Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NCP

എൻസിപി (പവാർ വിഭാഗം) കേരള ഘടകം പിളർന്നു

കൊ​​ച്ചി: എ​​ൻ​​സി​​പി (ശ​​ര​​ത് പ​​വാ​​ർ വി​​ഭാ​​ഗം) സം​​സ്ഥാ​​ന ഘ​​ട​​കം പി​​ള​​ർ​​ന്നു. എ.​​കെ. ശ​​ശീ​​ന്ദ്ര​​ന്‍റെ​​യും തോ​​മ​​സ് കെ. ​​തോ​​മ​​സി​​ന്‍റെ​​യും നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള വി​​ഭാ​​ഗം കൊ​​ച്ചി​​യി​​ൽ യോ​​ഗം ചേ​​ർ​​ന്നു പു​​തി​​യ പാ​​ർ​​ട്ടി രൂ​​പ​​വ​​ത്ക​​രി​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ചു.

ദേ​​ശീ​​യ നേ​​തൃ​​ത്വ​​വു​​മാ​​യു​​ള്ള ബ​​ന്ധം വി​​ച്ഛേ​​ദി​​ച്ചു എ​​ൻ​​സി​​പി കേ​​ര​​ള ഘ​​ട​​ക​​മെ​​ന്ന നി​​ല​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​മെ​​ന്നു നേ​​താ​​ക്ക​​ൾ പ​​റ​​ഞ്ഞു. ജൂ​​ൺ 20നു ​​കൊ​​ച്ചി​​യി​​ൽ‌ പൊ​​തു​​യോ​​ഗം ചേ​​ർ​​ന്ന് പു​​തി​​യ പാ​​ർ​​ട്ടി​​യു​​ടെ ഔ​​ദ്യോ​​ഗി​​ക പ്ര​​ഖ്യാ​​പ​​നം ന​​ട​​ത്തും.

ഇ​​ട​​തു​​മു​​ന്ന​​ണി​​യു​​മാ​​യു​​ള്ള കൂ​​ടി​​യാ​​ലോ​​ച​​ന​​ക​​ളു​​ടെ വെ​​ളി​​ച്ച​​ത്തി​​ലാ​​ണു പു​​തി​​യ പാ​​ർ​​ട്ടി രൂ​​പ​​വ​​ത്ക​​രി​​ച്ച​​തെ​​ന്ന് നേ​​താ​​ക്ക​​ൾ അ​​വ​​കാ​​ശ​​പ്പെ​​ട്ടു. ഘ​​ട​​ക​​ക​​ക്ഷി​​യാ​​യി അം​​ഗീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് മു​​ന്ന​​ണി​​ക്കു ക​​ത്തു ന​​ൽ​​കും.

പാ​​ർ​​ട്ടി നി​​യ​​മാ​​വ​​ലി, പേ​​ര്, ചി​​ഹ്നം, പ​​താ​​ക എ​​ന്നി​​വ തീ​​രു​​മാ​​നി​​ക്കാ​​ൻ എ.​​കെ. ശ​​ശീ​​ന്ദ്ര​​ന്‍റെ​​യും തോ​​മ​​സ് കെ. ​​തോ​​മ​​സി​​ന്‍റെ​​യും നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ഏ​​ഴം​​ഗ സ​​മി​​തി​​യെ​​യും യോ​​ഗം തെ​​ര​​ഞ്ഞെ​​ടു​​ത്തി​​ട്ടു​​ണ്ട്.
എ​​ൻ​​സി​​പി​​യു​​ടെ 14 ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റു​​മാ​​രും എ​​ട്ടു സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​മാ​​രും എ​​ട്ടു പോ​​ഷ​​ക സം​​ഘ​​ട​​നാ പ്ര​​സി​​ഡ​​ന്‍റു​​മാ​​രും യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്ത​​താ‍യി ശ​​ശീ​​ന്ദ്ര​​ൻ വി​​ഭാ​​ഗം നേ​​താ​​ക്ക​​ൾ പ​​റ​​ഞ്ഞു.

വി​​മ​​ത​​യോ​​ഗം അ​​ച്ച​​ട​​ക്ക​​ലം​​ഘ​​നം

എ​​ൻ​​സി​​പി​​യി​​ലെ വി​​മ​​ത വി​​ഭാ​​ഗം കൊ​​ച്ചി​​യി​​ൽ ഇ​​ന്ന​​ലെ ന​​ട​​ത്തി​​യ ഗ്രൂ​​പ്പു യോ​​ഗം സം​​ഘ​​ട​​നാ വി​​രു​​ദ്ധ​​വും പാ​​ർ​​ട്ടി അ​​ച്ച​​ട​​ക്ക​​ത്തി​​ന്‍റെ ലം​​ഘ​​ന​​വു​​മാ​​ണെ​​ന്ന് എ​​ൻ​​സി​​പി സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി അ​​ഡ്വ. കെ.​​ആ​​ർ. രാ​​ജ​​ൻ പ​​റ​​ഞ്ഞു.

Kerala

എ.​കെ. ശ​ശീ​ന്ദ്ര​ൻ മ​ത്സ​രി​ക്ക​രു​ത്; പ്ര​മേ​യം പാ​സാ​ക്കി എ​ൻ​സി​പി എ​ല​ത്തൂ​ർ ബ്ലോ​ക്ക് ക​മ്മി​റ്റി

കോ​ഴി​ക്കോ​ട്: എ​ല​ത്തൂ​ർ സീ​റ്റി​നെ ചൊ​ല്ലി എ​ൻ​സി​പി​യി​ലെ ക​ല​ഹം തു​ട​രു​ന്നു. മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ മ​ത്സ​രി​ക്ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ല​ത്തൂ​ർ ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​മേ​യം പാ​സാ​ക്കി.

ശ​ശീ​ന്ദ്ര​ൻ സീ​റ്റി​ൽ ക​ടി​ച്ചു തൂ​ങ്ങ​രു​തെ​ന്ന് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി അ​ര​വി​ന്ദ​ൻ കാ​ക്കൂ​ർ​പ​റ​ഞ്ഞു. ശ​ശീ​ന്ദ്ര​ൻ ഇ​നി​യും മാ​റി നി​ന്നി​ല്ലെ​ങ്കി​ൽ അ​ത് പാ​ർ​ട്ടി​യി​ലെ യു​വ​ജ​ന​ങ്ങ​ൾ​ക്ക് വ​ലി​യ മ​നോ​വി​ഷ​മ​മു​ണ്ടാ​കു​മെ​ന്നും അ​ര​വി​ന്ദ​ൻ കാ​ക്കൂ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ശ​ശീ​ന്ദ്ര​നെ അ​നു​കൂ​ലി​ച്ച് ചേ​ർ​ന്ന​ത് വി​മ​ത​യോ​ഗ​മെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി യാ​സി​ർ ക​ക്കോ​ടി​യും പ്ര​തി​ക​രി​ച്ചു. യോ​ഗ​ത്തി​ലേ​ക്ക് പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ളെ​പ്പോ​ലും ക്ഷ​ണി​ച്ചി​രു​ന്നി​ല്ലെ​ന്നും യാ​സി​ർ ക​ക്കോ​ടി പ​റ​ഞ്ഞു.

എ​ൻ‌​സി​പി എ​ല​ത്തൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ശ​ശീ​ന്ദ്ര​നെ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ക​മ്മി​റ്റി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ണ്ട് ടി.​പി. വി​ജ​യ​ൻ ക​ഴി​ഞ്ഞ​ദി​വ​സം പ​റ​ഞ്ഞി​രു​ന്നു.

National

ബാരാമതി വിമാനാപകടം കേസില്ല; സം​​​​​ശ​​​​​യം ബ​​​​​ല​​​​​പ്പെ​​​​​ട്ടെന്ന് രോ​​​​​ഹി​​​​​ത് പ​​​​​വാ​​​​​ർ

മും​​​​​ബൈ: ബാ​​​​​രാ​​​​​മ​​​​​തി വി​​​​​മാ​​​​​നാ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ൽ കേ​​​​​സ് ര​​​​​ജി​​​​​സ്റ്റ​​​​​ർ ചെ​​​​​യ്യാ​​​​​ൻ പോ​​​​​ലീ​​​​​സ് ത​​​​​യാ​​​​​റാ​​​​​കാ​​​​​ത്ത​​​​​ത് ഒ​​​ട്ടേ​​​റെ സം​​​ശ​​​യ​​​ങ്ങ​​​ളാ​​​ണു സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​തെ​​​ന്ന് എ​​​​​ൻ​​​​​സി​​​​​പി(​​​​​എ​​​​​സ്പി) എം​​​​​എ​​​​​ൽ​​​​​എ രോ​​​​​ഹി​​​​​ത് പ​​​​​വാ​​​​​ർ.

മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​​ട്ര ഉ​​​​​പ​​​​​മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി അ​​​​​ജി​​​​​ത് പ​​​​​വാ​​​​​റി​​​​​ന്‍റെ മ​​​​​ര​​​​​ണ​​​​​ത്തി​​​​​നു​​​കാ​​​​​ര​​​​​ണ​​​​​മാ​​​​​യ അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ൽ ആ​​​​​രെ​​​​​യോ സം​​​​​ര​​​​​ക്ഷി​​​​​ക്കാ​​​​​ൻ സ​​​​​ർ​​​​​ക്കാ​​​​​രും ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ട​​​​​വും ശ്ര​​​​​മി​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം ആ​​​​​രോ​​​​​പി​​​​​ച്ചു.

വി​​​​​എ​​​​​സ്ആ​​​​​ർ വെ​​​​​ഞ്ച്വേ​​​​​ഴ്സ് എ​​​​​ന്ന ക​​​​​ന്പ​​​​​നി​​​​​യു​​​​​ടെ ചെ​​​​​റു​​​​​വി​​​​​മാ​​​​​നം ക​​​​​ഴി​​​​​ഞ്ഞ​​​​​മാ​​​​​സം 28ന് ​​​​​അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ൽ​​​​​പ്പെ​​​​​ട്ടാ​​​ണ് അ​​​ജി​​​ത് പ​​​വാ​​​ർ മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ​​​ത്. ക​​​​​ന്പ​​​​​നി​​​​​യു​​​​​ടെ നാ​​​​​ല് വി​​​​​മാ​​​​​ന​​​​​ങ്ങ​​​​​ളും പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്കാ​​​​​ൻ വ്യോ​​​​​മ​​​​​യാ​​​​​ന മ​​​​​ന്ത്രാ​​​​​ല​​​​​യം നി​​​​​ർ​​​​​ദേ​​​​​ശം ന​​​​​ൽ‌​​​​​കി​​​​​യി​​​​​ട്ടു​​​​​ണ്ട്.

National

ബാ​രാ​മ​തി വി​മാ​ന​പ​ക​ടം; ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ടും

ന്യൂ​ഡ​ൽ​ഹി: ബാ​രാ​മ​തി​യി​ലെ വി​മാ​ന​പ​ക​ട​ത്തി​ൽ എ​ൻ​സി​പി നേ​താ​വ് അ​ജി​ത് പ​വാ​റും മ​റ്റ് നാ​ല് പേ​രും മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ പു​റ​ത്തു​വി​ടു​മെ​ന്ന് കേ​ന്ദ്ര സി​വി​ൽ ഏ​വി​യേ​ഷ​ൻ സ​ഹ​മ​ന്ത്രി മു​ര​ളീ​ധ​ർ മോ​ഹോ​ൽ.

അ​പ​ക​ടം ന​ട​ന്ന് ഒ​രു മാ​സം തി​ക​യും മു​ൻ​പ് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ടു​മെ​ന്ന് മോ​ഹോ​ൽ പ​റ​ഞ്ഞു. ഫെ​ബ്രു​വ​രി 28ന് ​മു​ൻ​പാ​യി റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ടു​മെ​ന്ന് പൊ​തു​പ​രി​പാ​ടി​ക്കി​ടെ മു​ര​ളീ​ധ​ർ മോ​ഹോ​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് വ്യ​ക്ത​മാ​ക്കി.

അ​ജി​ത് പ​വാ​റി​ന്‍റെ അ​ന​ന്ത​ര​വ​നും എ​ൻ‌​സി‌​പി (എ​സ്‌​പി) എം‌​എ​ൽ‌​എ​യു​മാ​യ രോ​ഹി​ത് പ​വാ​ർ അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ വി​മാ​ന ക​മ്പ​നി​ക്കെ​തി​രെ രം​ഗ​ത്തു​വ​ന്നി​രു​ന്നു. വി​മാ​ന ക​മ്പ​നി സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ വീ​ഴ്ച വ​രു​ത്തി​യെ​ന്നാ​യി​രു​ന്നു രോ​ഹി​തി​ന്‍റെ പ്ര​ധാ​ന ആ​രോ​പ​ണം.

ഇ​തു​സം​ബ​ന്ധി​ച്ച് രോ​ഹി​ത് ന​ട​ത്തി​യ വാ​ർ​ത്ത സ​മ്മേ​ള​ന​ങ്ങ​ൾ വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വ​ച്ചി​രു​ന്നു. വി​മാ​ന ക​മ്പ​നി അ​പ​ക​ട​മു​ണ്ടാ​യ വി​മാ​ന​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി അ​ധി​കം ഫ്യു​യ​ൽ ടാ​ങ്കു​ക​ൾ നി​ർ​മി​ച്ചി​രു​ന്ന​താ​യും രോ​ഹി​ത് പ​വാ​ർ ആ​രോ​പി​ച്ചി​രു​ന്നു.

Kerala

തീ​രു​മാ​നം പാ​ർ​ട്ടി​യു​ടേ​ത്; തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് സൂ​ച​ന ന​ൽ​കി എ.​കെ.​ശ​ശീ​ന്ദ്ര​ൻ

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്ന സൂ​ച​ന ന​ൽ​കി എ.​കെ.​ശ​ശീ​ന്ദ്ര​ൻ. പാ​ർ​ട്ടി പ​റ​ഞ്ഞാ​ൽ വീ​ണ്ടും മ​ത്സ​രി​ക്കും. തീ​രു​മാ​നി​ക്കേ​ണ്ട​ത് എ​ൻ​സി​പി നേ​തൃ​ത്വ​മാ​ണ്. താ​ൻ മ​ത്സ​രി​ക്കേ​ണ്ട​ന്ന് പ​ര​സ്യ​പ്ര​സ്താ​വ​ന ന​ട​ത്തി​യ മു​ക്കം മു​ഹ​മ്മ​ദി​ന് സം​ഘ​ട​നാ ബോ​ധ​ത്തി​ന്‍റെ കു​റ​വു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പാ​ർ​ട്ടി അ​ച്ച​ട​ക്ക​ത്തി​ൽ പൂ​ർ​ണ​മാ​യി വി​ശ്വ​സി​ക്കു​ന്ന ഒ​രാ​ളാ​ണ് താ​ൻ. പാ​ർ​ട്ടി മ​ത്സ​രി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞാ​ൽ എ​ത്ര ബു​ദ്ധി​മു​ട്ടു​ണ്ടെ​ങ്കി​ലും മ​ത്സ​രി​ക്കും. മ​ത്സ​രി​ക്ക​രു​തെ​ന്ന് പ​റ​ഞ്ഞാ​ൽ എ​ത്ര സൗ​ക​ര്യം ഉ​ണ്ടെ​ങ്കി​ലും മ​ത്സ​രി​ക്കി​ല്ല. ഞ​ങ്ങ​ൾ​ക്ക് ആ​കെ മൂ​ന്ന് സീ​റ്റാ​ണു​ള്ള​ത്.

അ​ത് മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പേ ച​ർ​ച്ച ചെ​യ്യേ​ണ്ട കാ​ര്യ​മി​ല്ല. ഒ​രു ദി​വ​സം ഞ​ങ്ങ​ൾ ഒ​രു ക​മ്മി​റ്റി വി​ളി​ച്ച് ആ​ലോ​ചി​ച്ചാ​ൽ തീ​രു​മാ​നി​ക്കാ​ൻ ക​ഴി​യു​ന്ന ചെ​റി​യൊ​രു കാ​ര്യ​മാ​ണ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ത​വ​ണ 38,502 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് എ​ല​ത്തൂ​രി​ൽ നി​ന്ന് ശ​ശീ​ന്ദ്ര​ൻ വി​ജ​യി​ച്ച​ത്.

National

അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണം: റാം ​മോ​ഹ​ൻ നാ​യി​ഡു രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യോ​ട് രോ​ഹി​ത് പ​വാ​ർ

മും​ബൈ: വി​മാ​നാ​പ​ക​ട​ത്തി​ൽ അ​ജി​ത് പ​വാ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി കെ. ​റാം മോ​ഹ​ൻ നാ​യി​ഡു​വി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് രോ​ഹി​ത് പ​വാ​ർ. അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ സി​വി​ൽ ഏ​വി​യേ​ഷ​ൻ മ​ന്ത്രി​യാ​യ നാ​യി​ഡു​വി​നെ മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്നു മാ​റ്റി​നി​ർ​ത്തു​ക​യോ രാ​ജി​വ​യ്പി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​ണ് എ​ൻ​സി​പി (എ​സ്പി) ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും എം​എ​ൽ​എ​യു​മാ​യ രോ​ഹി​ത് പ​വാ​ർ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ട് ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ലി​യാ​ർ​ജെ​റ്റ് 45 വി​മാ​ന​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ന്പ​നി​യാ​യ വി​എ​സ്ആ​റി​നെ​ക്കു​റി​ച്ചും നാ​യി​ഡു​വു​മാ​യു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ചും ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഉ​യ​ർ​ന്നു​വ​ന്നി​ട്ടു​ള്ള​തെ​ന്നും അ​ജി​ത്തി​ന്‍റെ ബ​ന്ധു​കൂ​ടി​യാ​യ രോ​ഹി​ത് ക​ത്തി​ൽ സൂ​ചി​പ്പി​ച്ചു.

സ്വ​ത​ന്ത്ര​വും നീ​തി​യു​ക്ത​വു​മാ​യ ഏ​ജ​ൻ​സി കേ​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ജ​നു​വ​രി 28 ന് ​പൂ​ന​യി​ലെ ബാ​രാ​മ​തി വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​മാ​ണ് അ​ജി​ത് പ​വാ​റും മ​റ്റ് നാ​ല് പേ​രും വി​മാ​നാ​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്.

National

എൻസിപി ദേശീയ അധ്യക്ഷയായി സുനേത്ര പവാർ സ്ഥാനമേൽക്കും

ഗോ​​​​​​ണ്ടി​​​​​​യ: എ​​​​​​ൻ​​​​​​സി​​​​​​പി ദേ​​​​​​ശീ​​​​​​യ അ​​​​​​ധ്യ​​​​​​ക്ഷ​​​​​​യാ​​​​​​യി ഉ​​​​​​പ​​​​​​മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി സു​​​​​​നേ​​​​​​ത്ര പ​​​​​​വാ​​​​​​ർ വ്യാ​​​​​​ഴാ​​​​​​ഴ്ച സ്ഥാ​​​​​​ന​​​​​​മേ​​​​​​ൽ​​​​​​ക്കും.

എ​​​​​​​ന്‍​സി​​​​​​​പി​​​​​​​യു​​​​​​​ടെ മു​​​​​​​തി​​​​​​​ര്‍​ന്ന നേ​​​​​​​താ​​​​​​​വ് പ്ര​​​​​​​ഫു​​​​​​​ല്‍ പ​​​​​​​ട്ടേ​​​​​​​ല്‍ ഇ​​​​​​​ന്ന​​​​​​​ലെ മാ​​​​​​​ധ്യ​​​​​​​മ​​​​​​​ങ്ങ​​​​​​​ളോ​​​​​​​ടാ​​​​​​​ണ് ഇ​​​​​​​ക്കാ​​​​​​​ര്യം അ​​​റി​​​യി​​​ച്ച​​​​​​​ത്.

പാ​​​​​​​ര്‍​ട്ടി​​​​​​​ക്ക് ശ​​​​​​​രി​​​​​​​യാ​​​​​​​യ​​​​​​​ത് ചെ​​​​​​​യ്യു​​​​​​​ന്ന പ്ര​​​​​​​ക്രി​​​​​​​യ​​​​​​​യി​​​​​​​ലാ​​​​​​​ണ് ഞ​​​​​​​ങ്ങ​​​​​​​ള്‍. ഉ​​​​​​​പ​​​​​​​മു​​​​​​​ഖ്യ​​​​​​​മ​​​​​​​ന്ത്രി സു​​​​​​​നേ​​​​​​​ത്ര പ​​​​​​​വാ​​​​​​​ര്‍ 26ന് ​​​​​​​എ​​​​​​​ന്‍​സി​​​​​​​പി​​​​​​​യു​​​​​​​ടെ ദേ​​​​​​​ശീ​​​​​​​യ അ​​​​​​​ധ്യ​​​​​​​ക്ഷ​​​​​​​യാ​​​​​​​യി സ്ഥാ​​​​​​​ന​​​​​​​മേ​​​​​​​ല്‍​ക്കും- പ്ര​​​​​​​ഫു​​​​​​​ല്‍ പ​​​​​​​ട്ടേ​​​​​​​ല്‍
അ​​​​​​​റി​​​​​​​യി​​​​​​​ച്ചു.

National

അ​ജി​ത് പ​വാ​ർ സ​ഞ്ച​രി​ച്ച വി​മാ​ന​ത്തി​ൽ അ​ധി​ക ഇ​ന്ധ​ന ടാ​ങ്കു​ക​ൾ; സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് രോ​ഹി​ത് പ​വാ​ർ 

മും​ബൈ: വി​മാ​ന​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് എ​ൻ​സി​പി നേ​താ​ക്ക​ൾ രം​ഗ​ത്ത്. ഇ​തു​സം​ബ​ന്ധി​ച്ച് എ​ൻ​സി​പി നേ​താ​ക്ക​ളു​ടെ സം​ഘം മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര സി​വി​ൽ വ്യോ​മ​യാ​ന മ​ന്ത്രി കെ. ​റാം മോ​ഹ​ൻ നാ​യി​ഡു രാ​ജി​വ​യ്ക്ക​ണ​മെ​ന്നും വി​മാ​നാ​പ​ക​ട​ത്തി​ൽ സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും എ​ൻ​സി​പി (എ​സ്പി) നേ​താ​വ് രോ​ഹി​ത് പ​വാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

അ​ജി​ത് പ​വാ​റി​ന്‍റെ അ​ന​ന്ത​ര​വ​നാ​ണ് രോ​ഹി​ത് പ​വാ​ർ. ചാ​ർ​ട്ട​ർ ക​മ്പ​നി​യാ​യ വി​എ​സ്ആ​ർ വെ​ഞ്ചേ​ഴ്‌​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​നെ​തി​രെ ഇ​തു​വ​രെ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് ചോ​ദി​ച്ച രോ​ഹി​ത് വി​മാ​ന​ത്തി​ൽ അ​ധി​ക ഇ​ന്ധ​ന ടാ​ങ്കു​ക​ളു​ണ്ടാ​യി​രു​ന്നു​വെ​ന്ന ആ​രോ​പ​ണം ആ​വ​ർ​ത്തി​ച്ചു.

അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ന്ന​ത​ത​ല നി​രീ​ക്ഷ​ണ സ​മി​തി രൂ​പീ​ക​രി​ക്ക​ണം. സ​മി​തി​യി​ൽ മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ, മു​ൻ ജ​ഡ്‌​ജി​മാ​ർ, ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ്, കു​ടും​ബാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട​ണ​മെ​ന്നും രോ​ഹി​ത് ആ​വ​ശ്യ​പ്പെ​ട്ടു.

National

ല​യ​ന​ വിഷ‍യത്തിൽ അ​ടി​ തു​ട​ർ​ന്ന് എ​ൻ​സി​പി

മും​​​​ബൈ: ല​​​​യ​​​​ന​​​​ച​​​​ർ​​​​ച്ച​​​​ക​​​​ൾ അ​​​​പ്ര​​​​സ​​​​ക്ത​​​​മാ​​​​ക്കി ഇ​​​​രു​​​​വി​​​​ഭാ​​​​ഗം എ​​​​ൻ​​​​സി​​​​പി നേ​​​​താ​​​​ക്ക​​​​ളും പ​​​​ര​​​​സ്പ​​​​രം ആ​​​​ക്ര​​​​മ​​​​ണം രൂ​​​​ക്ഷ​​​​മാ​​​​ക്കി. ല​​​​യ​​​​ന​​​​വി​​​​ഷ​​​​യം ശ​​​​ര​​​​ദ് പ​​​​വാ​​​​ർ പ​​​​ക്ഷം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച​​​​താ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ച എ​​​​ൻ​​​​സി​​​​പി (എ​​​​സ്പി) സം​​​​സ്ഥാ​​​​ന അ​​​​ധ്യ​​​​ക്ഷ​​​​ൻ ശ​​​​ശി​​​​കാ​​​​ന്ത് ഷി​​​​ൻ​​​​ഡെ മാ​​​​പ്പു പ​​​​റ​​​​യ​​​​ണ​​​​മെ​​​​ന്ന് എ​​​​ൻ​​​​സി​​​​പി നേ​​​​താ​​​​വ് ആ​​​​ന​​​​ന്ദ് പ​​​​ര​​​​ഞ്ജ്‌​​​​പെ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

പാ​​​​ർ​​​​ട്ടി മു​​​​ഖ​​​​പ​​​​ത്ര​​​​മാ​​​​യ രാ​​​​ഷ്‌​​​​ട്ര​​​​വാ​​​​ടി​​​​യി​​​​ൽ ശ​​​​ശി​​​​കാ​​​​ന്ത് ഷി​​​​ൻ​​​​ഡെ എ​​​​ഴു​​​​തി​​​​യ ലേ​​​​ഖ​​​​നം അ​​​​ജി​​​​ത് പ​​​​വാ​​​​റി​​​​നെ അ​​​​പ​​​​കീ​​​​ർ​​​​ത്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​താ​​​​ണെ​​​​ന്ന് ആ​​​​ന​​​​ന്ദ് പ​​​​ര​​​​ഞ്ജ്‌​​​​പെ പ​​​​റ​​​​ഞ്ഞു. ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ത്താ​​​​ൻ ഒ​​​​രു നേ​​​​താ​​​​വും ഇ​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ൽ ഇ​​​​പ്പോ​​​​ൾ ല​​​​യ​​​​നം അ​​​​ട​​​​ഞ്ഞ അ​​​​ധ്യാ​​​​യ​​​​മാ​​​​ണെ​​​​ന്ന് ശ​​​​ശി​​​​കാ​​​​ന്ത് ഷി​​​​ൻ​​​​ഡെ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രോ​​​​ട് പ​​​​റ​​​​ഞ്ഞു.

