Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RelianceIndustriesChairman

ഫോ​ർ​ബ്സ് പ​ട്ടി​ക​യി​ൽ മു​കേ​ഷ് അം​ബാ​നി ഒ​ന്നാ​മ​തെ​ത്തി

മും​ബൈ: റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് ചെ​യ​ർ​മാ​ൻ മു​കേ​ഷ് അം​ബാ​നി​യു​ടെ ആ​സ്തി​യി​ൽ ഒ​റ്റ ദി​വ​സം​കൊ​ണ്ട് 6.3 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ (ഏ​ക​ദേ​ശം 59,850 കോ​ടി രൂ​പ) വ​ൻ വ​ർ​ധ​ന.

ര​ണ്ടാം പാ​ദ​ത്തി​ലെ സാ​മ്പ​ത്തി​ക ഫ​ല​ങ്ങ​ൾ വി​പ​ണി പ്ര​വ​ച​ന​ങ്ങ​ളെ മ​റി​ക​ട​ന്ന​തോ​ടെ റി​ല​യ​ൻ​സ് ഓ​ഹ​രി​ക​ൾ കു​തി​ച്ചു​യ​ർ​ന്ന​താ​ണ് അം​ബാ​നി​യെ ആ​ഗോ​ള​ത​ല​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ നേ​ട്ട​മു​ണ്ടാ​ക്കി​യ ശ​ത​കോ​ടീ​ശ്വ​ര​നാ​ക്കി മാ​റ്റി​യ​ത്. ഫോ​ർ​ബ്സി​ന്‍റെ റി​യ​ൽ-​ടൈം ശ​ത​കോ​ടീ​ശ്വ​ര​ന്മാ​രു​ടെ പ​ട്ടി​ക​യി​ലാ​ണ് ഈ ​മു​ന്നേ​റ്റം രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഒ​റ്റ ദി​വ​സം കൊ​ണ്ട് അം​ബാ​നി​യു​ടെ ആ​സ്തി​യി​ൽ 7.85 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​വാ​ണു​ണ്ടാ​യ​ത്. ഇ​തോ​ടെ ആ​കെ ആ​സ്തി 88.8 ബി​ല്യ​ൺ ഡോ​ള​റി​ലെ​ത്തി (ഏ​ക​ദേ​ശം 8.43 ല​ക്ഷം കോ​ടി രൂ​പ) ആ​ഗോ​ള ശ​ത​കോ​ടീ​ശ്വ​ര​ന്മാ​രു​ടെ പ​ട്ടി​ക​യി​ൽ 23-ാം സ്ഥാ​ന​ത്തേ​ക്ക് അം​ബാ​നി മു​ന്നേ​റി.

79.12 ബി​ല്യ​ൺ ഡോ​ള​റു​മാ​യി (ഏ​ക​ദേ​ശം 7.51 ല​ക്ഷം കോ​ടി രൂ​പ) 26-ാം സ്ഥാ​ന​ത്തു​ള്ള ഗൗ​തം അ​ദാ​നി​യെ പി​ന്ത​ള്ളി ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും സ​മ്പ​ന്ന​നാ​യ വ്യ​ക്തി​യെ​ന്ന പ​ദ​വി​യും അ​ദ്ദേ​ഹം വീ​ണ്ടെ​ടു​ത്തു.

Latest News

Corehub Up