x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ഥ​ക​ളി​യു​ടെ ആ​ട്ട വി​ള​ക്ക​ണ​യാ​ത്ത 61 വ​ർ​ഷ​ങ്ങ​ൾ

ഋ​ഷി
Published: May 7, 2026 02:21 PM IST | Updated: May 7, 2026 02:21 PM IST

ക​ഥ​ക​ളി കാ​ണാ​നൊ​ക്കെ ഇ​ക്കാ​ല​ത്ത് ആ​ളു​ണ്ടോ എ​ന്ന് ചോ​ദി​ച്ച സു​ഹൃ​ത്തി​നെ​യും കൊ​ണ്ട് തൃ​ശൂ​ർ പാ​റ​മേ​ക്കാ​വ് അ​ഗ്ര​ശാ​ല​യി​ൽ ക​ഥ​ക​ളി ക്ല​ബ് തൃ​ശൂ​രി​ന്‍റെ പ്ര​തി​മാ​സ പ​രി​പാ​ടി​ക്ക് എ​ത്തു​മ്പോ​ൾ ഇ​രി​ക്കാ​ൻ സീ​റ്റ് ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ര​ങ്ങി​ൽ ആ​ട്ട വി​ള​ക്ക് തെ​ളി​യും മു​മ്പേ സ​ദ​സ് നി​റ​ഞ്ഞു​തു​ളു​മ്പി​യി​രു​ന്നു.

അ​തു​ക​ണ്ട് സു​ഹൃ​ത്ത് പ​റ​ഞ്ഞു - എ​ന്‍റെ ചോ​ദ്യം ഞാ​ൻ പി​ൻ​വ​ലി​ച്ചി​രി​ക്കു​ന്നു. ഇ​നി ഒ​രി​ക്ക​ലും ഈ ​ചോ​ദ്യം ഞാ​ൻ ഒ​രാ​ളോ​ടും ചോ​ദി​ക്കി​ല്ല. അ​താ​യി​രു​ന്നു ക​ഥ​ക​ളി ക്ല​ബ് തൃ​ശൂ​രി​ന്‍റെ മ​ഹാ​ത്മ്യം. ക​ഥ​ക​ളി​യെ ജ​ന​കീ​യ​മാ​ക്കു​ന്ന​തി​ൽ ക​ഴി​ഞ്ഞ 61 വ​ർ​ഷ​മാ​യി ക​ഥ​ക​ളി ക്ല​ബ് തൃ​ശൂ​ർ അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റ​വും ഭം​ഗി​യാ​യി നി​റ​വേ​റ്റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

മാ​സാ​മാ​സം ക​ഥ​ക​ളി കാ​ണാ​നു​ള്ള ഭാ​ഗ്യം തൃ​ശൂ​ർ​ക്കാ​ർ​ക്ക് ഉ​ണ്ട്. അ​തി​നു​ള്ള അ​വ​സ​ര​മാ​ണ് ക​ഥ​ക​ളി ക്ല​ബ് തൃ​ശൂ​ർ ഒ​രു​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​ഥ​ക​ളി സം​ഘ​ങ്ങ​ൾ ഇ​വി​ടെ​യെ​ത്തി ക​ഥ​ക​ളി അ​വ​ത​രി​പ്പി​ക്കു​മ്പോ​ൾ അ​തു കാ​ണാ​ൻ സ​മ്പ​ന്ന​മാ​യ ഒ​രു സ​ദ​സ് മു​ന്നി​ലു​ണ്ട് എ​ന്ന​ത് ക​ഥ​ക​ളി അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ​ക്ക് ഏ​റെ പ്രോ​ത്സാ​ഹ​ന​വും ആ​വേ​ശ​വും സ​മ്മാ​നി​ക്കു​ന്നു​ണ്ട്.

കാ​ര​ണം മ​ൺ​മ​റ​യ​പ്പെ​ട്ടു പോ​കു​ന്ന ഒ​രു ക​ലാ​രൂ​പം എ​ന്ന് പ​ല​രും ആ​ശ​ങ്ക​പ്പെ​ടു​ന്ന ക​ഥ​ക​ളി കാ​ണാ​ൻ സാം​സ്കാ​രി​ക ത​ല​സ്ഥാ​ന​മാ​യ തൃ​ശൂ​രി​ൽ ഇ​ത്ര​യും വ​ലി​യ ജ​ന​സ​ഞ്ച​യം എ​ത്തു​മ്പോ​ൾ ക​ഥ​ക​ളി അ​ര​ങ്ങി​ലെ ആ​ട്ട​വി​ള​ക്ക് ഒ​രി​ക്ക​ലും അ​ണ​യി​ല്ല എ​ന്ന് ഓ​രോ ക​ഥ​ക​ളി ക​ലാ​കാ​ര​നും ആ​ശ്വാ​സ​ത്തോ​ടെ തി​രി​ച്ച​റി​യു​ന്നു.

കേ​ളി....

ക​ഥ​ക​ളി ക്ല​ബ് തൃ​ശൂ​രി​നെ കു​റി​ച്ച് പ​റ​യു​ക​യാ​ണെ​ങ്കി​ൽ ആ​രം​ഭം 1965 ജ​നു​വ​രി​യി​ൽ. നാ​ട്ടി​ൽ സ്പോ​ർ​ട്സ് ക്ല​ബു​ക​ളും ക​ലാ​സാം​സ്കാ​രി​ക ക്ല​ബു​ക​ളും വേ​ണ്ട​ത്ര ആ​യ​പ്പോ​ൾ കേ​ര​ള​ത്തി​ന്‍റെ ത​ന​ത് ക​ലാ​രൂ​പ​മാ​യ ക​ഥ​ക​ളി​ക്ക് വേ​ണ്ടി ഒ​രു ക്ല​ബ് രൂ​പീ​ക​രി​ച്ച മ​ഹാ​ര​ഥ​ന്മാ​രെ തൊ​ഴാ​തെ വ​യ്യ!!

പ്ര​ശ​സ്ത ക​ഥ​ക​ളി പ്രേ​മി​ക​ളും സാം​സ്കാ​രി​ക ദ​ർ​ശ​ക​രു​മാ​യ ഡോ. ​കെ. എ​ൻ. പി​ഷാ​രോ​ടി, ചി​റ്റൂ​ർ കു​ഞ്ഞ​ൻ ന​മ്പൂ​തി​രി​പ്പാ​ട്, ഡോ. ​കെ. വേ​ണു​ഗോ​പാ​ൽ, പി.​എം.​സി. നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി​പ്പാ​ട്, ഡോ. ​വി. ആ​ർ. മേ​നോ​ൻ, പി. ​ആ​ർ. ജ​യ​കു​മാ​ർ, ഡി. ​എ​സ്. ന​മ്പൂ​തി​രി​പ്പാ​ട് എ​ന്നി​വ​രാ​ൽ സ്ഥാ​പി​ത​മാ​യ​താ​ണ് ക​ഥ​ക​ളി ക്ല​ബ് തൃ​ശൂ​ർ. 68 ലാ​ണ് ക്ല​ബ് ഔ​ദ്യോ​ഗി​ക​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ട്ട​ത്.

 

K-Rail Survey

അ​ര​ങ്ങു​കേ​ളി...

ക​ഥ​ക​ളി ക്ല​ബ് തൃ​ശൂ​ർ പ​ത്തി​ൽ ക​ഥ​ക​ളി​യോ​ടു​ള്ള സാം​സ്കാ​രി​ക കേ​ര​ള​ത്തി​ന്‍റെ ആ​ദ​ര​വാ​ണ് കാ​ണി​ക്കു​ന്ന​ത്. സി​നി​മ​യും സീ​രി​യ​ലു​മൊ​ക്കെ ജ​ന​പ്രി​യ ക​ലാ​രൂ​പ​മാ​യി വാ​ഴു​ന്ന കാ​ല​ത്ത്, ഫേ​യ്സ്ബു​ക്കി​ൽ നി​ന്നും വാ​ട്സ്ആ​പ്പി​ൽ നി​ന്നും ഇ​ൻ​സ്റ്റ​യി​ൽ നി​ന്നും മു​ഖ​മൊ​ന്നു​യ​ർ​ത്താ​ൻ സ​മ​യ​മി​ല്ലാ​ത്ത​വ​രു​ടെ ഇ​ക്കാ​ല​ത്ത് എ​ല്ലാ മാ​സ​വും ക​ഥ​ക​ളി അ​ര​ങ്ങു​ക​ൾ ഒ​രു​ക്കു​ക എ​ന്ന​ത് ചെ​റി​യ കാ​ര്യ​മ​ല്ല.

ഒ​രു​പാ​ട് ക​ഷ്ട​പ്പെ​ട്ട്, ബു​ദ്ധി​മു​ട്ടി സം​ഘ​ടി​പ്പി​ക്കു​ന്ന ആ ​ക​ഥ​ക​ളി കാ​ണാ​ൻ നാ​ടു പ​ല​തും ക​ട​ന്ന് ആ​സ്വാ​ദ​ക​ർ എ​ത്തു​മ്പോ​ൾ നേ​രി​ട്ട എ​ല്ലാ ബു​ദ്ധി​മു​ട്ടു​ക​ളും വി​ഷ​മ​ങ്ങ​ളും ആ​സ്വാ​ദ​ക​രു​ടെ സ​ന്തോ​ഷ​ത്തി​ൽ ല​യി​ച്ചു​ചേ​രും.

ക്ല​ബ് ആ​രം​ഭി​ച്ച നാ​ൾ മു​ത​ൽ ക​ഥ​ക​ളി​യു​ടെ ശു​ദ്ധ​ത സം​ര​ക്ഷി​ക്കു​ക​യും, അ​തി​നെ കൂ​ടു​ത​ൽ വി​പു​ല​മാ​യി കാ​ണി​ക​ൾ​ക്കി​ട​യി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ൽ ക്ല​ബ് കൈ​ക്കൊ​ള്ളു​ന്ന ഉ​ത്ത​ര​വാ​ദി​ത്വം ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ​ക്കും അ​വ​ർ​ക്കൊ​പ്പം നി​ൽ​ക്കു​ന്ന​വ​ർ​ക്കും ഒ​രി​ക്ക​ൽ​പോ​ലും ഒ​രു വ​ലി​യ ബാ​ധ്യ​ത​യാ​യി തോ​ന്നി​യി​ട്ടി​ല്ല.

ത​ങ്ങ​ൾ ചെ​യ്യേ​ണ്ട ഒ​രു കാ​ര്യം ചെ​യ്യു​ന്നു എ​ന്നെ അ​വ​ർ ക​ണ​ക്കു​കൂ​ട്ടു​ന്നു​ള്ളൂ. സാ​മ്പ​ത്തി​ക​മാ​യി മെ​ച്ച​മി​ല്ലാ​ത്ത ഏ​ത് ക​ലാ​രൂ​പ​വും വേ​ണ്ടെ​ന്ന് വ​യ്ക്കു​ന്ന പു​തി​യ കാ​ല​ത്ത് ക​ഥ​ക​ളി ക്ല​ബ് തൃ​ശൂ​ർ പ​ണ​ത്തി​ന്‍റെ മൂ​ല്യ​ത്തെ​ക്കാ​ൾ ക​ല​യു​ടെ മൂ​ല്യ​ത്തി​ന് പ്രാ​ധാ​ന്യം കൊ​ടു​ത്ത് തൃ​ശൂ​രി​ന്‍റേ​യും ക​ഥ​ക​ളി​യു​ടെ​യും ത​ല​യെ​ടു​പ്പ് കൂ​ടു​ത​ൽ ഉ​യ​ർ​ത്തു​ന്നു.

തോ​ട​യം..

ക​ഥ​ക​ളി​യു​ടെ വി​ക​സ​ന​ത്തി​നും പ്ര​ചാ​ര​ത്തി​നും ആ​യി ക​ഥ​ക​ളി ക്ല​ബ് തൃ​ശൂ​ർ ന​ൽ​കി​യ സ്ഥി​ര​മാ​യ സം​ഭാ​വ​ന​ക​ൾ​ക്ക് അം​ഗീ​കാ​ര​മാ​യി, കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളി​ൽ നി​ന്നു​ള്ള ഗ്രാ​ന്‍റു​ക​ൾ ക​ഥ​ക​ളി മ​ഹോ​ത്സ​വ​ങ്ങ​ൾ​ക്കും അ​ക്കാ​ദ​മി​ക് പ​രി​പാ​ടി​ക​ൾ​ക്കും ല​ഭി​ച്ചി​ട്ടു​ണ്ട്.

ക​ഥ​ക​ളി ഗാ​യ​ക​നാ​യ ക​ലാ​മ​ണ്ഡ​ലം ഹൈ​ദ​രാ​ലി​യു​ടെ സ്മ​ര​ണാ​ർ​ഥം ക​ഥ​ക​ളി അ​ക്കാ​ദ​മി സ്ഥാ​പി​ക്കാ​ൻ കേ​ര​ള സ​ർ​ക്കാ​ർ ക്ല​ബി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​തും ക്ല​ബി​നെ അ​ഭി​മാ​നി​ക്കാ​വു​ന്ന നേ​ട്ടം, തൃ​ശൂ​ർ ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന സ്ഥ​ല​ത്ത് 20 സെ​ന്‍റ് ഭൂ​മി ലീ​സി​ന് ന​ൽ​കി​യ​തും മ​റ്റൊ​രു നേ​ട്ടം.

ഒ​രു ലോ​കോ​ത്ത​ര ക​ഥ​ക​ളി അ​ക്കാ​ദ​മി വി​ക​സി​പ്പി​ക്കു​ക എ​ന്ന​താ​ണ് ത​ങ്ങ​ളു​ടെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ളി​ൽ ഒ​ന്നെ​ന്ന് ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്നു. തൃ​ശൂ​രി​നെ കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക ഭൂ​പ​ട​ത്തി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന മ​റ്റൊ​രു അ​ഭി​മാ​ന സ്തം​ഭ​മാ​യി​രി​ക്കും ക​ഥ​ക​ളി അ​ക്കാ​ദ​മി.

വ​ന്ദ​ന​ശ്ലോ​കം..

ക​ഥ​ക​ളി ക്ല​ബ് തൃ​ശൂ​രി​ന്‍റെ അ​ര​ങ്ങു​ക​ളി​ൽ പ​ഴ​മ​യും പാ​ര​മ്പ​ര്യ​വും തി​ക​ഞ്ഞ ക​ഥ​ക​ളി ആ​ചാ​ര്യ​ന്മാ​ർ നി​റ​ഞ്ഞാ​ടു​ന്ന​ത് പോ​ലെ ത​ന്നെ പു​തു​മ​യും പ​രീ​ക്ഷ​ണ​വും മാ​റ്റ​ങ്ങ​ളും കൈ​മു​ത​ലാ​ക്കി​യ പു​തു​ത​ല​മു​റ​യി​ലെ യു​വ ക​ലാ​കാ​ര​ന്മാ​രും ആ​ട്ട വി​ള​ക്കി​നു മു​ന്നി​ൽ നി​റ​ഞ്ഞാ​ടാ​റു​ണ്ട്.

അ​തു​കൊ​ണ്ടു​ത​ന്നെ ക​ഥ​ക​ളി ക്ല​ബ് തൃ​ശൂ​രി​ന്‍റെ വേ​ദി പ​രീ​ക്ഷ​ണ ക​ഥ​ക​ളി​ക​ൾ​ക്കും പ്രി​യ​പ്പെ​ട്ട ഇ​ട​മാ​കു​ന്നു.

പു​റ​പ്പാ​ട്..

ക്ല​ബ് ആ​രം​ഭി​ച്ച​ത് മു​ത​ൽ ഇ​തു​വ​രെ 783 മാ​സ​ങ്ങ​ളി​ൽ ക​ഥ​ക​ളി അ​വ​ത​ര​ണം ഉ​ണ്ടാ​യി. കു​ഞ്ഞ​ൻ വൈ​റ​സി​നെ പേ​ടി​ച്ച് ലോ​കം മു​ഴു​വ​ൻ അ​ട​ച്ചു​പൂ​ട്ടി വീ​ട്ടി​ലും ഫ്ലാ​റ്റി​ലും ഒ​തു​ങ്ങി കൂ​ടി​യ​പ്പോ​ഴും ക​ഥ​ക​ളി ക്ല​ബ് തൃ​ശൂ​രി​ന്‍റെ പ്ര​തി​മാ​സ ക​ഥ​ക​ളി അ​വ​ത​ര​ണം ഉ​ണ്ടാ​യി - ഓ​ൺ​ലൈ​നി​ൽ ആ​ണെ​ന്ന് മാ​ത്രം.

