x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​റാ​നി​ൽ സമരം നടത്തിയതിന് വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട സ്ത്രീ​കളെ കൊല്ലാക്കൊല ചെയ്യുന്നു

ഇന്‍റർനാഷണൽ ഡെസ്ക്
Published: November 26, 2026 02:11 PM IST | Updated: November 26, 2026 02:11 PM IST

പ്രതീകാത്മക ചിത്രം.

ടെ​ഹ്‌​റാ​ൻ: ഇ​റാ​നി​ൽ ന​ട​ന്ന ഭ​ര​ണ​കൂ​ട വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട സ്ത്രീ​ക​ളു​ടെ നി​ല​വി​ളി​ക​ളും ജ​യി​ലു​ക​ളി​ലെ ക്രൂ​ര​പീ​ഡ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ളും പു​റ​ത്തു​വ​രു​ന്നു.

ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ രാ​ജ്യ​ത്തു​ട​നീ​ളം അ​ല​യ​ടി​ച്ച പ്ര​ക്ഷോ​ഭ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​തി​നെ​ത്തു​ട​ർ​ന്ന് അ​റ​സ്റ്റി​ലാ​യ 21കാ​രി​യാ​യ ത​രാ​നെ റ​ഹി​മി ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രാ​ണ് കൊ​ല​ക്ക​യ​ർ കാ​ത്തു ജ​യി​ലി​ൽ ക​ഴി​യു​ന്ന​ത്.

ജ​യി​ലി​ൽ വ​ച്ച് കാ​ലു​ക​ൾ​ക്ക് ക്രൂ​ര​മാ​യി മ​ർ​ദ​ന​മേ​റ്റ​തി​നാ​ൽ ത​രാ​നെ​യ്ക്കു ശ​രി​യാ​യി ന​ട​ക്കാ​ൻ പോ​ലും സാ​ധി​ക്കു​ന്നി​ല്ലെ​ന്ന് അ​മേ​രി​ക്ക​യി​ലു​ള്ള ഇ​വ​രു​ടെ ബ​ന്ധു മ​സൂ​ദ് നൂ​ർ​മു​ഹ​മ്മ​ദി വെ​ളി​പ്പെ​ടു​ത്തി. ത​ല​യ്ക്കേ​റ്റ പ​രി​ക്കി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ അ​ണു​ബാ​ധ കാ​ര​ണം ശ​രീ​ര​ത്തി​ന്‍റെ സ​ന്തു​ലി​താ​വ​സ്ഥ​യും ന​ഷ്‌​ട​പ്പെ​ട്ടി​ട്ടു​ണ്ട്.

സ​ഹോ​ദ​രി റൊ​മീ​ന​യെ ക​ൺ​മു​ന്നി​ൽ വ​ച്ച് ബ​ലാ​ത്സം​ഗം ചെ​യ്യു​മെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ത​രാ​നെ കു​റ്റ​സ​മ്മ​ത​മൊ​ഴി​യി​ൽ ഒ​പ്പി​ട്ട​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ഇ​ര​ട്ട സ​ഹോ​ദ​രി​മാ​രാ​യ ത​രാ​നെ​യെ​യും റൊ​മീ​ന​യെ​യും ജ​യി​ലി​ൽ ആ​ദ്യ​മാ​യി ക​ണ്ട​പ്പോ​ൾ മു​ഖം വീ​ർ​ത്തും മു​റി​വേ​റ്റും മു​ടി പി​ഴു​തെ​ടു​ത്ത നി​ല​യി​ലു​മാ​യി​രു​ന്നു​വെ​ന്നും ശ​ബ്‌​ദം കൊ​ണ്ടു​മാ​ത്ര​മാ​ണ് അ​മ്മ​യ്ക്ക് ഇ​വ​രെ തി​രി​ച്ച​റി​യാ​നാ​യ​തെ​ന്നും ബ​ന്ധു പ​റ​യു​ന്നു.

ജ​നു​വ​രി​യി​ലെ പ്ര​ക്ഷോ​ഭ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ ​വ​ർ​ഷം വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട ആ​റു സ്ത്രീ​ക​ളി​ൽ ഒ​രാ​ളാ​ണ് ത​രാ​നെ​യെ​ന്ന് ഇ​റാ​നി​ലെ യു​എ​ൻ മ​നു​ഷ്യാ​വ​കാ​ശ റി​പ്പോ​ർ​ട്ട​ർ മാ​യ് സാ​റ്റോ വ്യ​ക്ത​മാ​ക്കി. പ​തി​റ്റാ​ണ്ടു​ക​ൾ​ക്കി​ടെ ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യ​ധി​കം സ്ത്രീ​ക​ൾ​ക്കു രാ​ഷ്‌​ട്രീ​യ​പ്രേ​രി​ത​മാ​യി വ​ധ​ശി​ക്ഷ വി​ധി​ക്കു​ന്ന​തെ​ന്ന് ആം​ന​സ്റ്റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഗ​വേ​ഷ​ക റ​ഹ ബ​ഹ്‌​റൈ​നി ചൂ​ണ്ടി​ക്കാ​ട്ടി.

