x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

21
AUG
2026

ക​രു​വാ​റ്റ​ക്ക​ണ്ണാ​ടി​യി​ൽ മു​ഖം നോ​ക്കാം

Editorial Audio


Published: August 21, 2026 12:00 AM IST | Updated: August 20, 2026 10:12 PM IST

‘നൂ​റു സം​ശ​യ​ങ്ങ​ൾ ഒ​ന്നി​ച്ചു​വ​ച്ചാ​ലും ഒ​രു തെ​ളി​വാ​കി​ല്ല.’ (കു​റ്റ​വും ശി​ക്ഷ​യും-​ദ​സ്ത​യേ​വ്സ്കി) ആ​ല​പ്പു​ഴ ക​രു​വാ​റ്റ​യി​ൽ ഒ​മ്പ​താം​ക്ലാ​സു​കാ​രി അ​ടു​ത്ത ബ​ന്ധു​വി​നെ കൂ​ട്ടു​കാ​രെ വി​ട്ടു കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം ആ​രു​ടെ​യും ഉ​ള്ളു പൊ​ള്ളി​ക്കു​ന്ന​താ​യി​രു​ന്നു. ത​ക​ർ​ന്ന കു​ടും​ബ​ബ​ന്ധ​ങ്ങ​ളി​ലെ കു​ട്ടി​ക​ളു​ടെ വേ​ദ​ന​ക​ളും മാ​താ​പി​താ​ക്ക​ൾ ജീ​വി​ച്ചി​രി​ക്കെ അ​വ​ർ അ​നു​ഭ​വി​ക്കു​ന്ന അ​നാ​ഥ​ത്വ​വു​മൊ​ക്കെ ഹൃ​ദ​യ​ഭേ​ദ​ക​മാ​ണ്. എ​ന്നി​രി​ക്കി​ലും, കു​ട്ടി​ക്കാ​ല​ത്തു സ്നേ​ഹം കി​ട്ടാ​ത്ത​ത് കൊ​ല​പാ​ത​ക​ത്തി​ന്‍റെ ന്യാ​യീ​ക​ര​ണ​മാ​ക്കു​ന്ന​ത് സൂ​ക്ഷി​ച്ചു​വേ​ണം. അ​തു കോ​ട​തി​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യി​ൽ നി​ശ്ച​യി​ക്ക​പ്പെ​ടേ​ണ്ട​താ​ണ്. പോ​ലീ​സ് ഉ​ൾ​പ്പെ​ടെ ആ​രും തി​ടു​ക്ക​ത്തി​ൽ നി​ഗ​മ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​തും പ​ര​സ്യ​പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തു​ന്ന​തും ഉ​ചി​ത​മ​ല്ല. കൊ​ല്ല​പ്പെ​ട്ട​വ​ർ​ക്കു ത​ങ്ങ​ളു​ടെ ഭാ​ഗം പ​റ​യാ​ൻ അ​വ​സ​ര​മി​ല്ലെ​ന്നി​രി​ക്കെ, തെ​ളി​വി​ല്ലാ​തെ സം​ശ​യ​ക്കൂ​ട്ടി​ലും പ്ര​തി​ക്കൂ​ട്ടി​ലു​മാ​ക്ക​രു​ത്; പ്ര​ത്യേ​കി​ച്ചും പീ​ഡ​ന ആ​രോ​പ​ണ​ത്തി​ൽ. അ​തേ​സ​മ​യം, ക​രു​വാ​റ്റ​ക്ക​ണ്ണാ​ടി സ​മൂ​ഹ​ത്തി​നു​നേ​ർ​ക്കു തി​രി​ച്ചു​വ​യ്ക്കു​ക​യും വേ​ണം. അ​പ്പോ​ൾ കാ​ണാം ത​ക​ർ​ന്ന കു​ടും​ബ​ബ​ന്ധ​ങ്ങ​ളി​ൽ ഏ​കാ​കി​ക​ളാ​കു​ന്ന, അ​നാ​ഥ​രാ​കു​ന്ന, സ​മ​നി​ല തെ​റ്റു​ന്ന, കു​റ്റ​വാ​ളി​ക​ളാ​കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​നു കു​ഞ്ഞു​ങ്ങ​ളു​ടെ ദൈ​ന്യ​മു​ഖം. പ​ല​രും വ്യാ​ജ​സ്നേ​ഹി​ത​രി​ലേ​ക്കും സ​മൂ​ഹ​മാ​ധ്യ​മ-​ല​ഹ​രി​ച്ച​ന്ത​ക​ളി​ലേ​ക്കും ഒ​ളി​ച്ചോ​ടു​ന്നു. 

ഒമ്പ​താം ക്ലാ​സു​കാ​രി ബ​ന്ധു​വാ​യ വ​യോ​ധി​ക​നെ കൊ​ല്ലാ​ൻ ആ​ൺ​സു​ഹൃ​ത്തി​നും കൂ​ട്ടു​കാ​ർ​ക്കും നി​ർ​ദേ​ശം കൊ​ടു​ക്കു​ന്ന​തും  പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ൾ അ​തു വി​ദ​ഗ്ധ​മാ​യി ചെ​യ്ത​ശേ​ഷം വീ​ഡി​യോ പെ​ൺ​കു​ട്ടി​യെ കാ​ണി​ക്കു​ന്ന​തും ക​വ​ർ​ച്ച​ന​ട​ത്തു​ന്ന​തും കു​റ്റ​ബോ​ധ​മി​ല്ലാ​തെ സം​ഭ​വം വി​ശ​ദീ​ക​രി​ക്കു​ന്ന​തു​മൊ​ക്കെ പ​ഠ​ന​വി​ധേ​യ​മാ​ക്ക​ണം. ഇ​തൊ​ക്കെ ചെ​യ്ത കു​ട്ടി​ക​ൾ​ത​ന്നെ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​യാ​ൾ മോ​ശ​മാ​യി ദേ​ഹ​ത്തു സ്പ​ർ​ശി​ച്ചെ​ന്ന മൊ​ഴി​യും കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ഫോ​ൺ ഉ​പ​യോ​ഗ​വും ആ​ൺ​സൗ​ഹൃ​ദ​ങ്ങ​ളും വീ​ട്ടി​ൽ വൈ​കി​യെ​ത്തി​യ​തു​മൊ​ക്കെ ത​ട​ഞ്ഞ​താ​ണ് പ്ര​കോ​പ​ന​മാ​യ​തെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളു​മു​ണ്ട്. ഇ​രു​വ​ശ​ങ്ങ​ളും പ​രി​ശോ​ധി​ക്ക​ട്ടെ. സാ​ഹ​ച​ര്യ​ങ്ങ​ളാ​ണ് കൊ​ല്ലാ​നും ക​വ​ർ​ച്ച ചെ​യ്യാ​നും ഗു​ണ്ടാ​സം​ഘ​ങ്ങ​ളെ​പ്പോ​ലെ തെ​രു​വി​ൽ അ​ഴി​ഞ്ഞാ​ടാ​നും സ​ഹ​പാ​ഠി​ക​ളെ വ​ള​ഞ്ഞി​ട്ടു മ​ർ​ദി​ക്കാ​നും ക്രൂ​ര​മാ​യ റാ​ഗിം​ഗി​നു വി​ധേ​യ​രാ​ക്കാ​നും ല​ഹ​രി ഉ​പ​യോ​ഗി​ക്കാ​നും പെ​ൺ​കു​ട്ടി​ക​ളെ അ​പ​മാ​നി​ക്കാ​നും മാ​താ​പി​താ​ക്ക​ളെ ആ​ക്ര​മി​ക്കാ​നു​മൊ​ക്കെ കു​ട്ടി​ക​ളെ പ്രേ​രി​പ്പി​ക്കു​ന്ന​തെ​ങ്കി​ൽ ആ ​സാ​ഹ​ച​ര്യ​ങ്ങ​ളെ ആ​ദ്യം അ​റ​സ്റ്റ് ചെ​യ്യേ​ണ്ട​തു​ണ്ട്. പ​ക്ഷേ, അ​തൊ​ക്കെ കൊ​ടും​കു​റ്റ​കൃ​ത്യ​ങ്ങ​ളെ നി​സാ​ര​വ​ത്ക​രി​ക്കാ​ൻ ഉ​പ​യോ​ഗി​ക്ക​രു​ത്. എ​ല്ലാ​യ്പോ​ഴും കു​റ്റ​കൃ​ത്യ​ങ്ങ​ളെ സാ​ഹ​ച​ര്യ​ങ്ങ​ൾ​കൊ​ണ്ടു ഹ​രി​ച്ചാ​ൽ നീ​തി കി​ട്ടി​ല്ല. 

കു​ടും​ബ​ത്തി​ൽ​നി​ന്നു സ്നേ​ഹ​വും ക​രു​ത​ലും കി​ട്ടാ​ത്ത​തി​നാ​ലോ അ​വ കൂ​ടി​പ്പോ​യ​തു​കൊ​ണ്ടോ അ​ക്ര​മി​ക​ളാ​യ​വ​രു​ടെ ഇ​ര​ക​ളാ​കാ​ൻ വി​ധി​ക്ക​പ്പെ​ട്ട​വ​ര​ല്ല മ​റ്റു മ​നു​ഷ്യ​ർ. അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ ഡ​ൽ​ഹി​യി​ൽ നി​ർ​ഭ​യ​യെ ബ​ലാ​ത്സം​ഗം ന​ട​ത്തി കൊ​ന്ന​വ​രു​ടെ​യും പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കോ​ള​ജി​ൽ സി​ദ്ധാ​ർ​ഥി​നെ ആ​ക്ര​മി​ച്ച് മ​ര​ണ​ത്തി​ലേ​ക്കു ത​ള്ളി​വി​ട്ട​വ​രു​ടെ​യും തെ​രു​വി​ൽ ഏ​റ്റു​മു​ട്ടു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ​യു​മൊ​ക്കെ പൂ​ർ​വ​കാ​ലം പ​രി​ശോ​ധി​ച്ചാ​ൽ അ​തി​നൊ​ക്കെ കാ​ര​ണ​മാ​യി വ​ള​ർ​ത്തു​ദോ​ഷ​വും ചീ​ത്ത കൂ​ട്ടു​കെ​ട്ടും മു​ത​ൽ അ​ക്ര​മ​രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ പി​ന്തു​ണ​വ​രെ പ​ല സാ​ഹ​ച​ര്യ​ങ്ങ​ളു​ണ്ടാ​കും. അ​തു​വ​ച്ചു ന്യാ​യീ​ക​രി​ച്ചാ​ൽ പി​ന്നെ കു​റ്റ​വാ​ളി​ക​ളി​ല്ല.  സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് ശി​ക്ഷ​യു​ടെ തീ​വ്ര​ത നി​ശ്ച​യി​ക്കേ​ണ്ട​ത് കോ​ട​തി​യാ​ണ്. അ​തി​നു​മു​മ്പ്, സ​ഹ​താ​പ ചാ​യം പൂ​ശി കു​റ്റ​വാ​ളി​ക​ളെ പു​ലി​ക​ളി​ക്കി​റ​ക്ക​രു​ത്. 

ക​രു​വാ​റ്റ സം​ഭ​വ​ത്തി​ന്‍റെ ഗൂ​ഢാ​ർ​ഥ​ങ്ങ​ൾ  പോ​ലീ​സും മ​നഃ​ശാ​സ്ത്ര​ജ്ഞ​രും കോ​ട​തി​യു​മൊ​ക്കെ ക​ണ്ടെ​ത്ത​ട്ടെ. പ​ക്ഷേ, വി​പ​ണി​സാ​ധ്യ​ത ല​ക്ഷ്യ​മി​ട്ട് നി​ർ​മി​ക്കു​ന്ന അ​ക്ര​മാ​സ​ക്ത സി​നി​മ​ക​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ വി​ക​ല​ചി​ന്ത​ക​ളും വി​ൽ​പ​ന​കേ​ന്ദ്രീ​കൃ​ത അ​ൽ​ഗോ​രി​ത​ങ്ങ​ളും മ​യ​ക്കു​മ​രു​ന്നു ല​ഭ്യ​ത​യും ശി​ഥി​ല​മാ​യ കു​ടും​ബ​ബ​ന്ധ​ങ്ങ​ളു​മൊ​ക്കെ ഉ​ള്ള​ട​ത്തോ​ളം കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ​നി​ന്നു കു​ട്ടി​ക​ളെ അ​ക​റ്റാ​ൻ പ​രി​മി​തി​യു​ണ്ട്. അ​തെ​ന്താ​യാ​ലും, ഇ​ത്ത​രം അ​ത്യ​പൂ​ർ​വ​സം​ഭ​വ​ങ്ങ​ൾ നി​രാ​ശ​യ്ക്കു കാ​ര​ണ​മ​ല്ല. പാ​ർ​ട്ടി​ക്കൊ​ടി പി​ടി​ക്കു​ന്ന​വ​രേ​ക്കാ​ൾ പ്ര​തി​ക​ര​ണ​ശേ​ഷി​യും സ്വ​ത​ന്ത്ര​ചി​ന്ത​യും രാ​ഷ്‌​ട്രീ​യ​ബോ​ധ​വു​മു​ള്ള കു​ട്ടി​ക​ൾ പു​റ​ത്തു​ണ്ടെ​ന്ന് നീ​റ്റ് പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​ൽ​ഹി​യി​ൽ സ​മ​രം ന​ട​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ തെ​ളി​യി​ച്ചു. എ​ത്ര ആ​വ​ർ​ത്തി​ച്ച് മൈ​ക്കി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടാ​ലും പ​ണ്ഡി​ത​വേ​ഷ​ത്തി​ലെ​ത്തി​യാ​ലും വ​ർ​ഗീ​യ അ​ജ​ൻ​ഡ​ക​ൾ​ക്കു കൈ​പൊ​ക്കി​ല്ലെ​ന്നും അ​വ​ർ തെ​ളി​യി​ച്ചു. പ്ര​തീ​ക്ഷ​ക​ൾ വ​ർ​ധി​ച്ചി​ട്ടേ​യു​ള്ളൂ. പ​ക്ഷേ, ഒ​ടു​വി​ല​ത്തെ കു​ട്ടി​യും മ​യ​ക്കു​മ​രു​ന്നും വി​ദ്വേ​ഷ​വും ക​ത്തി​യും താ​ഴെ​യി​ടു​വോ​ളം ഒ​രു സ​മൂ​ഹ​ത്തി​നും സം​തൃ​പ്ത​മാ​കാ​നാ​കി​ല്ല. 

Tags : DEEPIKA EDITORIAL

Recent News

Corehub Up