x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

13
AUG
2026

‘ഓ​പ​റേ​ഷ​ൻ ഗ്രി​പ്’ വ​ഴു​ത​രു​ത്

Editorial Audio


Published: August 13, 2026 12:00 AM IST | Updated: August 12, 2026 10:15 PM IST

കേ​ര​ളം ഗു​ണ്ട​ക​ൾ​ക്കു പ​ഞ്ഞ​മി​ല്ലാ​ത്ത നാ​ടാ​യി. പ​ല വി​ശേ​ഷ​ണ​ങ്ങ​ളി​ൽ പ​ല​ത​രം ഗു​ണ്ട​ക​ൾ. വി​വി​ധ സ്പെ​ഷാ​ലി​റ്റി​ക​ളി​ൽ വി​രാ​ജി​ക്കു​ന്ന​വ​രു​ണ്ട്. സ​വി​ശേ​ഷ ഓ​പ്പ​റേ​ഷ​നു​ക​ൾ​ക്ക് കു​പ്ര​സി​ദ്ധി​യാ​ർ​ജി​ച്ച​വ​രു​ണ്ട്. ചി​ല​ർ ഒ​രു​പാ​ട് ആ​രാ​ധ​ക​രു​മാ​യി താ​ര​പ​രി​വേ​ഷ​ത്തി​ൽ വി​ല​സു​ന്നു. ചി​ല​ർ​ക്കു ക​രു​ത്ത​രാ​യ സ്പോ​ൺ​സ​ർ​മാ​രു​ണ്ട്. രാ​ഷ്‌​ട്രീ​യ​ക്കാ​രും മ​റ്റു​ചി​ല ത​ത്പ​ര​ക​ക്ഷി​ക​ളും ഗു​ണ്ട​ക​ളെ പോ​റ്റി​വ​ള​ർ​ത്തു​ന്നു. ഗു​ണ്ടാ​വേ​ട്ട​യ്ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ ‘ഓ​പ്പ​റേ​ഷ​ൻ ഗ്രി​പ്’ എ​ന്ന പേ​രി​ൽ നീ​ക്കം തു​ട​ങ്ങി​യി​ട്ടു​ണ്ട്. വ​ഴു​ത​രു​ത്. തൂ​ഫാ​ൻ ആ​ഞ്ഞ​ടി​ച്ച​തുപോ​ലെ ഗ്രി​പ്പും മു​റു​ക​ട്ടെ.

ക​ണ​ക്കു​ക​ളൊ​ക്കെ കൃ​ത്യ​മാ​ണ്. സം​സ്ഥാ​ന​ത്താ​കെ 1497 ഗു​ണ്ട​ക​ൾ. ഏ​റ്റ​വും കൂ​ടു​ത​ൽ തൃ​ശൂ​രി​ൽ. ര​ണ്ടാം​സ്ഥാ​ന​ത്ത് കൊ​ല്ലം. കാ​പ്പ കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന​വ​ർ 278. നാ​ടു​ക​ട​ത്ത​പ്പെ​ട്ട​വ​ർ 238 പേ​ർ. പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ളാ​യി പ​റ​ന്നു​ന​ട​ക്കു​ന്ന​വ​ർ 16. കാ​പ്പ കേ​സ് പ്ര​തി​ക​ളു​ടെ ക​ണ​ക്കി​ൽ ത​ല​സ്ഥാ​നം​ത​ന്നെ മു​ന്നി​ൽ.

ഇ​ത്ര​യും കാ​ര്യ​ങ്ങ​ൾ പോ​ലീ​സി​ന​റി​യാ​മെ​ന്ന​ത് അ​ഭി​ന​ന്ദ​നാ​ർ​ഹം​ത​ന്നെ. പ​ക്ഷേ, വേ​ണ്ട​ത് വേ​റൊ​രു ക​ണ​ക്കാ​ണ്. സ്പോ​ൺ​സ​ർ​മാ​രു​ടെ ക​ണ​ക്ക്. അ​താ​യി​രി​ക്കും ഒ​രു​പ​ക്ഷേ, പോ​ലീ​സി​നു കൂ​ടു​ത​ൽ ന​ന്നാ​യി അ​റി​യു​ക. എ​ന്നാ​ൽ, ഗു​ണ്ട​ക​ളു​ടെ ക​ണ​ക്കേ പു​റ​ത്തു​വി​ടൂ. വേ​ലി​യി​ൽ കി​ട​ക്കു​ന്ന പാ​മ്പി​നെ​യാ​രും ന​ക്ഷ​ത്ര​ത്തി​നു പ​ക​രം തോ​ളി​ൽ തു​ന്നി​പ്പി​ടി​പ്പി​ക്കി​ല്ല​ല്ലോ! ഗു​ണ്ടാ​പ്ര​മു​ഖ​രു​ടെ സ്പോ​ൺ​സ​ർ​മാ​രെ​ക്കു​റി​ച്ചു​ള്ള ഞെ​ട്ടി​ക്കു​ന്ന വി​വ​രം ഇ​ന്‍റ​ലി​ജ​ൻ​സി​നു ല​ഭി​ച്ചെ​ന്നാ​ണ് വാ​ർ​ത്ത.

ഇ​വ​രെ​യൊ​ക്കെ എ​ങ്ങ​നെ പി​ടി​ക്കും എ​ന്നോ​ർ​ത്ത് പോ​ലീ​സ് ത​ന്നെ​യാ​ണോ ഞെ​ട്ടി​യ​ത്. വി​ര​ട്ടാ​നും ത​ല്ലാ​നും കൊ​ല്ലാ​നും കോ​ടി​ക​ൾ മു​ട​ക്കാ​ൻ ശേ​ഷി​യു​ള്ള​വ​രാ​ണ് ‘ഞെ​ട്ടി​ക്കു​ന്ന’ ലി​സ്റ്റി​ലു​ള്ള​ത്. രാ​ഷ്‌​ട്രീ​യ​മാ​യും ബി​സി​ന​സ്പ​ര​മാ​യും ന​ല്ല ‘ഗ്രി​പ്പു’​ള്ള​വ​ർ. ഈ ​നീ​രാ​ളി​പ്പി​ടി​ത്ത​ത്തി​ൽ വെ​റു​തെ ത​ല​വ​ച്ചു​കൊ​ടു​ത്ത് കൈ​യും കാ​ലും ക​ള​യ​ണോ എ​ന്ന് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ ചി​ന്തി​ച്ചാ​ൽ കു​റ്റം പ​റ​യാ​നാ​കി​ല്ല. കു​ടും​ബ​ത്തോ​ടൊ​പ്പം സ​മാ​ധാ​ന​മാ​യി ക​ഴി​യാ​നാ​ണ​ല്ലോ അ​വ​ർ പോ​ലീ​സാ​യ​ത്.

ഇ​തേ വ​ഴി​യു​ള്ളൂ. സ്പോ​ൺ​സ​ർ​മാ​രെ പൂ​ട്ടു​ക. രാ​ഷ്‌​ട്രീ​യാ​ഭ​യം ന​ൽ​കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക. അ​പ്പോ​ൾ ഗു​ണ്ട​ക​ളു​ടെ വി​ല​സ​ൽ നി​ൽ​ക്കും. അ​തോ​ടെ പോ​ലീ​സു​കാ​ർ അ​വ​രു​ടെ ജോ​ലി ചെ​യ്യും. ഗു​ണ്ട​ക​ൾ അ​ക​ത്താ​കും. ‘മ​റു​പ​ക്ഷ​ത്തു’ നി​ൽ​ക്കു​ന്ന ചി​ല പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ എ​ക്കാ​ല​ത്തു​മു​ണ്ടാ​കും. അ​വ​രെ​യും വെ​റു​തേ വി​ട​രു​ത്. ഇ​ന്ത്യ​യി​ൽ എ​ന്നും ക്ഷാ​മ​മ​നു​ഭ​വ​പ്പെ​ടു​ന്ന രാ​ഷ്‌​ട്രീ​യ ഇച്ഛാ​ശ​ക്തി​യാ​ണ് അ​തി​നു വേ​ണ്ട​ത്. ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​പ്പോൾ ജോ​ലി തു​ട​ങ്ങി​യ​താ​ണ്. ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ആ​ഞ്ഞു​വീ​ശു​ന്ന​ത് നാം ​കാ​ണു​ന്നു​ണ്ട്.

അ​ർ​ജു​ൻ ആ​യ​ങ്കി​യെ​യും ടി.​ജി. മോ​ഹ​ൻ​ദാ​സി​നെ​യും അ​റ​സ്റ്റ് ചെ​യ്ത​തി​ലെ ജാ​ഗ്ര​ത നാം ​തി​രി​ച്ച​റി​യു​ന്നു​ണ്ട്. ഗു​ണ്ട​ക​ളു​ടെ വെ​ല്ലു​വി​ളി​യി​ൽ മു​ട്ടു​വി​റ​യ്ക്കാ​ത്ത മ​ന്ത്രി​യെ​ന്ന പു​ക​ഴ്ത്ത​ൽ നാം ​കേ​ൾ​ക്കു​ന്നു​ണ്ട്.

പ​ക്ഷേ, വേ​റെ​യും ചി​ല​ത് കേ​ൾ​ക്കു​ന്നു, കാ​ണു​ന്നു. ഏ​തു പോ​ലീ​സു​ദ്യോ​ഗ​സ്ഥ​നും അ​റി​യു​ന്ന, സാ​മാ​ന്യ​ബോ​ധ​മു​ള്ള ആ​ർ​ക്കും മ​ന​സി​ലാ​കു​ന്ന ചി​ല ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സം​ഘ​പ്ര​ചാ​ര​ക​നെ അ​റ​സ്റ്റ് ചെ​യ്യു​മ്പോ​ൾ പോ​ലീ​സ് മ​റ​ന്നു. ജാ​മ്യം വി​ധി​ച്ചു​കൊ​ണ്ട് കോ​ട​തി പോ​ലീ​സി​നെ വി​മ​ർ​ശി​ക്കു​ക​യും ചെ​യ്തു. അ​റ​സ്റ്റ് വൈ​കി​യാ​ലും പ​ഴു​ത​ട​ച്ച ന​ട​പ​ടി​യാ​കു​മെ​ന്നാ​ണ് മ​ന്ത്രി പ​റ​യാ​റ്. ഈ ​കേ​സി​ൽ പ​ക്ഷേ, പ​ണി പാ​ളി. രാ​ഷ്‌​ട്രീ​യ എ​തി​രാ​ളി​ക​ൾ കി​ട്ടി​യ അ​വ​സ​രം ന​ന്നാ​യി മു​ത​ലാ​ക്കു​ന്നു.

കാ​സ​ർ​ഗോ​ട്ട് മ​യ​ക്കു​മ​രു​ന്നു കേ​സി​ൽ പി​ടി​യി​ലാ​യ​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ സോ​ഷ്യ​ൽ മീ​ഡി​യ കോ-​ഓ​ർ​ഡി​നേ​റ്റ​റാ​ണ് എ​ന്ന​താ​ണ് അ​സ്വ​ാസ്ഥ്യ​ജ​ന​ക​മാ​യ മ​റ്റൊ​രാ​രോ​പ​ണം. ഇ​യാ​ളോ​ടൊ​പ്പം അ​റ​സ്റ്റി​ലാ​യ​വ​രും സ​ജീ​വ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്നു വാ​ർ​ത്ത​യു​ണ്ട്. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ഒ​ട്ടും വൈ​ക​രു​ത്. ഭ​ര​ണ​ക​ക്ഷി​യു​ടെ ആ​ളാ​ണെ​ങ്കി​ൽ പോ​ലീ​സി​ൽ​നി​ന്നു സം​ര​ക്ഷ​ണം കി​ട്ടും, മ​റ്റേ​തെ​ങ്കി​ലും പ്ര​മു​ഖ ക​ക്ഷി​യു​ടെ ആ​ളാ​ണെ​ങ്കി​ൽ അ​വ​ർ നോ​ക്കി​ക്കോ​ളും എ​ന്നൊ​ക്കെ ക്രി​മി​ന​ലു​ക​ൾ​ക്ക് ആ​ത്മ​വി​ശ്വാ​സ​മു​ണ്ടാ​യാ​ൽ വ​ലി​യ കാ​റ്റു​ക​ളെ​ല്ലാം ക​ട​ലി​ൽ​ മാ​ത്രം വീ​ശി അ​പ്ര​ത്യ​ക്ഷ​മാ​കും. നാ​ടി​നെ ക്രി​മി​ന​ലു​ക​ളി​ൽ​നി​ന്നു മോ​ചി​പ്പി​ക്കു​ന്ന​തി​ൽ ഭ​ര​ണ​പ​ക്ഷ​ത്തി​നും പ്ര​തി​പ​ക്ഷ​ത്തി​നും തു​ല്യ​പ​ങ്കാ​ണ്.

എ​പ്പോ​ഴും പ​റ​യാ​റു​ള്ള​തു​പോ​ലെ, രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ ക്രി​മി​ന​ൽ ​സം​ഘ​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ സ്ഥാ​പ​ന​ങ്ങ​ളെ ത​ക​ർ​ക്കു​ന്ന ന​ട​പ​ടി​യാ​ണ്. ഇ​ത് രാ​ഷ്‌​ട്രീ​യ ച​ർ​ച്ച​ക​ൾ​ക്കും ജ​ന​ങ്ങ​ളോ​ടു​ള്ള ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​നും പ​ക​രം, ഗു​ണ്ട​ക​ളെ രാ​ഷ്‌​ട്രീ​യ ആ​യു​ധ​മാ​ക്കാ​ൻ ഇ​ട​യാ​ക്കു​ന്നു. രാ​ജ്യ​ത്തി​ന്‍റെ എ​ൺ​പ​താം സ്വാ​ത​ന്ത്ര്യ​ദി​ന​മാ​ണ് മ​റ്റ​ന്നാ​ൾ. കേ​ര​ള​ത്തി​ൽ ഗു​ണ്ട​ക​ളെ ഒ​റ്റ​പ്പെ​ടു​ത്തി നി​ഷ്കാ​സ​നം ചെ​യ്യു​മെ​ന്ന് ഭ​ര​ണ-​പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ഒ​രേ സ്വ​ര​ത്തി​ൽ പ്ര​തി​ജ്ഞ ചെ​യ്യ​ട്ടെ. അ​ങ്ങ​നെ ഈ ​സ്വാ​ത​ന്ത്ര്യ​ദി​നം അ​വി​സ്മ​ര​ണീ​യ​മാ​ക​ട്ടെ. ക്രി​മി​ന​ലി​സ​ത്തി​ൽ​നി​ന്ന് കേ​ര​ള​ത്തെ സ്വ​ത​ന്ത്ര​മാ​ക്കാ​ൻ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളും ഒ​പ്പ​മു​ണ്ടാ​കും, തീ​ർ​ച്ച.

Tags : Editorial Deepika News

Recent News

Corehub Up