x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​മ്പ​ര്‍ വ​ണ്‍ സ്‌​പെ​യി​ന്‍

വെബ്ഡെസ്ക്
Published: July 21, 2026 11:11 PM IST | Updated: July 21, 2026 11:11 PM IST

ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യ സ്‌​പെ​യി​ന്‍

സൂ​റി​ച്ച്: ഫി​ഫ 2026 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യ സ്‌​പെ​യി​ന്‍, ലോ​ക റാ​ങ്കിം​ഗി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത്. അ​ര്‍​ജ​ന്‍റീ​ന​യെ മ​റു​പ​ടി​യി​ല്ലാ​ത്ത ഒ​രു ഗോ​ളി​നു കീ​ഴ​ട​ക്കി​യാ​ണ് സ്‌​പെ​യി​ന്‍ ലോ​കചാ​മ്പ്യ​ന്മാ​രാ​യ​ത്.

ലോ​ക​ക​പ്പ് ഫൈ​ന​ലി​നു മു​മ്പ് അ​ര്‍​ജ​ന്‍റീ​ന ഒ​ന്നാ​മ​തും സ്‌​പെ​യി​ന്‍ ര​ണ്ടാ​മ​തു​മാ​യി​രു​ന്നു. പു​തി​യ റാ​ങ്കിം​ഗ് അ​നു​സ​രി​ച്ച് സ്‌​പെ​യി​ന്‍ ഒ​ന്നും അ​ര്‍​ജ​ന്‍റീ​ന ര​ണ്ടു​മാ​യി. സ്‌​പെ​യി​നി​ന്‍റെ ര​ണ്ടാം ലോ​ക കി​രീ​ട​മാ​ണ്. 2010ലാ​ണ് ആ​ദ്യ​മാ​യി ലോ​ക​ക​പ്പ് സ്വ​ന്ത​മാ​ക്കി​യ​ത്. നീ​ണ്ട 16 വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ ശേ​ഷ​മാ​ണ് ലാ ​റോ​ഹ എ​ന്ന​റി​യ​പ്പെ​ടു​ന്ന സ്‌​പെ​യി​ന്‍ ലോ​ക​ക​പ്പു​യ​ര്‍​ത്തി​യ​തെ​ന്ന​തും ശ്ര​ദ്ധേ​യം.

2026 ലോ​ക​ക​പ്പി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്തു ഫി​നി​ഷ് ചെ​യ്ത ഇം​ഗ്ല​ണ്ട്, ഫി​ഫ ലോ​ക റാ​ങ്കിം​ഗി​ല്‍ നാ​ലാം സ്ഥാ​ന​ത്ത് തു​ട​രും. ലോ​ക റാ​ങ്കിം​ഗി​ല്‍ മൂ​ന്നാം സ്ഥാ​നം ഫ്രാ​ന്‍​സിനാണ്.

2026 ലോ​ക​ക​പ്പ് ലൂ​സേ​ഴ്‌​സ് ഫൈ​ന​ലി​ല്‍ 6-4നു ​ഫ്രാ​ന്‍​സി​നെ കീ​ഴ​ട​ക്കി​യാ​ണ് ഇം​ഗ്ല​ണ്ട് മൂ​ന്നാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി​യ​ത്.

Tags : Spain No.1 FIFAWorldCup Football Soccer WorldCup2026 Sports SportsNews Highlights

Recent News

Corehub Up