x
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

24
AUG
2026

പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ വെ​ട്ട്: കേ​ര​ള​വും അ​മേ​രി​ക്ക​യി​ല​ല്ല

Editorial Audio


Published: August 24, 2026 12:00 AM IST | Updated: August 23, 2026 10:10 PM IST

​ര​ള​ത്തി​ന്‍റെ ഓ​രോ ആ​വ​ശ്യ​ങ്ങ​ളും ത​ള്ളി​ക്ക​ള​യാ​ൻ കേ​ന്ദ്ര​ത്തി​ന് ഓ​രോ​രോ കാ​ര​ണ​മു​ണ്ട്. എ​യിം​സ്, റെ​യി​ൽ​വേ വി​ക​സ​നം, സം​സ്ഥാ​ന​വി​ഹി​ത വി​ത​ര​ണം, വ​യ​നാ​ട് ദു​രി​താ​ശ്വാ​സം... അ​ണു​വി​ട തെ​റ്റി​ച്ചി​ട്ടി​ല്ല. ഇ​പ്പോ​ഴി​താ ഉ​ള്ള​തും ഇ​ല്ലാ​താ​ക്കാ​ൻ ഓ​രോ​രോ കാ​ര​ണ​ങ്ങ​ൾ..! പാ​ല​ക്കാ​ട് കോ​ച്ച് ഫാ​ക്‌​ട​റി​യു​ടെ ച​ര​മ​ക്കു​റി​പ്പെ​ഴു​തി ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞ​തേ​യു​ള്ളൂ, പാ​ല​ക്കാ​ട് റെ​യി​ൽ​വേ ഡി​വി​ഷ​നി​ൽ​നി​ന്ന് മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ഗ​ങ്ങ​ൾ ഒ​ക്‌​ടോ​ബ​ർ ഒ​ന്നു​മു​ത​ൽ മൈ​സൂ​രു ഡി​വി​ഷ​നി​ലാ​യി​രി​ക്കു​മെ​ന്ന് ഉ​ത്ത​ര​വി​റ​ങ്ങി. ഇ​വി​ടെ ഒ​രു സ​ർ​ക്കാ​ർ ഉ​ണ്ടെ​ന്നും ആ​ലോ​ചി​ക്ക​ണ​മെ​ന്നു​മു​ള്ള ഫെ​ഡ​റ​ൽ മ​ര്യാ​ദ പോ​ലു​മി​ല്ല.

1,100 കോ​ടി​യു​ടെ പ്ര​തി​വ​ർ​ഷ ന​ഷ്‌​ടം പാ​ല​ക്കാ​ടി​നു​ണ്ടാ​കു​മെ​ന്നാ​ണ് വി​ദ​ഗ്ധാ​ഭി​പ്രാ​യം. നാം ​കേ​ന്ദ്ര​ത്തി​ന്‍റെ കു​ടി​കി​ട​പ്പു​കാ​ര​ല്ലെ​ന്നു ബോ​ധ്യ​പ്പെ​ടു​ത്താ​ൻ ഈ ​ഓ​ണ​ശി​ക്ഷ​യ്ക്കെ​തി​രേ ഭ​ര​ണ-​പ്ര​തി​പ​ക്ഷ​മെ​ന്യേ കേ​ര​ളം അ​ണി​നി​ര​ക്ക​ണം. 2006ൽ ​പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ മു​റി​ച്ച് സേ​ലം ഡി​വി​ഷ​ൻ സ്ഥാ​പി​ച്ച​പ്പോ​ൾ ഹ​ർ​ത്താ​ൽ ന​ട​ത്തി​യ സം​സ്ഥാ​ന ബി​ജെ​പി​ക്കും കേ​ര​ള​ത്തോ​ടു​ള്ള ഈ ​അ​നീ​തി മ​ന​സി​ലാ​കും. തി​ള​യ്ക്ക​ണം ചോ​ര ന​മു​ക്കു ഞ​ര​ന്പു​ക​ളി​ൽ!

