Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : News

ട്രെ​യി​ൻ നി​ർ​ത്തി ലോ​ക്കോ​പൈ​ല​റ്റ് സ​മൂ​സ വാ​ങ്ങി, നി​ർ​ത്തി​യ​ത​ല്ലെ​ന്ന് റെ​യി​ൽ​വേ വി​ശ​ദീ​ക​ര​ണം

ഇ​ൻ​ഡോ​ർ: ട്രെ​യി​ൻ ഓ​ടി​ക്കു​ന്ന​തി​നി​ടെ ലോ​ക്കോ​പൈ​ല​റ്റ് സ​മൂ​സ വാ​ങ്ങി ക​ഴി​ക്കാ​ൻ ട്രെ​യി​ൻ നി​ർ​ത്തി​യ​ത് വൈ​റ​ലാ​കു​ന്നു. മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ലാ​ണ് സം​ഭ​വം. ട്രെ​യി​ൻ സി​ഗ്ന​ലി​ൽ നി​ർ​ത്തി​യി​ട്ട്, അ​സി​സ്റ്റ​ന്‍റ് ലോ​ക്കോ പൈ​ല​റ്റി​നെ റെ​യി​ൽ​പാ​ള​ത്തി​നു സ​മീ​പ​ത്തെ ക​ട​യി​ൽ​വി​ട്ട് ലോ​ക്കോ​പൈ​ല​റ്റ് സ​മൂ​സ വാ​ങ്ങി​ച്ചു ക​ഴി​ച്ച് യാ​ത്ര തു​ട​ർ​ന്നു.

വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തോ​ടെ വി​ശ​ദീ​ക​ര​ണ​വു​മാ​യി റെ​യി​ൽ​വേ രം​ഗ​ത്തെ​ത്തി. ഇ​ൻ​ഡോ​റി​ലെ റാ​യു യാ​ർ​ഡി​ൽ എ​ൻ​ജി​നി​യ​റിം​ഗ് ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഓ​ഥ​റൈ​സ്ഡ് ഓ​പ്പ​റേ​ഷ​ന​ൽ ഹാ​ൾ​ട്ട്, അ​താ​യ​ത് ഉ​ദ്യോ​ഗ​സ്ഥ​രൊ​ക്കെ അ​റി​ഞ്ഞാ​ണ് ട്രെ​യി​ൻ ഹോം ​സി​ഗ്ന​ലി​ൽ നി​ർ​ത്തി​യ​തെ​ന്നാ​ണ് റെ​യി​ൽ​വേ​യു​ടെ വി​ശ​ദീ​ക​ര​ണം.

മാ​ത്ര​വു​മ​ല്ല റെ​യി​ൽ​വേ​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന വീ​ഡി​യോ​യെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ര​ത്‌​ലം റെ​യി​ൽ​വേ ഡി​വി​ഷ​ൻ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫീ​സ​ർ മു​കേ​ഷ് പ​റ​ഞ്ഞു.

Kerala

മാ​ധ്യ​മ​ങ്ങ​ൾ പോ​സി​റ്റീ​വ് വാ​ർ​ത്ത​ക​ൾ ന​ൽ​കി​യി​ല്ലെ​ങ്കി​ൽ യു​വാ​ക്ക​ൾ 'പാ​റ്റ​ക​ളെ' പി​ന്തു​ട​രും: മു​ന്ന​റി​യി​പ്പു​മാ​യി ഉ​പ​രാ​ഷ്ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ

കോ​ട്ട​യം: മാ​ധ്യ​മ​ങ്ങ​ൾ പോ​സി​റ്റീ​വ് വാ​ർ​ത്ത​ക​ൾ​ക്കും നേ​ട്ട​ങ്ങ​ൾ​ക്കും കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ രാ​ജ്യ​ത്തെ യു​വാ​ക്ക​ൾ 'പാ​റ്റ​ക​ളെ' പി​ന്തു​ട​രു​ന്ന അ​വ​സ്ഥ​യു​ണ്ടാ​കു​മെ​ന്ന് ഉ​പ​രാ​ഷ്ട്ര​പ​തി സി. ​പി. രാ​ധാ​കൃ​ഷ്ണ​ൻ. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​യി മാ​റി​യ 'കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി' എ​ന്ന ആ​ക്ഷേ​പ​ഹാ​സ്യ കൂ​ട്ടാ​യ്മ​യെ പ​രോ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​മ​ർ​ശം. ദീ​പി​ക ദി​ന​പ​ത്ര​ത്തി​ന്‍റെ 140-ാം വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ൾ കോ​ട്ട​യ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

