x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​വി വി​ല്പ​ന​യി​ൽ മാ​ർ​ച്ചി​ൽ റി​ക്കാ​ർ​ഡ്


Published: April 1, 2026 11:18 PM IST | Updated: April 1, 2026 11:18 PM IST

ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​ൻ ഇ​​ല​​ക്ട്രി​​ക് വാ​​ഹ​​ന വി​​പ​​ണി​​യി​​ൽ മാ​​ർ​​ച്ചി​​ൽ റി​​ക്കാ​​ർ​​ഡ് വി​​ൽ​​പ്പ​​ന. പ​​ശ്ചി​​മേ​​ഷ്യ​​ൻ യു​​ദ്ധ​​ത്തെ തു​​ട​​ർ​​ന്ന് പു​​തി​​യ സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ ഇ​​ന്ധ​​ന​​വി​​ല ഉ​​യ​​രു​​മെ​​ന്നും വാ​​ഹ​​ന വി​​ല വ​​ർ​​ധി​​ക്കു​​മെ​​ന്ന ആ​​ശ​​ങ്ക വ​​ർ​​ധി​​ച്ച​​തോ​​ടെ ഇ​​ല​​ക്ട്രി​​ക് വാ​​ഹ​​ന​​ങ്ങ​​ൾ വാ​​ങ്ങു​​ന്ന​​വ​​രു​​ടെ എ​​ണ്ണ​​ത്തി​​ൽ വ​​ൻ​​വ​​ർ​​ധ​​ന​​യു​​ണ്ടാ​​യ​​ത്.

ഇ​​വി​​ക​​ൾ​​ക്ക് കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ ന​​ല്കു​​ന്ന പി​​എം ഇ ​​ഡ്രൈ​​വ് സ​​ബ്സി​​ഡി അ​​ടു​​ത്ത സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷം ഉ​​ണ്ടാ​​യേ​​ക്കി​​ല്ലെ​​ന്ന​​തി​​നാ​​ൽ വി​​ല കൂ​​ടു​​മെ​​ന്ന ആ​​ശ​​ങ്ക​​യു​​മാ​​ണ് കൂ​​ടു​​ത​​ൽ പേ​​രെ മാ​​ർ​​ച്ചി​​ൽ ഇ​​വി​​യി​​ലേ​​ക്ക് എ​​ത്തി​​ച്ച​​ത്.

ഇ​​വി കാ​​റു​​ക​​ളു​​ടെ വി​​ല്പ​​ന 2025 മാ​​ർ​​ച്ചി​​നേ​​ക്കാ​​ൾ ഈ ​​വ​​ർ​​ഷം മാ​​ർ​​ച്ചി​​ൽ 49 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് 19,711 യൂ​​ണി​​റ്റാ​​യി. ഈ ​​വ​​ർ​​ഷം ജ​​നു​​വ​​രി​​യി​​ലെ 19,322 യൂ​​ണി​​റ്റെ​​ന്ന റി​​ക്കാ​​ർ​​ഡാ​​ണ് ക​​ഴി​​ഞ്ഞ മാ​​സം മ​​റി​​ക​​ട​​ന്ന​​ത്.

ടു ​​വീ​​ല​​ർ വി​​ല്പ​​ന​​യി​​ൽ 36 ശ​​ത​​മാ​​ന​​മാ​​ണ് വ​​ർ​​ധ​​ന. മാ​​ർ​​ച്ചി​​ലെ വി​​ല്പ​​ന 1,77,485 യൂ​​ണി​​റ്റ്. 2025 ഒ​​ക്ടോ​​ബ​​റി​​ലെ 1,44,378 യൂ​​ണി​​റ്റെ​​ന്ന റി​​ക്കാ​​ർ​​ഡാ​​ണ് തി​​രു​​ത്തി​​യ​​ത്.

ചൊ​​വ്വാ​​ഴ്ച അ​​വ​​സാ​​നി​​ച്ച 2025-26 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്തി​​ൽ ആ​​കെ 196,754 ഇ​​ല​​ക്ട്രി​​ക് കാ​​റു​​ക​​ളാ​​ണ് ര​​ജി​​സ്റ്റ​​ർ ചെ​​യ്ത​​ത്. ഇ​​ത് 2025 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ വി​​റ്റ​​ഴി​​ക്ക​​പ്പെ​​ട്ട 1,08,342നേ​​ക്കാ​​ൾ 82 ശ​​ത​​മാ​​നം കൂ​​ടു​​ത​​ലാ​​ണ്.

വാ​​ഹ​​ൻ ക​​ണ​​ക്കു​​ക​​ൾ​​പ്ര​​കാ​​രം 2026 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ ആ​​കെ ഇ​​രു​​ച​​ക്ര ഇ​​ല​​ക്ട്രി​​ക് വാ​​ഹ​​ന വി​​ല്പ​​ന മു​​ൻ വ​​ർ​​ഷ​​ത്തേ​​ക്കാ​​ൾ 20.5 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് 13 ല​​ക്ഷം യൂ​​ണി​​റ്റി​​ലെ​​ത്തി.

Tags : EV sales hit record

Recent News

Corehub Up