Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Metal Was

Kottayam

വാ​ർ​ത്ത വ​ന്നു, മെ​റ്റ​ലി​റ​ക്കി; ശേ​ഷം ന​ട​പ​ടി​ക​ളോ?

അ​​തി​​ര​​മ്പു​​ഴ: അ​​തി​​ര​​മ്പു​​ഴ പാ​​റോ​​ലി​​ക്ക​​ൽ റെ​​യി​​ൽ​​വേ ഗേ​​റ്റി​​ൽ ത​​ക​​ർ​​ന്ന റോ​​ഡു​​ക​​ളെ​​യും മെ​​റ്റ​​ലി​​ള​​കി അ​​പ​​ക​​ടാ​​വ​​സ്ഥ​​യി​​ലാ​​യ ട്രാ​​ക്കി​​നെ​​യും സം​​ബ​​ന്ധി​​ച്ച് ദീ​​പി​​ക വാ​​ർ​​ത്ത പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച​​തി​​നു പി​​ന്നാ​​ലെ സ്ഥ​​ല​​ത്ത് മെ​​റ്റ​​ൽ ഇ​​റ​​ക്കി. മ​​ഴ​​യെ​​ത്തു​​ട​​ർ​​ന്ന് മ​​റ്റു പ​​ണി​​ക​​ൾ ഒ​​ന്നും ന​​ട​​ന്നി​​ല്ല.

ബു​​ധ​​നാ​​ഴ്ച​​യാ​​ണ് റോ​​ഡും ട്രാ​​ക്കും ത​​ക​​ർ​​ന്ന​​തി​​നെ​ത്തു​​ട​​ർ​​ന്ന് യാ​​ത്ര​​ക്കാ​​ർ അ​​നു​​ഭ​​വി​​ക്കു​​ന്ന ദു​​രി​​തം വി​​വ​​രി​​ച്ച് ദീ​​പി​​ക വി​​ശ​​ദ​​മാ​​യ വാ​​ർ​​ത്ത ന​​ൽ​​കി​​യ​​ത്.

ബു​​ധ​​നാ​​ഴ്ച ത​​ന്നെ സ്ഥ​​ല​​ത്ത് മെ​​റ്റ​​ൽ ഇ​​റ​​ക്കി​​യ​​തോ​​ടെ നി​​ർ​​മാ​​ണ പ്ര​​വൃ​​ത്തി​​ക​​ൾ ഉ​​ട​​ൻ ആ​​രം​​ഭി​​ക്കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​യി​​രു​​ന്നു നാ​​ട്ടു​​കാ​​ർ. എ​​ന്നാ​​ൽ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ശ​​ക്ത​​മാ​​യ മ​​ഴ പെ​​യ്തു. ഇ​​ന്ന​​ലെ​​യും മ​​ഴ​​യു​​ണ്ടാ​​യി​​രു​​ന്നു. ഏ​​താ​​നും ആ​​ഴ്ച​​ക​​ൾ മു​​മ്പ് നി​​ർ​​മാ​​ണ​​ത്തി​​നാ​​യു​​ള്ള പ്രാ​​രം​​ഭ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ചെ​​യ്ത് ട്രാ​​ക്കു​​ക​​ൾ​​ക്കി​​ട​​യി​​ൽ കോ​​ൺ​​ക്രീ​​റ്റ് ക​​ട്ട​​ക​​ൾ പാ​​യി ഇ​​വ​​യ്ക്കി​​ട​​യി​​ൽ മെ​​റ്റ​​ൽ വി​​രി​​ച്ചി​​രു​​ന്നു.

ഇ​​ത്ര​​യും ചെ​​യ്ത​​പ്പോ​​ഴേ​​ക്കും മ​​ഴ പെ​​യ്തു. നി​​ർ​​മാ​​ണ പ്ര​​വൃ​​ത്തി​​ക​​ൾ നി​​ർ​​ത്തി​​വ​​ച്ചു. എ​​ന്നാ​​ൽ, മ​​ഴ നി​​ല​​ച്ച് ആ​​ഴ്ച​​ക​​ൾ പി​​ന്നി​​ട്ടി​​ട്ടും നി​​ർ​​മാ​​ണ പ്ര​​വൃ​​ത്തി​​ക​​ൾ പു​​ന​​രാ​​രം​​ഭി​​ക്കാ​​തി​​രു​​ന്ന​​താ​​ണ് നാ​​ട്ടു​​കാ​​ർ​​ക്ക് ദു​​രി​​ത​​മാ​​യ​​ത്. ദീ​​പി​​ക വാ​​ർ​​ത്ത​​യെ തു​​ട​​ർ​​ന്നു​​ണ്ടാ​​യ ശ​​ക്ത​​മാ​​യ സ​​മ്മ​​ർ​​ദ​​ത്തി​​ൽ മെ​​റ്റ​​ൽ ഇ​​റ​​ക്കി​​യെ​​ങ്കി​​ലും വീ​​ണ്ടും മ​​ഴ പെ​​യ്ത​​തു ത​​ട​​സ​​മാ​​യി. ഇ​​നി എ​​ത്ര​​നാ​​ൾ കാ​​ത്തി​​രി​​ക്കേ​​ണ്ടി വ​​രു​​മെ​​ന്ന ആ​​ശ​​ങ്ക​​യി​​ലാ​​ണ് യാ​​ത്ര​​ക്കാ​​ർ.

Latest News

Corehub Up