"ന​ല്ല കാ​ര്യ​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ൾ ശ​രി​യാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. എ​ങ്കി​ൽ മാ​ത്ര​മേ യു​വാ​ക്ക​ൾ​ക്ക് കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ളും ശ​രി​യാ​യ റോ​ൾ മോ​ഡ​ലു​ക​ളും ല​ഭി​ക്കൂ. അ​ല്ലാ​ത്ത​പ​ക്ഷം അ​വ​ർ​ക്ക് കാ​ര്യ​ങ്ങ​ളി​ൽ താ​ൽ​പ​ര്യം ന​ഷ്ട​പ്പെ​ടു​ക​യും ഒ​ടു​വി​ൽ 'പാ​റ്റ​ക​ളു​ടെ' പു​റ​കെ പോ​വു​ക​യും ചെ​യ്യും," ഉ​പ​രാ​ഷ്ട്ര​പ​തി പ​റ​ഞ്ഞു. പെ​ട്ടെ​ന്ന് ഒ​രു ദി​വ​സം വ​ന്ന് വ​ലി​യ ച​ർ​ച്ച​യാ​കു​ന്ന ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ​ക്ക് ആ​യു​സു​ണ്ടാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​ന് താ​ൻ എ​തി​ര​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ ഉ​പ​രാ​ഷ്ട്ര​പ​തി, വാ​ർ​ത്ത​ക​ളി​ൽ സ്വ​ന്തം അ​ഭി​പ്രാ​യ​ങ്ങ​ൾ തി​രു​കി​ക്ക​യ​റ്റു​ന്ന മാ​ധ്യ​മ​ങ്ങ​ളു​ടെ പ്ര​വ​ണ​ത​യെ വി​മ​ർ​ശി​ച്ചു. വാ​ർ​ത്ത​ക​ൾ എ​പ്പോ​ഴും വ​സ്തു​താ​പ​ര​മാ​യി​രി​ക്ക​ണം, അ​ഭി​പ്രാ​യ​ങ്ങ​ൾ എ​ഡി​റ്റോ​റി​യ​ൽ പേ​ജു​ക​ളി​ലാ​ണ് വ​രേ​ണ്ട​ത്. വാ​യ​ന​ക്കാ​ർ വാ​ർ​ത്ത​ക​ളു​ടെ ത​ല​ക്കെ​ട്ടു​ക​ൾ മാ​ത്രം ക​ണ്ട് സ്വാ​ധീ​നി​ക്ക​പ്പെ​ടു​ന്ന കാ​ല​മാ​ണി​തെ​ന്നും വ്യാ​ജ​വാ​ർ​ത്ത​ക​ളും ഡി​ജി​റ്റ​ൽ മാ​ധ്യ​മ​ങ്ങ​ളു​ടെ വെ​ല്ലു​വി​ളി​ക​ളും വ​ർ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു.

 

NRI

വ​ത്തി​ക്കാ​നി​ൽ പ്രാ​ർ​ഥ​ന​യ്ക്കി​ടെ വി​ശ്വാ​സി കു​ഴ​ഞ്ഞു​വീ​ണു; പ്രോ​ട്ടോ​ക്കോ​ൾ മ​റ​ന്ന് ഓ​ടി​യെ​ത്തി ലെ​യോ പ​തി​നാ​ലാ​മ​ന്‍ മാ​ർ​പാ​പ്പ

വ​ത്തി​ക്കാ​ൻ​ സി​റ്റി: വ​ത്തി​ക്കാ​നി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് സ്ക്വ​യ​റി​ൽപ്രാ​ർ​ഥ​ന​യ്ക്കി​ടെ ക​ടു​ത്ത ചൂ​ടി​നെ​ത്തു​ട​ർ​ന്ന് കു​ഴ​ഞ്ഞു​വീ​ണ വി​ശ്വാ​സി​ക്ക് സ​ഹാ​യ​വു​മാ​യി ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ നേ​രി​ട്ടെ​ത്തി.

