Business
മുംബൈ: പ്രമുഖ വാഹന നിർമാതാക്കളായ മാരുതി സുസുക്കി, ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ, മഹീന്ദ്ര & മഹീന്ദ്ര, ടൊയോട്ട എന്നിവർ മേയ് മാസത്തിൽ തങ്ങളുടെ വില്പന കണക്കുകളിൽ മികച്ച വളർച്ച രേഖപ്പെടുത്തി.
ആഭ്യന്തര വിപണിയിൽ തുടർച്ചയായി നിലനിൽക്കുന്ന ആവശ്യകതയും, കന്പനികളുടെ പാസഞ്ചർ-കൊമേഴ്സ്യൽ വാഹന വിഭാഗങ്ങളിലെ മികച്ച പ്രകടനവുമാണ് ഈ മുന്നേറ്റത്തിന് കാരണമായത്.
മാരുതി സുസുക്കിക്ക്ചരിത്ര നേട്ടം
2026 മേയ് മാസം ഇന്ത്യയിലെ കാർ നിർമാണത്തിൽ പ്രമുഖരായ മാരുതി സുസുക്കിക്ക് ചരിത്ര നേട്ടം. കന്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിമാസ വില്പനയാണ് കഴിഞ്ഞ മാസം നടന്നത്. ആകെ 2,42,688 യൂണിറ്റുകൾ മാരുതി സുസുക്കി വിറ്റഴിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 34.76 ശതമാനത്തിന്റെ ഉയർച്ചയാണുണ്ടായത്.
2025 മേയിൽ 1,80,077 കാറുകളാണ് വിറ്റത്. ആഭ്യന്തര മാർക്കറ്റിൽ 1,93,535 യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ കയറ്റുമതി 41,914 യൂണിറ്റിലേക്ക് വർധിപ്പിക്കാൻ കന്പനിക്ക് സാധിച്ചു. കൂടാതെ, മറ്റ് വാഹന നിർമാതാക്കൾക്കുള്ള വില്പന 7239 യൂണിറ്റുകളായിരുന്നു.
ഹ്യൂണ്ടായി, മഹീന്ദ്ര വില്പന ഉയർന്നു
ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ മുൻവർഷം സമാനമാസത്തേക്കാൾ 9.1 ശതമാനം വളർച്ചയാണ് മേയിൽ രേഖപ്പെടുത്തിയത്. 47,837 യൂണിറ്റുകൾ ഇന്ത്യയിൽ വിറ്റഴിച്ചു. 13,300 യൂണിറ്റുകൾ കയറ്റുമതി ചെയ്തു. ആകെ വില്പന 61,137 യൂണിറ്റുകൾ.
മഹീന്ദ്ര ആൻഡ് മഹീന്ദ്ര മേയിൽ കയറ്റുമതി ഉൾപ്പെടെ 20 ശതമാനം വില്പന വളർച്ച നേടി. 99,636 യൂണിറ്റുകളാണ് മേയിൽ വിറ്റത്. കൊമേഴ്സ്യൽ വാഹനങ്ങളുടെ വില്പനയിൽ 19 ശതമാനത്തിന്റെ വർധനയുമായി 24,079 യൂണിറ്റിലെത്തി.
ടൊയോട്ട കിർലോസ്കർ കഴിഞ്ഞ മാസം 33,128 യൂണിറ്റുകളുടെ വില്പനയുമായി ഏഴു ശതമാനം വളർച്ച രേഖപ്പെടുത്തി. ആകെ വിറ്റത് 33,128 യൂണിറ്റുകൾ. ആഭ്യന്തര വില്പന നാലു ശതമാനം വർധിച്ചപ്പോൾ കയറ്റുമതി 61 ശതമാനം ഉയർന്ന് 2,554 യൂണിറ്റുകളായി.
കിയ, ടാറ്റ മോട്ടോഴ്സ്
കിയ ഇന്ത്യക്ക് മേയിൽ 23.6 ശതമാനത്തിന്റെ വളർച്ചയാണുണ്ടായത്. ആകെ വിറ്റത് 27,586 യൂണിറ്റുകൾ. കഴിഞ്ഞ വർഷം ഇതേ മാസം വിറ്റഴിച്ചത് 22,315 യൂണിറ്റുകളായിരുന്നു. ഇന്ത്യൻ മാർക്കറ്റിൽ പ്രവേശിച്ച ശേഷം കന്പനിയുടെ ഏറ്റവും ഉയർന്ന മേയ് മാസ വില്പനയായിരുന്നു ഇത്തവണത്തേത്.
ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് 42 ശതമാനം വളർച്ച മേയിൽ നേടി. 59,790 യൂണിറ്റുകളാണ് വിറ്റഴിച്ചത്. മുൻവർഷം ഇതേ മാസം 42,040 യൂണിറ്റുകളായിരുന്നു വില്പന. ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തിൽ കന്പനിയുടെ ഏറ്റവും ഉയർന്ന പ്രതിമാസ വില്പനയാണ് മേയിൽ നടന്നത്. 10,517 യൂണിറ്റുകളാണ് കഴിഞ്ഞ മാസം വിറ്റത്.
ബജാജ് ഓട്ടോ ആകെ വാഹന വില്പനയിൽ 20 ശതമാനം വളർച്ചയാണ് നേടിയത്. കയറ്റുമതി ഉൾപ്പെടെ 4,61,257 യൂണിറ്റുകളുടെ വില്പനയാണ് നടന്നത്.
District News
വടക്കാഞ്ചേരി: വിദേശമദ്യവിൽപനശാല മാറ്റുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.
വടക്കാഞ്ചേരി ഡിവൈൻ ആശുപത്രി അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നഗരസഭയോട് കോടതി ഉത്തരവിട്ടത്. മദ്യഷാപ്പ് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, എംപി കെ. രാധാകൃഷ്ണൻ, സേവ്യർ ചിറ്റിലപ്പിളളി എംഎൽഎ എന്നിവർക്ക് ആശുപത്രി അധികൃതർ നേരിട്ട് പരാതികൾ നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടാകാത്തതിനെതുടർന്നാണ് അധികൃതർ ഹൈക്കോടതിയെ സമീപിച്ചത്. ജൂൺ ഒന്നിനുമുന്നേ തീരുമാനം എടുക്കണമെന്നും ഉത്തരവിൽ പറയുന്നു.
ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റു കച്ചവട സ്ഥാപനങ്ങൾ, പാർപ്പിടസമുച്ചയങ്ങൾ എന്നിവയ്ക്ക് വലിയ രീതിയിൽ ബുദ്ധിമുട്ടുണ്ടാക്കുന്ന മദ്യവില്പനശാല പ്രദേശത്തുനിന്നു മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആശുപത്രി അധികൃതർ ഹൈക്കോടതിയെ സമീപിച്ചത്.
ഹൈക്കോടതി ജഡ്ജി പി.വി. കുഞ്ഞിക്കൃഷ്ണനാണ് വിഷയം പരിഗണിച്ച് രണ്ടുമാസത്തിനകം കൃത്യമായി തീരുമാനമെടുക്കണമെന്നു വടക്കാഞ്ചേരി നഗരസഭാ അധികൃതർക്ക് കർശനനിർദേശംനൽകിയത്.
Kerala
കൊച്ചി: സംസ്ഥാനത്ത് വേനല്‍ ചൂടില്‍ കുളിര്മയേകാനായി കുടുംബശ്രീയുടെ ഗുണമേന്മയുള്ള വിഷരഹിത തണ്ണിമത്തന് വിപണിയിലൂടെയുള്ള വിറ്റുവരവ് 6.78 കോടി രൂപ.
കുടുംബശ്രീ കഴിഞ്ഞ ഡിസംബറില്‍ തുടക്കമിട്ട വേനല്മധുരം തണ്ണിമത്തന്കൃഷി കാമ്പയിന്റെ ഭാഗമായി ഉത്പാദിപ്പിച്ച തണ്ണിമത്തനുകളുടെ വില്പനയിലൂടെയാണ് ഈ നേട്ടം.
മാര്‍ച്ച് അവസാനവാരം മുതല്‍ ഇന്നലെവരെയുള്ള കണക്കാണിത്. 3.91 കോടി രൂപയുടെ വിറ്റുവരവുമായി കാസര്‍ഗോഡ് ജില്ലയാണ് മുന്നില്‍. ഇവിടെ 2, 793 ടണ്‍ തണ്ണിമത്തനാണു കൃഷി ചെയ്തത്. 99.54 ലക്ഷം രൂപയുടെ വിറ്റുവരവുമായി മലപ്പുറം ജില്ല രണ്ടാം സ്ഥാനത്തും 80.24 ലക്ഷം രൂപയുടെ വിറ്റുവരവുമായി തൃശൂര്‍ ജില്ല മൂന്നാം സ്ഥാനത്തുമുണ്ട്.