ഇ​പ്പോ​ൾ അ​റു​പ​ത്തി​യൊ​ന്നാം വാ​ർ​ഷി​ക​ത്തി​ന് അ​ര​ങ്ങി​ലെ​ത്താ​ൻ പോ​കു​ന്ന​ത് 784മ​ത്തെ ക​ഥ​ക​ളി അ​വ​ത​ര​ണം.

മേ​ള​പ്പ​ദം..

രാ​മാ​യ​ണം, മ​ഹാ​ഭാ​ര​തം, ഭാ​ഗ​വ​ത പു​രാ​ണം എ​ന്നി​വ ആ​സ്പ​ദ​മാ​ക്കി​യ പ​ര​മ്പ​രാ​ഗ​ത ആ​ട്ട​ക്ക​ഥ​ക​ളു​ടെ അ​വ​ത​ര​ണം ക​ഥ​ക​ളി ക്ല​ബ് തൃ​ശൂ​ർ ക​ഥ​ക​ളി പ്രേ​മി​ക​ൾ​ക്ക് മു​ന്നി​ലെ​ത്തി​ച്ചു.

ഇ​തി​ന് പു​റ​മേബൈ​ബി​ൾ, യൂ​റോ​പ്യ​ൻ സാ​ഹി​ത്യ​ങ്ങ​ൾ, ഷേ​ക്സ്പി​യ​ർ കൃ​തി​ക​ൾ എ​ന്നി​വ ആ​സ്പ​ദ​മാ​ക്കി​യ ന​വീ​ന അ​വ​ത​ര​ണ​ങ്ങ​ൾ ക​ഥ​ക​ളി​യി​ലെ മാ​റ്റ​ങ്ങ​ളെ, പു​തി​യ പ​രീ​ക്ഷ​ണ​ങ്ങ​ളെ അ​നു​ഭ​വി​ച്ച​റി​യാ​ൻ ആ​സ്വാ​ദ​ക​ർ​ക്ക് അ​വ​സ​രം ഒ​രു​ക്കി.

പ​തി​വ് രീ​തി​ക​ൾ വി​ട്ട് സ്നാ​പ​ക​ച​രി​തം, അ​ബ്രാ​ഹാ​മി​ന്‍റെ ബ​ലി, ദ ​ടെം​പെ​സ്റ്റ്, കിം​ഗ് ലി​യ​ർ തു​ട​ങ്ങി​യ​വ അ​ര​ങ്ങി​ന് പു​തി​യ അ​ത്ഭു​ത​മാ​യി. ആ​മ​യും മു​യ​ലും ത​മ്മി​ലു​ള്ള ഓ​ട്ട​മ​ത്സ​ര​ത്തി​ന്‍റെ ക​ഥ​യും പ​ഹ​ൽ​ഗാ​മി​ൽ ചി​ന്തി​യ ചോ​ര​യു​ടെ​യും ഉ​ണ​ങ്ങാ​ത്ത മു​റി​വി​ന്‍റേ​യും ക​ഥ​യും ക​ഥ​ക​ളി ക്ല​ബ് തൃ​ശൂ​രി​ന്‍റെ അ​ര​ങ്ങി​ലെ​ത്തി​ച്ചു.

വെ​റു​തെ ക​ഥ​ക​ളി അ​വ​ത​രി​പ്പി​ച്ച​ത് കൊ​ണ്ടും മാ​ത്രം ക​ഥ​ക​ളി​ക്ക് നി​ല​നി​ൽ​പ്പ് ഉ​ണ്ടാ​വി​ല്ല എ​ന്നും അ​ത് പു​തി​യ ത​ല​മു​റ അ​റി​ഞ്ഞാ​ൽ മാ​ത്ര​മേ അ​തി​നൊ​രു നി​ല​നി​ൽ​പ്പ് പു​രോ​ഗ​തി എ​ന്നി​വ കൈ ​വ​രു​ള്ളൂ എ​ന്നും ന​ന്നാ​യി അ​റി​യാ​വു​ന്ന​ത് കൊ​ണ്ട് കേ​ര​ള​ത്തി​ലെ സ്കൂ​ളു​ക​ളി​ലും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​യി ക​ഥ​ക​ളി​യെ യു​വ​ത​ല​മു​റ​യ്ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി പ​ഠ​ന ക്ലാ​സു​ക​ളും ആ​സ്വാ​ദ​ന​ക​ലാ​രി​ക​ളും ഇ​വ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

