Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RepairWork

അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി മാര്‍ത്താണ്ഡവര്‍മ്മ പാലം വ്യാഴാഴ്ച തുറക്കുമെന്ന് സുരേഷ് ഗോപി

ആലുവ: മാർത്താണ്ഡവർമ്മ പാലത്തിന്‍റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി വ്യാഴാഴ്ച മുതൽ പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി. പാലത്തിന്‍റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. പാലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാലത്തിൽ മൈക്രോ കോൺക്രീറ്റിംഗ് പ്രവൃത്തികൾ പൂർത്തിയായിട്ടുണ്ട്. ഇതിന്റെ ക്യൂറിംഗ് കാലാവധി കണക്കിലെടുത്ത് അഞ്ചാം തീയതിയോടെ ഗതാഗതം പുനഃസ്ഥാപിക്കാനാകും. ഗതാഗതം അനുവദിച്ചതിനു ശേഷവും ആർച്ചുമായി ബന്ധപ്പെട്ട മറ്റ് ജോലികൾ തുടരാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുൻകാലങ്ങളിൽ യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാതെ നടത്തിയ സത്യസന്ധമായ നിർമാണമാണ് ഈ പാലമെന്നും, കാലാനുസൃതമായ അറ്റകുറ്റപ്പണികളും കൃത്യമായ ഇടപെടലുകളുമാണ് ഇപ്പോൾ നടന്നുവരുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

Latest News

Corehub Up