Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Haripad

ഹരിപ്പാട്ട് കോടികളുടെ തിമിംഗല ഛർദ്ദി പിടികൂടി; പ്രതികൾക്കായി തിരച്ചിൽ

ഹരിപ്പാട്: ഗുണ്ടകളെയും സാമൂഹികവിരുദ്ധരെയും അടിച്ചമർത്താൻ പോലീസ് നടത്തുന്ന പ്രത്യേക റെയ്ഡായ ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി ഹരിപ്പാട്ട് നിന്ന് കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദ്ദി (അംബർഗ്രിസ്) പിടികൂടി.

പള്ളിപ്പാട്ടെ വാടകവീട്ടിൽ നടത്തിയ പരിശോധനയിലാണ് വൻ ശേഖരം കണ്ടെത്തിയത്. റെയ്ഡ് നടക്കുമ്പോൾ വീട്ടിൽ താമസക്കാരനായ കായംകുളം നെടുവക്കാട് സ്വദേശി നിതീഷ് (35) സ്ഥലത്തുണ്ടായിരുന്നില്ല; ഇയാളുടെ ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

സുഹൃത്തായ പള്ളിപ്പാട് സ്വദേശി ജസ്റ്റിൻ ഇത് സൂക്ഷിക്കാൻ ഏൽപ്പിക്കുക മാത്രമാണ് ചെയ്തതെന്നാണ് വീട്ടിലുണ്ടായിരുന്നവർ പോലീസിന് നൽകിയ പ്രാഥമിക വിവരം. സംഭവത്തിന് ശേഷം ഒളിവിൽ പോയ നിതീഷ്, ജസ്റ്റിൻ എന്നിവർക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.

വന്യജീവി സംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരുന്ന കേസ് ആയതിനാൽ തുടർനടപടികൾക്കായി പിടിച്ചെടുത്ത പദാർഥം വനംവകുപ്പിന് കൈമാറി. വനംവകുപ്പായിരിക്കും കേസെടുത്ത് തുടരന്വേഷണം നടത്തുക.

പള്ളിപ്പാട് രവീന്ദ്രന്‍റെ ഉടമസ്ഥതയിലുള്ള വീട്ടിൽ കഴിഞ്ഞ ഒരു വർഷമായി ഇവർ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ക്രിമിനൽ പശ്ചാത്തലമുള്ളവരെ ലക്ഷ്യമിട്ട് ഹരിപ്പാട് പോലീസ് നടത്തിയ യാദൃച്ഛിക പരിശോധനയിലാണ് ഈ പദാർഥശേഖരം കണ്ടെത്തിയത്.

പ്ലാസ്റ്റിക് ഫിലിം ഉപയോഗിച്ച് വായുകടക്കാത്ത രീതിയിൽ അതീവ ഭദ്രമായി ചുറ്റിയ അഞ്ച് വലിയ പൊതികളുടെ രൂപത്തിലായിരുന്നു ഇത് സൂക്ഷിച്ചിരുന്നത്. പിടിച്ചെടുത്ത 44 കിലോഗ്രാം പദാർഥത്തിന് അന്താരാഷ്ട്ര വിപണിയിൽ കോടിക്കണക്കിന് രൂപ വിലവരുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ, ഇത് യഥാർഥ അംബർഗ്രിസ് തന്നെയാണോ എന്ന് കെമിക്കൽ ലാബ് പരിശോധനയ്ക്ക് ശേഷമേ വനംവകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിക്കൂ.

ഭർത്താവിന്‍റെയും സുഹൃത്തിന്‍റെയും നിയമവിരുദ്ധ ഇടപാടുകളെക്കുറിച്ച് വീട്ടിലുണ്ടായിരുന്ന യുവതിക്ക് മുൻകൂട്ടി അറിവുണ്ടായിരുന്നോ എന്ന് വനംവകുപ്പും പോലീസും അന്വേഷിക്കും. കൃത്യമായ പങ്കാളിത്തം തെളിഞ്ഞാൽ മാത്രമേ ഇവരെ കേസിൽ പ്രതിചേർക്കൂ. നിലവിൽ ഒളിവിൽ പോയ നിതീഷ് മുൻപും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇയാൾക്കെതിരെ ആംസ് ആക്ട് പ്രകാരമുള്ള കേസും, മുൻപ് ഗുണ്ടാസംഘങ്ങളെ സംഘടിപ്പിച്ചു ജന്മദിന പാർട്ടി നടത്തിയതുമായി ബന്ധപ്പെട്ട കേസും നിലവിലുണ്ട്.

ഹരിപ്പാട് എസ്എച്ച്ഓ വി. ഷിബു, എസ്.ഐ നൗഷാദ്, ഷാഡോ പോലീസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കേസിൽ ഒളിവിൽ പോയ നിതീഷിനെയും ജസ്റ്റിനെയും പിടികൂടുന്നതോടെ മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവരൂ എന്ന് പോലീസ് അധികൃതർ വ്യക്തമാക്കി.

District News

‌ഹ​രി​പ്പാ​ട് മൈ​ജി ഫ്യൂ​ച്ച​ർ ഷോ​റൂം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു

കോ​ഴി​ക്കോ​ട്: ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ പ്ര​ധാ​ന വ്യാ​പാ​ര കേ​ന്ദ്ര​വും ക്ഷേ​ത്ര​ന​ഗ​രി​യു​മാ​യ ഹ​രി​പ്പാ​ട് മൈ​ജി ഫ്യൂ​ച്ച​ർ ഷോ​റൂം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ഡി​ജി​റ്റ​ൽ ഗാ​ഡ്ജ​റ്റ്സി​നൊ​പ്പം ഹോം ​ആ​ൻ​ഡ് കി​ച്ച​ൺ അ​പ്ല​യ​ൻ​സ​സ്, ഗ്ലാ​സ് ആ​ൻ​ഡ് ക്രോ​ക്ക​റി, ഹോം ​ആ​ൻ​ഡ് ഓ​ഫീ​സ് ഓ​ട്ടോ​മേ​ഷ​ൻ സി​സ്റ്റം​സ് എ​ന്നി​വ ല​ഭി​ക്കു​ന്ന ഈ ​ഫ്യൂ​ച്ച​ർ ഷോ​റൂം പ്ര​ശ​സ്ത സി​നി​മാ​താ​രം മ​ഞ്ജു വാ​ര്യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹ​രി​പ്പാ​ട് ടൗ​ൺ ഹാ​ൾ ജം​ഗ്ഷ​നി​ലാ​ണ് ഷോ​റൂം.

ആ​ധു​നി​ക​ത​യും ഗു​ണ​മേ​ന്മ​യും ഒ​രു​മി​ക്കു​ന്ന ഈ ​ഫ്യൂ​ച്ച​ർ ഷോ​റൂ​മി​ൽ ഏ​റ്റ​വും മി​ക​ച്ച ഓ​ഫ​റു​ക​ളും ഏ​റ്റ​വും വ​ലി​യ വി​ല​ക്കു​റ​വു​മാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഉ​ദ്ഘാ​ട​ന ദി​ന​ത്തി​ൽ ലാ​ഭം ഈ​ടാ​ക്കാ​തെ​യു​ള്ള വി​ൽ​പ​ന​യാ​ണ് മൈ​ജി ഹ​രി​പ്പാ​ടി​ന് സ​മ്മാ​നി​ച്ച​ത്.

ഇ​ന്നു​വ​രെ കാ​ണാ​ത്ത ഉ​ത്പ​ന്ന നി​ര, ഒ​റി​ജി​ന​ൽ പ്രോ​ഡ​ക്റ്റ്സ്, മി​ക​ച്ച ക​സ്റ്റ​മ​ർ കെ​യ​ർ എ​ന്നി​വ​യി​ലൂ​ടെ കം​പ്ലീ​റ്റ് ഷോ​പ്പിം​ഗ് ആ​ഘോ​ഷ​ത്തി​ന്‍റെ ഫ്യൂ​ച്ച​റാ​ണ് ഹ​രി​പ്പാ​ട് മൈ​ജി ഫ്യൂ​ച്ച​ർ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. വ​മ്പ​ൻ ഉ​ദ്ഘാ​ട​ന ഓ​ഫ​റു​ക​ൾ​ക്കൊ​പ്പം 10 ല​ക്ഷം ബ​മ്പ​ർ സ​മ്മാ​ന​വു​മാ​യെ​ത്തി​യ വി​ഷു ബ​മ്പ​ർ സ​മ്മാ​ന​ങ്ങ​ൾ സ്വ​ന്ത​മാ​ക്കാ​നു​ള്ള അ​വ​സ​ര​വും ക​സ്റ്റ​മേ​ഴ്സി​ന് ഇ​വി​ടെ​നി​ന്ന് സ്വ​ന്ത​മാ​ക്കാം. ഓ​രോ മ​ണി​ക്കൂ​റി​ലും തെ​ര​ഞ്ഞെ​ടു​ത്ത ര​ണ്ട് ഭാ​ഗ്യ​ശാ​ലി​ക​ൾ​ക്ക് ടി​വി, പാ​ർ​ട്ടി സ്പീ​ക്ക​ർ, ഗ്യാ​സ് സ്റ്റൗ, ​വാ​ഷിം​ഗ് മെ​ഷീ​ൻ, ഇ​ൻ​ഡ​ക്ഷ​ൻ കു​ക്ക​ർ തു​ട​ങ്ങി​യ സ​മ്മാ​ന​ങ്ങ​ൾ നേ​ടാ​നു​ള്ള അ​വ​സ​ര​വും മൈ​ജി ഇ​വി​ടെ ഒ​രു​ക്കി​യി​രു​ന്നു.

