പ്രതീകാത്മക ചിത്രം
ഷൊർണൂർ: പാലക്കാട് ഷൊർണൂരിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി. കൊച്ചിൻ പാലത്തിന് സമീപമാണ് അപകടമുണ്ടായത്. ട്രെയിനിന്‍റെ പിൻഭാഗമാണ് പാളം തെറ്റിയത്.
അപകടത്തെ തുടർന്ന് ഈ പാതയിലൂടെയുള്ള മറ്റ് ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരിക്കുകയാണ്. വിവരമറിഞ്ഞ ഉടൻ തന്നെ റെയിൽവേ അധികൃതരും സുരക്ഷാ വിഭാഗവും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചുവരികയാണ്.
പ്രധാനപാതയായതിനാൽ മറ്റു ട്രെയിനുകൾ വൈകിയോടുകയാണ്. തൃശൂർ ഭാഗത്തുനിന്നുമെത്തുന്ന ട്രെയിനുകൾ വള്ളത്തോൾ നഗറിൽ പിടിച്ചിട്ടിരിക്കുകയാണ്.
Tags : Train GoodsTrain Shoranur Derails Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash