യൂറോപ്പിലെ പർവതനിരകൾക്ക് താഴെ, ആളുകളുടെ യാത്രാരീതിയെ മനോഹരമാക്കുന്ന അദ്ഭുതകരമായ ഒരു തുരങ്കമുണ്ട്. ലോകത്തിലെ ഏറ്റവും നീളമേറിയ ട്രെയിൻ തുരങ്കം. സ്വിറ്റ്സർലൻഡിലെ ഗോട്ടാർഡ് ബേസ് ടണൽ ആധുനിക എഞ്ചിനീയറിംഗ് മാതൃകയ്ക്ക് ഉത്തമ ഉദാഹരണമാണ്.
ആൽപ്സ് പർവതനിരകൾക്ക് അടിയിലൂടെ ഏകദേശം 57 കിലോമീറ്റർ നീളവും, ഉപരിതലത്തിൽ നിന്ന് ഏകദേശം 2.3 കിലോമീറ്റർ വരെ ആഴത്തിലുമാണ് ഈ തുരങ്കം സ്ഥിതി ചെയ്യുന്നത്. എർസ്റ്റ്ഫെൽഡ്, ബോഡിയോ എന്നീ പട്ടണങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പർവതങ്ങൾക്കിടയിലൂടെയുള്ള യാത്ര വേഗമേറിയതും എളുപ്പവുമാക്കുന്നു.
അത്യാധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് കഠിനമായ പാറക്കെട്ടുകൾ മുറിച്ചുമാറ്റാൻ ആയിരക്കണക്കിനു തൊഴിലാളികളാണ് രാപകലോളം പ്രയത്നിച്ചത്. ഇത് നിർമിക്കുന്നതിനായി അത്യാധുനിക യന്ത്രങ്ങളും സൂക്ഷ്മമായ ആസൂത്രണവും അതൊടൊപ്പം, ആയിരക്കണക്കിന് തൊഴിലാളികളും എഞ്ചിനീയർമാരും പ്രവർത്തിച്ചു.
1947ല്‍ സ്വിസ് എന്‍ജിനീയറായ കോള്‍ എഡ്ഗാര്‍ഡ് ഗ്രണ്ണറാണ് റെയില്‍വേ ടണലിന്റെ രൂപരേഖ തയാറാക്കിയത്. ഭരണപരമായ തടസങ്ങള്‍ക്കൊടുവില്‍ 1999ലാണ് ടണലിന്റെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നത്.
തുരങ്കത്തിന്റെ പ്രാഥമിക ഡിസൈന്‍ തയാറാക്കി ഏഴ് ദശാബ്ദത്തിന് ശേഷമാണ് നിർമാണ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നത്. 11 ബില്യണ്‍ യൂറോയാണ് തുരങ്കത്തിന്റെ നിര്‍മാണ ചെലവ്.
2016ൽ തുറന്ന 57.1 കിലോമീറ്റർ ദൈർഘ്യമുള്ള ഗോത്താർഡ് ബേസ് ടണൽ സ്വിസ് ആൽപ്സ് പർവതനിരകൾക്ക് ഇടയിലൂടെയാണ് റെയിൽ തുരങ്കം കടന്നുപോകുന്നത്. വടക്ക് -തെക്ക് യൂറോപ്യൻ രാജ്യങ്ങൾക്കിടയിലുള്ള ഒരു പാതയായിട്ടാണ് ഇതറിയപ്പെടുന്നത്.
17 വർഷങ്ങളുടെ അധ്വാനത്തിനൊടുവിലാണ് തുരങ്കപാത പണി പൂർത്തീകരിച്ചത്. യൂറോപ്പിലുടനീളമുള്ള യാത്രാസൗകര്യങ്ങളും ചരക്ക് ഗതാഗതവും മെച്ചപ്പെടുത്തുന്നതിനായാണ് ഈ തുരങ്കം നിർമിച്ചത്.
യാത്രാസമയം കുറയ്ക്കുകയും വടക്കൻ-തെക്കൻ യൂറോപ്പുകൾ തമ്മിലുള്ള വ്യാപാര വളർച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്നു. അതിവേഗ ട്രെയിനുകൾക്ക് മണിക്കൂറിൽ 250 കിലോമീറ്റർ വേഗത്തിൽ ഈ തുരങ്കത്തിലൂടെ സഞ്ചരിക്കാൻ സാധിക്കും.
ഈ തുരങ്കം സൂറിച്ച്, മിലാൻ തുടങ്ങിയ നഗരങ്ങൾ തമ്മിലുള്ള ദൂരം കുറയ്ക്കുകയും യാത്ര കൂടുതൽ സുഖകരമാക്കുകയും ചെയ്തു.

പ്രധാന സവിശേഷതകൾ
മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ ട്രെയിനുകൾക്ക് ഇതിലൂടെ സഞ്ചരിക്കാം. സൂറിച്ച്, മിലാൻ തുടങ്ങിയ പ്രധാന നഗരങ്ങൾ തമ്മിലുള്ള യാത്രാ സമയം ഇത് ഗണ്യമായി കുറയ്ക്കുന്നു. യൂറോപ്പിലുടനീളം സുഗമമായ ചരക്ക് നീക്കത്തിന് ഈ തുരങ്ക പാത സഹായിക്കുന്നു.
അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ ഉറപ്പുവരുത്തിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയ്ക്കായി അടിയന്തര എക്സിറ്റുകൾ, വെന്റിലേഷൻ, അഗ്നിശമന സംവിധാനങ്ങൾ എന്നിങ്ങനെ ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഏതെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യമുണ്ടായാൽ യാത്രക്കാരെ രക്ഷിക്കാൻ സമാന്തര തുരങ്കങ്ങളും റെസ്ക്യൂ സ്റ്റേഷനുകളും സജ്ജമാണ്. ഈ തുരങ്കം സമയം ലാഭിക്കുന്നതിനോടൊപ്പം റോഡ് ഗതാഗതക്കുരുക്ക് കുറയ്ക്കാനും യാത്രയെ കൂടുതൽ കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവുമാക്കാനും സഹായിക്കുന്നു.
ദുർഘടമായ പർവതപ്രദേശങ്ങളിലൂടെ ട്രെയിനുകൾക്ക് എളുപ്പത്തിൽ സഞ്ചരിക്കാൻ സഹായിക്കുന്നു. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത്തില്‍ 250ഓളം യാത്രാ ട്രെയിനുകള്‍ ഗൊത്താര്‍ഡ് തുരങ്കം വഴി പ്രതിദിനം കടന്നുപോകും. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ 80 ചരക്കുവണ്ടികളും തുരങ്കം വഴി കടന്നുപോകും.
നിലവില്‍ ലോകത്തെ ഏറ്റവും വലിയ തുരങ്കമെന്ന ഖ്യാതി ജപ്പാനിലെ ഹോന്‍ഷു, ഹൊക്കെയ്ഡു ദ്വീപുകളെ തമ്മില്‍ കൂട്ടിയോജിപ്പിക്കുന്ന സെയ്ക്കന്‍ ട്രെയിന്‍ തുരങ്കത്തിനാണ്. ഇതിനേക്കാള്‍ മൂന്നുകിലോമീറ്റര്‍ അധികമാണ് ഗൊത്താര്ഡിന്റെ നീളം.
യൂറോപ്പിലെ പർവതനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഗോട്ടാർഡ് ബേസ് ടണൽ ലോകത്തിലെ ഏറ്റവും അത്യാധുനികമായ എഞ്ചിനീയറിംഗ് അദ്ഭുതങ്ങളിൽ ഒന്നാണ്.
Tags : gotthard base tunnel special news