മം​ഗ​ലാ​പു​രം മേ​ഖ​ല​യെ പാ​ല​ക്കാ​ട് ഡി​വി​ഷ​നി​ൽ​നി​ന്ന് അ​ട​ർ​ത്തി​ സൗ​ത്ത് വെ​സ്റ്റേ​ൺ റെ​യി​ൽ​വേ​യു​ടെ മൈ​സൂ​രു ഡി​വി​ഷ​നി​ലേ​ക്ക് മാ​റ്റു​ന്ന റെ​യി​ൽ​വേ ബോ​ർ​ഡി​ന്‍റെ ധി​ക്കാ​രം കേ​ന്ദ്ര​ത്തി​ന്‍റെ മ​ന​സ് വാ​യി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​പ്ര​ഭു​ക്ക​ന്മാ​രു​ടേ​താ​ണ്. ഇ​തു പാ​ല​ക്കാ​ട് റെ​യി​ൽ​വേ ഡി​വി​ഷ​ന്‍റെ നി​ല​നി​ൽ​പ്പി​നെ​ത്ത​ന്നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​മെ​ന്ന് അ​വ​ർ​ക്ക് അ​റി​യാ​ത്ത​ത​ല്ല. 2006ൽ ​യു​പി​എ സ​ർ​ക്കാ​ർ പാ​ല​ക്കാ​ടി​നെ വെ​ട്ടി​മു​റി​ച്ചാ​ണ് സേ​ലം ഡി​വി​ഷ​ൻ സ്ഥാ​പി​ച്ച​ത്. പ​ക​രം കേ​ര​ള​ത്തി​നു കോ​ച്ച് ഫാ​ക്‌​ട​റി വ​രു​മെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. 2008-09 റെ​യി​ൽ​വേ ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

വി.​എ​സ്‌. അ​ച്യു​താ​ന​ന്ദ​ൻ മ​ന്ത്രി​സ​ഭ 239 ഏ​ക്ക​ർ സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ക​യും 2012 ഫെ​ബ്രു​വ​രി 21ന് ​റെ​യി​ൽ​വേ മ​ന്ത്രി ത​റ​ക്ക​ല്ലി​ടു​ക​യും ചെ​യ്തു. പാ​ല​ക്കാ​ടി​നൊ​പ്പം പ്ര​ഖ്യാ​പി​ച്ച റാ​യ്‌​ബ​റേ​ലി​യി​ൽ മാ​ത്ര​മ​ല്ല, പി​ന്നീ​ട്‌ പ്ര​ഖ്യാ​പി​ച്ച ബം​ഗാ​ളി​ലും ഹ​രി​യാ​ന​യി​ലും തൊ​ഴി​ലും വി​ക​സ​ന​വു​മൊ​ക്കെ ഉ​റ​പ്പാ​ക്കി ഫാ​ക്‌​ട​റി​ക​ളെ​ത്തി.

അ​ധി​കാ​ര​ത്തി​ലെ​ത്തി ദ​ശാ​ബ്ദം പി​ന്നി​ട്ട​പ്പോ​ൾ കേ​ന്ദ്ര​സ​ർ​ക്കാ​ർ ക​ണ്ടു​പി​ടി​ച്ചി​രി​ക്കു​ന്നു; നി​ല​വി​ലു​ള്ള കോ​ച്ച് ഫാ​ക്‌​ട​റി​ക​ൾ ധാ​രാ​ള​മാ​ണ്, ഇ​നി പാ​ല​ക്കാ​ട്ട് പു​തി​യ​തൊ​ന്ന് ആ​വ​ശ്യ​മി​ല്ല. ആ ​ബു​ദ്ധി​കേ​ന്ദ്ര​ങ്ങ​ൾ ഇ​തു​മ​ങ്ങു തീ​രു​മാ​നി​ച്ചു; പാ​ല​ക്കാ​ടി​ന് ഇ​ത്ര വ​ലി​പ്പ​വും വേ​ണ്ട. പ​ക്ഷേ, മൈ​സു​രു ഡി​വി​ഷ​നു വ​ലി​പ്പം കൂ​ടി​യാ​ലും ഭ​ര​ണ​ബു​ദ്ധി​മു​ട്ടോ വി​ക​സ​ന​മു​ര​ടി​പ്പോ ഒ​ന്നു​മി​ല്ല!

പാ​ല​ക്കാ​ടി​ന്‍റെ ഉ​ള്ളാ​ൾ മു​ത​ൽ മം​ഗ​ളൂ​രു റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ അ​ട​ക്ക​മു​ള്ള​വ​യാ​ണ് ന​ഷ്‌​ട​മാ​കു​ന്ന​ത്. 1,100 കോ​ടി​യു​ടെ കു​റ​വാ​ണ് വ​രു​മാ​ന​ത്തി​ൽ ഉ​ണ്ടാ​കാ​ൻ പോ​കു​ന്ന​ത്. ഏ​റ്റ​വു​മ​ധി​കം വ​രു​മാ​ന​മു​ള്ള പ​ന​മ്പൂ​ർ സ്റ്റേ​ഷ​ൻ അ​ട​ക്കം മൈ​സൂ​രു ഡി​വി​ഷ​നി​ലാ​കും. മം​ഗ​ളൂ​രു തു​റ​മു​ഖ​ത്തു​നി​ന്ന് ക​ൽ​ക്ക​രി, വ​ളം, പെ​ട്രോ​ളി​യം... ച​ര​ക്കു​നീ​ക്ക​ങ്ങ​ൾ പ​ന​ന്പൂ​രി​ൽ​നി​ന്നാ​ണ്.

മം​ഗ​ളൂ​രു​വി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന​തും കേ​ര​ള​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​തു​മാ​യ ട്രെ​യി​നു​ക​ളു​ടെ നി​യ​ന്ത്ര​ണ​വും മൈ​സൂ​രു​വി​നു കൈ​മാ​റും. യാ​ത്രാ​സൗ​ക​ര്യം, അ​റ്റ​കു​റ്റ​പ്പ​ണി​ക്കു​ള്ള സൗ​ക​ര്യം എ​ന്നി​വ​യെ​ല്ലാം കു​റ​യും. ക​ണ്ണൂ​രും കോ​ഴി​ക്കോ​ട്ടും അ​വ​സാ​നി​ക്കു​ന്ന ട്രെ​യി​നു​ക​ൾ മം​ഗ​ലാ​പു​ര​ത്തേ​ക്കു നീ​ട്ട​ണ​മെ​ങ്കി​ൽ ഇ​നി മൈ​സൂ​രു ഡി​വി​ഷ​ൻ അ​നു​വ​ദി​ക്ക​ണം. ഇ​പ്പോ​ൾ​ത​ന്നെ തി​ര​ക്കേ​റി​യ മം​ഗ​ലാ​പു​ര​ത്തി​ന്‍റെ റി​സ​ർ​വേ​ഷ​ൻ സീ​റ്റു​ക​ളു​ടെ എ​ണ്ണം കു​റ​യു​ക​യും എ​മ​ർ​ജ​ൻ​സി ക്വോ​ട്ട ടി​ക്ക​റ്റി​നു​പോ​ലും മ​ല​ബാ​റു​കാ​ർ മൈ​സൂ​രു​വി​നെ സ​മീ​പി​ക്കേ​ണ്ടി​വ​രി​ക​യും ചെ​യ്യും. വ​രു​മാ​നം ഇ​ല്ലാ​താ​ക്കി ന​ഷ്‌​ട​ത്തി​ലാ​ക്കു​ന്ന ഡി​വി​ഷ​ൻ ഭാ​വി​യി​ൽ പൂ​ട്ടി​പ്പോ​കാ​നും മ​തി.

ഇ​തു കേ​ര​ള​ത്തോ​ടു​ള്ള കൊ​ടി​യ അ​നീ​തി​യാ​ണ്. ബി​ജെ​പി ഒ​ഴി​ച്ച് ഭ​ര​ണ-​പ്ര​തി​പ​ക്ഷ​ങ്ങ​ൾ കേ​ന്ദ്ര​ത്തി​നെ​തി​രേ പ്ര​തി​ക​രി​ച്ചി​ട്ടു​ണ്ട്. ബി​ജെ​പി നേ​താ​വ് പി.​കെ. കൃ​ഷ്ണ​ദാ​സി​ന്‍റെ പ്ര​തി​ക​ര​ണം കേ​ര​ള​ത്തെ നി​ന്ദി​ക്കു​ന്ന​തു മാ​ത്ര​മ​ല്ല, രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ അ​പ​ഹാ​സ്യ​മാ​യ മെ​യ്‌​വ​ഴ​ക്ക​വും അ​വ​സ​ര​വാ​ദ​വും ഒ​രു​പോ​ലെ പു​റ​ത്തെ​ടു​ക്കു​ന്ന​തു​മാ​യി​രു​ന്നു. അ​ദ്ദേ​ഹം ചോ​ദി​ച്ച​ത്, മൈ​സൂ​രു ഇ​ന്ത്യ​യി​ല​ല്ലേ അ​മേ​രി​ക്ക​യു​ടെ ഭാ​ഗ​മൊ​ന്നു​മ​ല്ല​ല്ലോ എ​ന്നാ​യി​രു​ന്നു.