പദ്ധതിയുടെ ഭാഗമായി 14 ജില്ലകളിലുമായി കുടുംബശ്രീയുടെ കൂട്ടുത്തരവാദിത്വ സംഘങ്ങള്‍ അഥവ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ (ജെഎല്‍ജി) 817.78 ഏക്കറിലാണു തണ്ണിമത്തന് കൃഷി ചെയ്തത്. 44,55,680 ടണ്‍ തണ്ണിമത്തന് ഉത്പാദിപ്പിച്ചു. ആകെ 6,711 സിഡിഎസുകളിലായി 817.78 ഏക്കര്‍ സ്ഥലത്താണ് വേനല്‍ മധുരം തണ്ണിമത്തന് കൃഷി ചെയ്തത്.
കിരണ്‍, മഹാരാജ, അപൂര്‍വ, ഷുഗര്‍ ബേബി, പക്കീസ, ഷുഗര്‍ ക്വീന്‍, ജൂബിലി കിംഗ്, യെല്ലോ മഞ്ച്, ഓറഞ്ച് ഡിലൈറ്റ് അര്‍ക്ക, മ്യൂക്കാസ, നാംധാരി, ഇറാനി, സ്വാമ, തുടങ്ങിയ ഇനങ്ങളാണു കൃഷി ചെയ്തത്.
Kerala
തിരുവനന്തപുരം: കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് സംഘടിപ്പിച്ച 1,067 വിഷുചന്തകൾ വഴി 6.32 കോടി രൂപയുടെ വിറ്റുവരവ്.
കുടുംബശ്രീയുടെ കീഴിലുള്ള 14,174 കർഷക സംഘങ്ങളിലെ അംഗങ്ങളായ വനിതാ കർഷകർ ഉത്പാദിപ്പിച്ച കാർഷികോത്പന്നങ്ങളും സൂക്ഷ്മസംരംഭ മേഖലയിലെ 16,875 യൂണിറ്റുകൾ തയാറാക്കിയ ഭക്ഷ്യ ഉത്പന്നങ്ങളുമാണ് ഈ വിഷുച്ച ന്തയിലൂടെ വിറ്റഴിച്ചത്.
സിഡിഎസ് തലത്തിലും ജില്ലാതലത്തിലുമായി 1,067 വിഷുച്ചന്തകളാണ് ഒരുക്കിയത്. 83. 4 ലക്ഷം രൂപയുടെ വിറ്റുവരവുമായി കണ്ണൂർ ജില്ലയാണ് ഒന്നാമത്. 60.2 ലക്ഷം രൂപയുടെ വിറ്റുവരവ് നേടി എറണാകുളം ജില്ല രണ്ടാമതും 59 ലക്ഷം രൂപ നേടി മലപ്പുറം ജില്ല മൂന്നാമതും എത്തി.
തിരുവനന്തപുരം ജില്ലയ്ക്ക് 57.7 ലക്ഷം രൂപയുടെ വിറ്റുവരവും നേടാനായി.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ഭക്ഷണ വിതരണത്തിലൂടെ നേടിയത് 2.44 കോടി
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എത്തിയ പോളിംഗ് ഉദ്യോഗസ്ഥർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും ഭക്ഷണ വിതരണം നടത്തിയതിലൂടെ കുടുംബശ്രീ നേടിയത് 2.44 കോടി രൂപ. 11,272 പോളിംഗ് ബൂത്തുകളിലും 85 കളക്ഷൻ സെന്ററുകളിലും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥർക്ക് ഭക്ഷണ വിതരണം നടത്തിയതു വഴിയാണ് ഈ തുക നേടിയത്.
ഭക്ഷണ വിതരണത്തിലൂടെ കണ്ണൂർ ജില്ലയിലെ കുടുംബശ്രീ സംരംഭകർ നേടിയത് 51.09 ലക്ഷം രൂപയാണ്. 49.34 ലക്ഷം രൂപയുടെ വിറ്റുവരവുമായി തിരുവനന്തപുരം ജില്ല രണ്ടാമതും 47.47 ലക്ഷം രൂപയുടെ വിറ്റുവരവുമായി എറണാകുളം ജില്ല മൂന്നാമതും എത്തി.
കൊല്ലം ജില്ല 30.7 ലക്ഷം രൂപയുടെ വിറ്റുവരവും നേടി. കുടുംബശ്രീയുടെ നിർദേശ പ്രകാരം സംസ്ഥാനമൊട്ടാകെ ഭക്ഷണ വിതരണ ചുമതല നിർവഹിച്ച 3018 കുടുംബശ്രീ കഫേ യൂണിറ്റുകൾക്കാണ് ഈ വരുമാനമത്രയും ലഭിക്കുക.
Business
കൊച്ചി: നിസാന്‍ മോട്ടോര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് മാര്‍ച്ചില്‍ 10,388 യൂണിറ്റുകളുടെ മൊത്തം വില്‍പ്പനയുമായി മികച്ച പ്രകടനം. ആഭ്യന്തര മൊത്തവ്യാപാരം 4,408 യൂണിറ്റുകളായി.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ ആഭ്യന്തര മൊത്തവ്യാപാര റിക്കോര്‍ഡാണിത്. ആഭ്യന്തര മൊത്തവ്യാപാരത്തില്‍ ഫെബ്രുവരിയെ അപേക്ഷിച്ച് 98 ശതമാനം വളര്‍ച്ചയുണ്ട്. മാര്‍ച്ചിലെ കയറ്റുമതി 5,980 യൂണിറ്റുകളാണ്.
പുതിയ ഗ്രാവൈറ്റിന്റെ ഉപഭോക്തൃ ഡെലിവറികൾ ആരംഭിച്ചതും ഉൽപാദന ശേഷി വർധനയും വളർച്ചയ്ക്ക് കാരണമായെന്ന് അധികൃതർ അറിയിച്ചു.
Business
കൊച്ചി: സ്കോഡ ഇന്ത്യ കഴിഞ്ഞ വര്‍ഷത്തെ മികച്ച വില്പന വളര്‍ച്ച 2026ലെ ആദ്യ പാദത്തിലും തുടർന്നു.
ജനുവരി-മാര്‍ച്ച് കാലയളവില്‍ 20,028 കാറുകള്‍ വിറ്റ് എക്കാലത്തെയും ഉയര്‍ന്ന ത്രൈമാസിക വില്പനയാണ് സ്കോഡ ഇന്ത്യ നേടിയത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 17,138 കാറുകള്‍ വിറ്റ സ്ഥാനത്താണ് 17 ശതമാനം വളര്‍ച്ചയോടെ ഈ കുതിപ്പ്.
ഈയിടെ 50,000ലധികം യൂണിറ്റുകള്‍ വിറ്റു എന്ന നാഴികക്കല്ല് പിന്നിട്ട കൈലാഖ്, പുതുതായി അവതരിപ്പിച്ച നവീകരിച്ച കുഷാക്, സ്ലേവിയയുടെ സുസ്ഥിര വളര്‍ച്ച, പ്രീമിയം എസ്യുവി വിഭാഗത്തില്‍ കോഡിയാകിന് ലഭിച്ചുവരുന്ന മികച്ച ഡിമാന്‍ഡ് എന്നിവ ചേര്‍ന്നാണ് ഈ വളര്‍ച്ച കൈവരിച്ചതെന്ന് സ്കോഡ ഓട്ടോ ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ ആഷിഷ് ഗുപ്ത പറഞ്ഞു.
Business
ന്യൂഡൽഹി: ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ മാർച്ചിൽ റിക്കാർഡ് വിൽപ്പന. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് പുതിയ സാന്പത്തിക വർഷത്തിൽ ഇന്ധനവില ഉയരുമെന്നും വാഹന വില വർധിക്കുമെന്ന ആശങ്ക വർധിച്ചതോടെ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവരുടെ എണ്ണത്തിൽ വൻവർധനയുണ്ടായത്.
ഇവികൾക്ക് കേന്ദ്രസർക്കാർ നല്കുന്ന പിഎം ഇ ഡ്രൈവ് സബ്സിഡി അടുത്ത സാന്പത്തികവർഷം ഉണ്ടായേക്കില്ലെന്നതിനാൽ വില കൂടുമെന്ന ആശങ്കയുമാണ് കൂടുതൽ പേരെ മാർച്ചിൽ ഇവിയിലേക്ക് എത്തിച്ചത്.
ഇവി കാറുകളുടെ വില്പന 2025 മാർച്ചിനേക്കാൾ ഈ വർഷം മാർച്ചിൽ 49 ശതമാനം വർധിച്ച് 19,711 യൂണിറ്റായി. ഈ വർഷം ജനുവരിയിലെ 19,322 യൂണിറ്റെന്ന റിക്കാർഡാണ് കഴിഞ്ഞ മാസം മറികടന്നത്.
ടു വീലർ വില്പനയിൽ 36 ശതമാനമാണ് വർധന. മാർച്ചിലെ വില്പന 1,77,485 യൂണിറ്റ്. 2025 ഒക്ടോബറിലെ 1,44,378 യൂണിറ്റെന്ന റിക്കാർഡാണ് തിരുത്തിയത്.
ചൊവ്വാഴ്ച അവസാനിച്ച 2025-26 സാന്പത്തികവർഷത്തിൽ ആകെ 196,754 ഇലക്ട്രിക് കാറുകളാണ് രജിസ്റ്റർ ചെയ്തത്. ഇത് 2025 സാന്പത്തിക വർഷത്തിൽ വിറ്റഴിക്കപ്പെട്ട 1,08,342നേക്കാൾ 82 ശതമാനം കൂടുതലാണ്.
വാഹൻ കണക്കുകൾപ്രകാരം 2026 സാന്പത്തിക വർഷത്തിൽ ആകെ ഇരുചക്ര ഇലക്ട്രിക് വാഹന വില്പന മുൻ വർഷത്തേക്കാൾ 20.5 ശതമാനം വർധിച്ച് 13 ലക്ഷം യൂണിറ്റിലെത്തി.
International
വാഷിംഗ്ടൺ ഡിസി: ഇറാനിൽനിന്നുള്ള ആക്രമണം ശക്തമാകുന്നതിനിടെ ഗൾഫ് രാജ്യങ്ങളായ യുഎഇക്കും കുവൈറ്റിനുമായി 1646 കോടി ഡോളറിന്റെ ആയുധവില്പനയ്ക്ക് അമേരിക്ക അംഗീകാരം നൽകി. വൈകാതെ ഇവ കൈമാറുമെന്ന് യുഎസ് വൃത്തങ്ങൾ അറിയിച്ചു.
അതിനിടെ ഇറാനിൽനിന്നുള്ള ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനായി യുക്രെയ്നിൽനിന്നുള്ള 201 സൈനികവിദഗ്ധർ വിവിധ ഗൾഫ് രാജ്യങ്ങളിലെത്തി പ്രവർത്തനം തുടങ്ങി.
ഡ്രോൺ പ്രതിരോധത്തിലെ വിദഗ്ധരാണ് ഗൾഫ് രാജ്യങ്ങളെ സഹായിക്കാനെത്തിയത്.
Kerala
പരവൂർ: രാജ്യത്ത് പാചകവാതക (എൽപിജി) പ്രതിസന്ധി രൂക്ഷമായതോടെ ജനങ്ങളുടെ ഭക്ഷണശീലങ്ങളിൽ വൻ മാറ്റം. സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ റെഡി-ടു-കുക്ക്, റെഡി-ടു-ഈറ്റ് വിഭവങ്ങൾക്കും ഫ്രോസൺ ലഘുഭക്ഷണങ്ങൾക്കും വിപണിയിൽ ആവശ്യക്കാരേറി.
കഴിഞ്ഞ ഒരു മാസത്തിനിടെ ഇത്തരം ഉത്പന്നങ്ങളുടെ വിൽപനയിൽ 20 ശതമാനത്തിലധികം വർധനയാണ് രേഖപ്പെടുത്തിയത്. ഇൻസ്റ്റന്റ് നൂഡിൽസ്, ബിരിയാണി കിറ്റുകൾ, തായ് കറി പേസ്റ്റുകൾ എന്നിവ ചില്ലറ വിൽപനശാലകളിൽനിന്നും ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്നും വൻതോതിൽ വിറ്റഴിയുന്നു.
പാചകവാതകം ഗാർഹിക വിതരണത്തിനു മുൻഗണന നൽകാൻ സർക്കാർ നിർദേശിച്ചിട്ടുണ്ടെങ്കിലും സിലിണ്ടറുകൾ ലഭിക്കാൻ നേരിടുന്ന കാലതാമസം വീട്ടമ്മമാരെ ഇൻസ്റ്റന്റ് ഭക്ഷണങ്ങളിലേക്കു തിരിയാൻ പ്രേരിപ്പിക്കുന്നു.
ഇൻസ്റ്റന്റ് ഭക്ഷണവിഭാഗത്തിൽ മാത്രം 10 മുതൽ 12 ശതമാനം വരെ വളർച്ചയുണ്ടായതായി പ്രമുഖ റീട്ടെയിൽ വ്യാപാരികൾ വ്യക്തമാക്കുന്നു. ജോലി ചെയ്യുന്ന പ്രഫഷണലുകൾക്കിടയിൽ പ്രോട്ടീൻ ഓട്സ്, മില്ലറ്റ് മ്യൂസ്ലി തുടങ്ങിയ പോഷകാഹാരങ്ങൾക്കും സ്വീകാര്യത വർധിച്ചു.
പാചകവാതകത്തിനു പകരമായി ഇൻഡക്ഷൻ കുക്ക്ടോപ്പുകൾ, ഇലക്ട്രിക് കുക്കറുകൾ എന്നിവ വാങ്ങുന്നവരുടെ എണ്ണത്തിലും വൻ കുതിച്ചുചാട്ടമുണ്ട്. ഇൻഡക്ഷൻ അടുപ്പുകളുടെ ദൈനംദിന വിൽപന മൂന്നിരട്ടിയായാണ് വർധിച്ചത്. പല പ്രമുഖ ഇലക്ട്രോണിക്സ് ഷോറൂമുകളിലും ഇത്തരം ഉപകരണങ്ങളുടെ സ്റ്റോക്ക് തീർന്ന അവസ്ഥയാണ്.
പ്രതിസന്ധി നീണ്ടുനിൽക്കുകയാണെങ്കിൽ ഉപഭോക്താക്കൾക്കിടയിൽ റെഡി-ടു-ഈറ്റ് സംസ്കാരം കൂടുതൽ വ്യാപകമാകുമെന്നും ഇതു വിപണിയിൽ ദീർഘകാല മാറ്റങ്ങൾക്കു വഴിവയ്ക്കുമെന്നും ഈ മേഖലയിലെ വിദഗ്ധർ വിലയിരുത്തുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിൽപ്പന ക്രമാതീതമായി കുറഞ്ഞുവരികയാണെന്നു മന്ത്രി എം.ബി. രാജേഷ്. കണക്കുകൾ പരിശോധിച്ചാൽ അങ്ങനെയാണു മനസിലാകുന്നത്.
സർക്കാർ മദ്യ ഉപഭോഗം പ്രോത്സാഹിപ്പിച്ചിട്ടില്ല. സർക്കാർ പ്രോത്സാഹിപ്പിച്ചിരുന്നെങ്കിൽ മദ്യ ഉപഭോഗം കൂടേണ്ടതാണ്.
കേരളത്തിന്റെ സാമൂഹികാന്തരീക്ഷം നോക്കിയാണു സർക്കാർ മദ്യനയം നിശ്ചയിച്ചതെന്നും മന്ത്രി പറഞ്ഞു.
Business
കൊച്ചി: ഇന്ത്യയിലെ ഇരുപത്തഞ്ചാം വര്‍ഷം ഏറ്റവും മികച്ച വളര്‍ച്ച കാഴ്ചവച്ച് സ്കോഡ ഓട്ടോ ഇന്ത്യ.
2025ൽ 72,665 കാറുകള്‍ വിറ്റഴിച്ച് വില്പനയില് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 107 ശതമാനം വളര്‍ച്ചയാണ് കമ്പനി കാഴ്ച വച്ചത്. 2024ല്‍ 35,166 കാറുകളാണ് വിറ്റത്.
കമ്പനിയുടെ കസ്റ്റമര്‍ ടച്ച്പോയിന്റുകള്‍ 183 ഇടങ്ങളിലായി 325 എണ്ണമായതും പോയവര്‍ഷത്തെ ശ്രദ്ധേയ നേട്ടമാണ്. കൈലാഖ്, കോഡിയാക്, കുഷാഖ്, സ്ലാവിയ, ഒക്ടേവിയ ആര്‍എസ് എന്നീ മോഡലുകളെല്ലാം മികച്ച പ്രതികരണം നേടിയെന്ന് സ്കോഡ ഓട്ടോ ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ ആഷിഷ് ഗുപ്ത പറഞ്ഞു.
Business
കൊച്ചി: ക്രിസ്മസ്-പുതുവത്സര സീസണില്‍ 82 കോടി രൂപയുടെ വിറ്റുവരവുമായി സപ്ലൈകോ. ഡിസംബര്‍ 22 മുതല്‍ കഴിഞ്ഞ ഒന്നുവരെയുള്ള പത്തു ദിവസത്തെ കണക്കാണിത്.
