x
ad
Thu, 27 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ട്ട​ർ കൂ​ള​റി​ൽ നി​ന്ന് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് എ​ട്ടു​വ​യ​സു​കാ​ര​ൻ മ​രി​ച്ചു

വെബ് ഡെസ്ക്
Published: August 27, 2026 09:45 AM IST | Updated: August 27, 2026 09:45 AM IST

പ്രതീകാത്മക ചിത്രം

ദു​ബാ​യി: ദു​ബാ​യി​ലെ അ​ൽ ഐ​നി​ൽ വാ​ട്ട​ർ കൂ​ള​റി​ൽ നി​ന്ന് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് എ​ട്ടു​വ​യ​സു​കാ​ര​ൻ മ​രി​ച്ചു. അ​റ​ബ് പ്ര​വാ​സി കു​ടും​ബ​ത്തി​ലെ വ​ലീ​ദ് ഖാ​ലി​ദാ​ണ് മ​രി​ച്ച​ത്. വീ​ടി​ന് സ​മീ​പ​മു​ള്ള പാ​ർ​ക്കി​ൽ സ​ഹോ​ദ​ര​ൻ അ​ഹ​മ്മ​ദി​നും മ​റ്റ് സു​ഹൃ​ത്തു​ക​ൾ​ക്കു​മൊ​പ്പം ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് സം​ഭ​വം.

വീ​ടി​ന് പു​റ​ത്ത് സ്ഥാ​പി​ച്ചി​രു​ന്ന വാ​ട്ട​ർ കൂ​ള​റി​ൽ നി​ന്നാ​ണ് കു​ട്ടി​ക​ൾ സാ​ധാ​ര​ണ​യാ​യി കു​ടി​വെ​ള്ളം എ​ടു​ത്തി​രു​ന്ന​ത്. ക​ളി​ക്കു​ന്ന​തി​നി​ട​യി​ൽ ഒ​രാ​ൾ വാ​ട്ട​ർ കൂ​ള​റി​ന​ടു​ത്ത് ചെ​ന്ന് തൊ​ട്ട​യു​ട​ൻ നി​ല​ത്തു വീ​ണു. കൂ​ട്ടു​കാ​ര​ൻ എ​ന്തെ​ങ്കി​ലും ത​മാ​ശ കാ​ണി​ക്കു​ക​യാ​ണെ​ന്നാ​ണ് വ​ലീ​ദ് ആ​ദ്യം ക​രു​തി​യ​ത്. എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് നോ​ക്കാ​ൻ വാ​ലീ​ദും അ​ഹ​മ്മ​ദി​നും അ​വി​ടേ​ക്ക് ചെ​ന്നു. കൂ​ട്ടു​കാ​ര​നെ തൊ​ട്ട​പ്പോ​ൾ കൈ​യി​ലൂ​ടെ വൈ​ദ്യു​തി പ്ര​വ​ഹി​ക്കു​ന്ന​താ​യി അ​ഹ​മ്മ​ദി​ന് അ​നു​ഭ​വ​പ്പെ​ടു​ക​യും ഉ​ട​ൻ​ത​ന്നെ കു​ട്ടി കൈ ​വ​ലി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഇ​തി​നി​ട​യി​ൽ വ​ലീ​ദി​ന്‍റെ തോ​ൾ ഭാ​ഗം വാ​ട്ട​ർ കൂ​ള​റി​ൽ ത​ട്ടി ഉ​ട​ൻ​ത​ന്നെ നി​ല​ത്തു​വീ​ഴു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​ഹ​മ്മ​ദ് പി​താ​വി​നെ വി​വ​രം അ​റി​യി​ച്ചു. വ​ലീ​ദി​നെ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​നാ​യി ത​യാ​റെ​ടു​ക്കു​ക​യാ​യി​രു​ന്നു വ​ലീ​ദ്. വ​ലീ​ദി​ന്‍റെ വേ​ർ​പാ​ടി​ൽ അ​ധ്യാ​പ​ക​രും സ​ഹ​പാ​ഠി​ക​ളും അ​നു​ശോ​ച​ന​വും രേ​ഖ​പ്പെ​ടു​ത്തി.

Tags : Deepika Boy Die ElectricShock WaterCooler

Recent News

Corehub Up