പ്രതീകാത്മക ചിത്രം
ചെന്നൈ: മധുര തിരുപ്പരൻകുൻട്രം മലയിൽ സിക്കന്ദർ ദർഗയോട് ചേർന്നുള്ള കൽത്തൂണിൽ കാർത്തിക ദീപം തെളിച്ചില്ല. ദീപം തെളിക്കാൻ സുപ്രീംകോടതി അനുമതി നൽകിയിരുന്നതാണ്. ഉച്ചി പിള്ളിയാറിൽ മാത്രമാണ് ദീപം തെളിച്ചത്.
കാർത്തികയോടെ അനുബന്ധിച്ച് ഇന്ന് മാത്രം ദീപം തെളിക്കാനാണ് സുപ്രീംകോടതി അനുമതി നൽകിയത്. ഭാവിയിൽ ദീപം തെളിക്കാനുള്ള അവകാശമായി ഈ അനുമതിയെ കണക്കാക്കരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു.
തിരുപ്പരൻകുൻട്രം മലയിൽ പതിറ്റാണ്ടുകളായി ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിലെ ദീപമണ്ഡപത്തിലാണ് കാർത്തിക ദീപം തെളിക്കുന്നത്. ഇതിന് പുറമെ സിക്കന്ദർ ദർഗയോട് ചേർന്നുള്ള കൽത്തൂണിലും ദീപം തെളിക്കണമെന്ന ഹൈന്ദവ സംഘടനകളുടെ ആവശ്യത്തെ തുടർന്നാണ് തർക്കം ഉടലെടുത്തത്.
Tags : Thiruparankundram Uchi Pillaiyar Lamp Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash