x
ad
Thu, 27 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജയില്‍ ചാടിയ പ്രതി ആധാര്‍ കാര്‍ഡ് അന്വേഷിച്ച് സ്റ്റേഷനില്‍; തിരിച്ചറിയാതെ പോലീസ്

കൊച്ചി ബ്യൂറോ
Published: August 27, 2026 10:28 AM IST | Updated: August 27, 2026 10:28 AM IST

Image for representation

കൊച്ചി: ആലുവ സബ്ജയിലില്‍ നിന്ന് ചാടിയ പ്രതി ഒരു മണിക്കൂറിനുള്ളില്‍ ആധാര്‍ കാര്‍ഡ് തിരികെ വാങ്ങാന്‍ പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷനിലെത്തി. എന്നാല്‍ സ്റ്റേഷനിലുണ്ടായിരുന്ന പോലീസുകാര്‍ പ്രതിയെ തിരിച്ചറിഞ്ഞില്ല. മോഷണക്കേസ് പ്രതിയായ ആസം സ്വദേശി മധുര്‍ജിയ സോനോവാള്‍ (28) ആണ് ആധാര്‍ കാര്‍ഡിനായി സ്റ്റേഷനിലെത്തിയത്.

എടത്തലയില്‍ നിന്ന് മോഷ്ടിച്ച ഒമ്പതു മൊബൈല്‍ ഫോണുകള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ ശനിയാഴ്ച ആയിരുന്നു മധുര്‍ജിയയെ പെരുമ്പാവൂര്‍ പോലീസ് പിടികൂടുന്നത്. കസ്റ്റഡിയിലെടുത്ത സമയം വാങ്ങിവെച്ച ആധാര്‍ കാര്‍ഡ് തിരികെ ആവശ്യപ്പെട്ടാണ് തിങ്കളാഴ്ച ജയില്‍ ചാടിയ ഇയാള്‍ പെരുമ്പാവൂര്‍ സ്റ്റേഷനിലെത്തിയത്.

എന്നാല്‍ മറ്റൊരു പോലീസുകാരനെ കണ്ടതോടെ തിരിച്ചറിയുമെന്ന് സംശയിച്ച് പ്രതി വീണ്ടും രക്ഷപ്പെട്ടു. ആധാര്‍ കാര്‍ഡ് വാങ്ങാന്‍ നില്‍ക്കാതെ സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. പോലീസ് ഇയാളെ പിന്തുടര്‍ന്നതുമില്ല. സബ് ജയിലില്‍ ധരിച്ചിരുന്ന അതേ വേഷത്തിലാണ് ഇയാള്‍ പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷനിലെത്തിയത്.

പുതുതായി നിര്‍മിക്കുന്ന അടുക്കളയുടെ ഭിത്തി വഴി പിടിച്ചുകയറിയാണ് പ്രതി ജയില്‍ ചാടിയതെന്നാണ് നിഗമനം. ഉടന്‍ തന്നെ ഇത് തിരിച്ചറിയുകയും പ്രതിയെ സംബന്ധിച്ച വിവരങ്ങള്‍ മറ്റ് സ്റ്റേഷനുകളിലേക്ക് കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ പെരുമ്പാവൂര്‍ സ്റ്റേഷനിലെത്തിയ പ്രതിയെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് തിരിച്ചറിയാനായില്ല.

24 മണിക്കൂറും കാവലുള്ള ജയിലില്‍ നിന്ന് 10-ാം നമ്പര്‍ സെല്ലിലെ തടവുകാരനായ മധുര്‍ജിയ രക്ഷപ്പെട്ട സംഭവത്തില്‍ ജയില്‍ എഡിജിപി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന വാര്‍ഡന്മാര്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടായേക്കും.

പ്രതിക്കായി പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചുള്ള തെരച്ചില്‍ പെരുമ്പാവൂരില്‍ തുടരുകയാണ്. പ്രതി പെരുമ്പാവൂരിലെ ഒരു മൊബൈല്‍ കടയിലെത്തി പണം കടം ചോദിച്ചിരുന്നു. പോലീസും റെയില്‍വേയും പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിട്ടുണ്ട്.

Tags : Jailbreak Suspect AdhaarCard PoliceStation

Recent News

Corehub Up