x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

12
AUG
2026

ചെ​റു​ക്ക​ണം, ഹി​ന്ദു​ത്വ​യു​ടെ സാമ്പ​​ത്തി​കാ​ക്ര​മ​ണം

Editorial Audio

വെബ് ഡെസ്ക്
Published: August 12, 2026 12:00 AM IST | Updated: August 11, 2026 09:47 PM IST

ന്യൂ​ന​പ​ക്ഷ​വി​രു​ദ്ധ​ത​യു​ടെ, പ്ര​ത്യേ​കി​ച്ച് ക്രൈ​സ്ത​വ വേ​ട്ട​യു​ടെ പ​ല്ലും ന​ഖ​വും ഒ​ളി​പ്പി​ക്കാ​ൻ ഇ​നി​യും ക​ഴി​ഞ്ഞി​ട്ടി​ല്ലാ​ത്ത എ​ഫ്സി​ആ​ർ​എ (വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ) ഭേ​ദ​ഗ​തി ബി​ൽ സാ​ഹ​ച​ര്യ​സ​മ്മ​ർ​ദ​ത്താ​ൽ പാ​ർ​ല​മെ​ന്‍റി​ന്‍റെ മേ​ശ​പ്പു​റ​ത്തു​നി​ന്നെ​ടു​ത്താ​ലും ഇ​ല്ലെ​ങ്കി​ലും ബി​ജെ​പി കൈ​യി​ൽ​നി​ന്നു താ​ഴെ​വ​യ്ക്കാ​നി​ട​യി​ല്ല. പു​തു​ക്കി​യ മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ​ങ്ങ​ൾ, ഗോ​വ​ധ​നി​രോ​ധ​ന​നി​യ​മം, ബു​ൾ​ഡോ​സ​ർ​രാ​ജ്, ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണം, പ​ര​സ്യ​വി​ചാ​ര​ണ, ക​ള്ള​ക്കേ​സു​ക​ൾ, മ​ണി​പ്പു​രി​ൽ ഉ​ൾ​പ്പെ​ടെ ക്രൈ​സ്ത​വ​രെ ല​ക്ഷ്യ​മി​ട്ട ആ​ക്ര​മ​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യ്ക്കു പി​ന്നാ​ലെ ഹി​ന്ദു​ത്വ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സാ​ന്പ​ത്തി​ക ആ​ക്ര​മ​ണ​മാ​ണി​ത്.

നി​യ​മ​വി​ദ​ഗ്ധ​രും പ്ര​തി​പ​ക്ഷ​വും ന്യൂ​ന​പ​ക്ഷ​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ണി​ച്ച നി​ഗൂ​ഢ വ​കു​പ്പു​ക​ളെ​ക്കു​റി​ച്ച് ബി​ജെ​പി​ക്കു മ​റു​പ​ടി​യി​ല്ല. ക്രൈ​സ്ത​വ​ർ ഭ​യ​പ്പെ​ട​ണോ അ​വ​രു​ടെ സ്വ​ത്തു​ക്ക​ൾ കൈ​യേ​റു​മോ എ​ന്ന​തൊ​ന്നു​മ​ല്ല വി​ഷ​യം; അ​തി​നു​ള്ള വ​കു​പ്പു​ക​ൾ എ​ഫ്സി​ആ​ർ​എ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു എ​ന്ന​താ​ണ്. വി​ദേ​ശ​സം​ഭാ​വ​ന തെ​റ്റാ​യി സ്വീ​ക​രി​ക്കു​ക​യോ വി​നി​യോ​ഗി​ക്കു​ക​യോ ചെ​യ്യു​ന്ന​തു ത​ട​യാ​ൻ എ​ഫ്സി​ആ​ർ​എ നി​യ​മം നി​ല​വി​ലു​ണ്ട്. 1976ൽ ​ഇ​ന്ദി​രാ​ഗാ​ന്ധി കൊ​ണ്ടു​വ​ന്ന നി​യ​മം 2010ൽ ​മ​ൻ​മോ​ഹ​ൻ സിം​ഗ് സ​ർ​ക്കാ​ർ പു​തു​ക്കി.

ദു​രു​പ​യോ​ഗി​ച്ചാ​ൽ വി​ദേ​ശ സം​ഭാ​വ​ന​ക​ൾ ഉ​പ​യോ​ഗി​ച്ചു സ്വ​ന്ത​മാ​ക്കി​യ ആ​സ്തി​ക​ൾ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് സ​ർ​ക്കാ​രി​ന് ഏ​റ്റെ​ടു​ക്കാ​ൻ അ​തി​ൽ വ​കു​പ്പു​ണ്ട്. പ​ക്ഷേ, മു​ൻ​പു​ണ്ടാ​യി​രു​ന്ന ഗോ​വ​ധ​നി​രോ​ധ​ന നി​യ​മ​വും മ​ത​പ​രി​വ​ർ​ത്ത​നി​രോ​ധ​ന നി​യ​മ​വു​മൊ​ക്കെ അ​ക്ര​മോ​ത്സു​ക​മാ​ക്കി​യ​തു​പോ​ലെ എ​ഫ്സി​ആ​ർ​എ​യും ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ത​ക​ർ​ക്കാ​ൻ ത​ക്ക​വി​ധം ബി​ജെ​പി പു​തു​ക്കു​ക​യാ​ണ്.

ഇ​നി, വി​ദേ​ശ​ഫ​ണ്ട് സ്വീ​ക​രി​ക്കു​ന്ന​വ​ർ​ക്ക് നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ എ​ഫ്സി​ആ​ർ​എ ലൈ​സ​ൻ​സ് പു​തു​ക്കി​ക്കി​ട്ടാ​തി​രി​ക്കു​ക​യോ റ​ദ്ദാ​ക്കി​യ ലൈ​സ​ൻ​സ് പു​നഃ​സ്ഥാ​പി​ക്കാ​തി​രി​ക്കു​ക​യോ മാ​ത്ര​മ​ല്ല, നി​ല​വി​ലു​ള്ള ലൈ​സ​ൻ​സ് സ​റ​ണ്ട​ർ ചെ​യ്താ​ൽ​പോ​ലും ഇ​ത്ത​രം ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു സ​ന്പാ​ദി​ച്ച ആ​സ്തി​ക​ൾ സ​ർ​ക്കാ​രി​നു ക​ണ്ടു​കെ​ട്ടാം. ഇ​തു വി​ൽ​ക്കാ​നു​മാ​കും. വി​റ്റു​കി​ട്ടു​ന്ന പ​ണം സ​ർ​ക്കാ​രി​ന്‍റെ സ​ഞ്ചി​ത​നി​ധി​യി​ലേ​ക്കു മാ​റ്റും.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ നി​ശ്ച​യി​ക്കു​ന്ന അ​ഥോ​റി​റ്റി​ക്ക് സി​വി​ൽ കോ​ട​തി​യു​ടെ അ​ധി​കാ​ര​വു​മു​ണ്ട്. ഒ​രു ആ​സ്തി ഭാ​ഗി​ക​മാ​യി മാ​ത്ര​മാ​ണ് വി​ദേ​ശ സം​ഭാ​വ​ന​യി​ൽ​നി​ന്ന് സൃ​ഷ്‌​ടി​ച്ച​തെ​ങ്കി​ൽ പോ​ലും മു​ഴു​വ​നും ഏ​റ്റെ​ടു​ക്കാ​മെ​ന്ന് സെ​ക‌്ഷ​ൻ 16എ(2) ​വ്യ​ക്ത​മാ​ക്കു​ന്നു. ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ന്നി​ട​ത്താ​ണ് ‘പ​ണി’ തു​ട​ങ്ങു​ന്ന​ത്. അ​ത് ‘പൊ​തു​ജ​ന​താ​ത്പ​ര്യാ​ർ​ഥം’ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് തീ​രു​മാ​നി​ക്കു​ന്ന​ത്.

മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ചു​ള്ള കേ​സി​ൽ ഒ​രു വ്യ​ക്തി​യോ സം​ഘ​ട​ന​യോ വി​ചാ​ര​ണ ചെ​യ്യ​പ്പെ​ടു​ക​യാ​ണെ​ങ്കി​ലും ലൈ​സ​ൻ​സ് റ​ദ്ദാ​ക്കാം. ഏ​തെ​ങ്കി​ലു​മൊ​രു സം​ഘ​പ​രി​വാ​ർ സം​ഘ​ട​ന​യ്ക്ക് മ​ത​പ​രി​വ​ർ​ത്ത​നം ആ​രോ​പി​ച്ച് പോ​ലീ​സ് സ്റ്റേ​ഷ​നി​ലോ കോ​ട​തി​യി​ലോ ഒ​രു പ​രാ​തി കൊ​ടു​ക്കാ​നാ​ണോ വി​ഷ​മം! ലൈ​സ​ൻ​സ് റ​ദ്ദാ​ക്കാ​നി​രി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ സ​ർ​ക്കാ​രി​ന്‍റെ​യും സം​ഘ​പ​രി​വാ​റി​ന്‍റെ​യും താ​ത്പ​ര്യ​ങ്ങ​ളെ ത​ള്ളി​ക്ക​ള​യു​മോ​യെ​ന്ന​ത് ചി​ന്തി​ച്ചാ​ൽ മ​തി.

ഒ​രു വ്യ​ക്തി ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ്വ​മേ​ധ​യാ തി​രി​കെ ന​ൽ​കി​യാ​ലും ര​ക്ഷ​യി​ല്ല. ആ ​വ്യ​ക്തി​യു​ടെ പ​ക്ക​ൽ അ​വ​ശേ​ഷി​ക്കു​ന്ന മു​ഴു​വ​ൻ വി​ദേ​ശ സം​ഭാ​വ​ന​യും അ​തി​ൽ​നി​ന്ന് സൃ​ഷ്‌​ടി​ക്ക​പ്പെ​ട്ട ആ​സ്തി​ക​ളും നി​ർ​ദി​ഷ്‌​ട അ​ഥോ​റി​റ്റി​യി​ൽ നി​ക്ഷി​പ്ത​മാ​കും. വി​ദേ​ശ​സം​ഭാ​വ​ന വേ​ണ്ടെ​ന്നു വ​ച്ചാ​ലും ര​ക്ഷ​യി​ല്ല. ക്ലോ​സ് 16എ(1)(​ബി) പ്ര​കാ​രം, വി​ദേ​ശ സം​ഭാ​വ​ന​യി​ൽ​നി​ന്നു​ണ്ടാ​യ എ​ല്ലാ ആ​സ്തി​ക​ളും സം​ഭാ​വ​ന​ബാ​ക്കി​യും ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​സ്തി​ക​ളും അ​ഥോ​റി​റ്റി​ക്ക് ക​ണ്ടു​കെ​ട്ടാം.

എ​ന്താ​ല്ലേ, ബി​ജെ​പി​ക്കാ​ല​ത്തെ വി​ചി​ത്ര നി​യ​മ​ങ്ങ​ൾ! മ​ടി​യി​ൽ ക​ന​മു​ള്ള​വ​ന​ല്ലേ പേ​ടി​ക്കേ​ണ്ട​തു​ള്ളൂ? ത​ട്ടി​പ്പു ന​ട​ത്തി​യി​ട്ടി​ല്ലെ​ങ്കി​ൽ, വി​ദേ​ശ​സം​ഭാ​വ​ന​ക​ൾ സ്വ​ന്തം കാ​ര്യ​ത്തി​നും മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​നു​മൊ​ക്കെ ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ങ്കി​ൽ നി​യ​മ​ത്തെ എ​തി​ർ​ക്കു​ന്ന​ത് എ​ന്തി​ന്? ​ഇ​തു ക്രൈ​സ്ത​വ​ർ​ക്കും മു​സ്‌​ലിം​ക​ൾ​ക്കും മാ​ത്ര​മ​ല്ല​ല്ലോ, എ​ല്ലാ​വ​ർ​ക്കും ബാ​ധ​ക​മ​ല്ലേ? അ​വ​ർ​ക്കൊ​ന്നും പ്ര​ശ്ന​മി​ല്ല​ല്ലോ... സം​ഘ​മ​ന​സു​ള്ള ‘നി​ഷ്പ​ക്ഷ നി​രീ​ക്ഷ​ക​രും’ സ​മൂ​ഹ​മാ​ധ്യ​മ ‘നി​ഷ്ക​ള​ങ്ക​രു’​മൊ​ക്കെ ആ​വ​ർ​ത്തി​ക്കു​ക​യാ​ണ്.

ന്യൂ​ന​പ​ക്ഷ വി​രു​ദ്ധ​ത​ക​ളെ വെ​ള്ള​പൂ​ശാ​ൻ ഇ​റ​ക്കു​ന്ന സ്ഥി​രം ചോ​ദ്യ​ങ്ങ​ളാ​ണി​വ. എ​ഫ്സി​ആ​ർ​എ​യു​ടെ കാ​ര്യ​മെ​ടു​ത്താ​ൽ, ത​ങ്ങ​ൾ​ക്ക് ഇ​ഷ്ട​മി​ല്ലാ​ത്ത​വ​രു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ന്ന​തു​പോ​ലെ ത​ങ്ങ​ൾ​ക്ക് ഇ​ഷ്ട​മു​ള്ള​വ​രു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കാ​തി​രി​ക്കാ​നും സ്വ​ത്തു ക​ണ്ടു​കെ​ട്ടാ​തി​രി​ക്കാ​നു​മൊ​ക്കെ നി​യ​മ​ത്തി​ൽ പ​ഴു​തി​ട്ടി​ട്ടു​ണ്ട്. പൊ​തു​താ​ത്പ​ര്യം മു​ൻ​നി​ർ​ത്തി അ​ത്ത​രം ഒ​രു ഒ​ഴി​വാ​ക്ക​ൽ ആ​വ​ശ്യ​മാ​ണെ​ന്ന് സ​ർ​ക്കാ​ർ ക​രു​തു​ന്നെ​ങ്കി​ൽ, ഏ​തെ​ങ്കി​ലും സം​ഘ​ട​ന​യെ​യോ സം​ഘ​ട​ന​ക​ളു​ടെ വി​ഭാ​ഗ​ത്തെ​യോ വ്യ​ക്തി​യെ​യോ ഈ ​ബി​ല്ലി​ന്‍റെ പ​രി​ധി​യി​ൽ​നി​ന്ന് ‘വ​കു​പ്പ് 16-എ​ൽ’ ഉ​പ​യോ​ഗി​ച്ച് ഒ​ഴി​വാ​ക്കാം.

മ​ത​പ​രി​വ​ർ​ത്ത​നം ആ​രോ​പി​ച്ച് ക്രൈ​സ്ത​വ​രെ ആ​ക്ര​മി​ക്കു​ന്പോ​ൾ ഘ​ർ​വാ​പ്പ​സി എ​ന്ന സം​ഘ​പ​രി​വാ​ർ മ​ത​പ​രി​വ​ർ​ത്ത​ന​ത്തെ ഒ​ഴി​വാ​ക്കു​ന്ന​തും, അ​ഴി​മ​തി​ക്കെ​തി​രേ യു​ദ്ധം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ബി​ജെ​പി​യെ​യും സ​ഖ്യ ക​ക്ഷി​ക​ളെ​യും ബി​ജെ​പി​യി​ലേ​ക്കു വ​രു​ന്ന അ​ഴി​മ​തി​ക്കാ​രെ​യും ഒ​ഴി​വാ​ക്കു​ന്ന​തു​മൊ​ക്കെ ഈ ​രാ​ജ്യ​ത്താ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് ശു​ദ്ധീ​ക​രി​ക്കാ​ൻ വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്ക​രി​ക്കാ​നി​റ​ങ്ങി​യി​രി​ക്കു​ന്ന ക​മ്മീ​ഷ​ൻ ക​ള്ള​വോ​ട്ട് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന പ്ര​തി​പ​ക്ഷ​ത്തോ​ടു ക​യ​ർ​ക്കു​ന്ന​തും ബി​ജെ​പി നേ​താ​ക്ക​ളു​ടെ വി​ദ്വേ​ഷ​പ്ര​സം​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തും ഈ ​രാ​ജ്യ​ത്തു​ത​ന്നെ​യാ​ണ്.

സം​ഘ​പ​രി​വാ​ർ മി​ത്ര​ങ്ങ​ളാ​രും എ​ഫ്സി​ആ​ർ​എ​യു​ടെ ക​ണ്ടു​കെ​ട്ട​ലി​ലും പെ​ടി​ല്ല. എ​ഫ്സി​ആ​ർ​എ ല​ക്ഷ്യ​മി​ടു​ന്ന​ത് മ​ത​പ​രി​വ​ർ​ത്ത​ന​ക്കാ​രെ ത​ന്നെ​യാ​ണെ​ന്ന് വ​ള​ച്ചു​കെ​ട്ടൊ​ന്നു​മി​ല്ലാ​തെ ലോ​ക്സ​ഭ​യി​ൽ പ​റ​ഞ്ഞ​ത് ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി നി​ത്യാ​ന​ന്ദ് റാ​യി​യാ​ണ്. അ​തു തെ​റ്റാ​ണെ​ന്നു ക​രു​താ​ൻ 12 വ​ർ​ഷ​ത്തി​നി​ടെ ന​മു​ക്ക് ഉ​ദാ​ഹ​ര​ണ​ങ്ങ​ളി​ല്ല. വി​ദ്യാ​ഭ്യാ​സം, ആ​തു​ര​ശു​ശ്രൂ​ഷ, ജീ​വ​കാ​രു​ണ്യം, ദാ​രി​ദ്ര്യോ​ച്ഛാ​ട​നം, സ്വാ​ത​ന്ത്ര്യ​സ​മ​രം, ന​വോ​ത്ഥാ​നം... എ​ന്നി​ങ്ങ​നെ രാ​ഷ്‌​ട്ര​നി​ർ​മാ​ണ​ത്തി​ലെ സ​ജീ​വ​പ​ങ്കാ​ളി​ക​ളാ​ണ് ക്രൈ​സ്ത​വ​ർ.

