Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GovernmentEmployee

ഭാ​ര്യ​യു​ടെ പ്ര​സ​വ​ത്തി​ന് സർക്കാർ ജീവനക്കാർക്ക് 15 ദിവസത്തെ പിതൃത്വ അവധി പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​ർ സ​ർ​വീ​സി​ലു​ള്ള വി​വാ​ഹി​ത​രാ​യ പു​രു​ഷ ജീ​വ​ന​ക്കാ​ർ​ക്ക് 15 ദി​വ​സ​ത്തെ പി​തൃ​ത്വ അ​വ​ധി അ​നു​വ​ദി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. മു​ഖ്യ​മ​ന്ത്രി വി​ജ​യ് ആ​ണ് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. കു​ഞ്ഞി​ന്‍റെ ജ​ന​ന​സ​മ​യ​ത്ത് ഭാ​ര്യ​യ്ക്ക് ആ​വ​ശ്യ​മാ​യ പി​ന്തു​ണ ന​ൽ​കു​ന്ന​തി​നും ന​വ​ജാ​ത​ശി​ശു​വി​ന്‍റെ പ​രി​ച​ര​ണ​ത്തി​ൽ പി​താ​വി​ന്‍റെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​ണ് പു​തി​യ തീ​രു​മാ​ന​മെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

നി​ല​വി​ൽ ത​മി​ഴ്‌​നാ​ട്ടി​ലെ വ​നി​താ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് 365 ദി​വ​സ​ത്തെ പ്ര​സ​വാ​വ​ധി ന​ൽ​കു​ന്നു​ണ്ട്. ഇ​തി​ന് സ​മാ​ന​മാ​യി ത​ങ്ങ​ൾ​ക്കും പി​തൃ​ത്വ അ​വ​ധി വേ​ണ​മെ​ന്ന പു​രു​ഷ ജീ​വ​ന​ക്കാ​രു​ടെ ദീ​ർ​ഘ​കാ​ല​ത്തെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് സ​ർ​ക്കാ​രി​ന്‍റെ ഈ ​ന​ട​പ​ടി. പു​തി​യ ഉ​ത്ത​ര​വ് പ്ര​കാ​രം, കു​ട്ടി ജ​നി​ക്കു​ന്ന​തി​ന് 15 ദി​വ​സം മു​മ്പ് മു​ത​ലോ, അ​ല്ലെ​ങ്കി​ൽ കു​ഞ്ഞ് ജ​നി​ച്ച തീ​യ​തി മു​ത​ൽ ആ​റ് മാ​സ​ത്തി​നു​ള്ളി​ലോ ജീ​വ​ന​ക്കാ​ർ​ക്ക് ഈ ​അ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​കും.

Latest News

Corehub Up