ക​ഴി​ഞ്ഞ ഡി​സം​ബ​ർ അ​വ​സാ​നം സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കെ​തി​രേ ആ​രം​ഭി​ച്ച പ്ര​ക്ഷോ​ഭം 1979ലെ ​ഇ​സ്‌​ലാ​മി​ക വി​പ്ല​വ​ത്തി​നു​ശേ​ഷ​മു​ള്ള ഏ​റ്റ​വും വ​ലി​യ ഭ​ര​ണ​കൂ​ട വി​രു​ദ്ധ പ്ര​ക്ഷോ​ഭ​മാ​യി മാ​റു​ക​യാ​യി​രു​ന്നു.

അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ളി​ൽ 7000ത്തി​ല​ധി​കം പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​യാ​യ "ഹ്രാ​ന' ക​ണ​ക്കാ​ക്കു​ന്നു. എ​ന്നാ​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പ​ടെ 3,117 പേ​രാ​ണു കൊ​ല്ല​പ്പെ​ട്ട​തെ​ന്നും അ​മേ​രി​ക്ക​യും ഇ​സ്ര​യേ​ലു​മാ​ണ് ക​ലാ​പ​ത്തി​നു പി​ന്നി​ലെ​ന്നു​മാ​ണ് ഇ​റാ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ വാ​ദം.

ഇ​സ്ഫ​ഹാ​നി​ൽ ഒ​രു ഇ​സ്‌​ലാ​മി​ക് റ​വ​ലൂഷ​ണ​റി ഗാ​ർ​ഡ് കോ​ർ​പ്സ് അം​ഗം കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ത​രാ​നെ​യെ​യും റൊ​മീ​ന​യെ​യും വി​ചാ​ര​ണ ചെ​യ്ത​ത്. ദൈ​വ​ത്തി​നെ​തി​രാ​യ യു​ദ്ധം എ​ന്ന കു​റ്റം ചു​മ​ത്തി​യാ​ണ് ത​രാ​നെ​യ്ക്കു വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്. സ​ഹാ​യം ന​ൽ​കി​യെ​ന്ന കു​റ്റ​ത്തി​ന് റൊ​മീ​ന​യ്ക്ക് 25 വ​ർ​ഷം ത​ട​വും വി​ധി​ച്ചു.

എ​ന്നാ​ൽ, ക​സ്റ്റ​ഡി​യി​ൽ ത​ങ്ങ​ൾ ക്രൂ​ര​മാ​യ പീ​ഡ​ന​ത്തി​നും ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നും ഇ​ര​യാ​യെ​ന്നു കാ​ണി​ച്ച് സ​ഹോ​ദ​രി​മാ​ർ ന​ൽ​കി​യ പ​രാ​തി അ​ന്വേ​ഷി​ക്കു​ന്ന​ത് പീ​ഡ​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ ഉ​ദ്യോ​ഗ​സ്ഥ​ൻ ത​ന്നെ​യാ​ണെ​ന്ന് ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

സ്വതന്ത്ര ഇറാൻ സ്വപ്നം കണ്ട്

വ​ട​ക്കു​കി​ഴ​ക്ക​ൻ ഇ​റാ​നി​ലെ മ​ഷാ​ദ് ജ​യി​ലി​ൽ ക​ഴി​യു​ന്ന 33കാ​രി​യാ​യ സി​വി​ൽ എ​ൻ​ജി​നി​യ​ർ മ​ഹ്ബൂ​ബെ ഷ​ബാ​നി, 23കാ​രി​യാ​യ ന​ജ്മെ അ​മി​നി, 27കാ​രി​യാ​യ മൊ​ജ്ദെ ഹാ​ഷെ​മി ബ​സ​ർ​ഗാ​നി എ​ന്നി​വ​രും വ​ധ​ശി​ക്ഷ കാ​ത്തു​ക​ഴി​യു​ന്ന​വ​രാ​ണ്.

പ​രി​ക്കേ​റ്റ പ്ര​ക്ഷോ​ഭ​ക​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​തി​ന് ചാ​ര​വൃ​ത്തി കു​റ്റം ചു​മ​ത്തി​യാ​ണ് മ​ഹ്ബൂ​ബെ ഷ​ബാ​നി​യെ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ച്ച​ത്. ശി​ക്ഷ ശ​രി​വ​യ്ക്ക​പ്പെ​ട്ട​വ​രു​ൾ​പ്പ​ടെ എ​ല്ലാ​വ​രും ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ലാ​ണെ​ന്നും സ​ഹാ​യ​ത്തി​നാ​യി യാ​ചി​ക്കു​ക​യാ​ണെ​ന്നും ജ​യി​ലി​ൽ​നി​ന്നു​ള്ള ശ​ബ്‌​ദ​സ​ന്ദേ​ശ​ത്തി​ൽ മ​ഹ്ബൂ​ബെ പ​റ​ഞ്ഞു.

സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലെ പോ​സ്റ്റി​ലൂ​ടെ മ​ത​നി​ന്ദ ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ചാ​ണു ന​ജ്മെ അ​മി​നി​ക്കു വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്. തൂ​ക്കു​ക​യ​റി​ൽ ജീ​വി​തം അ​വ​സാ​നി​ക്കു​ന്ന​തി​നു​മു​ന്പ് സ്വ​ത​ന്ത്ര​വും സ​മൃ​ദ്ധ​വു​മാ​യ ഒ​രു ഇ​റാ​ൻ കാ​ണു​ക എ​ന്ന​തു മാ​ത്ര​മാ​ണ് ത​ന്‍റെ ഏ​ക സ്വ​പ്ന​മെ​ന്ന് ജ​യി​ലി​ൽ നി​ന്നു​ള്ള ശ​ബ്‌​ദ​സ​ന്ദേ​ശ​ത്തി​ൽ ന​ജ്മെ പ​റ​ഞ്ഞു.

ഇ​റാ​ൻ-​ഇ​സ്ര​യേ​ൽ-​അ​മേ​രി​ക്ക സം​ഘ​ർ​ഷ​ത്തി​നി​ടെ ഏ​പ്രി​ലി​ൽ അ​റ​സ്റ്റി​ലാ​യ മൊ​ജ്ദെ ഹാ​ഷെ​മി ബ​സ​ർ​ഗാ​നി​യെ ചാ​ര​വൃ​ത്തി ആ​രോ​പി​ച്ചാ​ണു ശി​ക്ഷി​ച്ച​ത്. പ​ണം വാ​ങ്ങി ചാ​ര​വൃ​ത്തി ന​ട​ത്തി​യെ​ന്നാ​ണ് ആ​രോ​പ​ണ​മെ​ന്നും എ​ന്നാ​ൽ ത​നി​ക്കു സ്വ​ന്ത​മാ​യി ഒ​രു വീ​ടോ കാ​റോ പോ​ലു​മി​ല്ലെ​ന്നും ജ​യി​ലി​ൽ​നി​ന്നു​ള്ള ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ൽ ഇ​വ​ർ പ​റ​യു​ന്നു.

ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം

അ​തേ​സ​മ​യം, ജ​യി​ലു​ക​ളി​ൽ പീ​ഡ​നം ന​ട​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ ല​ണ്ട​നി​ലെ ഇ​റാ​ൻ എം​ബ​സി പൂ​ർ​ണ​മാ​യും ത​ള്ളി​ക്ക​ള​ഞ്ഞു. സ​മാ​ധാ​ന​പ​ര​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കു വ​ധ​ശി​ക്ഷ ന​ൽ​കാ​റി​ല്ലെ​ന്നും കൊ​ല​പാ​ത​കം, ഭീ​ക​ര​വാ​ദം, ചാ​ര​വൃ​ത്തി, ആ​യു​ധ​മെ​ടു​ക്ക​ൽ തു​ട​ങ്ങി​യ ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കാ​ണു നി​യ​മ​പ്ര​കാ​രം ശി​ക്ഷ ന​ൽ​കു​ന്ന​തെ​ന്നും എം​ബ​സി വ്യ​ക്ത​മാ​ക്കി. നി​ർ​ബ​ന്ധി​ച്ച് ഒ​പ്പി​ട്ടു​വാ​ങ്ങു​ന്ന കു​റ്റ​സ​മ്മ​ത​മൊ​ഴി​ക​ൾ​ക്ക് നി​യ​മ​സാ​ധു​ത​യി​ല്ലെ​ന്നും എം​ബ​സി കൂ​ട്ടി​ച്ചേ​ർ​ത്തു.

2022ൽ ​മ​ഹ്സ അ​മി​നി​യു​ടെ ക​സ്റ്റ​ഡി മ​ര​ണ​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്കു​ശേ​ഷം സ്ത്രീ​ക​ൾ ഭ​ര​ണ​കൂ​ട ന​യ​ങ്ങ​ളെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ൽ മു​ൻ​നി​ര​യി​ലു​ണ്ടെ​ന്നും ഇ​താ​ണു ഭ​ര​ണ​കൂ​ട അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ൾ​ക്ക് ഇ​വ​രെ പ്ര​ധാ​ന ല​ക്ഷ്യ​മാ​ക്കു​ന്ന​തെ​ന്നും യു​എ​ൻ റി​പ്പോ​ർ​ട്ട​ർ മാ​യ് സാ​റ്റോ നി​രീ​ക്ഷി​ച്ചു.

2026 ഒ​ക്‌​ടോ​ബ​ർ വ​രെ​യു​ള്ള ഒ​രു വ​ർ​ഷ​ത്തി​നി​ടെ 47 സ്ത്രീ​ക​ൾ ഉ​ൾ​പ്പ​ടെ 2,003 പേ​രെ ഇ​റാ​ൻ തൂ​ക്കി​ലേ​റ്റി​യ​താ​യാ​ണു മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ളു​ടെ ക​ണ​ക്ക്.

Tags : Women in Iran brutal treatment protest Women's Protest HumanRights

Recent News

Corehub Up