ഈ ​​​​പ്ര​​​​ശ്നം എ​​​​ൻ​​​​സി​​​​പി (എ​​​​സ്പി) അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ചു. ത​​​​ന്‍റെ പാ​​​​ർ​​​​ട്ടി ല​​​​യ​​​​ന​​​​ത്തി​​​​നാ​​​​യി ശ​​​​ക്ത​​​​മാ​​​​യി ശ്ര​​​​മി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന ധാ​​​​ര​​​​ണ സൃ​​​​ഷ്ടി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നു​​​​ണ്ട്. എ​​​​ന്നാ​​​​ൽ, അ​​​​ത് ശ​​​​രി​​​​യ​​​​ല്ല. പാ​​​​ർ​​​​ട്ടി ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​ലാ​​​​ണ് ശ്ര​​​​ദ്ധ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. ത​​​​ന്‍റെ ലേ​​​​ഖ​​​​ന​​​​ത്തി​​​​ൽ അ​​​​ജി​​​​ത് പ​​​​വാ​​​​റി​​​​നെ അ​​​​പ​​​​കീ​​​​ർ​​​​ത്തി​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ശ്ര​​​​മി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നും ഷി​​​​ൻ​​​​ഡെ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

അ​​​​തേ​​​​സ​​​​മ​​​​യം, അ​​​​ജി​​​​ത് പ​​​​വാ​​​​ർ എ​​​​ൻ​​​​സി​​​​പി വി​​​​ടാ​​​​നു​​​​ള്ള സാ​​​​ഹ​​​​ച​​​​ര്യം സം​​​​ബ​​​​ന്ധി​​​​ച്ച് തെ​​​​റ്റി​​​​ദ്ധ​​​​രി​​​​പ്പി​​​​ക്കു​​​​ന്ന കാ​​​​ര്യ​​​​ങ്ങ​​​​ൾ ലേ​​​​ഖ​​​​ന​​​​ത്തി​​​​ലു​​​​ണ്ടെ​​​​ന്ന് ആ​​​​ന​​​​ന്ദ് പ​​​​ര​​​​ഞ്ജ്‌​​​​പെ പ​​​​റ​​​​ഞ്ഞു. അ​​​​ജി​​​​ത് പ​​​​വാ​​​​റി​​​​ന്‍റെ മ​​​​ര​​​​ണ​​​​ശേ​​​​ഷ​​​​വും അ​​​​ദ്ദേ​​​​ഹ​​​​ത്തെ അ​​​​പ​​​​കീ​​​​ർ​​​​ത്തി​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ശ്ര​​​​മ​​​​ങ്ങ​​​​ൾ ന​​​​ട​​​​ക്കു​​​​ന്നു​​​​.

പാ​​​​ർ​​​​ട്ടി പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ ഈ ​​​​ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ​​​​ക്ക് ഉ​​​​ചി​​​​ത​​​​മാ​​​​യ മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കും. ല​​​​യ​​​​ന​​വി​​​​ഷ​​​​യം നി​​​​ല​​​​വി​​​​ൽ പാ​​​​ർ​​​​ട്ടി അ​​​​ജ​​ൻ​​ഡ​​​​യി​​​​ൽ ഇ​​​​ല്ലെ​​​​ന്ന് പാ​​​​ർ​​​​ട്ടി നേ​​​​താ​​​​ക്ക​​​​ളാ​​​​യ പ്ര​​​​ഫു​​​​ൽ പ​​​​ട്ടേ​​​​ലും സു​​​​നി​​​​ൽ താ​​ത്ക​​​​റെ​​​​യും വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

National

മ​ഹാ​രാ​ഷ്‌​ട്ര തെ​ര​ഞ്ഞ​ടു​പ്പ്; മഹായുതിക്ക് ഉ​ജ്വ​ല വി​ജ​യം

മും​​​ബൈ: ​മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര ജി​​​​ല്ലാ പ​​​​രി​​​​ഷ​​​​ത്ത് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ബി​​​​ജെ​​​​പി​ നേ​​​തൃ​​​ത്വം ന​​​ല്കു​​​ന്ന മ​​​ഹാ​​​യു​​​തി ഉ​​​​ജ്വ​​​​ല വി​​​​ജ​​​​യം നേ​​​​ടി. 12 ജി​​​​ല്ലാ പ​​​​രി​​​​ഷ​​​​ത്തു​​​​ക​​​​ളി​​​​ലേ​​​​ക്കു 125 പ​​​​ഞ്ചാ​​​​യ​​​​ത്ത് സ​​​​മി​​​​തി​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​മാ​​​​ണു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ന്ന​​​​ത്. ജി​​​ല്ലാ പ​​​രി​​​ഷ​​​ത്തി​​​ലെ 731 സീ​​​റ്റു​​​ക​​​ളി​​​ൽ 552ൽ ​​​മ​​​ഹാ​​​യു​​​തി വി​​​ജ​​​യി​​​ച്ചു.

ബി​​​ജെ​​​പി 225 സീ​​​റ്റും എ​​​ൻ​​​സി​​​പി 165ഉം ​​​ശി​​​വ​​​സേ​​​ന 162ഉം ​​​സീ​​​റ്റ് നേ​​​ടി. പ്ര​​​തി​​​പ​​​ക്ഷ​​​ത്ത് 55 സീ​​​റ്റു​​​ള്ള കോ​​​ൺ​​​ഗ്ര​​​സ് ആ​​​ണ് ഒ​​​ന്നാ​​​മ​​ത്. ശി​​​വ​​​സേ​​​ന (ഉ​​​ദ്ധ​​​വ്) 43ഉം ​​​എ​​​ൻ​​​സി​​​പി (ശ​​​ര​​​ദ് പ​​​വാ​​​ർ) 26ഉം ​​​സീ​​​റ്റ് നേ​​​ടി. സ്വ​​​ത​​​ന്ത്ര​​​ർ 20 സീ​​​റ്റു​​​ക​​​ളി​​​ൽ വി​​​ജ​​​യി​​​ച്ചു.

പൂ​​​ന ജി​​​ല്ലാ പ​​​രി​​​ഷ​​​ത്തി​​​ലെ 73 സീ​​​റ്റു​​​ക​​​ളി​​​ൽ 51 എ​​​ണ്ണം എ​​​ൻ​​​സി​​​പി നേ​​​ടി. എ​​​ൻ​​​സി​​​പി (അ​​​ജി​​​ത്), എ​​​ൻ​​​സി​​​പി (ശ​​​ര​​​ദ് പ​​​വാ​​​ർ) വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ ക്ലോ​​​ക്ക് ചി​​​ഹ്ന​​​ത്തി​​​ലാ​​​ണ് മ​​​ത്സ​​​രി​​​ച്ച​​​ത്.

ര​​​ത്ന​​​ഗി​​​രി ജി​​​ല്ലാ പ​​​രി​​​ഷ​​​ത്ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ശി​​​വ​​​സേ​​​ന (ഷി​​​ൻ​​​ഡെ) ഒ​​​റ്റ​​​യ്ക്കു ഭൂ​​​രി​​​പ​​​ക്ഷം നേ​​​ടി. 56ൽ 41 ​​​സീ​​​റ്റാ​​​ണു പാ​​​ർ​​​ട്ടി നേ​​​ടി​​​യ​​​ത്. റാ​​​യ്ഗ​​​ഡി​​​ൽ ഷി​​​ൻ​​​ഡെ​​​പ​​​ക്ഷം വ​​​ലി​​​യ ഒ​​​റ്റ​​​ക്ക​​​ക്ഷി​​​യാ​​​യി.

സി​​​ന്ധു​​​ദു​​​ർ​​​ഗി​​​ലെ 50 സീ​​​റ്റി​​​ൽ ബി​​​ജെ​​​പി 27ൽ ​​​വി​​​ജ​​​യി​​​ച്ചു. സ​​​ത്താ​​​റ, സോ​​​ളാ​​​പ്പു​​​ർ, ഛത്ര​​​പ​​​തി സം​​​ഭാ​​​ജി​​​ന​​​ഗ​​​ർ, പ​​​ർ​​​ഭ​​​നി, ധാ​​​രാ​​​ശി​​​വ്, ലാ​​​ത്തൂ​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ബി​​​ജെ​​​പി വ​​​ലി​​​യ ഒ​​​റ്റ​​​ക്ക​​​ക്ഷി​​​യാ​​​യി. കോ​​​ലാ​​​പ്പു​​​രി​​​ൽ കോ​​​ൺ​​​ഗ്ര​​​സാ​​​ണ് വ​​​ലി​​​യ ഒ​​​റ്റ​​​ക്ക​​​ക്ഷി.

National

പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത തെ​റ്റാ​ണ്; എ​ന്നെ ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​യി നി​യ​മി​ച്ചി​ട്ടി​ല്ല: പ്ര​ഫു​ൽ പ​ട്ടേ​ൽ

മും​ബൈ: എ​ൻ​സി​പി​യു​ടെ ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​യി ത​ന്നെ നി​യ​മി​ച്ചി​ട്ടി​ല്ലെ​ന്ന് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പ്ര​ഫു​ൽ പ​ട്ടേ​ൽ. ഇ​ത്ത​ര​ത്തി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ തെ​റ്റാ​ണെ​ന്നും പ്ര​ഫു​ൽ പ​ട്ടേ​ൽ പറഞ്ഞു.

'എ​ൻ​സി​പി ഒ​രു ജ​നാ​ധി​പ​ത്യ പാ​ർ​ട്ടി​യാ​ണ്. പാ​ർ​ട്ടി അ​ധ്യ​ക്ഷ​നെ അ​ട​ക്കം തീ​രു​മാ​നി​ക്കു​ന്ന​ത് മു​തി​ർ​ന്ന നേ​താ​ക്ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും ഒ​ക്കെ ചേ​ർ​ന്നാ​ണ്. അ​ല്ലാ​തെ ഏ​ക​പ​ക്ഷീ​യ​മാ​യി തീ​രു​മാ​നി​ക്കാ​റി​ല്ല. ചി​ല മാ​ധ്യ​മ​ങ്ങ​ളി​ൽ തെ​റ്റാ​യ വാ​ർ​ത്ത​ക​ളാ​ണ് വ​രു​ന്ന​ത്. അ​തൊ​ന്നും ആ​രും വി​ശ്വ​സി​ക്ക​രു​ത്.'-​പ്ര​ഫു​ൽ പ​ട്ടേ​ൽ കൂട്ടിച്ചേർത്തു.

പാ​ർ​ട്ടി​യു​ടെ ദേ​ശീ​യ അ​ധ്യ​ക്ഷ​നും മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യി​രു​ന്ന അ​ജി​ത് പ​വാ​ർ ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ന​ട​ന്ന വി​മാ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​ഫു​ൽ പ​ട്ടേ​ൽ ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​കു​മെ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം അ​ജി​ത് പ​വാ​റി​ന്‍റെ ഭാ​ര്യ സു​നേ​ത്ര പ​വാ​ർ മ​ഹാ​രാഷ്‌ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റി​രു​ന്നു.

ആ​രാ​യി​രി​ക്കും​ എ​ൻ​സി​പി​യു​ടെ ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​കു​ക എ​ന്ന കാ​ര്യം ഉ​റ്റു​നോ​ക്കു​ക​യാ​ണ് രാ​ഷ്‌ട്രീയ ലോ​കം. ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​കാ​ൻ ഏ​റ്റ​വും സാ​ധ്യ​ത​യു​ള്ള നേ​താ​വാ​ണ് പ്ര​ഫു​ൽ പ​ട്ടേ​ൽ.

 

 

 

 

 

 

Kerala

എ.​കെ. ശ​ശീ​ന്ദ്ര​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്ക​രു​ത്; നി​ല​പാ​ട് ക​ടു​പ്പി​ച്ച് എ​ൻ​സി​പി നേ​താ​ക്ക​ൾ

കോ​ഴി​ക്കോ​ട്: വ​നം വ​കു​പ്പ് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നെ​തി​രെ നി​ല​പാ​ട് ക​ടു​പ്പി​ച്ച് എ​ൻ​സി​പി​യി​ൽ ഒ​രു വി​ഭാ​ഗം. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ.​കെ. ശ​ശീ​ന്ദ്ര​ൻ മ​ത്സ​രി​ക്ക​രു​തെ​ന്നാ​ണ് പാ​ർ​ട്ടി​യി​ൽ ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ ആ​വ​ശ്യം.

എ​ല​ത്തൂ​രി​ൽ എ.​കെ. ശ​ശീ​ന്ദ്ര​ൻ മാ​റി പു​തി​യ ആ​ളു​ക​ള്‍​ക്ക് അ​വ​സ​രം ന​ൽ​ക​ണ​മെ​ന്ന് കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​ക്കം മു​ഹ​മ്മ​ദ് ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം ശ​ശീ​ന്ദ്ര​നെ​തി​രെ ജി​ല്ല​യി​ലെ വി​വി​ധ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ള്‍ പ്ര​മേ​യം പാ​സാ​ക്കി​യി​രു​ന്നു.