District News

അ​മി​ത് ഷാ ​നാ​ളെ ഹ​രി​പ്പാ​ട്


ഹ​രി​പ്പാ​ട്: ഹ​രി​പ്പാ​ട് മ​ണ്ഡ​ല​ത്തി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സ​ന്ദീ​പ് വാ​ച​സ്പ​തി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​രമ​ന്ത്രി അ​മി​ത് ഷാ ​നാ​ളെ എ​ത്തും. രാ​വി​ലെ 11. 30ന് ​എ​ൻ​ടി​പി​സി ഹെ​ലി​പാ​ഡി​ൽ ഇ​റ​ങ്ങു​ന്ന അ​ദ്ദേ​ഹം തു​ട​ർ​ന്ന് ഹ​രി​പ്പാ​ട് ന​ഗ​ര​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള റോ​ഡ് ഷോ​യി​ൽ പ​ങ്കെ​ടു​ക്കും.
ഗ​വ. ​ആ​ശു​പ​ത്രി ജം​ഗ്ഷ​ൻ മു​ത​ൽ ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സ് ജം​ഗ്ഷ​ൻ വ​രെ​യാ​ണ് റോ​ഡ് ഷോ ​സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ബി​ജെ​പി​യു​ടെ​യും എ​ൻ​ഡി​എ​യു​ടെ​യും പ്ര​മു​ഖ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും കേ​ന്ദ്ര​മ​ന്ത്രി​യെ വ​ര​വേ​ൽ​ക്കാ​ൻ അ​ണി​നി​ര​ക്കും.

Kerala

ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ വ​യോ​ധി​ക​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

ഹ​രി​പ്പാ​ട്: ഹ​രി​പ്പാ​ട് ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ വ​യോ​ധി​ക​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മാ​വേ​ലി​ക്ക​ര ത​ഴ​ക്ക​ര നി​ല​യ്ക്ക​ൽ തെ​ക്ക​തി​ൽ സ​ഹ​ദേ​വ​ന്‍റെ ഭാ​ര്യ അ​മ്മി​ണി (66) ആ​ണ് മ​രി​ച്ച​ത്. ഹ​രി​പ്പാ​ട് ശ്രീ ​സു​ബ്ര​ഹ്മ​ണ്യ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ പെ​രും​കു​ള​ത്തി​ലാ​ണ് അ​മ്മി​ണി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് നാ​ലോ​ടെ വ​ട​ക്കേ കു​ളി​ക്ക​ട​വി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക്ഷേ​ത്ര പ​രി​സ​ര​ത്ത് ലോ​ട്ട​റി വി​ൽ​പ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു അ​മ്മി​ണി. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ക്ഷേ​ത്ര​ത്തി​ൽ വൈ​കു​ന്നേ​രം ന​ട​ക്കേ​ണ്ടി​യി​രു​ന്ന ര​ണ്ടാം​ഘ​ട്ട തൈ​പ്പൂ​യ കാ​വ​ടി​യാ​ട്ടം ത​ട​സ​പ്പെ​ട്ടു.

ഇ​തേ തു​ട​ർ​ന്ന് കു​ള​ത്തി​ലെ ശു​ദ്ധി​ക​ല​ശ പൂ​ജ​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചി​രു​ന്നു. ദി​വ​സ​ങ്ങ​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ ര​ണ്ടാ​മ​ത്തെ മ​ര​ണ​മാ​ണ് അ​മ്മി​ണി​യു​ടേ​ത്.

