x
ad
Thu, 27 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡ​രി​കി​ല്‍ ഒ​രാ​ളോ​ളം പൊ​ക്ക​ത്തി​ല്‍ ക​ഞ്ചാ​വ് ചെ​ടി, കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു

വെബ് ഡെസ്ക്
Published: August 27, 2026 03:26 AM IST | Updated: August 27, 2026 03:26 AM IST

കോ​ഴി​ക്കോ​ട്: റോ​ഡ​രി​കി​ല്‍ ഒ​രാ​ളോ​ളം പൊ​ക്ക​ത്തി​ല്‍ വ​ള​ര്‍​ന്ന ക​ഞ്ചാ​വ് ചെ​ടി എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. കോ​ഴി​ക്കോ​ട് എ​ളേ​റ്റി​ല്‍ വ​ട്ടോ​ളി - പൂ​നൂ​ര്‍ റോ​ഡി​ല്‍ മ​രം മി​ല്ലി​ന് സ​മീ​പം റോ​ഡ​രി​കി​ലാ​ണ് അ​ഞ്ച​ടി​യോ​ളം ഉ​യ​ര​ത്തി​ല്‍ വ​ള​ര്‍​ന്ന ചെ​ടി ക​ണ്ടെ​ത്തി​യ​ത്. എ​ളേ​റ്റി​ല്‍ വ​ട്ടോ​ളി ഭാ​ഗ​ത്ത് എ​ക്‌​സൈ​സ് സം​ഘം ന​ട​ത്തി​യ പ​ട്രോ​ളിം​ഗി​നി​ടെ​യാ​ണ് ത​ഴ​ച്ചു​വ​ള​ര്‍​ന്ന നി​ല​യി​ല്‍ ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി​യ​ത്.

ല​ഹ​രി​മ​രു​ന്ന് സം​ഘ​ങ്ങ​ള്‍ ബോ​ധ​പൂ​ര്‍​വം ന​ട്ടു​പി​ടി​പ്പി​ച്ച​താ​ണോ, അ​തോ വ​ഴി​പോ​ക്ക​ര്‍ ഉ​പേ​ക്ഷി​ച്ച ക​ഞ്ചാ​വ് വി​ത്തി​ല്‍ നി​ന്ന് സ്വാ​ഭാ​വി​ക​മാ​യി മു​ള​ച്ചു​പൊ​ന്തി​യ​താ​ണോ എ​ന്ന കാ​ര്യ​ത്തി​ല്‍ എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. നേ​ര​ത്തെ ബ​സ് സ്റ്റാ​ൻ​ഡി​ന് അ​ടു​ത്തു​ള്ള ബി​ല്‍​ഡിം​ഗി​ന് മു​ക​ളി​ല്‍ നി​ന്നും ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി​യി​രു​ന്നു. പ്ര​ദേ​ശ​ത്ത് ല​ഹ​രി വി​ല്‍​പ്പ​ന​യോ, ഉ​പ​യോ​ഗ​മോ ന​ട​ക്കു​ന്നു​ണ്ടോ എ​ന്ന​തി​നെ​ക്കു​റി​ച്ച് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്ന് താ​മ​ര​ശേ​രി എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. 

Tags : Cannabis plant case Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up