36.06 കോടി രൂപയാണു സബ്സിഡി സാധനങ്ങളുടെ വിറ്റുവരവ്. പെട്രോള്‍, റീട്ടെയില്‍ ഉള്‍പ്പെടെ എല്ലാ സപ്ലൈകോ വില്പനശാലകളിലെയും ആറു ജില്ലകളിലെ പ്രത്യേക ഫെയറുകളിലെയും വില്പന ഉള്‍പ്പെടെയാണ് 82 കോടി നേടിയത്.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍ ജില്ലകളിലാണു പ്രത്യേക ക്രിസ്മസ് ഫെയറുകള്‍ സപ്ലൈകോ സംഘടിപ്പിച്ചത്. പ്രത്യേക ഫെയറുകളില്നിന്നു മാത്രം 74 ലക്ഷം രൂപയുടെ വിറ്റുവരവുണ്ടായി. ഇതില്‍ 40.94 ലക്ഷം രൂപ സബ്സിഡി ഇനങ്ങളും 33.06 ലക്ഷം രൂപ സബ്സിഡിയിതര ഇനങ്ങളുമാണ്.
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തു നടത്തിയ പ്രത്യേക ക്രിസ്മസ് ഫെയറില്‍ 29.31 ലക്ഷം രൂപയുടെ വിറ്റുവരവാണുണ്ടായത്. ഇതില്‍ സബ്സിഡി സാധനങ്ങളുടെ വിറ്റുവരവ് 16.19 ലക്ഷം രൂപയാണ്.
Kerala
കണ്ണൂര്‍: മദ്യവില്പന ഗണ്യമായി കുറഞ്ഞതിന്റെയും സുരക്ഷാവ്യവസ്ഥകള്‍ പാലിക്കാത്തതിന്റെയും പേരില്‍ ബിവറേജസ് കോര്പറേഷന് ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടി. കണ്ണൂര്‍ പാറക്കണ്ടിയിലെ ബിവറേജസ് ചില്ലറ വില്പനശാലയിലെ ഷോപ്പ് ഇന്‍ചാര്‍ജ് വി.സുബീഷിനാണ് കോര്പറേഷന് നോട്ടീസ് നല്‍കിയത്.
ഇന്‍ ചാര്‍ജായ ഉദ്യോഗസ്ഥന് ഓര്‍ഡിനറി കൗണ്ടറിലും ഗോഡൗണ്‍ ഏരിയയിലും സിസിടിവി സ്ഥാപിച്ചില്ലെന്നാണ് പ്രധാന ആരോപണം. ഇത് കോര്പറേഷന് ചട്ടങ്ങളുടെ വ്യക്തമായ ലംഘനമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
കൂടാതെ, 2023 ഫെബ്രുവരി മുതല്‍ 2024 ജനുവരി വരെയുള്ള വില്പന കണക്കുകളും 2024 ഫെബ്രുവരി മുതല്‍ 2025 ജനുവരി വരെയുള്ള വില്പനയും താരതമ്യപ്പെടുത്തിയപ്പോള്‍ 10.16 ശതമാനം വില്പന കുറഞ്ഞതായി കണ്ടെത്തി. കോര്പറേഷന് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വെളിച്ചത്തുവന്നത്.
ഗുരുതരമായ മേല്‍നോട്ടക്കുറവും കര്ത്തവ്യവീഴ്ചയും കോര്പറേഷന് ചട്ടങ്ങളുടെ ലംഘനവും നടത്തിയതിനാലാണ് ഉദ്യോഗസ്ഥനെതിരെ അച്ചടക്കനടപടി സ്വീകരിക്കാന്‍ തീരുമാനിച്ചതെന്ന് കുറ്റാരോപണ പത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Business
സാൻ ഫ്രാൻസിസ്കോ: ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ലയ്ക്ക് വലിയ തിരിച്ചടി. യുഎസിൽ നവംബറിലെ വില്പന നാലു വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് വാഹനങ്ങളുടെ വില കുറഞ്ഞതും പുതിയതുമായി മോഡലുകൾ പുറത്തിറക്കിയിട്ടും വില്പന കുറഞ്ഞു.
പുതിയ സ്റ്റാൻഡേർഡ് മോഡൽ കന്പനി അടുത്തിടെ പുറത്തിറക്കിയിരുന്നു. വില കുറഞ്ഞ ഈ മോഡലിലൂടെ നവംബറിൽ വില്പന ഉയർത്താമെന്നായിരുന്നു കന്പനി പ്രതീക്ഷിച്ചത്. എന്നാൽ, വില്പനയിൽ 23 ശതമാനം ഇടിവാണുണ്ടായത്. മുൻവർഷം നവംബറിൽ 51,513 വാഹനങ്ങൾ വിറ്റിടത്ത് ഇത്തവണ 39,800 ലേക്ക് താഴ്ന്നു. 2022 ജനുവരിക്കുശേഷമുള്ള താഴ്ന്ന വില്പനയാണിത്.
