ്യാ​ർ​ഥി​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഫ​സ്റ്റ് ക്ലാ​സ് എ​ന്ന​ത് വ​ലി​യൊ​രു ല​ക്ഷ്യ​മാ​യി​രു​ന്നു.

സ്കൂ​ൾ ത​ല​ത്തി​ൽ ഇ​വ​രെ മി​ടു​ക്ക​രാ​യ വി​ദ്യാ​ർ​ത്ഥി​ക​ളാ​യാ​ണ് ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത്. ഒ​രു ഫ​സ്റ്റ് ക്ലാ​സ് എ​ങ്കി​ലും കി​ട്ടി​യെ​ങ്കി​ൽ കാ​ര്യ​മി​ല്ല എ​ന്നാ​യി​രു​ന്നു അ​ന്ന​ത്തെ പ്ര​ധാ​ന പ​ത്താം ക്ലാ​സ് ചൊ​ല്ല്. മൊ​ത്തം മാ​ർ​ക്കി​ന്‍റെ 50 ശ​ത​മാ​നം മു​ത​ൽ 59 ശ​ത​മാ​നം വ​രെ ല​ഭി​ക്കു​ന്ന​വ​ർ സെ​ക്ക​ൻ​ഡ് ക്ലാ​സ്സി​ൽ പെ​ട്ടി​രു​ന്നു.

ഭൂ​രി​ഭാ​ഗം വി​ദ്യാ​ർ​ഥിക​ളും ഉ​ൾ​പ്പെ​ട്ടി​രു​ന്ന ഒ​രു വി​ഭാ​ഗ​മാ​യി​രു​ന്നു ഇ​ത്. പ്രീ-​ഡി​ഗ്രി പ്ര​വേ​ശ​ന​ത്തി​ന് സെ​ക്ക​ൻ​ഡ് ക്ലാ​സുകാ​ർ​ക്ക് ന​ല്ല അ​വ​സ​ര​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്നു. വി​ജ​യി​ക്കാ​ൻ ആ​വ​ശ്യ​മാ​യ മി​നി​മം മാ​ർ​ക്ക് അ​താ​യ​ത് 35മു​ത​ൽ 49 ശ​ത​മാ​നം വ​രെ ല​ഭി​ക്കു​ന്ന​വ​ർ തേ​ർ​ഡ് ക്ലാ​സ് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ടു. അ​ഥ​വാ ജ​സ്റ്റ് പാ​സ്.

തേ​ർ​ഡ് ക്ലാ​സു​കാ​ർ ജ​യി​ച്ചെ​ങ്കി​ലും ഉ​പ​രി​പ​ഠ​ന​ത്തി​ന് സീ​റ്റ് ല​ഭി​ക്കാ​ൻ പ​ല​പ്പോ​ഴും ക​ഷ്ട​പ്പെ​ടേ​ണ്ടി വ​രു​മാ​യി​രു​ന്നു. എ​ങ്കി​ലും "എ​സ്എ​സ്എ​ൽ​സി പാ​സാ​യി" എ​ന്ന​ത് അ​ക്കാ​ല​ത്ത് സ​ർ​ക്കാ​ർ ജോ​ലി​ക​ൾ​ക്കും മ​റ്റും വ​ലി​യൊ​രു യോ​ഗ്യ​ത​യാ​യി​രു​ന്നു.

അ​ന്ന് നാ​ടു​ക​ളെ ഫ്ല​ക്സ് വെ​ച്ച് വി​ജ​യി​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ക്കു​ന്ന ഏ​ർ​പ്പാ​ടൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഡി​സ്റ്റിംഗ്ഷ​ൻ ഉ​ണ്ടോ ക്ലാ​സ് ഉ​ണ്ടോ തു​ട​ങ്ങി​യ ചോ​ദ്യ​ങ്ങ​ൾ പ​തി​വാ​യി​രു​ന്നു. തേ​ർ​ഡ് ക്ലാ​സ് കി​ട്ടി​യ​വ​നും അ​ത് പ​റ​യാ​റു​ണ്ട് :ക്ലാ​സ് ഉ​ണ്ട്.

റാ​ങ്ക് ജേ​താ​ക്ക​ളെ തേ​ടി പ​ത്ര​ക്കാ​ർ വീ​ടു​ക​ളി​ൽ ഓ​ടി​യെ​ത്തു​മാ​യി​രു​ന്നു. വീ​ട്ടു​കാ​ർ മ​ധു​രം ന​ൽ​കി എ​ല്ലാ​വ​രെ​യും സ്വീ​ക​രി​ക്കും. പ​ഴ​യ​കാ​ല​ത്ത് ഫ​ലം വ​രു​മ്പോ​ൾ പ​ത്ര​ങ്ങ​ളി​ൽ ഓ​രോ സ്കൂ​ളി​ന്‍റെ​യും വി​ജ​യ​ശ​ത​മാ​നം കൊ​ടു​ക്കു​ന്ന​തി​നോ​ടൊ​പ്പം എ​ത്ര​പേ​ർ​ക്ക് ഡി​സ്റ്റി​ങ്ഷ​നും ഫ​സ്റ്റ് ക്ലാ​സും കി​ട്ടി എ​ന്ന​തും പ്ര​ത്യേ​ക​മാ​യി സൂ​ചി​പ്പി​ക്കാ​റു​ണ്ടാ​യി​രു​ന്നു.

