x
ad
Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്പീക്കറെ കണ്ട് രാഹുലും പ്രതിപക്ഷ നേതാക്കളും

സ്വ​ന്തം ലേ​ഖ​ക​ൻ
Published: July 22, 2026 02:47 AM IST | Updated: July 22, 2026 02:47 AM IST

അ​ടി​യ​ന്ത​ര ച​ർ​ച്ച ആ​വ​ശ്യ​പ്പെ​ട്ട് രാ​ഹു​ലും പ്ര​തി​പ​ക്ഷ എം​പി​മാ​രും സ്പീ​ക്ക​ർ ഓം ​ബി​ർ​ള​യെ ക​ണ്ടു.

ന്യൂ​ഡ​ൽ​ഹി: പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രേ സ​മ​രം ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​നേ​രേ പോ​ലീ​സ് ന​ട​ത്തി​യ അ​തി​ക്ര​മ​ത്തി​ലും സ​ർ​ക്കാ​രി​ന്‍റെ വീ​ഴ്ച​ക​ളി​ലും പാ​ർ​ല​മെ​ന്‍റി​ൽ അ​ടി​യ​ന്ത​ര ച​ർ​ച്ച ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​പ​ക്ഷ എം​പി​മാ​ർ ലോ​ക്‌​സ​ഭാ സ്പീ​ക്ക​ർ ഓം ​ബി​ർ​ള​യെ ക​ണ്ടു.

നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യ്‌​ക്കെ​തി​രേ പ്ര​തി​ഷേ​ധി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കു നേ​രേ​യു​ണ്ടാ​യ അ​തി​ക്ര​മ​ത്തി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​പാ​ർ​ല​മെ​ന്‍റി​ലെ​ത്തി മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു.

കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ, സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യു​ടെ ധ​ർ​മേ​ന്ദ്ര യാ​ദ​വ്, ശി​വ​സേ​ന (യു​ബി​ടി) നേ​താ​വ് അ​ര​വി​ന്ദ് സാ​വ​ന്ത്, ആ​ർ​എ​സ്പി നേ​താ​വ് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ, കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​വ് ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, കോ​ൺ​ഗ്ര​സ് വി​പ്പ് മാ​ണി​ക്കം ടാ​ഗോ​ർ തു​ട​ങ്ങി​യ നേ​താ​ക്ക​ളും രാ​ഹു​ൽ ഗാ​ന്ധി​ക്കൊ​പ്പമു​ണ്ടാ​യി​രു​ന്നു.

Tags : RahulGandhi OppositionLeaders meet Speaker Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up