പ​ക്ഷേ, അ​തൊ​ക്കെ ദു​ർ​വ്യാ​ഖ്യാ​നം ചെ​യ്ത് ക്രൈ​സ്ത​വ​രെ സം​ശ​യ​നി​ഴ​ലി​ലാ​ക്കു​ക​യും ആ​ക്ര​മി​ക്കു​ക​യും ചെ​യ്യു​ന്ന വി​ഭ​ജ​ന​രാ​ഷ്‌​ട്രീ​യം ശ​ക്തി പ്രാ​പി​ക്കു​ക​യാ​ണ്. ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തോ​ടെ പ​ശ്ചി​മ​ബം​ഗാ​ളി​ലും ക്രൈ​സ്ത​വ​ർ ആ​ക്ര​മി​ക്ക​പ്പെ​ടു​ന്നു. മി​ക്ക ബി​ജെ​പി സം​സ്ഥാ​ന​ങ്ങ​ളി​ലും ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ അ​ര​ക്ഷി​ത​രാ​യി​രി​ക്കേ എ​ഫ്സി​ആ​ർ​എ മ​തേ​ത​ര ഇ​ന്ത്യ നേ​രി​ടു​ന്ന പു​തി​യ വെ​ല്ലു​വി​ളി​യാ​ണ്. ബി​ൽ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ത​മി​ഴ്നാ​ട് നി​യ​മ​സ​ഭ ഇ​തി​നെ​തി​രേ പ്ര​മേ​യം പാ​സാ​ക്കി.

വി​ദൂ​ര ഗോ​ത്ര​മേ​ഖ​ല​ക​ളി​ൽ ഏ​റ്റ​വും വ​ലി​യ വി​ദ്യാ​ഭ്യാ​സ-​ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത് ക്രി​സ്ത്യ​ൻ സ്ഥാ​പ​ന​ങ്ങ​ളാ​ണെ​ന്നും വെ​റും ഉ​റ​പ്പ​ല്ല, നി​യ​മ​പ​ര​മാ​യ വ്യ​ക്ത​ത​യാ​ണ് വേ​ണ്ട​തെ​ന്നും മേ​ഘാ​ല​യ ബി​ജെ​പി എം​എ​ൽ​എ എ.​എ​ൽ. ഹെ​ക്ക് ആ​വ​ശ്യ​പ്പെ​ട്ടു. നി​യ​മ​വി​ദ​ഗ്ധ​ർ ഈ ​വി​ചി​ത്ര നി​യ​മ​ത്തി​നെ​തി​രേ രം​ഗ​ത്തു വ​ന്നു. പ്ര​മു​ഖ മാ​ധ്യ​മ​ങ്ങ​ൾ പി​ഴ​വു​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ചു. ബി​ജെ​പി​യും കു​ഴ​ലൂ​ത്തു​കാ​രും മാ​ത്രം സ​മ്മ​തി​ക്കി​ല്ല.

വ​ർ​ഗീ​യ​ത​യും വി​ഭാ​ഗീ​യ​ത​യും ന്യൂ​ന​പ​ക്ഷ​വി​രു​ദ്ധ സാ​ന്പ​ത്തി​കാ​ക്ര​മ​ണ​വും ആ​രോ​പി​ക്ക​പ്പെ​ടു​ന്ന ഈ ​ബി​ൽ ത​യാ​റാ​ക്കി​യ കൈ​ക​ൾ​കൊ​ണ്ട് ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തു​ന്ന​ത് ഐ​ക്യ​ത്തി​നും അ​ഖ​ണ്ഡ​ത​യ്ക്കും മ​തേ​ത​ര​ത്വ​ത്തി​നും​വേ​ണ്ടി ജീ​വ​ത്യാ​ഗം ചെ​യ്ത സ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി​ക​ളോ​ടു​ള്ള നി​ന്ദ​യാ​കും.

Tags : EDITORIAL DEEPIKA Fcra Bill

Recent News

Corehub Up