x
ad
Thu, 27 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നേപ്പാൾ പ്രളയം: മരണം 95 ആയി, 400ഓളം പേരെ കാണാനില്ല

വെബ് ഡെസ്ക്
Published: August 26, 2026 09:44 PM IST | Updated: August 26, 2026 09:44 PM IST

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിന്‍റെ ദൃശ്യം

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 95 ആയി ഉയർന്നു. 105 ഇന്ത്യക്കാരടക്കം 400ഓളം പേരെ കാണാനില്ല. പ്രദേശത്ത് വിനോദസഞ്ചാരത്തിനെത്തിയ സംഘങ്ങളാണ് അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗവും.

ടിബറ്റൻ അതിർത്തിക്കടത്തുള്ള റസുവ ജില്ലയിലുണ്ടായ മിന്നൽപ്രളയമാണ് കനത്ത നാശം വിതച്ചത്. ഗ്രാമങ്ങളും നൂറുകണക്കിന് ട്രക്കുകളും ഒലിച്ചുപോയ പ്രളയത്തിൽ നേപ്പാളിലെ ഒരു ഡസനോളം ജലവൈദ്യുത പദ്ധതികൾ തകരാറിലായിട്ടുണ്ട്.19 പാലങ്ങളും 40 കിലോമീറ്റർ റോ‍ഡും പ്രളയത്തിൽ തകർന്നു.

സൈന്യത്തിന്‍റെയടക്കം നേതൃത്വത്തിൽ അടിയന്തര രക്ഷാപ്രവർത്തനം തുടരുകയാണ്. ഇതിനിടെ, അനുശോചനം രേഖപ്പെടുത്തി നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു.

നേപ്പാൾ ജനതയ്‌ക്കൊപ്പം ഇന്ത്യ നിലകൊള്ളുമെന്നും സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകാൻ തയാറാണെന്നും മോദി പറഞ്ഞു. രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഇന്ത്യൻ സംഘങ്ങൾ ഒപ്പമുണ്ടെന്നും മോദി വ്യക്തമാക്കി.

Tags : NepalFloods Death Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up