നൈനാർ നാഗേന്ദ്ര
മധുര: തിരുപ്പരൻകുൻട്രം കാർത്തിക ദീപ വിവാദത്തെത്തുടർന്ന് തർക്കസ്ഥലത്തേക്ക് പോകാൻ ശ്രമിച്ച ബിജെപി. തമിഴ്‌നാട് അധ്യക്ഷൻ നൈനാർ നാഗേന്ദ്രനെ പൊലിസ് അറസ്റ്റുചെയ്തു. തിരുപ്പരൻകുൻട്രത്തിലേക്ക് പോവുന്നവഴി തിരുനെൽവേലി താഴെയൂരിൽവച്ചാണ് പൊലിസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
ക്രമസമാധാനപാലനവും പ്രശ്‌നസാധ്യതകളും മുൻനിർത്തി നൈനാർ നാഗേന്ദ്രനു പുറമേ അഞ്ഞൂറോളം ഹിന്ദു മുന്നണി, ബിജെപി നേതാക്കളെ പൊലിസ് കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്.
തിരുപ്പരൻകുൻട്രം കുന്നിന് മുകളിൽ കാർത്തികദീപം തെളിയിക്കാൻ സുപ്രീംകോടതി അനുമതി നൽകിയതിനു പിന്നാലെ നടത്തിയ സുരക്ഷാ നടപടികളുടെ ഭാഗമായാണ് അറസ്റ്റ്.
Tags : Thiruparankundram NainarNagendran BJP Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash