x
ad
Thu, 27 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ക്കി​സ്ഥാ​നി​ലെ സ​ർ​ക്കാ​ർ‌ ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം, 14 പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ൾ വെ​ന്തു​മ​രി​ച്ചു

വെബ് ഡെസ്ക്
Published: August 27, 2026 04:28 AM IST | Updated: August 27, 2026 04:28 AM IST

ഇ​സ്‌​ലാ​മാ​ബാ​ദ്: ∙ ഇ​സ്‌​ലാ​മാ​ബാ​ദി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ വ​ൻ തീ​പി​ടി​ത്ത​ത്തി​ൽ 14 പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ൾ വെ​ന്തു​മ​രി​ച്ചു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് രാ​ജ്യ​ത്തെ ന​ടു​ക്കി​യ ദു​ര​ന്തം അ​ര​ങ്ങേ​റി​യ​ത്. പാ​ക്കി​സ്ഥാ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് ആ​ശു​പ​ത്രി​യി​ലെ മ​ദ​ർ ആ​ൻ​ഡ് ചൈ​ൽ​ഡ് വാ​ർ​ഡി​ലാ​ണ് അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​ത്. വാ​ർ​ഡി​ലു​ണ്ടാ​യി​രു​ന്ന 15 കു​ഞ്ഞു​ങ്ങ​ളി​ൽ ഒ​രാ​ളെ മാ​ത്ര​മാ​ണ് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്.

ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ലു​ള്ള എ​യ​ർ ക​ണ്ടീ​ഷ​ണ​റി​ൽ നി​ന്നു​ണ്ടാ​യ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് വ​ൻ തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മാ​യ​ത്. തീ ​പ​ട​ർ​ന്ന​തോ​ടെ വാ​ർ​ഡാ​കെ ക​റു​ത്ത പു​ക​കൊ​ണ്ട് മൂ​ടു​ക​യും കു​ഞ്ഞു​ങ്ങ​ൾ ഉ​ള്ളി​ൽ കു​ടു​ങ്ങു​ക​യു​മാ​യി​രു​ന്നു. ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് മാ​ത്രം പ്ര​സ​വി​ച്ച സ്വ​ന്തം കു​ഞ്ഞു​ങ്ങ​ളെ നെ​ഞ്ചോ​ട് ചേ​ർ​ത്ത് പി​ടി​ച്ചാ​ണ് പ​ല അ​മ്മ​മാ​രും താ​ഴേ​ക്ക് ഓ​ടി​യ​ത്. എ​ന്നാ​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ കി​ട​ന്നി​രു​ന്ന കു​ഞ്ഞു​ങ്ങ​ളെ ര​ക്ഷി​ക്കാ​ൻ ആ​ർ​ക്കും സാ​ധി​ച്ചി​ല്ല.

അ​പ​ക​ടം ന​ട​ന്ന് മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും എ​ത്തി​യ​തെ​ന്ന് മ​രി​ച്ച കു​ഞ്ഞു​ങ്ങ​ളു​ടെ മാ​താ​പി​താ​ക്ക​ൾ ആ​രോ​പി​ച്ചു. പ്ര​സ​വ വാ​ർ​ഡി​ന്‍റെ പ്ര​ധാ​ന വാ​തി​ലു​ക​ൾ അ​ധി​കൃ​ത​ർ പൂ​ട്ടി​യി​ട്ടി​രു​ന്ന​താ​ണ് ദു​ര​ന്ത​ത്തി​ന്‍റെ ആ​ഘാ​തം വ​ർ​ധി​പ്പി​ച്ച​തെ​ന്ന് ജ​വേ​രി​യ എ​ന്ന അ​മ്മ കു​റ്റ​പ്പെ​ടു​ത്തി. ഡോ​ക്ട​ർ​മാ​രും ജീ​വ​ന​ക്കാ​രും കു​ഞ്ഞു​ങ്ങ​ളെ അ​വി​ടെ​യി​ട്ട് ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. നാ​ല് മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞാ​ണ് പോ​ലീ​സ് അ​ന്വേ​ഷി​ക്കാ​ൻ വ​ന്ന​ത്. ഒ​രു കു​ഞ്ഞി​നെ​പ്പോ​ലും ര​ക്ഷി​ക്കാ​ൻ ആ​ർ​ക്കും ക​ഴി​ഞ്ഞി​ല്ലെ​ന്നും ജ​വേ​രി​യ പ​റ​ഞ്ഞു.

Tags : Fire Pakistani government hospital infants burnt to death Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews

Recent News

Corehub Up