x
ad
Thu, 27 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

താ​മ​ര​ശേ​രി​യി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ യു​വ​തി​യെ നാ​ല് ദി​വ​സ​മാ​യി കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി 

വെബ് ഡെസ്ക്
Published: August 27, 2026 01:31 AM IST | Updated: August 27, 2026 01:31 AM IST

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ൽ യു​വ​തി​യെ നാ​ല് ദി​വ​സ​മാ​യി കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. കോ​ഴി​ക്കോ​ട് താ​മ​ര​ശേ​രി കൈ​ത​പ്പൊ​യി​ല്‍ തെ​ക്കെ​പ​റ​മ്പി​ല്‍ റ​ഷീ​ദി​ന്‍റെ ഭാ​ര്യ ജ​സീ​ന (30) യെ​യാ​ണ് കാ​ണാ​താ​യ​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​വി​ലെ ആ​റോ​ടെ കൈ​ത​പ്പൊ​യി​ലി​ലെ വീ​ട്ടി​ല്‍​നി​ന്നും താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​വു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ് ഇ​റ​ങ്ങി​യ​തി​ന് ശേ​ഷം ഇ​വ​ര്‍ തി​രി​ച്ചെ​ത്തി​യി​ല്ലെ​ന്ന് പോ​ലീ​സി​ന് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

വ​യ​ല​റ്റ് നി​റ​ത്തി​ലു​ള്ള ചു​രി​ദാ​റാ​ണ് ജ​സീ​ന കാ​ണാ​താ​വു​മ്പോ​ള്‍ ധ​രി​ച്ചി​രു​ന്ന​ത്. ഇ​ട​തു​ഭാ​ഗ​ത്തെ ക​വി​ളി​ല്‍ കാ​ക്ക​പ്പു​ള്ളി​യു​ണ്ട്. അ​വ​സാ​ന​മാ​യി കാ​ണി​ച്ച മൊ​ബൈ​ല്‍ ഫോ​ണ്‍ ലൊ​ക്കേ​ഷ​ന്‍ പേ​രാ​മ്പ്ര​യാ​ണ്. താ​മ​ര​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് ബ​ന്ധു​ക്ക​ള്‍ പ​രാ​തി ന​ല്‍​കി​യ​ത്. ഇ​വ​രെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ര്‍ താ​മ​ര​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ അ​റി​യി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഫോ​ണ്‍: 04952222240, 9497975716, 9406414401.

Tags : missing young woman Thamarassery Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up