ടെസ്ലയ്ക്ക് മാത്രമല്ല, യുഎസിൽ മറ്റ് കന്പനികൾക്കും ഇവി വില്പനയിൽ തിരിച്ചടി നേരിടേണ്ടിവന്നിട്ടുണ്ട്. നവംബറിൽ മൊത്തം വില്പനയിൽ 41 ശതമാനം ഇടിവാണ് ഇവികൾക്ക് നേരിടേണ്ടി വന്നത്. ടെസ്ലയുടെ വിപണിവിഹിതം യുഎസിൽ ഉയർന്നിട്ടുണ്ട്. മുൻ വർഷത്തെ 43.1 ശതമാനത്തിൽനിന്ന് 56.7 ശതമാനമായി.
യൂറോപ്പിൽനിന്നും ചൈനയിൽനിന്നും കുറഞ്ഞ വിലയിൽ പുതിയ മോഡലുകൾ പുറത്തിറക്കുന്നത് മസ്കിന്റെ കന്പനിക്ക് വലിയ വെല്ലുവിളിയാകുന്നുണ്ട്. പുതിയ മോഡലുകൾ കാര്യമായി പുറത്തിറക്കാത്തതും ടെസ്ലയ്ക്ക് ആഗോള വിപണിയിൽ ക്ഷീണം സംഭവിക്കുന്നതിന് കാരണമാകുന്നുണ്ട്.
ഇന്ത്യയിലും വില്പന മോശം
വളരെ പ്രതീക്ഷയോടെ ഇന്ത്യയിലേക്ക് ഈ വർഷമെത്തിയ ടെസ്ലയ്ക്ക് ക്ഷീണമാണ്. പുറത്തിറങ്ങിയശേഷം വിപണിയിൽനിന്ന് തണുത്ത പ്രതികരണമാണ് ലഭിക്കുന്നത്. വില്പന മന്ദഗതിയിലായി. സെപ്റ്റംബറിൽ ഡെലിവറി ആരംഭിച്ചതു മുതൽ ഇതുവരെ രാജ്യത്ത് ഏകദേശം 157 കാറുകൾ മാത്രമേ വിറ്റഴിച്ചിട്ടുള്ളൂ.
നവംബറിൽ 48 കാറുകൾ മാത്രമേ വിതരണം ചെയ്തിട്ടുള്ളൂ. സമയം വിയറ്റ്നാമീസ് ഇവി നിർമാതാക്കളായ വിൻഫാസ്റ്റ് നവംബറിൽ 291 കാറുകൾ വിറ്റു. കാറുകൾ വിറ്റു. ടെസ്ലയുടെ പ്രധാന എതിരാളിയായ ബിവൈഡിയും പ്രതിമാസം 500ലധികം വാഹനങ്ങൾ വിറ്റിട്ടുണ്ട്.
ഇന്ത്യയിലെ ഇലക്ട്രിക് കാർ വില്പനയിൽ നിലവിൽ ടെസ്ല പത്താം സ്ഥാനത്താണ്. ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ ആണ് മുന്നിൽ.
Business
കൊച്ചി: ടൊയോട്ട കിർലോസ്കർ മോട്ടോർ (ടികെഎം) നവംബറിൽ മൊത്തം 33,752 വാഹനങ്ങൾ വിറ്റഴിച്ചു. ഇതിൽ 30,085 യൂണിറ്റ് ഇന്ത്യൻ വിപണിയിലും 3,667 യൂണിറ്റ് കയറ്റുമതിയുമാണ്.
2024 നവംബറിൽ കമ്പനി 26,323 യൂണിറ്റുകളാണു വിറ്റഴിച്ചത്. 28 ശതമാനമാണ് വാർഷിക വളർച്ച. ജിഎസ്ടി പരിഷ്കാരങ്ങൾ ഉത്സവകാല വില്പനയിൽ നേട്ടമായെന്ന് കമ്പനി വൈസ് പ്രസിഡന്റ് വരിന്ദർ വധ്വാ പറഞ്ഞു.
കമ്പനി അടുത്തിടെ അവതരിപ്പിച്ച അർബൻ ക്രൂസർ ഹൈറൈഡർ ഏറോ എഡിഷനും ഫോർച്യൂണർ ലീഡർ എഡിഷനും രാജ്യത്തെമ്പാടും മികച്ച സ്വീകാര്യത ലഭിച്ചതായും അദ്ദേഹം പറഞ്ഞു.