x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശു​ചി​മു​റി​യി​ലൂ​ടെ കു​ഞ്ഞി​നെ വ​ലി​ച്ചെ​റി​ഞ്ഞ അ​മ്മ​യ്ക്ക് മാ​ന​സാ​ന്ത​രം; കു​ഞ്ഞി​നെ തി​രി​കെ വേ​ണ​മെ​ന്ന് ആ​വ​ശ്യം


Published: June 2, 2026 04:58 PM IST | Updated: June 2, 2026 04:58 PM IST

ആ​ല​പ്പു​ഴ: ആ​ശു​പ​ത്രി​യി​ലെ ശു​ചി​മു​റി​യി​ലൂ​ടെ ന​വ​ജാ​ത ശി​ശു​വി​നെ വ​ലി​ച്ചെ​റി​ഞ്ഞ പെ​ൺ​കു​ട്ടി​യ്ക്ക് കു​ഞ്ഞി​നെ തി​രി​കെ വേ​ണ​മെ​ന്ന് ആ​വ​ശ്യം. കു​ഞ്ഞി​നെ ത​നി​ക്ക് തി​രി​കെ വേ​ണ​മെ​ന്ന് പെ​ണ്‍​കു​ട്ടി ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി അ​ധി​കൃ​ത​ർ‌ കു​ട്ടി​യെ ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​യി വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് പെ​ൺ​കു​ട്ടി ആ​വ​ശ്യ​വു​മാ​യെ​ത്തി​യ​ത്. പ്ര​സ​വി​ച്ച ആ​ദ്യ ദി​ന​ങ്ങ​ളി​ല്‍ കു​ഞ്ഞി​നെ വേ​ണ്ട എ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു പെ​ൺ​കു​ട്ടി.

കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച അ​മ്മ​യ്‌​ക്കൊ​പ്പം കു​ഞ്ഞി​നെ വി​ടു​ന്ന​തി​ല്‍ സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ളു​ണ്ടെ​ന്നാ​ണ് ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് കു​ഞ്ഞി​നെ ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി​യു​ടെ ദ​ത്തെ​ടു​ക്ക​ല്‍ കേ​ന്ദ്ര​മാ​യ മ​ണ്ണ​ഞ്ചേ​രി ശി​ശു​വി​കാ​സം ഭ​വ​നി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

ആ​ദ്യ ദി​വ​സ​ങ്ങ​ളി​ല്‍ ചൈ​ല്‍​ഡ് ലൈ​ന്‍ കൗ​ണ്‍​സി​ല​ര്‍​മാ​രോ​ട് പെ​ണ്‍​കു​ട്ടി സ​ഹ​ക​രി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ല്‍ തു​ട​ര്‍​ച്ച​യാ​യ കൗ​ണ്‍​സ​ലിം​ഗി​ന് ഒ​ടു​വി​ല്‍ കാ​ര്യ​ങ്ങ​ള്‍ വി​ശ​ദ​മാ​യി സം​സാ​രി​ക്കു​ക​യും കു​ഞ്ഞി​നെ തി​രി​കെ വേ​ണ​മെ​ന്ന നി​ല​പാ​ടി​ലേ​ക്ക് എ​ത്തു​ക​യു​മാ​യി​രു​ന്നു.

Tags : haripad alappuzha cwc medical college

Recent News

Corehub Up