കുവൈറ്റ് സിറ്റി: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻസിപി എസ്പി) 27-ാമത് സ്ഥാപക ദിനത്തോട് അനുബന്ധിച്ച് ഓവർസീസ് എൻസിപി കുവൈറ്റ് കമ്മിറ്റി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു.
അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടിയിൽ ഓവർസീസ് എൻസിപി ജനറൽ സെക്രട്ടറി അരുൾ രാജ് സ്വാഗതം പറഞ്ഞു. ഓവർസീസ് എൻസിപി കുവൈറ്റ് കമ്മിറ്റി പ്രസിഡന്റ് ജീവസ് എരിഞ്ചേരി അധ്യക്ഷത വഹിച്ചു.

എൻസിപി എസ്പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷനും പ്രവർത്തക സമിതി അംഗവുമായ ഫ്രാൻസീസ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
വൈസ് പ്രസിഡന്റ് സണ്ണി മിറാൻഡ (കർണാടക), ജോയിന്റ് സെക്രട്ടറിമാരായ അശോകൻ തിരുവനന്തപുരം, സൂസൻ ജോസ്, വനിതാ വേദി കൺവീനർ ദിവ്യ, എക്സിക്യൂട്ടീവ് അംഗങ്ങളായ സണ്ണി കെ അല്ലീസ്, അബ്ദുൾ അസീസ് കോഴിക്കോട്, പ്രദീപ് എന്നിവർ നേതൃത്വം നൽകി.
ഒഎൻസിപി കുവൈറ്റ് സെക്രട്ടറി രതീഷ് വർക്കല നന്ദി പറഞ്ഞു.