ഷൊർണൂർ: ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിനെത്തുടർന്ന് ട്രെയിൻ ഗതാഗതം താറുമാറായി. ട്രെയിനുകൾ പലയിടങ്ങളിലും പിടിച്ചിട്ടതിനെത്തുടർന്ന് യാത്രക്കാർ ദുരിതത്തിലായി.
പാലക്കാട്ടുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് അരിയുമായി പോകുകയായിരുന്ന ഗുഡ്സ് ട്രെയിനിന്റെ പിന്നിലെ ബ്രേക്ക് വാനാണു ഇന്നലെ രാത്രി എട്ടരയോടെ കൊച്ചിൻ പാലത്തിനു സമീപം പാളം തെറ്റിയത്.
ഉടൻതന്നെ ഈ റൂട്ടിൽ ട്രെയിൻ ഗതാഗതം നിർത്തിവച്ചു. തൃശൂർ ഭാഗത്തുനിന്നുള്ള ട്രെയിനുകൾ വള്ളത്തോൾ നഗർ ഉൾപ്പടെയുള്ള സ്റ്റേഷനുകളിൽ പിടിച്ചിട്ടു. പാലക്കാട്ടുനിന്ന് വിദഗ്ധസംഘം എത്തിയാണ് അറ്റകുറ്റപ്പണികൾ തുടങ്ങിയത്.