ഫ​ലം നേ​ര​ത്തെ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് അ​റി​യാ​നാ​യി സെ​ക്ര​ട്ട​റി​യേ​റ്റി​ലും പ​രീ​ക്ഷാ​ഭ​വ​നി​ലും ഒ​ക്കെ പി​ടി​പാ​ടു​ള്ള​വ​രു​ടെ കൈ​വ​ശം നേ​ര​ത്തെ ത​ന്നെ ന​മ്പ​ർ കൊ​ടു​ത്ത് ഫ​ലം ചോ​ർ​ത്തി​യി​രു​ന്ന​വ​രും ധാ​രാ​ള​മാ​യി​രു​ന്നു.

പ​ത്താം ക്ലാ​സ് റി​സ​ൾ​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ച പ​ത്ര​ങ്ങ​ൾ എ​ടു​ത്തു വ​ച്ചി​ട്ടു​ള്ള പ​ഴ​യ ത​ല​മു​റ​ക്കാ​ർ ഇ​പ്പോ​ഴു​മു​ണ്ട്. അ​തൊ​രു ഓ​ർ​മയാ​ണ്, ഒ​രു​പാ​ടു​പേ​ർ​ക്ക് സു​ഖ​മു​ള്ള ഓ​ർ​മ, ഒ​രു​പാ​ടു​പേ​രു​ടെ കൈ​യി​ലു​ള്ള പ​ത്ര​ങ്ങ​ൾ ക​ണ്ണീ​രു​പ്പു വീ​ണ് ന​ന​ഞ്ഞ​വ​യാ​ണ് . ജീ​വി​ത​ത്തി​ൽ തോ​ൽ​വി എ​ന്തെ​ന്ന് അ​റി​ഞ്ഞ നി​മി​ഷ​ത്തി​ന്‍റെ അ​ട​യാ​ള​മാ​ണ​ത്.

എ​സ്എ​സ്എ​ൽ​സി ബു​ക്ക് എ​ന്ന​ത് കേ​ര​ള​ത്തി​ലെ ഒ​രു വ്യ​ക്തി​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം കേ​വ​ലം ഒ​രു സ​ർ​ട്ടി​ഫി​ക്ക​റ്റ് മാ​ത്ര​മ​ല്ല, അ​ത് ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട രേ​ഖ​ക​ളി​ൽ ഒ​ന്നാ​ണ്. ഇ​തി​നെ പ​ല​പ്പോ​ഴും ഒ​രാ​ളു​ടെ "ര​ണ്ടാ​മ​ത്തെ ജാ​ത​കം" എ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​റു​ണ്ട്.

ജ​യി​ച്ച​വ​ർ​ക്കും തോ​റ്റ​വ​ർ​ക്കും കി​ട്ടും എ​സ്എ​സ്എ​ൽ​സി ബു​ക്ക് തോ​റ്റ​വ​ർ വീ​ണ്ടും പ​രീ​ക്ഷ എ​ഴു​തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ങ്കി​ൽ ഓ​രോ ത​വ​ണ കി​ട്ടു​ന്ന മാ​ർ​ക്കു​ക​ളും പു​തി​യ പേ​ജു​ക​ളി​ൽ ചേ​ർ​ത്തു​കൊ​ണ്ടി​രി​ക്കും.

അ​ങ്ങ​നെ 2 എ​സ്എ​സ്എ​ൽ​സി ബു​ക്ക് വ​രെ നി​റ​ച്ച വി​ദ്യാ​ർ​ഥി വി​ദ്യാ​ർ​ഥി​നി​ക​ൾ ഉ​ണ്ട്. മു​ൻ​കാ​ല​ങ്ങ​ളി​ൽ എ​സ്എ​സ്എ​ൽ​സി ബു​ക്ക് കൈ​കൊ​ണ്ട് എ​ഴു​തി​യ ഒ​രു ചെ​റി​യ പു​സ്ത​ക​മാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി​യു​ടെ ഫോ​ട്ടോ പ​തി​പ്പി​ച്ച് അ​തി​ൽ തു​ന്നി​ക്കെ​ട്ടി​യ പേ​ജു​ക​ളു​ണ്ടാ​കും.

അ​ങ്ങ​നെ​യു​ള്ള നി​റം​മ​ങ്ങി പി​ഞ്ഞി​ത്തു​ട​ങ്ങി​യ തു​ട​ങ്ങി​യ എ​സ്എ​സ്എ​ൽ​സി ബു​ക്കു​ക​ൾ ഇ​പ്പോ​ഴും എ​ല്ലാ വീ​ട്ടി​ലും ഉ​ണ്ടാ​കും. അ​ച്ഛ​ന്‍റെ​യോ അ​മ്മ​യു​ടെ​യോ പ​ഴ​യ എ​സ്എ​സ്എ​ൽ​സി ബു​ക്കു​ക​ൾ. ഒ​രു കാ​ല​ത്തി​ന്‍റെ അ​ട​യാ​ള​മാ​യി.

Tags : Special News

Recent News

Corehub Up