ഇ​ക്ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു കു​മാ​ര​പു​രം കാ​ട്ടി​ൽ മാ​ർ​ക്ക​റ്റ് പു​ത്ത​ൻ​പു​ര​യി​ൽ ര​ഞ്ജു- ശ​ര​ണ്യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ദ്വൈ​ത് (17) ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ച​ത്. കു​ടും​ബ​ത്തി​നൊ​പ്പം ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​താ​യി​രു​ന്നു അ​ദ്വൈ​ത്.

Kerala

ഹ​രി​പ്പാ​ട് പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചു

ഹ​രി​പ്പാ​ട്: കു​ടും​ബ​ത്തി​നൊ​പ്പം ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചു. കു​മാ​ര​പു​രം കാ​ട്ടി​ൽ മാ​ർ​ക്ക​റ്റ് പു​ത്ത​ൻ​പു​ര​യി​ൽ ര​ഞ്ജു- ശ​ര​ണ്യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ദ്വൈ​ത് (17) ആ​ണ് മ​രി​ച്ച​ത്.

ഹ​രി​പ്പാ​ട് സു​ബ്ര​ഹ്മ​ണ്യ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ പെ​രും​കു​ള​ത്തി​ൽ വ്യാ​ഴാ​ഴ്ച ആ​യി​രു​ന്നു അ​ദ്വൈ​തി​നെ മു​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പു​ല​ർ​ച്ചെ 4.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കു​ടും​ബ​ത്തി​നൊ​പ്പം ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​താ​യി​രു​ന്നു വി​ദ്യാ​ർ​ഥി.

‌ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ അ​ദ്വൈ​തി​നെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വെ​ള്ള​ത്തി​ൽ മു​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ക​രു​വാ​റ്റ എ​ൻ​എ​സ്എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​ണ് അ​ദ്വൈ​ത്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്ച സ്കൂ​ളി​ലെ പൊ​തു​ദ​ർ​ശ​ന​ത്തി​ന് ശേ​ഷം വൈ​കി​ട്ട് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ക്കും.

Kerala

കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ നി​ന്ന് വീ​ണ് വ​യോ​ധി​ക​യ്ക്ക് പ​രി​ക്ക്; ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ പ​രാ​തി​യു​മാ​യി കു​ടും​ബം

ഹ​രി​പ്പാ​ട്: ആ​ല​പ്പു​ഴ ഹ​രി​പ്പാ​ട് കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ നി​ന്ന് ഇ​റ​ങ്ങു​ന്ന​തി​നി​ടെ താ​ഴെ വീ​ണ് വ​യോ​ധി​ക​യ്ക്ക് പ​രി​ക്ക്. ആ​നാ​രി സ്വ​ദേ​ശി​നി ന​ബീ​സ(78) ആ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്.

പ​രി​ക്കേ​റ്റ ന​ബീ​സ​യെ ഉ​ട​ൻ ത​ന്നെ ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഹ​രി​പ്പാ​ട് സ്റ്റോ​പ്പി​ൽ ബ​സ് നി​ർ​ത്തി​യ​തോ​ടെ ഇ​റ​ങ്ങാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു ന​ബീ​സ. എ​ന്നാ​ൽ യാ​ത്ര​ക്കാ​ർ ഇ​റ​ങ്ങി ക​ഴി‍​യും മു​ൻ​പേ ബ​സ് മു​ന്നോ​ട്ട് എ​ടു​ത്ത​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണം.

ബ​സ് പെ​ട്ടെ​ന്ന് മു​ന്നോ​ട്ടെ​ടു​ത്ത​തോ​ടെ ന​ബീ​സ റോ​ഡി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഇ​തോ​ട​കം പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ അ​ശ്ര​ദ്ധ​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് ന​ബീ​സ​യു​ടെ കു​ടും​ബം ആ​രോ​പി​ച്ചു.

സം​ഭ​വ​ത്തി​ൽ ന​ബീ​സ​യു​ടെ കു​ടും​ബം ഹ​രി​പ്പാ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. പ്രാ​യ​മാ​യ യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ ജീ​വ​ന​ക്കാ​ർ വീ​ഴ്ച വ​രു​ത്തി​യെ​ന്നും ഇ​തി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം.

Latest News

Corehub Up