കൊച്ചി: എറണാകുളം സൗത്ത് കളമശേരിയിൽ ഓടിക്കൊണ്ടിരുന്ന ഥാർ കത്തി നശിച്ചു. വൈകുന്നേരം ആരോട് സൗത്ത് കളമശേരി പോലീസ് സ്റ്റേഷന് സമീപമാണ് സംഭവം ഉണ്ടായത്.
അന്യസംസ്ഥാനക്കാരനായ പ്രശാന്തും കുടുംബവും സഞ്ചരിച്ച വാഹനമാണ് പൂർണമായും കത്തി നശിച്ചത്. വാഹനത്തിൽ നിന്ന് പുക വരുന്നത് കണ്ടതോടെ പ്രശാന്തവും കുടുംബവും വണ്ടിയിൽ നിന്ന് ഇറങ്ങി മാറുകയായിരുന്നു.
കോഴിക്കോട് നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്നു ഇവർ. ഉടൻ തന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. സ്ഥലത്ത് വൻകതാഗതക്കുരുക്ക് രൂപപ്പെട്ടിരിക്കുകയാണ്.