x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

17
AUG
2026

ഉ​​​​ണ്ണു​​​​ന്ന ചോ​​​​റി​​​​നു മാ​​​​പ്പ്!

Editorial Audio


Published: August 17, 2026 12:00 AM IST | Updated: August 16, 2026 10:31 PM IST

വി​​​​ല​​​​യി​​​​ടി​​​​വി​​​​നോ​​​​ടും കാ​​​​ലാ​​​​വ​​​​സ്ഥ​​​​യോ​​​​ടും പ്രാ​​​​കൃ​​​​ത, ക​​​​ർ​​​​ഷ​​​​ക​​​​വി​​​​രു​​​​ദ്ധ നി​​​​യ​​​​മ​​​​ങ്ങ​​​​ളോ​​​​ടും വ​​​​ന്യ​​​​ജീ​​​​വി​​​​ക​​​​ളോ​​​​ടും വ​​​​നം​​​​വ​​​​കു​​​​പ്പി​​​​നോ​​​​ടും സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ളോ​​​​ടും പൊ​​​​രു​​​​തി തോ​​​​റ്റി​​​​ട്ടും ഞ​​​​ങ്ങ​​​​ളു​​​​ടെ തീ​​​​ൻ​​​​മേ​​​​ശ​​​​യി​​​​ൽ അ​​​​ന്ന​​​​മെ​​​​ത്തി​​​​ക്കു​​​​ന്ന ക​​​​ർ​​​​ഷ​​​​ക​​​​രേ...

വി​​​​ജ​​​​യി​​​​ക്കു​​​​ക​​​​യും ഇ​​​​ത്തി​​​​രി​​​​യെ​​​​ങ്കി​​​​ലും ലാ​​​​ഭ​​​​മു​​​​ണ്ടാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന ക​​​​ർ​​​​ഷ​​​​ക​​​​ർ എ​​​​ന്നും സ​​​​വി​​​​ശേ​​​​ഷ​​​​വാ​​​​ർ​​​​ത്ത​​​​യാ​​​​ണ്. പ​​​​ക്ഷേ, എ​​​​ല്ലാ ക​​​​ർ​​​​ഷ​​​​ക​​​​രും വി​​​​ജ​​​​യി​​​​ക്കു​​​​ക​​​​യും അ​​​​ത് എ​​​​ടു​​​​ത്തു​​​​പ​​​​റ​​​​യേ​​​​ണ്ട സം​​​​ഭ​​​​വ​​​​മ​​​​ല്ലാ​​​​താ​​​​കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന കാ​​​​ല​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ക​​​​ർ​​​​മ​​​​പ​​​​ദ്ധ​​​​തി ഇ​​​​ല്ലെ​​​​ങ്കി​​​​ൽ ചി​​​​ങ്ങ​​​​പ്പു​​​​ല​​​​രി​​​​യെ ക​​​​ർ​​​​ഷ​​​​ക​​​​ദി​​​​നം എ​​​​ന്നു വി​​​​ളി​​​​ക്കു​​​​ന്ന​​​​തി​​​​ൽ ഒ​​​​ര​​​​ർ​​​​ഥ​​​​വു​​​​മി​​​​ല്ല. സ​​​​മൃ​​​​ദ്ധി​​​​യു​​​​ടെ വി​​​​ധാ​​​​താ​​​​ക്ക​​​​ളാ​​​​യ ക​​​​ർ​​​​ഷ​​​​ക​​​​രും തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​മാ​​​​ണ് നാ​​​​ടി​​​​ന്‍റെ പ​​​​ത്താ​​​​യ​​​​പ്പു​​​​ര​​​​ക​​​​ൾ നി​​​​റ​​​​യ്ക്കു​​​​ന്ന​​​​ത്. പ​​​​ക്ഷേ, അ​​​​വ​​​​രു​​​​ടെ കീ​​​​ശ​​​​യാ​​​​ണോ ക​​​​ണ്ണു​​​​ക​​​​ളാ​​​​ണോ നി​​​​റ​​​​യു​​​​ന്ന​​​​തെ​​​​ന്ന് ഒ​​​​ര​​​​ന്വേ​​​​ഷ​​​​ണ​​​​വു​​​​മി​​​​ല്ല. എ​​​​ല്ലാ സം​​​​രം​​​​ഭ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും യു​​​​വാ​​​​ക്ക​​​​ൾ ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സ​​​​ത്തോ​​​​ടെ എ​​​​ത്തു​​​​ന്നു​​​​ണ്ട്. പ​​​​ക്ഷേ, കാ​​​​ർ​​​​ഷി​​​​ക​​​​മേ​​​​ഖ​​​​ല​​​​യി​​​​ലേ​​​​ക്ക് എ​​​​ത്ര പേ​​​​ർ? പ്ര​​​​സം​​​​ഗ​​​​മ​​​​ല്ലാ​​​​തെ, അ​​​​ടി​​​​സ്ഥാ​​​​ന​​​​പ​​​​ര​​​​മാ​​​​യ ഒ​​​​രു മാ​​​​റ്റ​​​​ത്തി​​​​ന്‍റെ പ്ര​​​​തീ​​​​ക്ഷ ന​​​​ൽ​​​​കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​നു ക​​​​ഴി​​​​യു​​​​മെ​​​​ങ്കി​​​​ൽ ക​​​​ർ​​​​ഷ​​​​ക​​​​ദി​​​​നം ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടേ​​​​താ​​​​കും.

റ​​​​ബ​​​​റി​​​​ന്‍റെ താ​​​​ങ്ങു​​​​വി​​​​ല 200ൽ​​​​നി​​​​ന്ന് 250 ആ​​​​ക്കി​​​​യ​​​​ത് സം​​​​സ്ഥാ​​​​ന​​​​ത്തെ പു​​​​തി​​​​യ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ നീ​​​​തി​​​​യാ​​​​യി​​​​രു​​​​ന്നു. 250 എ​​​​ന്ന​​​​ത്, വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്കു മു​​​​ന്പ​​​​ത്തെ ആ​​​​വ​​​​ശ്യ​​​​മാ​​​​യി​​​​രു​​​​ന്നു. ചെ​​​​ല​​​​വ് വീ​​​​ണ്ടും വ​​​​ർ​​​​ധി​​​​ച്ചു. എ​​​​ങ്കി​​​​ലും റ​​​​ബ​​​​ർ ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സം തെ​​​​ല്ലെ​​​​ങ്കി​​​​ലും ഉ​​​​യ​​​​ർ​​​​ത്തി. ഇ​​​​ത്ത​​​​രം തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ൾ മ​​​​റ്റു മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​കൂ​​​​ടി വ്യാ​​​​പി​​​​പ്പി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്. പാ​​​​ല​​​​ക്കാ​​​​ട്, തൃ​​​​ശൂ​​​​ർ, ആ​​​​ല​​​​പ്പു​​​​ഴ, കോ​​​​ട്ട​​​​യം... എ​​​​വി​​​​ടെ​​​​യു​​​​മാ​​​​ക​​​​ട്ടെ കേ​​​​ര​​​​ള​​​​ത്തി​​​​ലെ നെ​​​​ൽ​​​​പ്പാ​​​​ട​​​​ങ്ങ​​​​ളി​​​​ൽ നെ​​​​ല്ലു വി​​​​ത​​​​ച്ച് ക​​​​ണ്ണീ​​​​രു കൊ​​​​യ്യാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യി​​​​ട്ടു വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യി.

പാ​​​​ടം ഒ​​​​രു​​​​ക്കു​​​​ന്ന​​​​തു​​​​ മു​​​​ത​​​​ൽ കൊ​​​​യ്ത്തു​​​​വ​​​​രെ​​​​യു​​​​ള്ള ക്ലേ​​​​ശ​​​​ങ്ങ​​​​ൾ അ​​​​വി​​​​ടെ നി​​​​ൽ​​​​ക്ക​​​​ട്ടെ. ഏ​​​​താ​​​​നും വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യി ഒ​​​​രു ത​​​​വ​​​​ണ​​​​പോ​​​​ലും യ​​​​ഥാ​​​​സ​​​​മ​​​​യം നെ​​​​ല്ലു സം​​​​ഭ​​​​രി​​​​ക്കാ​​​​നോ വി​​​​ല കൊ​​​​ടു​​​​ക്കാ​​​​നോ സ​​​​ർ​​​​ക്കാ​​​​രി​​​​നു ക​​​​ഴി​​​​ഞ്ഞി​​​​ട്ടി​​​​ല്ല. ഇ​​​​ത്ത​​​​വ​​​​ണ ശ​​​​രി​​​​യാ​​​​ക്കു​​​​മെ​​​​ന്നു പ​​​​റ​​​​യാ​​​​തെ ഒ​​​​രു കൊ​​​​യ്ത്തു​​​​കാ​​​​ല​​​​വും ക​​​​ട​​​​ന്നു​​​​പോ​​​​യി​​​​ട്ടി​​​​ല്ല. നെ​​​​ല്ല് കൊ​​​​യ്ത് പാ​​​​ട​​​​ത്ത് കൂ​​​​ട്ടി​​​​യ ക​​​​ർ​​​​ഷ​​​​ക​​​​ർ പ്ര​​​​തി​​​​ഷേ​​​​ധി​​​​ക്കു​​​​ന്ന​​​​ത് കൊ​​​​യ്ത്ത​​​​നു​​​​ബ​​​​ന്ധ ജോ​​​​ലി​​​​യാ​​​​യി സ്ഥി​​​​ര​​​​പ്പെ​​​​ട്ടു. ഒ​​​​രു വ​​​​ർ​​​​ഷം​​​പോ​​​​ലും കൃ​​​​ഷി​​​​വ​​​​കു​​​​പ്പോ സ​​​​പ്ലൈ​​​​കോ​​​​യോ യ​​​​ഥാ​​​​സ​​​​മ​​​​യം നെ​​​​ല്ലു സം​​​​ഭ​​​​ര​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് മി​​​​ല്ലു​​​​ട​​​​മ​​​​ക​​​​ളു​​​​മാ​​​​യി ധാ​​​​ര​​​​ണ​​​​യി​​​​ലെ​​​​ത്തു​​​​ക​​​​യോ ത​​​​ർ​​​​ക്ക​​​​മി​​​​ല്ലാ​​​​തെ ന​​​​ട​​​​പ്പാ​​​​ക്കു​​​​ക​​​​യോ ചെ​​​​യ്തി​​​​ട്ടി​​​​ല്ല.

ഇ​​​​ക്ക​​​​ഴി​​​​ഞ്ഞ ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ലാ​​​​ണ് നെ​​​​ൽ​​​​കൃ​​​​ഷി​​​​ക്ക് ഇ​​​​നി ബോ​​​​ണ​​​​സ് ന​​​​ൽ​​​​കേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്നു കേ​​​​ന്ദ്രം ഒ​​​​രു മ​​​​നഃ​​​​സാ​​​​ക്ഷി​​​​ക്കു​​​​ത്തു​​​​മി​​​​ല്ലാ​​​​തെ പ​​​​റ​​​​ഞ്ഞ​​​​ത്. രാ​​​​ജ്യ​​​​ത്ത് ധാ​​​​ന്യോ​​​​ത്പാ​​​​ദ​​​​നം ആ​​​​വ​​​​ശ്യ​​​​ത്തി​​​​ല​​​​ധി​​​​ക​​​​മാ​​​​യ​​​​തി​​​​നാ​​​​ൽ നെ​​​​ല്ലു​​​​സം​​​​ഭ​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി കേ​​​​ര​​​​ളം ന​​​​ൽ​​​​കു​​​​ന്ന പ്രോ​​​​ത്സാ​​​​ഹ​​​​ന ബോ​​​​ണ​​​​സ് നി​​​​ർ​​​​ത്ത​​​​ലാ​​​​ക്ക​​​​ണ​​​​മ​​​​ത്രേ. പ​​​​ക​​​​രം പ​​​​യ​​​​റു​​​​വ​​​​ർ​​​​ഗ​​​​ങ്ങ​​​​ൾ, എ​​​​ണ്ണ​​​​ക്കു​​​​രു, ചെ​​​​റു​​​​ധാ​​​​ന്യം എ​​​​ന്നി​​​​വ​​​​യ്ക്കു പ്രാ​​​​ധാ​​​​ന്യം ന​​​​ൽ​​​​കാ​​​​നാ​​​​ണ് സം​​​​സ്ഥാ​​​​ന​​​​ത്തി​​​​നു ന​​​​ൽ​​​​കി​​​​യ നി​​​​ർ​​​​ദേ​​​​ശം.

പ​​​​ട്ടി​​​​ണി​​​​കൊ​​​​ണ്ടു പൊ​​​​റു​​​​തി​​​​മു​​​​ട്ടു​​​​ന്ന കോ​​​​ടി​​​​ക്ക​​​​ണ​​​​ക്കി​​​​നു മ​​​​നു​​​​ഷ്യ​​​​രു​​​​ള്ള രാ​​​​ജ്യ​​​​ത്ത് ധാ​​​​ന്യ​​​​ങ്ങ​​​​ൾ എ​​​​ങ്ങ​​​​നെ​​​​യാ​​​​ണ് ഗോ​​​​ഡൗ​​​​ണു​​​​ക​​​​ളി​​​​ൽ കെ​​​​ട്ടി​​​​ക്കി​​​​ട​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല. അ​​​​തു​​​​പോ​​​​ലെ നെ​​​​ൽ​​​​പ്പാ​​​​ട​​​​ങ്ങ​​​​ൾ, എ​​​​ണ്ണ​​​​ക്കു​​​​രു ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള കൃ​​​​ഷി​​​​ക​​​​ൾ​​​​ക്കു വേ​​​​ണ്ടി നി​​​​ക​​​​ത്താ​​​​മോ എ​​​​ന്നും മി​​​​ച്ച​​​​ധാ​​​​ന്യ​​​​ക്കാ​​​​ലം ഇ​​​​നി​​​​യെ​​​​ന്നും ഉ​​​​ണ്ടാ​​​​കു​​​​മോ എ​​​​ന്നൊ​​​​ന്നും കേ​​​​ന്ദ്ര​​​​ത്തി​​​​നു നി​​​​ശ്ച​​​​യ​​​​മു​​​​ള്ള​​​​താ​​​​യി തോ​​​​ന്നു​​​​ന്നി​​​​ല്ല. വി​​​​വാ​​​​ദ​​​​മാ​​​​കു​​​​ക​​​​യും സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ നി​​​​ർ​​​​ദേ​​​​ശം ത​​​​ള്ളി​​​​ക്ക​​​​ള​​​​യു​​​​ക​​​​യും ചെ​​​​യ്ത​​​​തോ​​​​ടെ അ​​​​തൊ​​​​രു നി​​​​ർ​​​​ദേ​​​​ശം മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നെ​​​​ന്നു പ​​​​റ​​​​ഞ്ഞ് പി​​​​ൻ​​​​വ​​​​ലി​​​​യു​​​​ക​​​​യും ചെ​​​​യ്തു.

കാ​​​​പ്പി, കു​​​​രു​​​​മു​​​​ള​​​​ക്, ഏ​​​​ലം, പ​​​​ച്ച​​​​ക്ക​​​​റി, ക​​​​ന്നു​​​​കാ​​​​ലി​​​​വ​​​​ള​​​​ർ​​​​ത്ത​​​​ൽ... ഒ​​​​ന്നി​​​​നു​​​​മി​​​​ല്ല സാ​​​​ന്പ​​​​ത്തി​​​​ക ഉ​​​​റ​​​​പ്പ്. കു​​​​രു​​​​മു​​​​ള​​​​കി​​​​നും ഏ​​​​ല​​​​ത്തി​​​​നും ചി​​​​ല അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ ഉ​​​​ണ്ടാ​​​​കു​​​​ന്ന വ​​​​ർ​​​​ധ​​​​ന വാ​​​​ർ​​​​ത്ത​​​​യി​​​​ലൂ​​​​ടെ നാം ​​​​അ​​​​റി​​​​യും. പ​​​​ക്ഷേ, ബാ​​​​ക്കി എ​​​​ല്ലാ​​​​യ്പോ​​​​ഴും വി​​​​ല​​​​യി​​​​ടി​​​​യു​​​​ന്ന​​​​തും കാ​​​​ലാ​​​​വ​​​​സ്ഥാ വ്യ​​​​തി​​​​യാ​​​​ന​​​​ത്താ​​​​ൽ വ​​​​ൻ​​​ന​​​​ഷ്‌​​​ടം വ​​​​രു​​​​ന്ന​​​​തും ക​​​​ർ​​​​ഷ​​​​ക​​​​ൻ മാ​​​​ത്രം അ​​​​റി​​​​യും. ക്ഷ​​​​മ​​​​യു​​​​ടെ നെ​​​​ല്ലി​​​​പ്പ​​​​ല​​​​ക ക​​​​ണ്ട ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ ഡ​​​​ൽ​​​​ഹി സ​​​​മ​​​​രം ഒ​​​​ഴി​​​​ച്ചാ​​​​ൽ ക​​​​ർ​​​​ഷ​​​​ക​​​​ർ രാ​​​​ജ്യ​​​​ത്തൊ​​​​രി​​​​ട​​​​ത്തും പ​​​​രി​​​​ധി​​​​ക്ക​​​​പ്പു​​​​റം പ്ര​​​​തി​​​​ഷേ​​​​ധി​​​​ക്കാ​​​​റി​​​​ല്ല. ഇ​​​​തു സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ​​​​ക്ക​​​​റി​​​​യാം.

കാ​​​​ർ​​​​ഷി​​​​ക​​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ സ​​​​മ​​​​ഗ്ര​​​​സം​​​​ഭാ​​​​വ​​​​ന​​​​യ്ക്ക് മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി ഉ​​​​മ്മ​​​​ൻ​​​​ചാ​​​​ണ്ടി​​​​യു​​​​ടെ പേ​​​​രി​​​​ൽ സം​​​​സ്ഥാ​​​​ന കൃ​​​​ഷി​​​​വ​​​​കു​​​​പ്പ് ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ പു​​​​ര​​​​സ്കാ​​​​രം ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കു​​​​മു​​​​ന്പു നേ​​​​ടി​​​​യ പ​​​​ത്മ​​​​ശ്രീ ചെ​​​​റു​​​​വ​​​​യ​​​​ൽ രാ​​​​മ​​​​ൻ​​​​പോ​​​​ലും ജീ​​​​വി​​​​ക്കാ​​​​ൻ ക​​​ഷ്‌​​​ട​​​പ്പെ​​​​ടു​​​​ന്ന​​​​ത് ക​​​​ണ്ട നാ​​​​ടാ​​​​ണി​​​​ത്. പ​​​​ല​​​​രും കൊ​​​​ടു​​​​ക്കു​​​​ന്ന പു​​​​ര​​​​സ്കാ​​​​ര​​​​ത്തു​​​​ക​​​​കൊ​​​​ണ്ട​​​​ല്ല, കൃ​​​​ഷി​​​​ലാ​​​​ഭം​​​​കൊ​​​​ണ്ടാ​​​​ണ് ക​​​​ർ​​​​ഷ​​​​ക​​​​രും മ​​​​ക്ക​​​​ളും ജീ​​​​വി​​​​ക്കേ​​​​ണ്ട​​​​ത്. വി​​​​ല​​​​യി​​​​ടി​​​​വ്, കാ​​​​ലാ​​​​വ​​​​സ്ഥാ വ്യ​​​​തി​​​​യാ​​​​നം, ഉ​​​​യ​​​​ർ​​​​ന്ന ഉ​​​​ത്​​​​പാ​​​​ദ​​​​ന​​​​ച്ചെ​​​​ല​​​​വ് എ​​​​ന്നി​​​​വ ന​​​​മ്മു​​​​ടെ കൃ​​​​ഷി​​​​യി​​​​ട​​​​ങ്ങ​​​​ളെ ഭാ​​​​ഗി​​​​ക​​​​മാ​​​​യോ പൂ​​​​ർ​​​​ണ​​​​മാ​​​​യോ ത​​​​രി​​​​ശു​​​​നി​​​​ല​​​​ങ്ങ​​​​ളാ​​​​ക്കി.

മ​​​​ണ്ണു​​​​കൊ​​​​ണ്ട് ചി​​​​റ കെ​​​​ട്ടു​​​​ന്ന​​​​ത​​​​ല്ലാ​​​​തെ കാ​​​​ർ​​​​ഷി​​​​ക​​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ളെ​​​​യും കൃ​​​​ഷി​​​​വ​​​​കു​​​​പ്പു​​​​ക​​​​ളു​​​​ടെ കെ​​​​ടു​​​​കാ​​​​ര്യ​​​​സ്ഥ​​​​ത​​​​യെ​​​​യും ത​​​​ട​​​​യാ​​​​ൻ ദീ​​​​ർ​​​​ഘ​​​​പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ടെ സു​​​​സ്ഥി​​​​ര​​​​മാ​​​​യ അ​​​​ണ​​​​ക്കെ​​​​ട്ടു​​​​ക​​​​ളി​​​​ല്ല. ച​​​​ന്ത​​​​ക​​​​ളെ​​​​യും മാ​​​​വേ​​​​ലി​​​​സ്റ്റോ​​​​റു​​​​ക​​​​ളെ​​​​യും സൂ​​​​പ്പ​​​​ർ​​​​മാ​​​​ർ​​​​ക്ക​​​​റ്റു​​​​ക​​​​ളെ​​​​യും ഓ​​​​ൺ​​​​ലൈ​​​​ൻ സ്റ്റോ​​​​റു​​​​ക​​​​ളെ​​​​യു​​​​മ​​​​ല്ലാ​​​​തെ അ​​​​വ​​​​യു​​​​ടെ സ്രോ​​​​ത​​​​സാ​​​​യ ക​​​​ർ​​​​ഷ​​​​ക​​​​രെ അ​​​​റി​​​​യാ​​​​ത്ത ത​​​​ല​​​​മു​​​​റ മാ​​​​ത്ര​​​​മ​​​​ല്ല സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ളും ഭ​​​​യ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു.

ചി​​​​ങ്ങം ഒ​​​​ന്നി​​​​ന്‍റെ ക​​​​ർ​​​​ഷ​​​​ക​​​​ദി​​​​നം ആ​​​​ച​​​​രി​​​​ക്ക​​​​ണം. അ​​​​തി​​​​നു​​​​മു​​​​ന്പ്, ഈ ​​​​വ്യ​​​​വ​​​​സ്ഥി​​​​തി പ​​​​ഞ്ഞ​​​​ക്ക​​​​ർ​​​​ക്കി​​​​ട​​​​ക​​​​ത്തി​​​​ൽ ബ​​​​ന്ധി​​​​ച്ച ക​​​​ർ​​​​ഷ​​​​ക​​​​രെ മോ​​​​ചി​​​​പ്പി​​​​ക്ക​​​​ണം. വി​​​​ല​​​​യി​​​​ടി​​​​വി​​​​നോ​​​​ടും കാ​​​​ലാ​​​​വ​​​​സ്ഥ​​​​യോ​​​​ടും പ്രാ​​​​കൃ​​​​ത, ക​​​​ർ​​​​ഷ​​​​ക​​​​വി​​​​രു​​​​ദ്ധ നി​​​​യ​​​​മ​​​​ങ്ങ​​​​ളോ​​​​ടും വ​​​​ന്യ​​​​ജീ​​​​വി​​​​ക​​​​ളോ​​​​ടും വ​​​​നം​​​​വ​​​​കു​​​​പ്പി​​​​നോ​​​​ടും സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ളോ​​​​ടും പൊ​​​​രു​​​​തി തോ​​​​റ്റി​​​​ട്ടും ഞ​​​​ങ്ങ​​​​ളു​​​​ടെ തീ​​​​ൻ​​​​മേ​​​​ശ​​​​യി​​​​ൽ അ​​​​ന്ന​​​​മെ​​​​ത്തി​​​​ക്കു​​​​ന്ന ക​​​​ർ​​​​ഷ​​​​ക​​​​രേ, ഉ​​​​ണ്ണു​​​​ന്ന ചോ​​​​റി​​​​നു മാ​​​​പ്പ്!

Tags : DEEPIKA EDITORIAL Farmer Deepika DeepikaNewspaper BreakingNews NewsUpdate

Recent News

Corehub Up