Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hostages

സൊമാലിയൻ കൊള്ളക്കാരുടെ പിടിയിലായ 20 ബന്ദികളെ രക്ഷപ്പെടുത്തി ഇന്ത്യൻ നാവികസേന

ന്യൂഡൽഹി: അറബിക്കടലിൽ സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇറാനിയൻ മത്സ്യബന്ധന കപ്പലായ 'അസിനി'യും അതിലുണ്ടായിരുന്ന 20 ജീവനക്കാരെയും ഇന്ത്യൻ നാവികസേന സുരക്ഷിതമായി മോചിപ്പിച്ചു. 48 മണിക്കൂർ നീണ്ട തീവ്രമായ ദൗത്യത്തിലൂടെയാണ് സമുദ്ര സുരക്ഷ ഉറപ്പാക്കിക്കൊണ്ട് സേന ഈ നേട്ടം കൈവരിച്ചത്.

സൊമാലിയയുടെ വടക്കുകിഴക്കൻ തീരത്തുള്ള ബന്ദർ ബെയ്‌ലയ്ക്കും ഹാഫൂണിനും ഇടയിൽവച്ച് ഒക്ടോബർ 29-നാണ് ആയുധധാരികളായ കൊള്ളക്കാർ കപ്പൽ പിടിച്ചെടുത്തത്. നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് കോൽക്കത്തയുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്.

ദൗത്യത്തിന് പിന്തുണയായി പി-8ഐ സമുദ്ര നിരീക്ഷണ വിമാനവും എംക്യു-9 പ്ലാറ്റ്‌ഫോമുകളും സജ്ജമാക്കിയിരുന്നു. ഇതിനുപുറമേ ഇന്ത്യൻ വ്യോമസേനയുടെ സി-17 വിമാനത്തിൽനിന്ന് എയർഡ്രോപ്പ് വഴിയാണ് മറൈൻ കമാൻഡോകളെ ദൗത്യസ്ഥലത്തേക്ക് എത്തിച്ചത്.

വിജയകരമായ ദൗത്യത്തിൽ പങ്കാളികളായ മുഴുവൻ സൈനികരെയും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു.

International

കാ​ത്തി​രി​പ്പി​നും ക​ണ്ണീ​രി​നും വി​രാ​മം; ഇ​സ്ര​യേ​ൽ ബ​ന്ദി​ക​ളെ മോ​ചി​പ്പി​ച്ച് ഹ​മാ​സ്

ഗാ​സ സി​റ്റി: ഹ​മാ​സ് ബ​ന്ദി​ക​ളാ​ക്കി​യ ഇ​സ്ര​യേ​ലി​ക​ളു​ടെ ആ​ദ്യ സം​ഘ​ത്തെ മോ​ചി​പ്പി​ച്ചു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഏ​ഴ് ബ​ന്ദി​ക​ളെ ഹ​മാ​സ് റെ​ഡ് ക്രോ​സി​ന് കൈ​മാ​റി. ഇ​വ​രു​ടെ ആ​രോ​ഗ്യ​സ്ഥി​തി തൃ​പ്തി​ക​ര​മാ​ണ്.

ഘ​ട്ടം​ഘ​ട്ട​മാ​യി 20 ഇ​സ്രേ​യേ​ൽ ബ​ന്ദി​ക​ളെ ഹ​മാ​സ് ഇ​ന്ന് മോ​ചി​പ്പി​ക്കും. ഇ​വ​രെ ഹെ​ലി​കോ​പ്റ്റ​ർ മാ​ർ​ഗം ഇ​സ്ര​യേ​ലി​ൽ എ​ത്തി​ക്കും.

അ​തേ​സ​മ​യം, ജ​യി​ലി​ൽ ക​ഴി​യു​ന്ന 250 പ​ല​സ്തീ​ൻ ത​ട​വു​കാ​രെ ഇ​സ്ര​യേ​ലും മോ​ചി​പ്പി​ക്കും.

Latest News

Corehub Up