അ​തേ​സ​മ​യം എ​തി​ർ സ്വ​ര​ങ്ങ​ൾ സ്വാ​ഭാ​വി​ക​മാ​ണെ​ന്ന നി​ല​പാ​ടി​ലാ​ണ് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ. അ​ഭി​പ്രാ​യ​ങ്ങ​ള്‍ ഉ​യ​രു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണെ​ന്നും ആ​ര് മ​ത്സ​രി​ക്ക​ണ​മെ​ന്ന് പാ​ര്‍​ട്ടി തീ​രു​മാ​നി​ക്ക​ട്ടെ​യെ​ന്നും എ.​കെ. ശ​ശീ​ന്ദ്ര​ൻ പ്ര​തി​ക​രി​ച്ചു.

National

മ​ഹാ​രാ​ഷ്ട്ര​യി​ൽ പു​തു ച​രി​ത്രം; ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് സു​നേ​ത്ര പ​വാ​ർ

മും​ബൈ: അ​ജി​ത് പ​വാ​റി​ന്‍റെ ഭാ​ര്യ​ സു​നേ​ത്ര പ​വാ​ർ മ​ഹാ​രാ​ഷ്ട്ര​യു​ടെ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ലോ​ക്ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ​വ​ർ​ണ​ർ ആ​ചാ​ര്യ ദേ​വ​വ്ര​ത് ആ​ണ് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്ത​ത്. മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ്, ഉ​പ​മു​ഖ്യ​മ​ന്ത്രി ഏ​ക്നാ​ഥ് ഷി​ൻ​ഡെ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. എ​ൻ​സി​പി, ബി​ജെ​പി, ശി​വ​സേ​ന നേ​താ​ക്ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

സം​സ്ഥാ​ന​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു വ​നി​ത ഉ​പ​മു​ഖ്യ​മ​ന്ത്രി പ​ദ​വി​യി​ലെ​ത്തു​ന്ന​ത്. നേ​ര​ത്തെ സു​നേ​ത്ര​യെ നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വാ​യി എ​ൻ​സി​പി തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. ഇ​ന്ന് ചേ​ർ​ന്ന നി​യ​മ​സ​ഭാ ക​ക്ഷി യോ​ഗ​ത്തി​ലാ​ണ് സു​നേ​ത്ര​യെ നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.​ എ​ൻ​സി​പി​യു​ടെ മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ പ്ര​ഫു​ൽ പ​ട്ടേ​ലും സു​നി​ൽ ത​ട്ക്ക​റെ​യും അ​ട​ക്ക​മു​ള്ള​വ​ർ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് സു​നേ​ത്ര​യെ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​ക്കു​ന്ന കാ​ര്യം ഔ​ദ്യാ​ഗി​ക​മാ​യി തീ​രു​മാ​നി​ച്ച​ത്.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ന​ട​ന്ന വി​മാ​നാ​പ​ക​ട​ത്തി​ലാ​ണ് ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന അ​ജി​ത് പ​വാ​ർ മ​രി​ച്ച​ത്. അ​ജി​തി​ന്‍റെ വി​യോ​ഗ​ത്തെ​ത്തു​ട​ർ​ന്നു പാ​ർ​ട്ടി​യി​ലും ഭ​ര​ണ​സ​ഖ്യ​ത്തി​ലും ഉ​ണ്ടാ​യ ശൂ​ന്യ​ത പ​രി​ഹ​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സു​നേ​ത്ര​യെ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​ക്കാ​ൻ എ​ൻ​സി​പി തീ​രു​മാ​നി​ച്ച​ത്.

അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് ഒ​ഴി​വു​വ​ന്ന ബാ​രാ​മ​തി നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു സു​നേ​ത്ര ജ​ന​വി​ധി തേ​ടു​മെ​ന്നാ​ണ് സൂ​ച​ന. സു​നേ​ത്ര രാ​ജ്യ​സ​ഭാം​ഗ​ത്വം ഒ​ഴി​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ക​ൻ പാ​ർ​ഥ് പ​വാ​റി​നെ രാ​ജ്യ​സ​ഭ​യി​ലേ​ക്കു പ​രി​ഗ​ണി​ച്ചേ​ക്കും. എ​ൻ​വ​യോ​ൺ​മെ​ന്‍റ​ൽ ഫോ​റം ഓ​ഫ് ഇ​ന്ത്യ​യി​ലൂ​ടെ സാ​മൂ​ഹി​ക-​പ​രി​സ്ഥി​തി രം​ഗ​ത്തു സ​ജീ​വ​മാ​യി​രു​ന്ന സു​നേ​ത്ര 2024ൽ ​ആ​ണ് സ​ജീ​വ രാ​ഷ്‌​ട്രീ​യ​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​ത്.

 

National

സു​നേ​ത്ര പ​വാ​ർ എ​ൻ​സി​പി നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വ്; ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി വൈ​കു​ന്നേ​രം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും

മും​ബൈ: മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന അ​ജി​ത് പ​വാ​റി​ന്‍റെ ഭാ​ര്യ​യും രാ​ജ്യ​സ​ഭാ എം​പി​യു​മാ​യ സു​നേ​ത്ര പ​വാ​റി​നെ നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ത്ത് എ​ൻ​സി​പി. ഇ​ന്ന് ചേ​ർ​ന്ന നി​യ​മ​സ​ഭാ ക​ക്ഷി യോ​ഗ​ത്തി​ലാ​ണ് സു​നേ​ത്ര​യെ നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

സം​സ്ഥാ​ന​ത്തി​ന്‍റെ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി സു​നേ​ത്ര ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. എ​ൻ​സി​പി​യു​ടെ മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ പ്ര​ഫു​ൽ പ​ട്ടേ​ലും സു​നി​ൽ ത​ട്ക്ക​റെ​യും അ​ട​ക്ക​മു​ള്ള​വ​ർ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് സു​നേ​ത്ര​യെ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​ക്കുന്ന കാ​ര്യം ഔ​ദ്യാ​ഗി​ക​മാ​യി തീ​രു​മാ​നി​ച്ച​ത്.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ന​ട​ന്ന വി​മാ​നാ​പ​ക​ട​ത്തി​ലാ​ണ് ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന അ​ജി​ത് പ​വാ​ർ മ​രി​ച്ച​ത്. അ​ജി​തി​ന്‍റെ വി​യോ​ഗ​ത്തെ​ത്തു​ട​ർ​ന്നു പാ​ർ​ട്ടി​യി​ലും ഭ​ര​ണ​സ​ഖ്യ​ത്തി​ലും ഉ​ണ്ടാ​യ ശൂ​ന്യ​ത പ​രി​ഹ​രി​ക്കു​ക എ​ന്ന ല​ക്ഷ്യത്തോ​ടെ​യാ​ണ് സു​നേ​ത്ര​യെ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​ക്കാ​ൻ എ​ൻ​സി​പി തീ​രു​മാ​നി​ച്ച​ത്.

നി​ല​വി​ൽ രാ​ജ്യ​സ​ഭാ എം​പി​യാ​യ സു​നേ​ത്ര ആ ​സ്ഥാ​നം രാ​ജി​വ​യ്ക്കും. അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് ഒ​ഴി​വു​വ​ന്ന ബാ​രാ​മ​തി നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു സു​നേ​ത്ര ജ​ന​വി​ധി തേ​ടു​മെ​ന്നാ​ണ് സൂ​ച​ന.

അ​വ​ർ രാ​ജ്യ​സ​ഭാം​ഗ​ത്വം ഒ​ഴി​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ക​ൻ പാ​ർ​ഥ് പ​വാ​റി​നെ രാ​ജ്യ​സ​ഭ​യി​ലേ​ക്കു പ​രി​ഗ​ണി​ച്ചേ​ക്കും. എ​ൻ​വ​യോ​ൺ​മെ​ന്‍റ​ൽ ഫോ​റം ഓ​ഫ് ഇ​ന്ത്യ​യി​ലൂ​ടെ സാ​മൂ​ഹി​ക-​പ​രി​സ്ഥി​തി രം​ഗ​ത്തു സ​ജീ​വ​മാ​യി​രു​ന്ന സു​നേ​ത്ര 2024ൽ ​ആ​ണ് സ​ജീ​വ രാ​ഷ്‌​ട്രീ​യ​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​ത്.

എ​ൻ​സി​പി എ​ടു​ക്കു​ന്ന ഏ​തു തീ​രു​മാ​ന​ത്തി​നൊ​പ്പ​വും ബി​ജെ​പി​യും സ​ർ​ക്കാ​രും ഉ​ണ്ടാ​കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​ജി​ത് പ​വാ​റി​ന്‍റെ കു​ടും​ബ​ത്തോ​ടും എ​ൻ​സി​പി​യോ​ടു​മൊ​പ്പം ത​ങ്ങ​ൾ നി​ൽ​ക്കു​മെ​ന്നും ഫ​ഡ്‌​നാ​വി​സ് പ​റ​ഞ്ഞി​രു​ന്നു.

 

 

 

National

ച​രി​ത്രം കു​റി​ക്കാ​ൻ സു​നേ​ത്ര പ​വാ​ർ; മ​ഹാ​രാ​ഷ്‌​ട്ര​യു​ടെ ആ​ദ്യ വ​നി​താ ഉ​പ​മു​ഖ്യ​മ​ന്ത്രി

മും​ബൈ: മ​ഹാ​രാ​ഷ്‌​ട്ര രാ​ഷ്‌ട്ര​യ​ത്തി​ൽ പു​തി​യൊ​രു അ​ധ്യാ​യം കു​റി​ച്ച് സു​നേ​ത്ര പ​വാ​ർ ഇ​ന്നു സം​സ്ഥാ​ന​ത്തി​ന്‍റെ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​ൽ​ക്കും. മ​ഹാ​രാ​ഷ്‌​ട്ര​യു​ടെ ച​രി​ത്ര​ത്തി​ലെ ആ​ദ്യ വ​നി​താ ഉ​പ​മു​ഖ്യ​മ​ന്ത്രി എ​ന്ന ബ​ഹു​മ​തി​യോ​ടെ​യാ​ണ് സു​നേ​ത്ര പ​വാ​ർ പ​ദ​വി​യി​ലേ​റു​ന്ന​ത്. ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് മും​ബൈ​യി​ലെ ലോ​ക് ഭ​വ​നി​ൽ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങു​ക​ൾ ന​ട​ക്കും.
ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച വി​മാ​നാ​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട മു​തി​ർ​ന്ന എ​ൻ​സി​പി നേ​താ​വും ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യി​രു​ന്ന അ​ജി​ത് പ​വാ​റി​ന്‍റെ വി​യോ​ഗ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ഈ ​നി​ർ​ണാ​യ​ക രാഷ്‌ട്രീ​യ നീ​ക്കം.

ഉന്നതല ചർച്ച

അ​ജി​ത് പ​വാ​റി​ന്‍റെ വി​യോ​ഗ​ത്തെ​ത്തു​ട​ർന്നു പാ​ർ​ട്ടി​യി​ലും ഭ​ര​ണ​സ​ഖ്യ​ത്തി​ലും ഉ​ണ്ടാ​യ നേ​തൃ​ശൂ​ന്യ​ത പ​രി​ഹ​രി​ക്കാ​ൻ എ​ൻ​സി​പി​യും മ​ഹാ​യു​തി സ​ഖ്യ​വും ന​ട​ത്തി​യ ഉ​ന്ന​ത​ത​ല ച​ർ​ച്ച​ക​ൾ​ക്കു ശേ​ഷ​മാ​ണ് അജിത് പവാറിന്‍റെ ഭാര്യ സു​നേ​ത്ര​യെതന്നെ ഈ ​സ്ഥാ​ന​ത്തേ​ക്കു തീ​രു​മാ​നി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്‌​നാ​വി​സു​മാ​യി എ​ൻ​സി​പി നേ​താ​ക്ക​ളാ​യ ഛഗ​ൻ ഭു​ജ്ബ​ൽ, പ്ര​ഫു​ൽ പ​ട്ടേ​ൽ, സു​നി​ൽ ത​ട്ക​രെ എ​ന്നി​വ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.
സു​നേ​ത്ര പ​വാ​ർ നേ​തൃ​ത്വം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന​തു പാ​ർ​ട്ടി​യു​ടെ​യും ജ​ന​ങ്ങ​ളു​ടെ​യും പൊ​തു​വി​കാ​ര​മാ​ണെ​ന്ന് ഛഗ​ൻ ഭു​ജ്ബ​ൽ വ്യ​ക്ത​മാ​ക്കി. ഇ​ന്ന് ഉ​ച്ച​യ്ക്ക് വി​ധാ​ൻ ഭ​വ​നി​ൽ ചേ​രു​ന്ന 40 എ​ൻ​സി​പി എം​എ​ൽ​എ​മാ​രു​ടെ യോ​ഗം സു​നേ​ത്ര​യെ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വാ​യി ഔ​ദ്യോ​ഗി​ക​മാ​യി തെ​ര​ഞ്ഞെ​ടു​ക്കും.

എ​ൻ​സി​പി​ക്കൊ​പ്പ​മെ​ന്ന് ഫ​ഡ്‌​നാ​വി​സ്

എ​ൻ​സി​പി എ​ടു​ക്കു​ന്ന ഏ​തു തീ​രു​മാ​ന​ത്തി​നൊ​പ്പ​വും ബി​ജെ​പി​യും സ​ർ​ക്കാ​രും ഉ​ണ്ടാ​കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി ഫ​ഡ്നാ​വി​സ് പ​റ​ഞ്ഞു. അ​ജി​ത് പ​വാ​റി​ന്‍റെ കു​ടും​ബ​ത്തോ​ടും എ​ൻസി​പി​യോ​ടുമൊ​പ്പം ത​ങ്ങ​ൾ നി​ൽ​ക്കു​ന്നുനെന്നും അദ്ദേഹം പറഞ്ഞു.

സു​നേ​ത്ര​യു​ടെ പു​തി​യ ദൗ​ത്യം

നി​ല​വി​ൽ രാ​ജ്യ​സ​ഭാ എം​പി ആണ് സു​നേ​ത്ര പ​വാ​ർ (62). അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് ഒ​ഴി​വു​വ​ന്ന ബാ​രാ​മ​തി നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽനി​ന്നു ജ​ന​വി​ധി തേ​ടു​മെ​ന്നാ​ണ് സൂ​ച​ന. അ​വ​ർ രാ​ജ്യ​സ​ഭാം​ഗ​ത്വം ഒ​ഴി​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ക​ൻ പാ​ർഥ് പ​വാ​റി​നെ രാ​ജ്യ​സ​ഭ​യി​ലേ​ക്കു പ​രി​ഗ​ണി​ച്ചേ​ക്കും. എ​ൻ​വ​യോ​ൺ​മെന്‍റ​ൽ ഫോ​റം ഓ​ഫ് ഇ​ന്ത്യ​യി​ലൂ​ടെ സാ​മൂ​ഹി​ക-​പ​രി​സ്ഥി​തി രം​ഗ​ത്തു സ​ജീ​വ​മാ​യി​രു​ന്ന സു​നേ​ത്ര 2024ൽ ആ​ണ് സ​ജീ​വ രാ​ഷ്‌ട്രീ​യ​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കുന്നത്.

National

അജിത് പവാറിന്‍റെ ഭാര്യ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ ശനിയാഴ്ച

മുംബൈ: വി​​​​​​മാ​​​​​​നാ​​​​​​പ​​​​​​ക​​​​​​ട​​​​​​ത്തി​​​​​​ൽ കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ട അ​​​​​​ജി​​​​​​ത് പ​​​​​​വാ​​​​​​റി​​​​​​ന്‍റെ ഭാ​​​​​​ര്യ സുനേത്ര പവാർ മ​​​​​​ഹാ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര ഉപമുഖ്യമന്ത്രിയാകുമെന്ന് റിപ്പോർട്ട്. ശനിയാഴ്ച സുനേത്ര പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് എൻസിപി വൃത്തങ്ങൾ നൽകുന്ന സൂചന. ​​​​​​

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് മുംബൈയിലെ വിധാൻ ഭവനിൽ എൻസിപിയുടെ നിയമസഭകക്ഷി യോഗം ചേർന്ന് സുനേത്രയുടെ പേര് അന്തിമമാക്കും. തുടർന്ന് വൈകുന്നേരം സുനേത്ര പവാറിന്‍റെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

സത്യപ്രതിജ്ഞ ചെയ്താൽ സംസ്ഥാനത്തെ ആദ്യത്തെ വനിതാ ഉപമുഖ്യമന്ത്രിയായിരിക്കും സുനേത്ര. നി​​​​​​ല​​​​​​വി​​​​​​ൽ സു​​​​​​നേ​​​​​​ത്ര രാ​​​​​​ജ്യ​​​​​​സ​​​​​​ഭാം​​​​​​ഗ​​​​​​മാ​​​​​​ണ്. ബുധനാഴ്ചയാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാർ വിമാനപകടത്തിൽ കൊല്ലപ്പെട്ടത്.

Kerala

എ​ന്‍​ഡി​എ ബ​ന്ധം അ​വ​സാ​നി​പ്പി​ക്കാ​തെ അ​ജി​ത് പ​വാ​ര്‍ ഘ​ട​ക​വു​മാ​യി ല​യ​നം സാ​ധ്യ​മ​ല്ല: മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: എ​ന്‍​ഡി​എ ബ​ന്ധം അ​വ​സാ​നി​പ്പി​ക്കാ​തെ അ​ജി​ത് പ​വാ​ര്‍ ഘ​ട​ക​വു​മാ​യി ല​യ​നം സാ​ധ്യ​മ​ല്ലെ​ന്ന് എ​ന്‍​സി​പി നേ​താ​വും മ​ന്ത്രി​യു​മാ​യ എ.​കെ. ശ​ശീ​ന്ദ്ര​ന്‍.

കേ​ര​ള​ത്തി​ല്‍ ഇ​ട​തു​പ​ക്ഷ​ത്തോ​ടൊ​പ്പം നി​ല്‍​ക്കു​ന്ന എ​ന്‍​സി​പി​ക്ക്, എ​ന്‍​ഡി​എ ബ​ന്ധ​മു​ള്ള​വ​രെ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. അ​തി​നാ​ല്‍ ആ ​ബ​ന്ധം അ​ജി​ത് പ​വാ​ര്‍ പ​ക്ഷം ഉ​പേ​ക്ഷി​ച്ചാ​ല്‍ ല​യ​ന​ത്തി​ന് ത​ട​സ​മു​ണ്ടാ​കി​ല്ലെ​ന്ന് എ.​കെ. ശ​ശീ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നാ​മ​മാ​ത്ര​മാ​യ സീ​റ്റു​ക​ളി​ല്‍ മ​ത്സ​രി​ക്കു​ന്ന എ​ന്‍​സി​പി​ക്ക് യു​വാ​ക്ക​ള്‍, സ്ത്രീ​ക​ള്‍, പു​തു​മു​ഖ​ങ്ങ​ള്‍ എ​ന്നി​വ​ര്‍​ക്ക് അ​വ​സ​രം ന​ല്‍​കാ​ന്‍ പ്രാ​യോ​ഗി​ക​മാ​യി ക​ഴി​യി​ല്ലെ​ന്നും എ.​കെ. ശ​ശീ​ന്ദ്ര​ന്‍ വ്യ​ക്ത​മാ​ക്കി.

National

സുനേത്ര പവാറിനെ മന്ത്രിയാക്കണമെന്ന് എൻസിപി നേതാക്കൾ

മും​​​​​​​​ബൈ: ​വി​​​​​​മാ​​​​​​നാ​​​​​​പ​​​​​​ക​​​​​​ട​​​​​​ത്തി​​​​​​ൽ കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ട അ​​​​​​ജി​​​​​​ത് പ​​​​​​വാ​​​​​​റി​​​​​​ന്‍റെ ഭാ​​​​​​ര്യ സു​​​​​​നേ​​​​​​ത്ര​​​​​​യെ മ​​​​​​ഹാ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര​​​​​​യി​​​​​​ൽ മ​​​​​​ന്ത്രി​​​​​​യാ​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്ന് ഒ​​​​​​രു വി​​​​​​ഭാ​​​​​​ഗം എ​​​​​​ൻ​​​​​​സി​​​​​​പി നേ​​​​​​താ​​​​​​ക്ക​​​​​​ൾ. പാ​​​​​​ർ​​​​​​ട്ടി​​​​​​യെ ന​​​​​​യി​​​​​​ക്കാ​​​​​​ൻ സു​​​​​​നേ​​​​​​ത്ര മു​​​​​​ന്നോ​​​​​​ട്ടു​​​​​​വ​​​​​​ര​​​​​​ണ​​​​​​മെ​​​​​​ന്നു നേ​​​​​​താ​​​​​​ക്ക​​​​​​ൾ ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ടു​​​​​​ന്നു. സു​​​​​​നേ​​​​​​ത്ര​​​​​​യെ മ​​​​​​ഹാ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര​​​​​​യി​​​​​​ൽ മ​​​​​​ന്ത്രി​​​​​​യാ​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്ന​​​​​​ത് ജ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ അ​​​​​​ഭി​​​​​​ലാ​​​​​​ഷ​​​​​​മാ​​​​​​ണെ​​​​​​ന്നു മു​​​​​​തി​​​​​​ർ​​​​​​ന്ന എ​​​​​​ൻ​​​​​​സി​​​​​​പി നേ​​​​​​താ​​​​​​വും മ​​​​​​ന്ത്രി​​​​​​യു​​​​​​മാ​​​​​​യ ന​​​​​​ർ​​​​​​ഹ​​​​​​രി സി​​​​​​ർ​​​​​​വാ​​​​​​ൾ പ​​​​​​റ​​​​​​ഞ്ഞു.

അ​​​​​​ജി​​​​​​ത് പ​​​​​​വാ​​​​​​റി​​​​​​ന്‍റെ ഉ​​​​​​റ്റ അ​​​​​​നു​​​​​​യാ​​​​​​യി ആ​​​​​​ണ് സി​​​​​​ർ​​​​​​വാ​​​​​​ൾ. പാ​​​​​​ർ​​​​​​ട്ടി നേ​​​​​​തൃ​​​​​​ത്വം സു​​​​​​നേ​​​​​​ത്ര ഏ​​​​​​റ്റെ​​​​​​ടു​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്ന് എ​​​​​​ൻ​​​​​​സി​​​​​​പി നേ​​​​​​താ​​​​​​വാ​​​​​​യ പ്ര​​​​​​മോ​​​​​​ദ് ഹി​​​​​​ന്ദു​​​​​​റാ​​​​​​വു ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ട്ടു. 2024 ലോ​​​​​​ക്സ​​​​​​ഭാ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ൽ ബാ​​​​​​രാ​​​​​​മ​​​​​​തി​​​​​​യി​​​​​​ൽ മ​​​​​​ത്സ​​​​​​രി​​​​​​ച്ച സു​​​​​​നേ​​​​​​ത്ര പ​​​​​​രാ​​​​​​ജ​​​​​​യ​​​​​​പ്പെ​​​​​​ട്ടി​​​​​​രു​​​​​​ന്നു. ശ​​​​​​ര​​​​​​ദ് പ​​​​​​വാ​​​​​​റി​​​​​​ന്‍റെ മ​​​​​​ക​​​​​​ൾ സു​​​​​​പ്രി​​​​​​യ സു​​​​​​ലെ ആ​​​​​​ണ് സു​​​​​​നേ​​​​​​ത്ര​​​​​​യെ പ​​​​​​രാ​​​​​​ജ​​​​​​യ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യ​​​​​​ത്. നി​​​​​​ല​​​​​​വി​​​​​​ൽ സു​​​​​​നേ​​​​​​ത്ര രാ​​​​​​ജ്യ​​​​​​സ​​​​​​ഭാം​​​​​​ഗ​​​​​​മാ​​​​​​ണ്.

അ​​​​​​തി​​​​​​നി​​​​​​ടെ, ഇ​​​​​​രു എ​​​​​​ൻ​​​​​​സി​​​​​​പി വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളു​​​​​​ടെ ല​​​​​​യ​​​​​​ന​​​​​​ത്തി​​​​​​ന് അ​​​നു​​​കൂ​​​ല നി​​​ല​​​പാ​​​ടു​​​മാ​​​യി എ​​​​​​ൻ​​​​​​സി​​​​​​പി (എ​​​​​​സ്പി) രം​​​​​​ഗ​​​​​​ത്തു​​​​​​വ​​​​​​ന്നു. ല​​​​​​യ​​​​​​നം സം​​​​​​ബ​​​​​​ന്ധി​​​​​​ച്ച് പ്രാ​​​​​​ഥ​​​​​​മി​​​​​​ക ച​​​​​​ർ​​​​​​ച്ച ന​​​​​​ട​​​​​​ന്നു​​​​​​ക​​​​​ഴി​​​​​ഞ്ഞു​​​​​വെ​​​​​​ന്ന് എ​​​​​​ൻ​​​​​​സി​​​​​​പി(​​​​​​എ​​​​​​സ്പി) സം​​​​​​സ്ഥാ​​​​​​ന അ​​​​​​ധ്യ​​​​​​ക്ഷ​​​​​​ൻ ശ​​​​​​ശി​​​​​​കാ​​​​​​ന്ത് ഷി​​​​​​ൻ​​​​​​ഡെ പ​​​​​​റ​​​​​​ഞ്ഞു. ബി​​​​​​ജെ​​​​​​പി സ​​​​​​ഖ്യ​​​​​​ത്തി​​​​​​ന്‍റെ ഭാ​​​​​​ഗ​​​​​​മാ​​​​​​കാ​​​​​​ൻ എ​​​​​​ൻ​​​​​​സി​​​​​​പി (എ​​​​​​സ്പി) ത​​​​​​യാ​​​​​​റാ​​​​​​ണോ എ​​​​​​ന്ന ചോ​​​​​​ദ്യ​​​​​​ത്തി​​​​​​ന്, ഇ​​​​പ്പോ​​​​ഴൊ​​​​ന്നും പ​​​​റ​​​​യാ​​​​നാ​​​​കി​​​​ല്ലെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ഷി​​​​​​ൻ​​​​​​ഡെ​​​​യു​​​​ടെ മ​​​​റു​​​​പ​​​​ടി. പൂ​​​​​​ന, പിം​​​​​​പ്രി-​​​​​​ചി​​​​​​ഞ്ച്‌​​​​​​വാ​​​​​​ഡ് ന​​​​​​ഗ​​​​​​ര​​​​​​സ​​​​​​ഭാ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ൽ അ​​​​​​ജി​​​​​​ത്, ശ​​​​​​ര​​​​​​ദ് പ​​​​​​വാ​​​​​​ർ പ​​​​​​ക്ഷ​​​​​​ങ്ങ​​​​​​ൾ സ​​​​​​ഖ്യ​​​​​​ത്തി​​​​​​ലാ​​​​​​ണു മ​​​​​​ത്സ​​​​​​രി​​​​​​ച്ച​​​​​​ത്.

അ​​​​​​തേ​​​​​​സ​​​​​​മ​​​​​​യം, ശ​​​​​​​​​ര​​​​​​​​​ദ് പ​​​​​​​​​വാ​​​​​​​​​റി​​​​​​​​​ന്‍റെ പാ​​​​​​​​​ർ​​​​​​​​​ട്ടി​​​​​​​​​യു​​​​​​​​​മാ​​​​​​​​​യി ല​​​​​​​​​യി​​​​​​ച്ച് പ്ര​​​​​​തി​​​​​​പ​​​​​​ക്ഷ സ​​​​​​ഖ്യ​​​​​​മാ​​​​​​യ മ​​​​​​ഹാ​​​​​​വി​​​​​​കാ​​​​​​സ് അ​​​​​​ഗാ​​​​​​ഡി​​​​​​യു​​​​​​ടെ ഭാ​​​​​​ഗ​​​​​​മാ​​​​​​കാ​​​​​​ൻ ഭൂ​​​​​​രി​​​​​​ഭാ​​​​​​ഗം എ​​​​​​ൻ​​​​​​സി​​​​​​പി എം​​​​​​എ​​​​​​ൽ​​​​​​എ​​​​​​മാ​​​​​​രും ത​​​​​​യാ​​​​​​റ​​​​​​ല്ല. ല​​​​​​യ​​​​​​ന​​​​​​മു​​​​​​ണ്ടാ​​​​​​യ​​​​​​ശേ​​​​​​ഷം ബി​​​​​​ജെ​​​​​​പി മു​​​​​​ന്ന​​​​​​ണി​​​​​​യു​​​​​​ടെ ഭാ​​​​​​ഗ​​​​​​മാ​​​​​​കാ​​​​​​നാ​​​​​​കും എ​​​​​​ൻ​​​​​​സി​​​​​​പി​​​​​​യു​​​​​​ടെ നീ​​​​​​ക്ക​​​​​​മെ​​​​​​ന്നാ​​​​​​ണു റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട്. ശ​​​​​​ര​​​​​​ദ് പ​​​​​​വാ​​​​​​റി​​​​​​ന്‍റെ പാ​​​​​​ർ​​​​​​ട്ടി​​​​​​ക്ക് എ​​​​​​ട്ട് ലോ​​​​​​ക്സ​​​​​​ഭാം​​​​​​ഗ​​​​​​ങ്ങ​​​​​​ളു​​​​​​ണ്ട്. ഈ ​​​​​​എം​​​​​​പി​​​​​​മാ​​​​​​രു​​​​​​ടെ പി​​​​​​ന്തു​​​​​​ണ കേ​​​​​​ന്ദ്ര സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​നു നി​​​​​​ർ​​​​​​ണാ​​​​​​യ​​​​​​ക​​​​​​മാ​​​​​​ണ്.

അ​​​​​​​​​ജി​​​​​​​​​ത് പ​​​​​​വാ​​​​​​ർ ക​​​​​​​​​ഴി​​​​​​​​​ഞ്ഞാ​​​​​​​​​ൽ പാ​​​​​​​​​ർ​​​​​​​​​ട്ടി​​​​​​​​​യി​​​​​​​​​ൽ ത​​​​​​​​​ല​​​​​​​​​യെ​​​​​​​​​ടു​​​​​​​​​പ്പു​​​​​​​​​ള്ള നേ​​​​​​​​​താ​​​​​​​​​ക്ക​​​​​​​​​ളാ​​​​​​​​​രു​​​​​​​​​മി​​​​​​​​​ല്ല. ഛഗ​​​​​​​​​ൻ ഭു​​​​​​​​​ജ്ബ​​​​​​​​​ൽ, സു​​​​​​​​​നി​​​​​​​​​ൽ താ​​​​​​​​​ത്ക​​​​​​​​​റെ, പ്ര​​​​​​​​​ഫു​​​​​​​​​ൽ പ​​​​​​​​​ട്ടേ​​​​​​​​​ൽ തു​​​​​​​​​ട​​​​​​​​​ങ്ങി​​​​​​​​​യ നേ​​​​​​​​​താ​​​​​​​​​ക്ക​​​​​​​​​ൾ​​​​​​​​​ക്കൊ​​​​​​​​​ന്നും പാ​​​​​​​​​ർ​​​​​​​​​ട്ടി​​​​​​​​​യെ ഒ​​​​​​​​​രു​​​​​​​​​മി​​​​​​​​​ച്ചു കൊ​​​​​​​​​ണ്ടു​​​​​​​​​പോ​​​​​​​​​കാ​​​​​​​​​നു​​​​​​​​​ള്ള ശേ​​​​​​​​​ഷി​​​​​​​​​യി​​​​​​​​​ല്ല. ഭു​​​​​​​​​ജ്ബ​​​​​​​​​ലി​​​​​​​​​നെ പ്രാ​​​​​​​​​യാ​​​​​​​​​ധി​​​​​​​​​ക്യ​​​​​​​​​വും വ​​​​​​​​​ല​​​​​​​​​യ്ക്കു​​​​​​​​​ന്നു. ശ​​​​​​​​​ര​​​​​​​​​ദ് പ​​​​​​​​​വാ​​​​​​​​​ർ കു​​​​​​​​​റ​​​​​​​​​ച്ചു​​​​​​​​​കാ​​​​​​​​​ല​​​​​​​​​മാ​​​​​​​​​യി രാ​​​​​​​​​ഷ്‌​​​​ട്രീ​​​​​​​​​യ​​​​​​​​​പ്ര​​​​​​​​​വ​​​​​​​​​ർ​​​​​​​​​ത്ത​​​​​​​​​ന​​​​​​​​​ത്തി​​​​​​​​​ൽ സ​​​​​​​​​ജീ​​​​​​​​​വ​​​​​​​​​മ​​​​​​​​​ല്ല. ത​​​​​​​​​ദ്ദേ​​​​​​​​​ശ തെ​​​​​​​​​ര​​​​​​​​​ഞ്ഞെ​​​​​​​​​ടു​​​​​​​​​പ്പി​​​​​​​​​ൽ അ​​​​ദ്ദേ​​​​ഹം പ്ര​​​​​​​​​ചാ​​​​​​​​​ര​​​​​​​​​ണ​​​​​​​​​ത്തി​​​​​​​​​നി​​​​​​​​​റ​​​​​​​​​ങ്ങി​​​​​​​​​യി​​​​​​​​​ല്ല. സു​​​​​​​​​പ്രി​​​​​​​​​യ സു​​​​​​​​​ലെ​​​​​​​​​യാ​​​​​​​​​ണ് പ്ര​​​​​​​​​ചാ​​​​​​​​​ര​​​​​​​​​ണം ന​​​​​​​​​യി​​​​​​​​​ച്ച​​​​​​​​​ത്. അ​​​​തേ​​​​സ​​​​മ​​​​യം, ഇ​​​​​​രു പാ​​​​​​ർ​​​​​​ട്ടി​​​​​​ക​​​​​​ളും ല​​​​​​യി​​​​​​ച്ചാ​​​​​​ൽ സു​​​​​​പ്രി​​​​​​യ സു​​​​​​ലെ​​​​​​യു​​​​​​ടെ നേ​​​​​​തൃ​​​​​​ത്വം അം​​​​​​ഗീ​​​​​​ക​​​​​​രി​​​​​​ക്കാ​​​​​​ൻ അ​​​​​​ജി​​​​​​ത് പ​​​​​​ക്ഷ​​​​​​ത്തെ പ്ര​​​​​​മു​​​​​​ഖ​​​​​​ർ ത​​​​​​യാ​​​​​​റാ​​​​​​യേ​​​​​​ക്കി​​​​​​ല്ലെ​​​​​​ന്നാ​​​​​​ണു സൂ​​​​​​ച​​​​​​ന.

41 എം​​​​​​​​​എ​​​​​​​​​ൽ​​​​​​​​​എ​​​​​​​​​മാ​​​​​​​​​രു​​​​​​​​​ള്ള എ​​​​​ൻ​​​​​സി​​​​​പി​​​​​ക്ക് (അ​​​​​ജി​​​​​ത്) ഒ​​​​​​​​​രു ലോ​​​​​​​​​ക്സ​​​​​​​​​ഭാം​​​​​​​​​ഗ​​​​​​​​​വും ര​​​​​​​​​ണ്ടു രാ​​​​​​​​​ജ്യ​​​​​​​​​സ​​​​​​​​​ഭാം​​​​​​​​​ഗ​​​​​​​​​ങ്ങ​​​​​​​​​ളു​​​​​​​​​മാ​​​​​​​​​ണു​​​​​​​​​ള്ള​​​​​​​​​ത്. സു​​​​​​​​​നേ​​​​​​​​​ത്ര​​​​​​​​​യും പ്ര​​​​​​​​​ഫു​​​​​​​​​ൽ പ​​​​​​​​​ട്ടേ​​​​​​​​​ലു​​​​​​​​​മാ​​​​​​​​​ണ് രാ​​​​​​​​​ജ്യ​​​​​​​​​സ​​​​​​​​​ഭാം​​​​​​​​​ഗ​​​​​​​​​ങ്ങ​​​​​​​​​ൾ. സു​​​​​​​​​നി​​​​​​​​​ൽ താ​​​​​​​​​ത്ക​​​​​​​​​റെ​​​​​​​​​യാ​​​​​​​​​ണ് ഏ​​​​​​​​​ക ലോ​​​​​​​​​ക്സ​​​​​​​​​ഭാം​​​​​​​​​ഗം. എ​​​​ൻ​​​​സി​​​​പി ശ​​​​ര​​​​ദ് പ​​​​വാ​​​​ർ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന് പ​​​​ത്ത് എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രാ​​​​ണു​​​​ള്ള​​​​ത്.

National

എൻസിപി വിഭാഗങ്ങൾ ലയിക്കും: സഞ്ജയ് റൗത്

മും​​​ബൈ: എ​​​ൻ​​​സി​​​പി​​​യി​​​ലെ ഇ​​​രുവി​​​ഭാ​​​ഗ​​​ങ്ങ​​​ൾ ല​​​യി​​​ക്കു​​​മെ​​​ന്നും അ​​​ജി​​​ത് പ​​​വാ​​​ർ മ​​​ഹാവി​​​കാ​​​സ് അ​​​ഗാ​​​ഡി​​​യി​​​ൽ മ​​​ട​​​ങ്ങി​​​യെ​​​ത്തു​​​മെ​​​ന്നും ശി​​​വ​​​സേ​​​ന (ഉ​​​ദ്ധ​​​വ്) നേ​​​താ​​​വ് സ​​​ഞ്ജ​​​യ് റൗ​​​ത്.

അ​​​ജി​​​ത് പ​​​വാ​​​റി​​​ന്‍റെ പാ​​​ർ​​​ട്ടി ശ​​​ര​​​ദ് പ​​​വാ​​​റി​​​ന്‍റെ പാ​​​ർ​​​ട്ടി​​​യി​​​ൽ ല​​​യി​​​ച്ച് ക്ലോ​​​ക്ക് ചി​​​ഹ്ന​​​ത്തി​​​ൽ ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലും പ​​​ഞ്ചാ​​​യ​​​ത്ത് സ​​​മി​​​തി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലും മ​​​ത്സ​​​രി​​​ക്കും.

പൂ​​​ന, പിം​​​പ്രി -ചി​​​ഞ്ച്‌​​​വാ​​​ഡ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഇ​​​രു എ​​​ൻ​​​സി​​​പി വി​​​ഭാ​​​ഗ​​​ങ്ങ​​​ളും സ​​​ഖ്യ​​​ത്തി​​​ലാ​​​ണു മ​​​ത്സ​​​രി​​​ച്ച​​​ത്. ജി​​​ല്ലാ പ​​​രി​​​ഷ​​​ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പൂ​​​ന​​​യി​​​ൽ ഇ​​​രു പാ​​​ർ​​​ട്ടി​​​ക​​​ളും സ​​​ഖ്യം തു​​​ട​​​രും.


2024ലാ​​​ണ് അ​​​ജി​​​ത് പ​​​വാ​​​ർ എ​​​ൻ​​​സി​​​പി പി​​​ള​​​ർ​​​ത്തി ഏ​​​ക്നാ​​​ഥ് ഷി​​​ൻ​​​ഡെ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ചേ​​​ർ​​​ന്ന​​​ത്. പാ​​​ർ​​​ട്ടി​​​ ചി​​​ഹ്ന​​​മാ​​​യ ക്ലോ​​​ക്ക് അ​​​ജി​​​ത് പ​​​വാ​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​നു ല​​​ഭി​​​ച്ചു.

National

ബി​എം​സി തെ​ര​ഞ്ഞെ​ടു​പ്പ്: സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ആ​ദ്യ പ​ട്ടി​ക പു​റ​ത്തു​വി​ട്ട് എ​ൻ​സി​പി

മും​ബൈ: ബ്രി​ഹ​ൻ​മും​ബൈ മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ആ​ദ്യ പ​ട്ടി​ക പു​റ​ത്തു​വി​ട്ട് എ​ൻ​സി​പി. അ​ജി​ത്ത് പ​വാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൻ​സി​പി 37 പേ​രു​ടെ പ​ട്ടി​ക​യാ​ണ് പു​റ​ത്തു​വി​ട്ട​ത്.

