തിരുവനന്തപുരം: കിടപ്പിലായ യുവാവിന്റെ വീട്ടിൽ അതിക്രമിച്ച് കയറി കവർച്ച നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ. തിരുവനന്തപുരം വലിയറത്തല സ്വദേശി ശ്രീഹരിയുടെ വീട്ടിലാണ് ചൊവ്വാഴ്ച വൈകുന്നേരം കവർച്ച നടത്തിയത്. വീട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ ഐ ഫോൺ ഇവിടെനിന്നും കവർന്നു.
സംഭവത്തിൽ ലിബിൻ, അക്ഷയ്, ആശിഷ് എന്നിവരെ പോലീസ് പിടികൂടി. അസുഖ ബാധിതനായി കിടപ്പിലായിരുന്ന ശ്രീഹരിയോട് പ്രതികൾ പണം കടമായി ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാത്തതിലുള്ള വിരോധമാണ് കവർച്ചയ്ക്ക് കാരണമെന്ന് പോലീസ് പറഞ്ഞു. ലിബിൻ പോക്സോ ഉൾപ്പെടെ അഞ്ച് കേസുകളിലും ആശിഷ് പത്തോളം കേസുകളിലും ആശിഷ് മെഡിക്കൽ കോളെജിൽ നിന്ന് മൊബൈൽ ഫോൺ തട്ടിയ കേസിലും പ്രതിയാണ്.
വീട്ടിൽ നിന്നു ഫോൺ കവർന്ന് മടങ്ങിയ പ്രതികളെ എടയ്ക്കോടുവച്ച് നരുവാമൂട് പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags : robbery arrested Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash