x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

31
AUG
2026

വേ​ദി​ക​ളും സ​ദ​സു​ക​ളും സ്ത്രീ​ക​ൾ കൈ​യ​ട​ക്ക​ട്ടെ

Editorial Audio


Published: August 31, 2026 12:00 AM IST | Updated: August 30, 2026 10:34 PM IST

സ്ത്രീ​ക​ൾ സ്റ്റേ​ജു​ക​ളി​ലും പൊ​തു​സ​മൂ​ഹ​ത്തി​ലും മാ​ത്ര​മ​ല്ല, നി​യ​മ​സ​ഭ​ക​ളി​ലും പാ​ർ​ല​മെ​ന്‍റി​ലും മ​ത​സം​ഘ​ട​ന​ക​ളി​ലു​മൊ​ക്കെ സ​ജീ​വ​മാ​ക​ട്ടെ. അ​വ​ർ പ്ര​സം​ഗി​ക്ക​ട്ടെ, പാ​ട​ട്ടെ, നൃ​ത്തം ചെ​യ്യ​ട്ടെ, ഭ​രി​ക്ക​ട്ടെ. ഭാ​വി​യെ​പ്പോ​ലും പു​രു​ഷാ​ധി​പ​ത്യ​ത്തി​ന്‍റെ ച​ങ്ങ​ല​യി​ൽ പൂ​ട്ടി​യി​ടാ​നു​ള്ള ഉ​ത്ത​ര​വു​ക​ൾ ഏ​തോ പ്രാ​ചീ​ന​ഗു​ഹ​യി​ൽ​നി​ന്നെ​ന്ന​പോ​ലെ മു​ഴ​ങ്ങു​ന്പോ​ൾ സ്ത്രീ​ക​ൾ അ​തു ധി​ക്ക​രി​ക്ക​ണം. പു​രു​ഷ​ൻ ഹി​ന്ദു​വെ​ന്നോ ക്രി​സ്ത്യാ​നി​യെ​ന്നോ മു​സ്‌​ലി​മെ​ന്നോ ഇ​ട​തു​പ​ക്ഷ​മെ​ന്നോ വ​ല​തു​പ​ക്ഷ​മെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ സ്ത്രീ​ക​ളു​ടെ വ​ഴി​മു​ട​ക്കു​ന്ന ആ​ധി​പ​ത്യ മ​നോ​ഭാ​വ​ത്തി​ൽ​നി​ന്നു പി​ന്മാ​റു​ക​യും വേ​ണം.

പു​രു​ഷ​ൻ മു​ന്നി​ൽ​ക്ക​യ​റി​നി​ന്ന ലോ​ക​ക്ര​മ​ത്തി​ന്‍റെ ബാ​ക്കി​പ​ത്രം ഇ​തും​കൂ​ടി​യാ​ണ്; യു​ദ്ധം, ക​ലാ​പ​ങ്ങ​ൾ, വ​ർ​ഗീ​യ​ത, തീ​വ്ര​വാ​ദം, ജാ​തി​വെ​റി, സ​വ​ർ​ണ​ബോ​ധം, അ​ഴി​മ​തി, അ​ഹ​ങ്കാ​രം തു​ട​ങ്ങി​യ​വ. സ്ത്രീ ​പൊ​തു​സ​മൂ​ഹ​ത്തി​ലേ​ക്കു കൂ​ടു​ത​ൽ ഇ​റ​ങ്ങി​നി​ന്നാ​ൽ, വേ​ദി​ക​ൾ നി​യ​ന്ത്രി​ച്ചാ​ൽ, ആ​ഘോ​ഷ​ങ്ങ​ളെ ഏ​റ്റെ​ടു​ത്താ​ൽ... എ​ന്താ​യാ​ലും ലോ​കം ഇ​പ്പോ​ഴു​ള്ള​തി​ലും കൂ​ടു​ത​ൽ യു​ദ്ധോ​ന്മു​ഖ​മോ അ​സ​മ​ത്വ​വും അ​നീ​തി​യും നി​റ​ഞ്ഞ​തോ ആ​കാ​ൻ പോ​കു​ന്നി​ല്ല.

അ​ബു​ദാ​ബി ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ 100 ശ​ത​മാ​നം മാ​ർ​ക്കോ​ടെ പ്ല​സ്ടു വി​ജ​യി​ച്ച്, ബം​ഗ​ളൂ​രു​വി​ൽ നി​യ​മ​ത്തി​നു പ​ഠി​ക്കു​ന്ന, ആ​ല​പ്പു​ഴ​ക്കാ​രി കെ​സി​യ ലി​സ് മെ​ജോ​യാ​ണ് ഇ​ത്ത​വ​ണ​ത്തെ മി​സ് യൂ​ണി​വേ​ഴ്സ് ഇ​ന്ത്യ. വി​ജ​യ​ത്തെ​ത്തു​ട​ർ​ന്ന് കെ​സി​യ സ്വ​ന്തം നാ​ട്ടി​ലെ പ​ള്ളി​യി​ൽ ന​ട​ത്തി​യ പ്ര​സം​ഗം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. ഇ​രു​പ​തു തി​ക​യാ​ത്ത ആ ​പെ​ൺ​കു​ട്ടി​യു​ടെ പ്ര​സം​ഗം ഈ ​പ​ള്ളി​യി​ൽ മു​ഴ​ങ്ങി​യ​തി​ൽ ഏ​റ്റ​വും മി​ക​ച്ച​തി​ൽ ഒ​ന്നാ​യി. ചെ​റു​പ്പ​ത്തി​ലേ വേ​ദി​ക​ളി​ൽ ക​യ​റാ​നും പ്ര​സം​ഗി​ക്കാ​നും അ​വ​ൾ​ക്കു ല​ഭി​ച്ച അ​വ​സ​ര​ങ്ങ​ളാ​ണ് പി​ന്നീ​ട് വി​ജ​യ​ങ്ങ​ളി​ലേ​ക്കു ന​യി​ച്ച​ത്. ആ​ത്മ​വി​ശ്വാ​സ​മി​ല്ലാ​ത്ത പു​രു​ഷ​ന്മാ​രാ​യി​രു​ന്നു അ​വ​ളു​ടെ വീ​ട്ടി​ലും നാ​ട്ടി​ലും ഉ​ള്ള​തെ​ങ്കി​ൽ ചി​ത്രം മ​റ്റൊ​ന്നാ​കു​മാ​യി​രു​ന്നു.

പ​ക്ഷേ, എ​ല്ലാ പ​ള്ളി​ക​ളി​ലും ഇ​ത​ല്ല സം​ഭ​വി​ക്കു​ന്ന​ത്. പെ​ൺ​കു​ട്ടി​ക​ൾ​ക്കു​ള്ള വി​ല​ക്കു​ക​ൾ പു​തു​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന പു​രു​ഷ​ന്മാ​ർ ഏ​തു രാ​ഷ്‌​ട്രീ​യ​ത്തി​ലോ മ​ത​ത്തി​ലോ പെ​ട്ട​വ​രാ​യാ​ലും ആ​ധു​നി​ക​സ​മൂ​ഹ​ത്തി​നു സ്വീ​കാ​ര്യ​രാ​ക​രു​ത്. അ​വ​ർ​ക്കു മ​റ്റ​നേ​കം സ​ത്‌​സ്വ​ഭാ​വ​ങ്ങ​ളു​മു​ണ്ടാ​കാം. പ​ക്ഷേ, സ​മ​ത്വ​ത്തി​ന്‍റെ​യും സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ​യും ശ​ത്രു​ക്ക​ളാ​ണ്. മ​നു​സ്മൃ​തി​യെ വ​ർ​ഗീ​യ​ത​യെ​ന്നു പ്ര​സം​ഗി​ക്കു​ന്ന​വ​രും സ്വ​ന്തം വീ​ട്ടി​ലു​ള്ള​വ​രോ​ട് “നഃ ​സ്ത്രീ സ്വാ​ത​ന്ത്ര്യ​മ​ർ​ഹ​തി” (സ്ത്രീ ​സ്വാ​ത​ന്ത്ര്യ​ത്തി​ന് അ​ർ​ഹ​യ​ല്ല) എ​ന്നു പു​ല​ന്പു​ന്ന​തി​നോ​ളം കാ​പ​ട്യ​മെ​ന്തു​ണ്ട്! ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ ഒ​രു സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ പ്ര​തി​ക​രി​ക്കാ​ൻ പി.​കെ. ശ്രീ​മ​തി​യും കെ.​കെ. ശൈ​ല​ജ​യു​മ​ല്ലാ​തെ എ​ത്ര രാ​ഷ്‌​ട്രീ​യ വ​നി​ത​ക​ൾ ഉ​ണ്ടാ​യി​രു​ന്നു?