ഇ​തു​വ​ഴി പു​തി​യ കു​ട്ടി​ക​ൾ​ക്ക് ക​ഥ​ക​ളി​യോ​ട് ഇ​ഷ്ടം തോ​ന്നി​ത്തു​ട​ങ്ങി​യി​ട്ടു​മു​ണ്ട്. ക​ഥ​ക​ളി ക്ല​ബ് തൃ​ശൂ​രി​ന്‍റെ പ്ര​തി​മാ​സ അ​വ​ത​ര​ണ​ങ്ങ​ളി​ൽ കാ​ണി​ക​ളു​ടെ കൂ​ട്ട​ത്തി​ൽ ഒ​രു​പാ​ട് കു​ട്ടി​ക​ളും ഉ​ണ്ടാ​കാ​റു​ണ്ട്.

ധ​നാ​ശി

61 വ​ർ​ഷം കൊ​ണ്ട് എ​ന്ത് നേ​ടി എ​ന്ന ചോ​ദ്യം ആ​രെ​ങ്കി​ലും ചോ​ദി​ച്ചാ​ൽ ആ​രും അ​ധി​കം പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ഇ​ല്ലാ​ത്ത ഒ​രു ന​ല്ല ക​ലാ​രൂ​പം വെ​ള്ള​വും വ​ള​വും മ​ണ്ണും കി​ട്ടാ​തെ ത​ള​ർ​ന്ന് വീ​ണ് ന​ശി​ച്ച നാ​ശോ​ൻ​മു​ഖ​മാ​യി ഈ ​ഭൂ​മി​യി​ൽ നി​ന്ന് പോ​കാ​തി​രി​ക്കാ​ൻ ക​ഴി​ഞ്ഞ 61 വ​ർ​ഷ​മാ​യി ചെ​യ്ത കാ​ര്യ​ങ്ങ​ൾ ആ ​ക​ലാ​രൂ​പ​ത്തെ നി​ല​നി​ർ​ത്താ​ൻ വേ​ണ്ട ഒ​രു സ​മൂ​ഹ​ത്തെ സൃ​ഷ്ടി​ച്ചെ​ടു​ത്തു എ​ന്ന​ത് ത​ന്നെ​യാ​ണ് നേ​ട്ടം.

അ​തി​ന്‍റെ അ​ഭി​മാ​ന തി​ള​ക്ക​ത്തോ​ടെ​യാ​ണ് തൃ​ശൂ​രി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ ക​ഥ​ക​ളി ക്ല​ബ് തൃ​ശൂ​രി​ന്‍റെ 61 വാ​ർ​ഷി​കാ​ഘോ​ഷം മൂ​ന്നു​ദി​വ​സ​മാ​യി കൊ​ണ്ടാ​ടാ​ൻ പോ​കു​ന്ന​ത്. ക​ഥ​ക​ളി ക്ല​ബി​ന്‍റെ അ​റു​പ​ത്തൊ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ മേ​യ് 8,9,10 തീ​യ​തി​ക​ളി​ൽ വ​ട​ക്കേ​ച്ചി​റ​യ്ക്കു സ​മീ​പ​മു​ള്ള ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ തൃ​ശൂ​ർ കേ​ന്ദ്ര​ത്തി​ലാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

എ​ട്ടാം തീ​യ​തി പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ​ക്ട​ർ ഓ​ഫ് ഇ​ൻ​കം ടാ​ക്സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ അ​മൃ​ത മി​ശ്ര ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക്ല​ബ് ര​ക്ഷാ​ധി​കാ​രി പി. ​കെ. വി​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി​രി​ക്കും പ​ത്മ​ശ്രീ ഡോ. ​ക​ലാ​മ​ണ്ഡ​ലം ഗോ​പി ഈ ​വ​ർ​ഷ​ത്തെ ഡോ. ​കെ. എ​ൻ. പി​ഷാ​ര​ടി സ്മാ​ര​ക പു​ര​സ്‌​കാ​രം ക​ലാ​മ​ണ്ഡ​ലം ഉ​ണ്ണി​കൃ​ഷ്ണ​നു സ​മ്മാ​നി​ക്കും.

