Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IndiaBlock

തമിഴ്നാട്ടിലും ഗ്യാനേഷിനെതിരേ പ്രതിഷേധം; ഇ​​ന്ത്യാ മു​​ന്ന​​ണി​​ക്കൊ​​പ്പം വി​​ജ​​യ് സ​​മ​​ര​​മു​​ഖ​​ത്ത്

ചെ​​​ന്നൈ: മു​​​ഖ്യ​​​ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മി​​​ഷ​​​ണ​​​ർ ഗ്യാ​​​നേ​​​ഷ് കു​​​മാ​​​റി​​​നെ​​​തി​​​രേ ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഇ​​ന്ത്യ മു​​ന്ന​​ണി​​യി​​ലെ ക​​ക്ഷി​​ക​​ൾ സം​​ഘ​​ടി​​പ്പി​​ച്ച പ്ര​​തി​​ഷേ​​ധ​​ത്തി​​ൽ ടി​​വി​​കെ നേ​​താ​​വും മു​​ഖ്യ​​മ​​ന്ത്രി​​യു​​മാ​​യ സി.​​​ജോ​​​സ​​​ഫ് വി​​​ജ​​​യ്‌യും.

ത​​​മി​​​ഴ്നാ​​​ട് സി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​നും എം​​പി​​യു​​മാ​​യ ബി.​​​ മാ​​​ണി​​​ക്യ​​​മാ​​ണു പ്ര​​തി​​ഷേ​​ധ​​ത്തി​​നു നേ​​തൃ​​ത്വം ന​​ൽ​​കി​​യ​​ത്. ഒ​​​ക്‌ടോബ​​​ർ മൂ​​​ന്നി​​​നാ​​ണ് ടി​​വി​​കെ​​യ്ക്ക് ഇ​​ന്ത്യ മു​​ന്ന​​ണി​​യി​​ൽ സ്ഥാ​​നം​​ല​​ഭി​​ച്ച​​ത്.

ഇ​​തി​​നു​​ശേ​​ഷം മു​​ന്ന​​ണി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ശ്ര​​ദ്ധേ​​യ പ​​രി​​പാ​​ടി​​ക​​ളി​​ലൊ​​ന്നാ​​ണി​​ത്. ടി​​വി​​കെ ഇ​​ന്ത്യ മു​​ന്ന​​ണി​​യി​​ലെ​​ത്തി​​യ​​തോ​​ടെ മു​​ഖ്യ​​പ്ര​​തി​​പ​​ക്ഷ​​മാ​​യ ഡി​​എം​​കെ കൂ​​ട്ടാ​​യ്മ​​യി​​ൽനി​​ന്ന് അ​​ക​​ലു​​ക​​യും ചെ​​യ്തു.

ചെ​​​ന്നൈ എ​​​ഗ്‌​​​മോ​​​റി​​​ൽ ന​​​ട​​​ന്ന പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ൽ നി​​​വേ​​​ദി​​​ത് ആ​​​ൽ​​​വ, വി​​​സി​​​കെ സ്ഥാ​​​പ​​​ക​​​നും എം​​​പി​​​യു​​​മാ​​​യ തോ​​​ൽ തി​​​രു​​​മാ​​​വ​​​ള​​​വ​​​ൻ, ഐ​​​യു​​​എം​​​എ​​​ൽ നേ​​​താ​​​വ് ഖാ​​​ദ​​​ർ മൊ​​​യ്തീ​​​ൻ, എം​​​ഡി​​​എം​​​കെ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി വൈ​​​കോ, സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​ വീ​​​ര​​​പാ​​​ണ്ഡ്യ​​​ൻ, സി​​​പി​​​എം സം​​​സ്ഥാ​​​ന​​​സെ​​​ക്ര​​​ട്ട​​​റി പി.​​​ ഷ​​​ൺ​​​മു​​​ഖം തു​​​ട​​​ങ്ങി​​​യ​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.

Latest News

Corehub Up