Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ChineseEspionage

ചൈ​നയുടെ ചാ​ര'പ്പണി': 2000 മു​തൽ 224 സം​ഭ​വ​ങ്ങ​ൾ, യുഎസിനു കോടികളുടെ നഷ്ടം

എ​ൻ​വി​ഡി​യ ക​മ്പ​നി ത​ല​പ്പ​ത്തു​ണ്ടാ​യി​രു​ന്ന ജെ​ൻ​സ​ൻ ഹു​വാം​ഗും ചൈ​നീ​സ് ചാ​ര​വ​നി​ത ആ​ലീ​സ് ഹു​വാം​ഗും ത​മ്മി​ലു​ള്ള ര​ഹ​സ്യ​ബ​ന്ധ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ വ​ലി​യ ആ​ശ​ങ്ക​യാണു നിലനിൽക്കുന്നത്. ആ​ലീ​സി​ലൂ​ടെ ചൈ​ന എ​ന്തെ​ല്ലാം ചോ​ർ​ത്തി എ​ന്ന​തി​ൽ അമേരിക്കൻ ഏജൻസികളുടെ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തേ​യു​ള്ളൂ. സം​ഭ​വങ്ങൾക്കുപി​ന്നാ​ലെ ആ​ലീ​സ് ചൈ​ന​യി​ൽ മു​ങ്ങി​യെ​ന്നാ​ണ് അ​ന്താ​രാ​ഷ്‌​ട്ര മാ​ധ്യ​മ​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന.

അ​മേ​രി​ക്ക​യി​ൽ ചൈ​ന ഇ​ത്ത​ര​ത്തി​ലു​ള്ള നി​ര​വ​ധി ര​ഹ​സ്യ​നീ​ക്ക​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. ര​ണ്ടാ​യി​ര​മാ​ണ്ടു മു​ത​ൽ ഇ​തു​വ​രെ ഏ​ക​ദേ​ശം 224-ലേറെ ചാ​ര​വൃ​ത്തി സം​ഭ​വ​ങ്ങ​ളാ​ണു റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ൾ, സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ, ത​ന്ത്ര​പ​ര​മാ​യ വി​വ​രങ്ങളുടെ ചോർത്തൽ... അ​ങ്ങ​നെ പോ​കു​ന്നു ചൈ​ന​യു​ടെ ര​ഹ​സ്യ​നീ​ക്ക​ങ്ങ​ൾ. സെ​ന്‍റ​ർ ഫോ​ർ സ്ട്രാ​റ്റ​ജി​ക് ആ​ൻ​ഡ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്റ്റ​ഡീ​സ് (സി​എ​സ്ഐ​എ​സ്) റി​പ്പോ​ർ​ട്ടി​ലാ​ണ് ര​ണ്ടാ​യി​രം മു​ത​ലു​ള്ള സം​ഭ​വ​ങ്ങൾ വിശദമായി രേഖപ്പെടുത്തിയിട്ടുള്ളത്.

ചൈനയുടെ ല​ക്ഷ്യ​ങ്ങ​ൾ
യു​എ​സ് വ​ൻ​കി​ട ക​മ്പ​നി​ക​ളു​ടെ അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും മറ്റു ര​ഹ​സ്യ​ങ്ങ​ളും ചോ​ർ​ത്തു​ക​യാ​ണു ചൈനയുടെ പ്ര​ധാ​ന​ല​ക്ഷ്യം. ക​ണ്ടു​പി​ടി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​തി​ൽ ഇ​ത്ത​രം ര​ഹ​സ്യ​നീ​ക്ക​ങ്ങ​ൾ 54 ശ​ത​മാ​ന​ത്തോ​ളം വ​രും. സൈ​നി​ക ര​ഹ​സ്യ​ങ്ങളും പ്രധാനലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു. ആ​ണ​വാ​യു​ധ പ​രീ​ക്ഷ​ണ ഡാ​റ്റ, അ​ത്യാ​ധു​നി​ക യു​ദ്ധ​വി​മാ​ന​ങ്ങ​ളു​ടെ രൂ​പ​ക​ൽ​പ​ന​ക​ൾ തു​ട​ങ്ങി​യ​വ ചോ​ർ​ത്താ​ൻ ചൈ​നീ​സ് ഏ​ജ​ന്‍റു​മാ​ർ ശ്ര​മി​ച്ചു. മാ​ത്ര​മ​ല്ല, രാ​ഷ്ട്രീ​യ സ്വാ​ധീ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ വ​ൻ​തോ​തി​ൽ ചോ​ർ​ത്തുന്നതും അ​ടു​ത്തി​ടെ​യാ​യി വ​ർ​ധി​ച്ചി​ട്ടു​ണ്ടെ​ന്നു റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

Latest News

Corehub Up