പ​ക്ഷേ, പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ 2006ൽ ​വി​ഭ​ജി​ച്ച​പ്പോ​ൾ സേ​ലം അ​മേ​രി​ക്ക​യു​ടെ ഭാ​ഗ​മാ​ണെ​ന്നു ബി​ജെ​പി ക​രു​തി​യോ എ​ന്ന​റി​യി​ല്ല. ര​ണ്ടും ര​ണ്ടു സാ​ഹ​ച​ര്യ​മാ​ണെ​ന്നും മൂ​ന്നു വ​ർ​ഷ​ത്തി​ന​കം പ​ത്തി​ര​ട്ടി വി​ക​സ​നം ഉ​ണ്ടാ​കു​മെ​ന്നു​ള്ള പ്ര​തീ​ക്ഷ സ്വ​ന്തം ചെ​ല​വി​ൽ കൃ​ഷ്ണ​ദാ​സ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​മു​ണ്ട്.

പ​ക്ഷേ, ജ​ന​ങ്ങ​ളു​ടെ വോ​ട്ട് നേ​ടി ജ​യി​ച്ച ബി​ജെ​പി എം​എ​ൽ​എ​മാ​ർ കേ​ന്ദ്ര​അ​നീ​തി​യെ നീ​തി​യാ​ക്കു​ന്ന രാ​ഷ്‌​ട്രീ​യ ദു​ർ​മ​ന്ത്ര​വാ​ദം പ്ര​യോ​ഗി​ക്ക​രു​ത്.

സം​സ്ഥാ​നം ര​ണ്ടു കാ​ര്യ​ങ്ങ​ൾ ഉ​ട​നെ ചെ​യ്യ​ണം. ഒ​ന്ന്, വി​ഭ​ജി​ക്കി​ല്ലെ​ന്ന വാ​ക്കു ലം​ഘി​ച്ചു പാ​തി​രാ​യ്ക്കു കേ​ര​ള​ത്തെ പി​ന്നി​ൽ​നി​ന്നു കു​ത്തി​യ പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ വി​ഭ​ജ​ന തീ​രു​മാ​നം തി​രു​ത്താ​ൻ സാ​ധ്യ​മാ​യ​തെ​ല്ലാം സ​മ​യ​ബ​ന്ധി​ത​മാ​യി ചെ​യ്യ​ണം. ര​ണ്ട്, കോ​ച്ച് ഫാ​ക്‌​ട​റി​ക്കു​വേ​ണ്ടി റെ​യി​ൽ​വേ​യ്ക്കു കൊ​ടു​ത്ത ക​ഞ്ചി​ക്കോ​ട്ടെ 239 ഏ​ക്ക​ർ ഭൂ​മി സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ ന​ട്ടം​തി​രി​യു​ന്ന സം​സ്ഥാ​ന​ത്തി​ന് അ​നു​യോ​ജ്യ​മാ​യ വി​ക​സ​ന​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന് കേ​ന്ദ്ര​ത്തി​ൽ നി​ര​ന്ത​ര സ​മ്മ​ർ​ദ്ദം ചെ​ലു​ത്ത​ണം. കേ​ര​ള​വും അ​മേ​രി​ക്ക​യു​ടെ​യ​ല്ല ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് അ​റി​യാ​ത്ത​വ​ർ​ക്കു വ​ഴ​ങ്ങ​രു​ത്.

Tags : EDITORIAL Deepika PalakkadRailway

Recent News

Corehub Up