മൂ​ന്നു ദി​വ​സ​വും ക​ഥ​ക​ളി അ​വ​ത​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും. തു​ട​ർ​ച്ച​യാ​യി മൂ​ന്നു ദി​വ​സ​ങ്ങ​ൾ ഏ​റ്റ​വും ന​ല്ല ക​ഥ​ക​ളി അ​വ​ത​ര​ണ​ങ്ങ​ൾ കാ​ണാ​നു​ള്ള സൗ​ഭാ​ഗ്യം ല​ഭി​ക്കു​ന്ന ക​ഥ​ക​ളി ആ​രാ​ധ​ക​ർ അ​തൊ​രി​ക്ക​ലും ന​ഷ്ട​പ്പെ​ടു​ത്തി​ല്ല. ക്ല​ബി​ൽ ഇ​പ്പോ​ൾ 15 പാ​ട്ര​ൺ അം​ഗ​ങ്ങ​ൾ, 350 ലൈ​ഫ് അം​ഗ​ങ്ങ​ൾ, 50 വാ​ർ​ഷി​ക അം​ഗ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ​യാ​ണ് അം​ഗ​സം​ഖ്യ.

എ​ല്ലാ വാ​ർ​ഷി​ക​ത്തി​നും പു​റ​ത്തി​റ​ക്കു​ന്ന വാ​ർ​ഷി​ക സു​വ​നീ​ർ ക​ഥ​ക​ളി​യു​ടെ പ​രി​ണാ​മ​ത്തെ​ക്കു​റി​ച്ചു​ള്ള വി​ല​പ്പെ​ട്ട ഒ​രു രേ​ഖ ത​ന്നെ​യാ​ണ്. ക​ഥ​ക​ളി ആ​സ്വാ​ദ​ക​ർ​ക്കും ക​ഥ​ക​ളി ഗ​വേ​ഷ​ക​ർ​ക്കും ക​ഥ​ക​ളി​യെ കു​റി​ച്ച് അ​റി​യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കും ക​ഥ​ക​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും എ​ല്ലാം ഉ​പ​കാ​ര​പ്പെ​ടു​ന്ന ക​ഥ​ക​ളി​യു​ടെ ഒ​രു എ​ൻ​സൈ​ക്ലോ​പീ​ഡി​യ ത​ന്നെ​യാ​ണ് ക​ഥ​ക​ളി ക്ല​ബ് തൃ​ശൂ​രി​ന്‍റെ വാ​ർ​ഷി​ക സു​വ​നീ​റു​ക​ൾ.

ക​ലാ ക​ഥ​ക​ളി രം​ഗ​ത്തെ പ്ര​മു​ഖ ക​ലാ​കാ​ര​ന്മാ​ർ, പ​ണ്ഡി​ത​ന്മാ​ർ, ബൗ​ദ്ധി​ക​ർ, ര​സി​ക​ർ എ​ന്നി​വ​രു​ടെ​യെ​ല്ലാം ഗ​വേ​ഷ​ണാ​ത്മ​ക ലേ​ഖ​ന​ങ്ങ​ൾ ഇ​തി​ൽ വാ​യി​ക്കാം. സാം​സ്കാ​രി​ക-​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഏ​റെ പ്രീ​തി​യും പ്രാ​ധാ​ന്യ​വും ഉ​ണ്ട് ഈ ​സു​വ​നീ​റു​ക​ൾ​ക്കു​ണ്ട്.

അ​പ്പോ​ൾ എ​ങ്ങ​നെ​യാ.. മൂ​ന്നു​ദി​വ​സം തൃ​ശൂ​രി​ൽ ഹാ​ൾ​ട്ട​ല്ലേ.
ക​ഥ​ക​ളി കാ​ണാ​ൻ പോ​ണ്ടേ...​പോ​കാം..
രാ​വേ​റും വ​രെ ആ​ട്ട വി​ള​ക്കി​നു മു​ന്നി​ൽ വേ​ഷ​പ്പ​ക​ർ​ച്ച​ക​ൾ മ​തി​യാ​വോ​ളം നു​ക​രാം..
ക​ഥ​ക​ളി പ​ദ​ങ്ങ​ളി​ൽ സ്വ​യ​മ​ലി​യാം..

Tags : Special News

Recent News

Corehub Up