ര​ണ്ടാം പ​ട്ടി​ക വൈ​കാ​തെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് എ​ൻ​സി​പി നേ​താ​ക്ക​ൾ അ​റി​യി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​സി​പി ഒ​റ്റ​യ്ക്കാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

മ​നീ​ഷ് ദു​ബെ സ​ച്ചി​ൻ താ​മ്പെ അ​ക്ഷ​യ് മോ​ഹ​ൻ എ​ന്നി​വ​രാ​ണ് പ​ട്ടി​ക​യി​ലു​ള്ള പ്ര​മു​ഖ​ർ. മ​ഹാ​യു​തി സ​ഖ്യ​ത്തി​ലു​ള്ള എ​ൻ​സി​പി ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കു​മ്പോ​ൾ ബി​ജെ​പി​യും ശി​വ​സേ​ന​യും സ​ഖ്യ​മാ​യാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്.

International

വി​ദ്യാ​ർ​ഥിനേ​താ​വി​ന് വെ​ടി​യേ​റ്റു ; ബം​ഗ്ലാ​ദേ​ശ് ക​ലു​ഷി​തം

ധാ​ക്ക: ഷ​രീ​ഫ് ഒ​സ്മാ​ൻ ഹാ​ദി​യു​ടെ മ​ര​ണ​ത്തി​നു പി​ന്നാ​ലെ ബം​ഗ്ലാ​ദേ​ശി​ൽ മ​റ്റൊ​രു വി​ദ്യാ​ർ​ഥിനേ​താ​വി​നു​ നേ​രെ​യും ആ​ക്ര​മ​ണം.

2024ലെ ​വി​ദ്യാ​ർ​ഥിപ്ര​ക്ഷോ​ഭ​ത്തി​ന്‍റെ പ്ര​ധാ​ന​ നേ​താ​വാ​യ മു​ഹ​മ്മ​ദ് മൊ​ത്ത​ലെ​ബ് സി​ക്ദെ​റി​നു (42) നേ​രേ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഖു​ൽ​ന​യി​ലെ സോ​നാ​ദം​ഗ മേ​ഖ​ല​യി​ലെ ഒ​രു വീ​ട്ടി​ൽ ഉ​ച്ച​യ്ക്ക് 12.15നാ​യി​രു​ന്നു സം​ഭ​വം. ത​ല​യ്ക്കു വെ​ടി​യേ​റ്റ മൊ​ത്ത​ലെ​ബി​ന്‍റെ നി​ല​ ഗു​രു​ത​ര​മാ​ണ്.

അ​ജ്ഞാ​ത തോ​ക്കു​ധാ​രി​ക​ൾ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. നാ​ഷ​ണ​ൽ സി​റ്റി​സ​ൺ പാ​ർ​ട്ടി (എ​ൻ​സി​പി) ഖു​ൽ​ന ഡി​വി​ഷ​ൻ ത​ല​വ​നും പാ​ർ​ട്ടി തൊ​ഴി​ലാ​ളി സം​ഘ​ട​ന​യു​ടെ കേ​ന്ദ്ര കോ-​ഓ​ർ​ഡി​നേ​റ്റ​റു​മാ​ണ് മൊ​ത്താ​ലെ​ബ്.

ഇ​ദ്ദേ​ഹ​ത്തെ ഖു​ൽ​ന മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ക്ര​മി​ക​ളെ​ക്കു​റി​ച്ച് വി​വ​ര​ങ്ങ​ള​ലി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

ഖു​ൽ​ന​യി​ൽ അ​ടു​ത്ത ദി​വ​സം ന​ട​ക്കാ​നി​രി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ റാ​ലി​ക്കു​ള്ള ഒ​രു​ക്ക​ത്തി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. ഒ​സ്മാ​ൻ ഹാ​ദി കൊ​ല്ല​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ബം​ഗ്ലാ​ദേ​ശി​ൽ വ്യാ​പ​ക അ​ക്ര​മ​മാ​ണ് അ​ര​ങ്ങേ​റി​യ​ത്. ഇ​തി​നി​ടെ​യാ​ണു പു​തി​യ സം​ഭ​വ​വി​കാ​സം.

NRI

തോ​മ​സ് ചാ​ണ്ടി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ച് ഓ​വ​ർ​സീ​സ് എ​ൻ​സി​പി കു​വൈ​റ്റ്

കു​വൈ​റ്റ് സി​റ്റി: എ​ന്‍​സി​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും മു​ൻ മ​ന്ത്രി​യു​മാ​യി​രു​ന്ന തോ​മ​സ് ചാ​ണ്ടിയു​ടെ ആ​റാം ച​ര​മ വാ​ർ​ഷി​കം ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ ക​മ്മി​റ്റി ആ​ച​രി​ച്ചു.

ഒഎ​ൻസിപി കു​വൈ​റ്റ് ക​മ്മി​റ്റി പ്ര​സി​ഡന്‍റ് ജീ​വ്സ് എ​രി​ഞ്ചേ​രി സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ ഒഎ​ൻസിപി ഗ്ലോ​ബ​ൽ ട്ര​ഷ​റ​ർ ബി​ജു സ്റ്റീ​ഫ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ൻസിപി എ​സ്പി പ്ര​വാ​സി സെ​ൽ ദേ​ശീ​യ അ​ധ്യ​ക്ഷ​നും വ​ർ​ക്കിം​ഗ് ക​മ്മി​റ്റി അം​ഗ​വു​മാ​യ ബാ​ബു ഫ്രാ​ൻ​സീ​സ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

 

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: ര​ണ്ടാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ് വ്യാ​ഴാ​ഴ്ച; 38,994 സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​ര​രം​ഗ​ത്ത്

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ര​ണ്ടാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ് വ്യാ​ഴാ​ഴ്ച (ഡി​സം​ബ​ർ 11) ന് ​ന​ട​ക്കും. രാ​വി​ലെ ഏ​ഴി​ന് പോ​ളിം​ഗ് തു​ട​ങ്ങും. വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക. 

തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​യ്ക്കാ​ണ് വ്യാ​ഴാ​ഴ്ച വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക. 1,53,37176 പേ​രാ​ണ് ര​ണ്ടാം ഘ​ട്ട​ത്തി​ലെ വോ​ട്ട​ർ പ​ട്ടി​ക​യി​ലു​ള്ള​ത്. 38,994 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്.

604 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ (ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് - 470, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് - 77, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് - 7, മു​നി​സി​പ്പാ​ലി​റ്റി - 47, കോ​ർ​പ്പ​റേ​ഷ​ൻ - 3) 12391 വാ​ർ​ഡു​ക​ളി​ലേ​യ്ക്കാ​ണ് (ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് - 9015, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് - 1177, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് - 182, മു​നി​സി​പ്പാ​ലി​റ്റി വാ​ർ​ഡ് - 1829, കോ​ർ​പ്പ​റേ​ഷ​ൻ വാ​ർ​ഡ് - 188) വ്യാ​ഴാ​ഴാ​ച (ഡി​സം​ബ​ർ 11) വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

ആ​കെ​യു​ള്ള 1,53,37,176 വോ​ട്ട​ർ​മാ​രി​ൽ 7,24,6,269 പേ​ർ പു​രു​ഷ​ൻ​മാ​രും 8,09,0746 പേ​ർ സ്ത്രീ​ക​ളും 161 പേ​ർ ട്രാ​ൻ​സ്ഡെ​ൻ​ഡേ​ഴ്സു​മാ​ണ്. 3,293 പ്ര​വാ​സി വോ​ട്ട​ർ​മാ​രും പ​ട്ടി​ക​യി​ലു​ണ്ട്.

ആ​കെ 38994 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് (18,974 പു​രു​ഷ​ന്മാ​രും, 20,020 സ്ത്രീ​ക​ളും) മ​ത്സ​രി​ക്കു​ന്ന​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളി​ലേ​യ്ക്ക് 28,274 ഉം, ​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലേ​യ്ക്ക് 3,742 ഉം, ​ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​യ്ക്ക് 681 ഉം, ​മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലേ​യ്ക്ക് 5,546 ഉം, ​കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ലേ​യ്ക്ക് 751 ഉം ​സ്ഥാ​നാ​ർ​ഥി​ക​ളു​മാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്.

ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ആ​കെ 18,274 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണു​ള​ള​ത്. ഇ​തി​ൽ 2055 എ​ണ്ണം പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളാ​യി (തൃ​ശൂ​ർ- 81, പാ​ല​ക്കാ​ട്- 180, മ​ല​പ്പു​റം- 295, കോ​ഴി​ക്കോ​ട്- 166, വ​യ​നാ​ട്— 189, ക​ണ്ണൂ​ർ- 1025 , കാ​സ​ർ​ഗോ​ഡ്- 119) റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​താ​ണ്.

കാ​ൻ​ഡി​ഡേ​റ്റ് സെ​റ്റിം​ഗ് ക​ഴി​ഞ്ഞ 18,274 ക​ൺ​ട്രോ​ൾ യൂ​ണി​റ്റും 49,019 ബാ​ല​റ്റ് യൂ​ണി​റ്റും പോ​ളി​ങ്ങി​നാ​യി ത​യ്യാ​റാ​യി ക​ഴി​ഞ്ഞു. 2,631 ക​ൺ​ട്രോ​ൾ യൂ​ണി​റ്റും 6,943 ബാ​ല​റ്റ് യൂ​ണി​റ്റും റി​സ​ർ​വാ​യി ക​രു​തി​യി​ട്ടു​ണ്ട്.

Kerala

വ​ട​ക്ക് കൊ​ട്ടി​യി​റ​ങ്ങി; ഇ​നി നി​ശ​ബ്ദ പ്ര​ചാ​ര​ണം

കൊ​ഴി​ക്കോ​ട്: തൃ​ശൂ​ർ മു​ത​ൽ കാ​സ​ർ​ഗോഡ് വ​രെ​യു​ള്ള ഏ​ഴ് ജി​ല്ല​ക​ളി​ലെ പ​ര​സ്യ​പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ചു. ആ​വേ​ശ നി​റ​ഞ്ഞ കൊ​ട്ടി​ക്ക​ലാ​ശ​ത്തോ​ടെ​യാ​ണ് ഒ​രു മാ​സം നീ​ണ്ട പ​ര​സ്യ​പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ച​ത്. വൈ​കീ​ട്ട് ആ​റ് വ​രെ​യാ​യി​രു​ന്നു പ​ര​സ്യ​പ്ര​ചാ​ര​ണം.

ഇ​നി നി​ശ​ബ്ദ പ്ര​ചാ​ര​ണ​ത്തി​ന്‍റെ മ​ണി​ക്കൂ​റു​ക​ളാ​ണ്. വ്യാ​ഴാ​ഴ്ച​യാ​ണ് ഈ ​ജി​ല്ല​ക​ളി​ലെ വോ​ട്ടെ​ടു​പ്പ്. മൂ​ന്നു മു​ന്ന​ണി​ക​ളും ഒ​രേ ആ​വേ​ശ​ത്തോ​ടെ പ്ര​ചാ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന ദി​വ​സ​ത്തി​ൽ ക​ള​ത്തി​ലി​റ​ങ്ങി​യ​തോ​ടെ വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലെ കൊ​ട്ടി​ക്ക​ലാ​ശം ഗം​ഭീ​ര​മാ​യി.

കൊ​ട്ടി​ക്ക​ലാ​ശം ന​ട​ന്ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം മു​ന്ന​ണി​ക​ളു​ടെ പ്ര​വ​ർ​ത്ത​ക​ർ ആ​വേ​ശ​ത്തോ​ടെ​യാ​ണ് എ​ത്തി​യ​ത്. സ്ഥാ​നാ​ർ​ഥി​ക​ൾ കൂ​ടി പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പം ചേ​ർ​ന്ന​തോ​ടെ ആ​വേ​ശം ഇ​ര​ട്ടി​യാ​യി. തൃ​കോ​ണ പോ​രാ​ട്ടം ന​ട​ക്കു​ന്ന തൃ​ശൂ​ർ കൊ​ർ​പ്പ​റേ​ഷ​ൻ, പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ എ​ന്നി​വി​ടി​ങ്ങ​ളെ​ല്ലാം കൊ​ട്ടി​ക്ക​ലാ​ശം ക​ള​റാ​യി.

പൊ​തു​വെ സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നു കൊ​ട്ടി​ക്ക​ലാ​ശ​മെ​ങ്കി​ലും മ​ല​പ്പു​റ​ത്തും വ​ട​ക​ര​യി​ലും സം​ഘ​ർ​ഷ​മു​ണ്ടാ​യി. എ​ന്നാ​ൽ പോ​ലീ​സ് ഇ​ട​പെ​ട്ട​തോ​ടെ ഇ​വി​ട​ങ്ങ​ളി​ലെ​ല്ലാം സ്ഥി​തി ശാ​ന്ത​മാ​യി.