സ്ത്രീ​യു​ടെ തു​ല്യ​ത​യെ ത​ള്ളി​പ്പ​റ​യു​ന്ന​വ​ർ പു​രു​ഷ​ന്മാ​രെ​യും അ​വ​ഹേ​ളി​ക്കു​ക​യാ​ണ്. സ്ത്രീ​ക​ൾ പൊ​തു​സ​മൂ​ഹ​ത്തി​നു മു​ന്നി​ലെ​ത്തി​യാ​ൽ ഏ​തൊ​ക്കെ​യോ പ്ര​ലോ​ഭ​ന​ങ്ങ​ളി​ൽ വീ​ണു​പോ​കു​ന്ന​ത്ര ദു​ർ​ബ​ല​രാ​ണ് പു​രു​ഷ​ന്മാ​രെ​ന്ന ധ്വ​നി ഇ​ത്ത​രം വി​ല​ക്കു​ക​ളി​ലു​ണ്ട്. കൂ​ടു​ത​ൽ അ​ഭ്യ​സ്ത​വി​ദ്യ​രും ക​ഴി​വു​ള്ള​വ​രു​മാ​യ സ്ത്രീ​ക​ൾ മു​ൻ​നി​ര​യി​ലേ​ക്കു വ​ന്നാ​ൽ, സ്റ്റേ​ജി​ലും വേ​ദി​യി​ലു​മു​ള്ള ത​ങ്ങ​ളു​ടെ സ്ഥാ​നം ന​ഷ്‌​ട​പ്പെ​ടു​മോ​യെ​ന്ന ഭീ​തി​യാ​ണ് മ​റ്റൊ​ന്ന്. പൊ​തു​രം​ഗ​ത്തു മി​ക​വ് തെ​ളി​യി​ക്കു​ന്ന​വ​ർ നാ​ട്ടി​ലും വീ​ട്ടി​ലും ത​ങ്ങ​ളെ ധി​ക്ക​രി​ക്കു​മെ​ന്ന അ​ര​ക്ഷി​താ​വ​സ്ഥ​യും നി​സാ​ര​മ​ല്ല. പു​രു​ഷ​ൻ കൂ​ടു​ത​ൽ ആ​ത്മ​വി​ശ്വാ​സ​മു​ള്ള​വ​നും ജ്ഞാ​നി​യു​മാ​കു​ക​യാ​ണ് പ​രി​ഹാ​രം.

