x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘ബി​ജെ​പി​യി​ൽ ചേ​ർ​ന്നി​ല്ലെ​ങ്കി​ൽ മാ​താ​പി​താ​ക്ക​ളെ അ​പാ​യ​പ്പെ​ടു​ത്തും’: സി​ജെ​പി നേ​താ​വ് അ​ഭി​ജി​ത് ദീ​പ്കെ​യ്ക്ക് ഭീ​ഷ​ണി; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി പി​താ​വ്

ഓൺലൈൻ ഡെസ്ക്
Published: July 29, 2026 10:02 PM IST | Updated: July 29, 2026 10:02 PM IST

സി​ജെ​പി സ്ഥാ​പ​ക​നും വി​ദ്യാ​ർ​ഥി നേ​താ​വു​മാ​യ അ​ഭി​ജി​ത് ദീ​പ്കെ​യ്ക്ക് ബി​ജെ​പി​യി​ൽ ചേ​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ഭീ​ഷ​ണി സ​ന്ദേ​ശ​ങ്ങ​ൾ

മും​ബൈ: സി​ജെ​പി സ്ഥാ​പ​ക​നും വി​ദ്യാ​ർ​ഥി നേ​താ​വു​മാ​യ അ​ഭി​ജി​ത് ദീ​പ്കെ​യ്ക്ക് ബി​ജെ​പി​യി​ൽ ചേ​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ഭീ​ഷ​ണി സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ച്ച​താ​യി പി​താ​വ് ഭ​ഗ​വാ​ൻ​റാ​വു ദീ​പ്കെ. ബി​ജെ​പി​യി​ൽ ചേ​ർ​ന്നി​ല്ലെ​ങ്കി​ൽ മാ​താ​പി​താ​ക്ക​ളെ വെ​റു​തെ വി​ടി​ല്ലെ​ന്ന് യൂ​ട്യൂ​ബ് റീ​ലു​ക​ളി​ലൂ​ടെ ഭീ​ഷ​ണി സ​ന്ദേ​ശം ഉ​യ​ർ​ന്ന​താ​യി മ​ഹാ​രാ​ഷ്ട്ര​യി​ലെ ഛത്ര​പ​തി സം​ഭാ​ജി​ന​ഗ​റി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വേ അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി. മേ​യ് പ​കു​തി​യോ​ടെ സി​ജെ​പി രൂ​പീ​ക​രി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ഇ​ത്ത​ര​മൊ​രു ഭീ​ഷ​ണി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഡ​ൽ​ഹി​യി​ൽ പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രെ ആ​ഴ്ച​ക​ൾ നീ​ണ്ട വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ ശേ​ഷം മ​ഹാ​രാ​ഷ്ട്ര​യി​ലെ സ്വ​ന്തം ഗ്രാ​മ​ത്തി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ​താ​യി​രു​ന്നു അ​ഭി​ജി​ത് ദീ​പ്കെ. സ്വ​ന്തം ജോ​ലി​യും വി​ദ്യാ​ഭ്യാ​സ​വും നാ​ടി​നും പൊ​തു​ജ​ന​ത്തി​നു​മാ​യി വി​നി​യോ​ഗി​ച്ച വ്യ​ക്തി​യാ​ണ് അ​ഭി​ജി​ത് എ​ന്നും, അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ഗ്ര​ഹ​പ്ര​കാ​രം വ​ലി​യ ആ​ഘോ​ഷ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ ല​ളി​ത​മാ​യാ​ണ് ജ​ന്മ​നാ​ട്ടി​ലേ​ക്ക് സ്വീ​ക​രി​ച്ച​തെ​ന്നും പി​താ​വ് വ്യ​ക്ത​മാ​ക്കി.

 

Tags : BhagwanraoDipke AbhijeetDipke BJP Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up