 

Kerala

തെ​ക്ക് കു​തി​ച്ചു​ക​യ​റി പോ​ളിം​ഗ്; വ​ട​ക്ക് കൊ​ട്ടി​ക്ക​ലാ​ശം

തി​രു​വ​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി ഒ​രേ സ​മ​യം വോ​ട്ടെ​ടു​പ്പും കോ​ട്ടി​ക്ക​ലാ​ശ​വും. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം മു​ത​ൽ എ​റ​ണാ​കു​ളം വ​രെ വി​ധി​യെ​ഴു​തു​മ്പോൾ തൃ​ശൂ​ർ മു​ത​ൽ കാ​സ​ർ​ഗോ​ഡ് വ​രെ​യു​ള്ള ജി​ല്ല​ക​ളി​ൽ കൊ​ട്ടി​ക്ക​ലാ​ശം ന​ട​ക്കു​കയാണ്.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പി​ൽ മി​ക​ച്ച പോ​ളിം​ഗാ​ണ് രേ​ഖ​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. വൈ​കു​ന്നേ​രം അഞ്ച് വ​രെ 69.41 ശ​ത​മാ​നം പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ഏ​റ്റ​വും കൂ​ടു​ത​ൽ പോ​ളിം​ഗ് എ​റ​ണാ​കു​ള​ത്തും (70.14%) കു​റ​വ് കു​റ​വ് പോ​ളിം​ഗ് തി​രു​വ​ന​ന്ത​പു​ര​ത്തും (62.52%) ആ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ആ​ല​പ്പു​ഴ 69.35%, കൊ​ല്ലം 66%, പ​ത്ത​നം​തി​ട്ട 63.22%, കോ​ട്ട​യം 66.58%, ഇ​ടു​ക്കി 66.22% എ​ന്നി​ങ്ങ​നെ​യാ​ണ് ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ലെ പോ​ളിം​ഗ് ശ​ത​മാ​നം. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ 595 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കാ​ണ് ഇ​ന്ന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

അ​തേ​സ​മ​യം തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് എ​ന്നീ ജി​ല്ല​ക​ളി​ൽ കൊ​ട്ടി​ക്ക​ലാ​ശം ന​ട​ക്ക​ക​യാ​ണ്. വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ് പ​ര​സ്യ​പ്ര​ചാ​ര​ണം ഉ​ള്ള​ത്. വ്യാ​ഴാ​ഴ്ച​യാ​ണ് ഈ ​ജി​ല്ല​ക​ളി​ൽ വോ​ട്ടെ​ടു​പ്പ്. ശ​നി​യാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

എ​ൻ​സി​പി​ക്ക് വോ​ട്ട് ചെ​യ്തി​ല്ലെ​ങ്കി​ൽ ഫ​ണ്ട് അ​നു​വ​ദി​ക്കി​ല്ല; മ​ലേ​ഗാ​വി​ൽ വി​വാ​ദ പ്ര​സ്താ​വ​ന​യു​മാ​യി അ​ജി​ത്പ​വാ​ർ  

മ​ലേ​ഗാ​വ്: മ​ഹാ​രാ​ഷ്ട്ര​യി​ൽ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ വി​വാ​ദ പ്ര​സ്താ​വ​ന​യു​മാ​യി എ​ൻ​സി​പി നേ​താ​വും ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ അ​ജി​ത് പ​വാ​ർ. എ​ൻ​സി​പി സ്ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യി​ച്ചി​ല്ലെ​ങ്കി​ൽ വി​വി​ധ ഫ​ണ്ടു​ക​ൾ അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​യി​രു​ന്നു അ​ജി​ത് പ​വാ​റി​ന്‍റെ വി​വാ​ദ പ​രാ​മ​ർം.

വെ​ള്ളി​യാ​ഴ്ച ബാ​രാ​മ​തി ത​ഹ്സി​ലി​ലെ മ​ലേ​ഗാ​വി​ൽ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ധ​ന​കാ​ര്യ​മ​ന്ത്രി കൂ​ടി​യാ​യ അ​ജി​ത്പ​വാ​ർ. 18 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ഇ​വി​ടെ അ​ജി​ത്പ​വാ​ർ പ​ക്ഷം എ​ൻ​സി​പി​ക്കു​ള്ള​ത്.

കേ​ന്ദ്ര​ത്തി​നും സം​സ്ഥാ​ന​ത്തി​നും വി​വി​ധ പ​ദ്ധ​തി​ക​ളു​ണ്ട്. നാം ​ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ച്ചാ​ൽ പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മ​ലേ​ഗാ​വി​ന്‍റെ വി​ക​സ​നം ഉ​റ​പ്പാ​ക്കാം. അ​തി​നാ​യി 18 സ്ഥാ​നാ​ർ​ഥി​ക​ളെ​യും വി​ജ​യി​പ്പി​ച്ചാ​ൽ ഫ​ണ്ടി​ന് ഒ​രു കു​റ​വും ഉ​ണ്ടാ​കി​ല്ലെ​ന്നും അ​ജി​ത്പ​വാ​ർ പ​റ​ഞ്ഞു.

എ​ന്നാ​ൽ എ​ൻ​സി​പി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് വോ​ട്ട് ചെ​യ്തി​ല്ലെ​ങ്കി​ൽ വി​വി​ധ ഫ​ണ്ടു​ക​ൾ അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ജി​ത്പ​വാ​ർ വ്യ​ക്ത​മാ​ക്കി. നി​ങ്ങ​ൾ​ക്ക് വോ​ട്ട് ചെ​യ്യാ​നു​ള്ള അ​ധി​കാ​ര​മു​ണ്ട്, ത​നി​ക്ക് ഫ​ണ്ട് അ​നു​വ​ദി​ക്കാ​നു​ള്ള അ​ധി​കാ​ര​വു​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ന്ത് ചെ​യ്യ​ണ​മെ​ന്ന് നി​ങ്ങ​ൾ​ക്ക് തീ​രു​മാ​നി​ക്കാ​മെ​ന്നും അ​ജി​ത്പ​വാ​ർ വോ​ട്ട​ർ​മാ​രോ​ട് പ​റ​ഞ്ഞു. വി​വാ​ദ പ്ര​സ്താ​വ​ന​യ്ക്ക് പി​ന്നാ​ലെ പ്ര​തി​പ​ക്ഷം വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

 

 

 

 

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: കൊ​ച്ചി കോ​ർ​പ​റേ​ഷ​നി​ലേ​യ്ക്കു​ള്ള എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ആ​ദ്യ​പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ചു

കൊ​ച്ചി: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൊ​ച്ചി കോ​ർ​പ​റേ​ഷ​നി​ലേ​യ്ക്ക് മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ആ​ദ്യ​പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ച് എ​ൽ​ഡി​എ​ഫ്. 70 ഡി​വി​ഷ​നു​ക​ളി​ലേ​ക്കു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ​യാ​ണ് സി​പി​എം എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ് സ​തീ​ഷ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച​ത്.

76 ഡി​വി​ഷ​നു​ക​ളി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. പൂ​ണി​ത്തു​റ, മ​ട്ടാ​ഞ്ചേ​രി, ഗി​രി​ന​ഗ​ർ, ക​ട​വ​ന്ത്ര, പെ​രു​മാ​നൂ​ർ, പ​ന​മ്പ​ള്ളി ന​ഗ​ർ എ​ന്നീ ഡി​വി​ഷ​നു​ക​ളി​ലേ​ക്കു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ പി​ന്നീ​ട് അ​റി​യി​ക്കും.

58 സീ​റ്റു​ക​ളി​ൽ സി​പി​എം മ​ത്സ​രി​ക്കും. ആ​റ് സീ​റ്റു​ക​ളി​ൽ സി​പി​ഐ​യും ഓ​രോ സീ​റ്റു​ക​ളി​ൽ വീ​തം കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മും എ​ൻ​സി​പി​യും മ​ത്സ​രി​ക്കും. ക​ൽ​വ​ത്തി, ഐ​ല​ന്‍റ് നോ​ർ​ത്ത് ഡി​വി​ഷ​നു​ക​ളി​ൽ ഇ​ട​ത് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ക്കും. ജ​ന​താ​ദ​ൾ-​എ​സ് ര​ണ്ട് ഡി​വി​ഷ​നു​ക​ളി​ലും മ​ത്സ​രി​ക്കും.

Kerala

പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ ഒ​പ്പി​ട്ട​തി​ൽ തെ​റ്റി​ല്ല: തോ​മ​സ് കെ. ​തോ​മ​സ്

ആ​ല​പ്പു​ഴ: പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​പ്പി​ട്ട ന​ട​പ​ടി​യെ അ​നു​കൂ​ലി​ച്ച് എ​ൻ​സി​പി സം​സ്ഥാ​ന ​പ്ര​സി​ഡ​ന്‍റ് തോ​മ​സ് കെ. ​തോ​മ​സ്. പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ ഒ​പ്പി​ട്ട​തി​ൽ തെ​റ്റി​ല്ല എ​ന്നാ​ണ് തോ​മ​സ് കെ. ​തോ​മ​സ് പ്ര​തി​ക​രി​ച്ച​ത്.

"കേ​ന്ദ്ര സ​ഹാ​യം ഔ​ദാ​ര്യ​മ​ല്ലെ​ന്നും ന​മു​ക്ക് കി​ട്ടേ​ണ്ട പ​ണം കി​ട്ട​ണം, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ പ​ണം കി​ട്ടാ​ൻ വേ​ണ്ടി ഒ​പ്പി​ട്ട​തി​ൽ തെ​റ്റി​ല്ല. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ മാ​റ്റ​ത്തി​ന് സ​ഹാ​യി​ക്കും എ​ന്നും വി​ഷ​യം എ​ൽ​ഡി​എ​ഫ് ച​ർ​ച്ച ചെ​യ്യു​മെ​ന്ന് പ​റ​ഞ്ഞി​ട്ടു​ണ്ട്.'-​തോ​മ​സ് കെ. ​തോ​മ​സ് പ​റ​ഞ്ഞു.

സി​പി​ഐ​യു​ടേ​ത് എ​തി​ർ​പ്പാ​ണോ, വ്യ​ത്യ​സ്ത അ​ഭി​പ്രാ​യം ആ​ണോ എ​ന്ന​റി​യി​ല്ല, തെ​റ്റാ​യ കാ​ര്യ​മാ​ണെ​ങ്കി​ൽ ഒ​പ്പി​ടാ​ൻ മു​ഖ്യ​മ​ന്ത്രി​യോ മ​ന്ത്രി ശി​വ​ൻ കു​ട്ടി​യോ അ​നു​മ​തി ന​ൽ​കു​മോ? മു​ന്ന​ണി​യി​ൽ നി​ന്നു കൊ​ണ്ട് സ​ർ​ക്കാ​രി​നെ​തി​രെ പ്ര​തി​ഷേ​ധി​ക്കു​ന്ന​ത് ശ​രി​യാ​യ രീ​തി​യ​ല്ല. നി​ല​പാ​ട് എ​ൽ​ഡി​എ​ഫി​ൽ അ​റി​യി​ക്കും എ​ന്നും തോ​മ​സ് കെ. ​തോ​മ​സ് വ്യ​ക്ത​മാ​ക്കി.

NRI

ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഓ​വ​ർ​സീ​സ് എ​ൻ​സി​പി കു​വൈ​റ്റ്

കു​വൈ​റ്റ് സി​റ്റി: ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഓ​വ​ർ​സീ​സ് എ​ൻ​സി​പി കു​വൈ​റ്റ് ക​മ്മി​റ്റി. അ​ബാ​സി​യ യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ഒ​എ​ൻ​സി​പി ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റും ലോ​ക കേ​ര​ള​സ​ഭ പ്ര​തി​നി​ധി​യു​മാ​യ ബാ​ബു ഫ്രാ​ൻ​സി​സ് നി​ർ​വ​ഹി​ച്ചു.

ഒ​എ​ൻ​സി​പി കു​വൈ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​രു​ൾ​രാ​ജ് സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് ജീ​വ്സ് എ​രി​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ശി​ഷ്‌​ടാ​തി​ഥി​ക​ളാ​യി യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ജോ​ൺ തോ​മ​സ് ക​ള​ത്തി​പ്പ​റ​മ്പി​ൽ, സീ​നി​യ​ർ പ്രി​ൻ​സി​പ്പാ​ൾ സി. ​രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ൾ സീ​നി​യ​ർ പ്രി​ൻ​സി​പ്പ​ൾ ഗാ​ന്ധി​ജ​യ​ന്തി സ​ന്ദേ​ശം ന​ൽ​കി. ഒ​എ​ൻ​സി പി ​ഗ്ലോ​ബ​ൽ ട്ര​ഷ​റ​ർ ബി​ജു സ്റ്റീ​ഫ​ൻ ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ സ​ന്ദേ​ശം വി​ശ​ദീ​ക​രി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി മി​റാ​ൻ​ഡ, പ്രി​ൻ​സ് കൊ​ല്ല​പ്പി​ള്ളി​ൽ, സെ​ക്ര​ട്ട​റി ര​തീ​ഷ് വ​ർ​ക്ക​ല, വ​നി​താ​വേ​ദി ക​ൺ​വീ​ന​ർ ദി​വ്യാ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ശോ​ക​ൻ തി​രു​വ​ന​ന്ത​പു​രം, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ സ​ണ്ണി കെ. ​അ​ല്ലീ​സ്, മാ​ത്യു ജോ​ൺ, അ​ബ്ദു​ൾ അ​സീ​സ് കാ​ലി​ക്ക​റ്റ്, സൂ​സ​ൻ, അ​നി​മോ​ൾ, ഹ​മീ​ദ് പാ​ലേ​രി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ട്ര​ഷ​റ​ർ ര​വീ​ന്ദ്ര​ൻ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ന​ന്ദി പ​റ​ഞ്ഞു.

Latest News

Corehub Up