നി​യ​മ​സ​ഭ​യി​ലും ലോ​ക്സ​ഭ​യി​ലും പാ​ർ​ട്ടി​യി​ലും സ്ത്രീ​സം​വ​ര​ണ​ത്തെ അ​ട്ടി​മ​റി​ക്കു​ക​യോ ന​ട​പ്പാ​ക്ക​ൽ വ​ലി​ച്ചു​നീ​ട്ടു​ക​യോ ചെ​യ്യു​ന്ന രാ​ഷ്‌​ട്രീ​യ​ക്കാ​രും ഭ​യ​ത്തി​ലാ​ണ്; കാ​ല​ങ്ങ​ളാ​യി അ​നു​ഭ​വി​ച്ചി​രു​ന്ന അ​ധി​കാ​രം ഇ​പ്പോ​ഴൊ​രു അ​വ​യ​വം​പോ​ലെ അ​വ​ർ​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ടാ​കാം. മ​ത​സം​ഘ​ട​ന​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്പോ​ൾ മി​ക്ക​വാ​റും മു​ക​ളി​ലു​ണ്ടാ​കും ഒ​രു പു​രു​ഷ ര​ക്ഷാ​ധി​കാ​രി. മി​ക്ക​വാ​റും പു​രോ​ഹി​ത​ർ! ഇ​തു സ്വ​ത​ന്ത്ര​മാ​യ ജോ​ലി​സ്ത്രീ​ക്ക് നി​ഷേ​ധി​ക്കും. ഏ​തു വേ​ഷ​ത്തി​ലെ​ത്തി​യാ​ലും പു​രു​ഷാ​ധി​പ​ത്യം സ്ത്രീ​ക​ളെ ഒ​ന്നാ​മ​തെ​ത്താ​തി​രി​ക്കാ​ൻ ശ്ര​ദ്ധ പു​ല​ർ​ത്തു​ന്നു.

പു​രു​ഷ​വി​രു​ദ്ധ​ത​യോ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഇ​ള​വ​നു​വ​ദി​ക്കു​ന്ന​തോ അ​ല്ല സ്ത്രീ​സ്വാ​ത​ന്ത്ര്യ​മെ​ന്നു​കൂ​ടി തി​രി​ച്ച​റി​യേ​ണ്ട​തു​ണ്ട്. കു​റ്റ​വാ​ളി സ്ത്രീ​യോ പു​രു​ഷ​നോ ആ​വ​ട്ടെ, ഇ​ര​വാ​ദം വേ​ണ്ട. അ​തു​പോ​ലെ അ​വി​ഹി​ത​മാ​യ ഇ​ട​പെ​ട​ലു​ണ്ടാ​യെ​ന്ന ഒ​രു തെ​ളി​വു​മി​ല്ലെ​ങ്കി​ലും, കോ​ട​തി കു​റ്റ​വി​മു​ക്ത​രാ​ക്കി​യ പു​രു​ഷ​ന്മാ​രെ ജീ​വി​താ​വ​സാ​നം വ​രെ സം​ശ​യ​നി​ഴ​ലി​ൽ നി​ർ​ത്താ​നു​ള്ള രോ​ഗാ​തു​ര മ​നോ​ഭാ​വ​ത്തി​നു സ്ത്രീ​സ്വാ​ത​ന്ത്ര്യ​വു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ല.

നാം ​സം​സാ​രി​ക്കു​ന്ന​ത്, ഒ​രു സ്ത്രീ-​പു​രു​ഷ ഏ​റ്റു​മു​ട്ട​ലി​ന്‍റെ അ​നി​വാ​ര്യ​ത​യെ​ക്കു​റി​ച്ച​ല്ല; പു​രു​ഷ​ൻ ത​ന്‍റെ തി​ന്മ​യു​ടെ ചു​മ​ടു​ക​ളി​ലൊ​ന്ന് ഇ​റ​ക്കി​വ​യ്ക്കു​ന്ന​തി​നെ​ക്കു​റി​ച്ചാ​ണ്. സ്വാ​ത​ന്ത്ര്യം അ​നു​വ​ദി​ക്കാ​ൻ പു​രു​ഷ​ൻ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ ഉ​ട​മ​യൊ​ന്നു​മ​ല്ല. ആ ​ചി​ന്ത, പൂ​ർ​വി​ക​രി​ൽ​നി​ന്നു കൈ​മാ​റി​ക്കി​ട്ടി​യ പു​രു​ഷാ​ധി​പ​ത്യ​ബോ​ധ​ത്തി​ന്‍റെ കേ​ടാ​ണെ​ന്ന് ആ​ൺ​കു​ട്ടി​ക​ളെ മാ​ത്ര​മ​ല്ല, പെ​ൺ​കു​ട്ടി​ക​ളെ​യും പ​ഠി​പ്പി​ക്ക​ണം. ഭൂ​രി​പ​ക്ഷം പു​രു​ഷ​ന്മാ​രും സ്ത്രീ​ക​ളെ ച​വി​ട്ടി​മെ​തി​ക്കു​ന്ന​വ​ര​ല്ല. പ​ക്ഷേ, കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​ന്ന​ത് ആ ​ഭൂ​രി​പ​ക്ഷ​മ​ല്ലെ​ന്ന​ത് ജ​നാ​ധി​പ​ത്യ​ത്തെ​യും ക്ഷീ​ണി​പ്പി​ച്ചു​ക​ഴി​ഞ്ഞു.

എ​ന്തു​കൊ​ണ്ട് വ​നി​താ​ദി​ന​മ​ല്ലാ​തി​രു​ന്നി​ട്ടും നാം ​തു​ല്യ​ത​യെ​ക്കു​റി​ച്ചു സം​സാ​രി​ക്കു​ന്നു? സ്ത്രീ​വി​രു​ദ്ധ​ത​യും ജാ​തി​വി​വേ​ച​ന​വും വ​ർ​ഗീ​യ​ത​യും തീ​വ്ര​വാ​ദ​വും താ​ണ്ഡ​വ​മാ​ടി​യ കാ​ല​ത്ത് നി​ങ്ങ​ൾ എ​വി​ടെ​യാ​യി​രു​ന്നു എ​ന്ന ഭാ​വി​യു​ടെ ചോ​ദ്യ​ത്തെ, ഒ​രു മാ​ധ്യ​മ​മെ​ന്ന നി​ല​യി​ൽ ദീ​പി​ക പ്ര​തീ​ക്ഷി​ക്കു​ന്ന​തു​കൊ​ണ്ട്. വി​ദ്യാ​ഭ്യാ​സ​വും തൊ​ഴി​ലും​കൊ​ണ്ട് സ്ത്രീ ​ക​രു​ത്ത​യാ​യെ​ന്നു ക​ണ്ട​പ്പോ​ൾ രാ​ഷ്‌​ട്രീ​യ-​മ​ത നി​യ​മ​ങ്ങ​ൾ​കൊ​ണ്ട് അ​തി​നെ ത​ട​യാ​നു​ള്ള ഒ​ടു​ക്ക​ത്തെ പ​രി​ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

സ്ത്രീ​സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ ലോ​ക ദു​ർ​മാ​തൃ​ക​യാ​യ അ​ഫ്ഗാ​നി​സ്ഥാ​നി​ലെ സ്ത്രീ​ക​ളെ ഇ​രു​ട്ടി​ലാ​ക്കി​യ​ത് മ​ത​രാ​ഷ്‌​ട്ര​മാ​ണ്. പ​ക്ഷേ, ന​മ്മു​ടേ​തു ജ​നാ​ധി​പ​ത്യ രാ​ജ്യ​മാ​ണെ​ന്ന് ഇ​പ്പോ​ഴും മ​ന​സി​ലാ​കാ​ത്ത​വ​രു​ണ്ട്. പു​രു​ഷ​ൻ ത​ന്‍റേ​തു മാ​ത്ര​മാ​ക്കി​യ സ്വാ​ത​ന്ത്ര്യം ച​രി​ത്ര​ത്തി​ലെ കൊ​ള്ള​മു​ത​ലാ​ണ്. തി​രി​ച്ചു കൊ​ടു​ക്കു​വോ​ളം നാ​ഗ​രി​ക​ത​യു​ടെ കു​റ്റ​പ​ത്ര​ത്തി​ൽ അ​വ​ൻ ഒ​ന്നാം​പ്ര​തി.

Tags : DEEPIKA EDITORIAL WOMEN

Recent News

Corehub Up