x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

18
AUG
2026

“നെ​റ്റും കീ​റി’’​എ​ൻ​ടി​എ ക​ളി

Editorial Audio


Published: August 18, 2026 12:00 AM IST | Updated: August 17, 2026 10:50 PM IST

പ്ല​സ് ടു, ​നീ​റ്റ്-​യു​ജി എ​ന്നി​വ​യ്ക്കു​ശേ​ഷം യു​ജി​സി-​നെ​റ്റ് പ​രീ​ക്ഷ​യും നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി(​എ​ന്‍​ടി​എ) “കു​ള’’​മാ​ക്കി. ഈ ​ഏ​ജ​ൻ​സി ല​ക്ഷ​ക്ക​ണ​ക്കി​നു വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ധ്വാ​ന​വും സ​മ​യ​വും ഭാ​വി​യും അ​വ​താ​ള​ത്തി​ലാ​ക്കി​ക്ക​ഴി​ഞ്ഞു. നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ ജീ​വ​നൊ​ടു​ക്കി. പ​ക്ഷേ, അ​വി​ശ്വ​സ​നീ​യം! ഏ​ജ​ൻ​സി ആ​രോ​ടും ഒ​രു​ത്ത​ര​വാ​ദി​ത്വ​വു​മി​ല്ലാ​തെ വാ​ഴു​ന്നു. വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ ച​ര​ണം തെ​റ്റി​യോ എ​ന്ന് അ​ന്വേ​ഷി​ക്കു​ന്ന​തി​ന്‍റെ നാ​ലി​ലൊ​ന്നു ശ്ര​ദ്ധ സ​ർ​ക്കാ​രി​ന് ഈ ​രാ​ജ്യ​ത്തെ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ​യും ഭാ​വി​യെ​ക്കു​റി​ച്ച് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഈ ​ഏ​ജ​ൻ​സി​യു​ടെ ന​ട​ത്തി​പ്പു​കാ​ർ എ​ന്നേ ജ​യി​ലി​ലാ​കു​മാ​യി​രു​ന്നു. കാ​വി​വ​ത്ക​രി​ച്ച സി​ല​ബ​സും താ​റു​മാ​റാ​യ പ​രീ​ക്ഷാ ന​ട​ത്തി​പ്പും വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യെ പി​ന്നോ​ട്ട​ടി​ച്ചു. അ​തു കെ​ടു​കാ​ര്യ​സ്ഥ​ത​കൊ​ണ്ടു മാ​ത്ര​മ​ല്ലാ​ത്ത​തി​നാ​ൽ മ​ന്ത്രി​യെ​യും എ​ൻ​ടി​എ ഡ​യ​റ​ക്‌​ട​ർ ജ​ന​റ​ലി​നെ​യും ജീ​വ​ന​ക്കാ​രെ​യും മാ​റ്റി പ്ര​തി​ഷ്ഠി​ച്ച​തു​കൊ​ണ്ടു മാ​ത്ര​മാ​യി​ല്ല. വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും മ​തേ​ത​ര​സ​മൂ​ഹ​വും ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

കോ​ള​ജു​ക​ളി​ലേ​ക്കും സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലേ​ക്കു​മു​ള്ള ജൂ​നി​യ​ർ റി​സ​ർ​ച്ച് ഫെ​ലോ​ഷി​പ്പ്, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ നി​യ​മ​ന​ങ്ങ​ൾ, പി​എ​ച്ച്ഡി പ്ര​വേ​ശ​നം എ​ന്നി​വ​യ്ക്കാ​യി ജൂ​ൺ 22 മു​ത​ൽ 30 വ​രെ 87 വി​ഷ​യ​ങ്ങ​ളി​ലാ​യാ​ണ് യു​ജി​സി നെ​റ്റ് പ​രീ​ക്ഷ ന​ട​ത്തി​യ​ത്. ല​ക്ഷ​ങ്ങ​ൾ പ​രീ​ക്ഷ എ​ഴു​തി. ഇം​ഗ്ലീ​ഷ്, കൊ​മേ​ഴ്സ്, സോ​ഷ്യോ​ള​ജി പ​രീ​ക്ഷ​ക​ളി​ൽ ഒ​ട്ടേ​റെ പി​ഴ​വു​ക​ളും ചോ​ദ്യ​ങ്ങ​ളു​ടെ ആ​വ​ര്‍​ത്ത​ന​വും ഉ​ണ്ടാ​യ​താ​യി എ​ന്‍​ടി​എ സ​മി​തി​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇം​ഗ്ലീ​ഷ് പ​രീ​ക്ഷ​യി​ലെ 150 ചോ​ദ്യ​ങ്ങ​ളി​ല്‍ 67എ​ണ്ണം 2024 പ​രീ​ക്ഷ​യി​ലെ ചോ​ദ്യ​ങ്ങ​ളോ​ടു സാ​മ്യ​മു​ള്ള​വ​യാ​യി​രു​ന്നു. സോ​ഷ്യോ​ള​ജി പ​രീ​ക്ഷ​യി​ൽ സാ​മൂ​ഹി​ക ശാ​സ്ത്ര​ജ്ഞ​രു​ടെ പേ​രു​ക​ള​ട​ക്കം തെ​റ്റി. വ്യാ​ക​ര​ണ​പ്പി​ഴ​വു​ക​ൾ വേ​റെ. പു​നഃ​പ​രീ​ക്ഷ സെ​പ്റ്റം​ബ​ര്‍ 9, 10 തീ​യ​തി​ക​ളി​ല്‍ ന​ട​ത്തും. വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ണ്ട​ര മാ​സം പാ​ഴാ​യി. ആ​രു​മി​ല്ല ഉ​ത്ത​ര​വാ​ദി​ക​ൾ. പ്ല​സ് ടു ​പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യം അ​ടി​മു​ടി പാ​ളി​യ​തും നീ​റ്റ്-​യു​ജി പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ 2024ലും 2026​ലും ചോ​ർ​ന്ന​തും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ൾ പ​രി​ഗ​ണി​ച്ചാ​ൽ ഈ ​ഏ​ജ​ൻ​സി​ക്ക് ഒ​രു പ്രൈ​മ​റി സ്കൂ​ൾ പ​രീ​ക്ഷ​പോ​ലും ന​ട​ത്താ​ന്‍ ശേ​ഷി​യി​ല്ലെ​ന്നു തെ​ളി​ഞ്ഞി​രി​ക്കു​ക​യാ​ണ്. പി​രി​ച്ചു​വി​ടു​ക മാ​ത്ര​മാ​ണ് പോം​വ​ഴി​യെ​ന്ന് വി​ദ്യാ​ർ​ഥി​ക​ളും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

രാ​ജ്യ​ത്തെ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ ന​ട്ടെ​ല്ലാ​കേ​ണ്ട എ​ൻ​ടി​എ പ്ര​വ​ർ​ത്തി​ച്ച​ത് 24 സ്ഥി​രം ജീ​വ​ന​ക്കാ​രെ​യും 197 ക​രാ​ർ-​പു​റം തൊ​ഴി​ലാ​ളി​ക​ളെ​യും ആ​ശ്ര​യി​ച്ചാ​ണെ​ന്ന വാ​ർ​ത്ത ന​ടു​ക്കു​ന്ന​താ​യി​രു​ന്നു. ചോ​ദ്യ​ക്ക​ട​ലാ​സ് ചോ​ർ​ച്ച വി​വാ​ദ​മാ​യ​തോ​ടെ 47 ക​രാ​ർ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ടി​രു​ന്നു. ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​വ​ച്ച​തി​നെ​ത്തു​ട​ർ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ പ്ര​ൾ​ഹാ​ദ് ജോ​ഷി ‘ബി​ൽ​ഡ് ന്യൂ ​എ​ൻ​ടി​എ’ എ​ന്ന പേ​രി​ൽ വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്കു നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചി​ട്ടു​മു​ണ്ട്. പ​ക്ഷേ, ഇ​തും ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്. ഓ​രോ വി​ദ്യാ​ർ​ഥി​യു​ടെ​യും അ​ഭി​ലാ​ഷ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന ശ​ക്ത​വും സു​താ​ര്യ​വും വി​ശ്വ​സ​നീ​യ​വു​മാ​യ പ​രീ​ക്ഷാ സം​വി​ധാ​നം ഒ​രു​ക്കു​മെ​ന്ന് മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച് ഒ​രാ​ഴ്ച തി​ക​യും​മു​ന്പാ​ണ് നെ​റ്റ് പ​രീ​ക്ഷ റ​ദ്ദാ​ക്കി​യ​ത്. അ​തി​നു 10 ദി​വ​സം മു​ന്പാ​ണ്, പൊ​തു​പ​രീ​ക്ഷാ (അ​നു​ചി​ത മാ​ർ​ഗ​ങ്ങ​ൾ ത​ട​യ​ൽ) ഭേ​ദ​ഗ​തി ബി​ൽ 2026 പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കി​യെ​ന്നും അ​തു പ​രീ​ക്ഷാ സ​മ്പ്ര​ദാ​യ​ത്തെ ക​രു​ത്തു​റ്റ​താ​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി​യ​ത്. പ്ര​ത്യേ​ക ക​ർ​മ​സേ​ന, അ​തി​വേ​ഗ കോ​ട​തി​ക​ൾ, സം​സ്ഥാ​ന​ങ്ങ​ളു​മാ​യു​ള്ള കൂ​ടി​യാ​ലോ​ച​ന... ഒ​ന്നും ഫ​ലി​ച്ചി​ല്ല. അ​തി​നി​ടെ​യാ​ണ് നെ​റ്റും കീ​റി​യ​ത്!

2018ൽ ​സൊ​സൈ​റ്റി​യാ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം ര​ജി​സ്റ്റ​ർ ചെ​യ്ത എ​ൻ​ടി​എ​യെ പാ​ർ​ല​മെ​ന്‍റ​റി പ​രി​ശോ​ധ​ന​യു​ടെ പ​രി​ധി​യി​ൽ​നി​ന്നു മാ​റ്റി​നി​ർ​ത്തി​യ​തും അ​ക്കൗ​ണ്ടു​ക​ൾ സി​എ​ജി (കം‌​ട്രോ​ള​ർ ആ​ൻ​ഡ് ഓ​ഡി​റ്റ​ർ ജ​ന​റ​ൽ) നേ​രി​ട്ട് ഓ​ഡി​റ്റ് ചെ​യ്യു​ന്ന​തി​ന് പ​ക​രം സി​എ​ജി​ക്കു കീ​ഴി​ലു​ള്ള സ്വ​കാ​ര്യ ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റു​മാ​രെ ഏ​ൽ​പ്പി​ച്ച​തും, നി​ർ​ണാ​യ​ക ജോ​ലി​ക​ൾ വേ​ണ്ട​പ്പെ​ട്ട​വ​ർ​ക്കു ക​രാ​ർ​കൊ​ടു​ത്ത​തു​മൊ​ക്കെ ദു​രൂ​ഹ​മാ​ണ്. പാ​ർ​ല​മെ​ന്‍റി​ന്‍റെ​യോ സ​ർ​ക്കാ​രി​ന്‍റെ​യോ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കി രാ​ഷ്‌​ട്രീ​യ താ​ത്പ​ര്യ​ങ്ങ​ൾ​ക്കു​ള്ള കാ​ര്യാ​ല​യ​മാ​യി എ​ൻ​ടി​എ​യെ ചു​രു​ക്കി​ക്ക​ള​ഞ്ഞ​വ​ർ​ക്ക്, കെ​ടു​കാ​ര്യ​സ്ഥ​ത​യും അ​ഴി​മ​തി​യും അ​വ​ഗ​ണി​ച്ചും അ​തി​നെ സം​ര​ക്ഷി​ക്കേ​ണ്ടി​വ​ന്നി​രി​ക്കു​ന്നു. 2024ലെ ​ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച മു​ത​ൽ ഉ​പ​ദേ​ശ​വും താ​ക്കീ​തു​മ​ല്ലാ​തൊ​ന്നും കോ​ട​തി​ക​ളി​ൽ​നി​ന്നു​പോ​ലും ഉ​ണ്ടാ​കു​ന്നി​ല്ല. പ​രീ​ക്ഷ ന​ട​ത്തി​യും റ​ദ്ദാ​ക്കി​യും ചോ​ദ്യ​പേ​പ്പ​ർ വി​റ്റും വി​ദ്യാ​ർ​ഥി​ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ കോ​ടി​ക്ക​ണ​ക്കി​നാ​ളു​ക​ളു​ടെ ജീ​വി​തം ത​ട്ടി​ക്ക​ളി​ക്കു​ന്ന എ​ൻ​ടി​എ​യ്ക്കെ​തി​രേ ചു​വ​പ്പു​കാ​ർ​ഡു​യ​ർ​ത്തു​ന്നി​ല്ല. രാ​ഷ്‌​ട്രീ​യ റ​ഫ​റി​മാ​രു​ള്ളി​ട​ത്തോ​ളം എ​ൻ​ടി​എ ഔ​ട്ടാ​കി​ല്ല.

Tags : DEEPIKAEDITORIAL

Recent News

Corehub Up