x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ത്രീ​യെ പീ​ഡി​പ്പി​ക്കാ​ൻ ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ മു​ൻ ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ന് ജീ​വ​പ​ര്യ​ന്തം ത​ട​വ്

പി.പി. ചെ​റി​യാ​ൻ
Published: June 18, 2026 05:43 AM IST | Updated: June 18, 2026 05:43 AM IST

എ​വ​ർ​മാ​ൻ (ടെ​ക്സാ​സ്): പ​രി​ച​യ​ക്കാ​രി​യാ​യ സ്ത്രീ​യെ വീ​ട്ടി​ൽ​ക്ക​യ​റി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ൻ മ​റ്റൊ​രാ​ളെ ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ കേ​സി​ൽ മു​ൻ ഡ​പ്യൂ​ട്ടി ഫ​യ​ർ ചീ​ഫ് ജോ​യ​ൽ ജോ​ൺ​സി​ന് (54) ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ. യു​എ​സി​ലെ ടാ​ര​ന്റ് കൗ​ണ്ടി കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. കേ​സി​ൽ ജോ​ൺ​സ് കു​റ്റം സ​മ്മ​തി​ച്ചി​രു​ന്നു.

2025 ഫെ​ബ്രു​വ​രി​യി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സ്ത്രീ​യു​മാ​യു​ണ്ടാ​യ വ്യ​ക്തി​വി​രോ​ധ​ത്തെ തു​ട​ർ​ന്നാ​ണ് ജോ​ൺ​സ് കു​റ്റ​കൃ​ത്യം ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യെ അ​റി​യി​ച്ചു. ഇ​തി​നാ​യി ടൊ​ബാ​സി​യ ഗ്രി​ഫി​ത്ത്സ് (31) എ​ന്ന​യാ​ളെ വാ​ട​ക​യ്‌​ക്കെ​ടു​ക്കു​ക​യാ​യി​രു​ന്നു. സ്ത്രീ​യു​ടെ സ​മ്മ​ത​ത്തോ​ടെ​യാ​ണ് സം​ഭ​വം ന​ട​ക്കു​ന്ന​തെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടാ​ണ് ഗ്രി​ഫി​ത്ത്സി​നെ ജോ​ൺ​സ് ഇ​തി​നാ​യി നി​യോ​ഗി​ച്ച​ത്.

സം​ഭ​വ​ത്തി​ന്‍റെ ഓ​ഡി​യോ റെ​ക്കോ​ർ​ഡ് ചെ​യ്യാ​നും അ​ക്ര​മി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.Advertisement​സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ജോ​ൺ​സ് സ​ന്ദേ​ശം അ​യ​ച്ച് അ​റി​യി​ച്ച​പ്പോ​ഴാ​ണ് താ​ൻ വ​ഞ്ചി​ക്ക​പ്പെ​ട്ട​താ​ണെ​ന്ന് ഗ്രി​ഫി​ത്ത്സ് തി​രി​ച്ച​റി​ഞ്ഞ​ത്.

തു​ട​ർ​ന്ന് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ കേ​സി​ലെ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. കോ​ട​തി​യി​ൽ കു​റ്റം സ​മ്മ​തി​ച്ച ഗ്രി​ഫി​ത്ത്സി​ന് ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​ൽ 10 വ​ർ​ഷ​ത്തെ പ്രൊ​ബേ​ഷ​ൻ ശി​ക്ഷ വി​ധി​ച്ചി​രു​ന്നു. ജോ​ൺ​സി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വ് വി​ധി​ച്ച​തോ​ടെ കേ​സി​ലെ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി.

Tags : Former firefighter sentenced prison for assaulting

Recent News

Corehub Up