വ​ത്തി​ക്കാ​നി​ലെ ക​ടു​ത്ത സു​ര​ക്ഷാ പ്രോ​ട്ടോ​ക്കോ​ളു​ക​ൾ പോ​ലും മാ​റ്റി​വ​ച്ചാ​ണ് മാ​ർ​പാ​പ്പ വി​ശ്വാ​സി​യു​ടെ അ​ടു​ത്തേ​ക്ക് ഓ​ടി​യെ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച (മേയ് 27) റോ​മി​ൽ ഏ​ക​ദേ​ശം 30 ഡി​ഗ്രി​യോ​ളം ചൂ​ടാ​യി​രു​ന്നു അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്ന​ത്.

വാർഷി​ക പൊ​തു​ദ​ർ​ശ​ന​ത്തി​ന് ശേ​ഷം മാ​ർപാ​പ്പ​യ്ക്ക് കൈ​കൊ​ടു​ക്കാ​നാ​യി കാ​ത്തു​നി​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളി​ൽ ഒ​രാ​ളാ​ണ് ക​ടു​ത്ത ചൂ​ട് താ​ങ്ങാ​നാ​വാ​തെ പെ​ട്ടെ​ന്ന് ബോ​ധ​ര​ഹി​ത​നാ​യി വീ​ണ​ത്.

പ്രോ​ട്ടോ​ക്കോ​ളു​ക​ൾ മാ​റ്റി​വ​ച്ച് മാ​ർ​പാപ്പ

ത​ന്‍റെ മു​ന്നി​ൽ ഒ​രു വി​ശ്വാ​സി പെ​ട്ടെ​ന്ന് നി​ലം​പ​തി​ക്കു​ന്ന​ത് ക​ണ്ട മാ​ർ​പാ​പ്പ, അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ടു​ത്തേ​ക്ക് വേ​ഗ​ത്തി​ൽ ന​ട​ന്നെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ എ​ഴു​ന്നേ​ൽ​പ്പി​ക്കാ​നും പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കാ​നും മാ​ർ​പാ​പ്പ നേ​തൃ​ത്വം ന​ൽ​കി.

വ​ത്തി​ക്കാന്‍റെ ച​രി​ത്ര​ത്തി​ൽ ത​ന്നെ അ​പൂ​ർ​വ​മാ​യ ഈ ​ദൃ​ശ്യ​ങ്ങ​ൾ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന മൊ​ബൈ​ൽ കാമ​റ​ക​ളി​ൽ പ​ക​ർത്തപ്പെ​ടു​ക​യും വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ൻ​തോ​തി​ൽ വൈ​റ​ലാ​വു​ക​യും ചെ​യ്തു.

അ​തേ​സ​മ​യം, കു​ഴ​ഞ്ഞു​വീ​ണ വ്യ​ക്തി​ക്ക് വ​ത്തി​ക്കാ​ൻ മെ​ഡി​ക്ക​ൽ സം​ഘം ഉ​ട​ൻ ത​ന്നെ അ​ടി​യ​ന്ത​ര ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല ഇ​പ്പോ​ൾ തൃ​പ്തി​ക​ര​മാ​ണെ​ന്നും വ​ത്തി​ക്കാ​ൻ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Movies

അ​ർ​ജു​ൻ ദാ​സ് വി​വാ​ഹി​ത​നാ​കു​ന്നു?​മ​റു​പ​ടി​യു​മാ​യി താ​ര​ത്തി​ന്‍റെ ടീം

​ന​ട​ൻ അ​ർ​ജു​ൻ ദാ​സ് വി​വാ​ഹി​ത​നാ​കാ​ൻ ഒ​രു​ങ്ങു​ന്നു എ​ന്ന​താ​ണ് സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ അ​ട​ക്കം പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ളി​ലൊ​ന്ന്. താ​രം ഉ​ട​നെ വി​വാ​ഹി​ത​നാ​കാ​ൻ പോ​കു​ന്നു​വെ​ന്നും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ താ​ര​ത്തി​ന്റെ വി​വാ​ഹ​നി​ശ്ച​യ​മു​ണ്ടാ​വു​മെ​ന്നാ​യി​രു​ന്നു അ​ഭ്യൂ​ഹം. എ​ന്നാ​ൽ തെ​റ്റാ​യ വാ​ർ​ത്ത​ക​ളാ​ണ് പ്ര​ച​രി​ക്കു​ന്ന​തെ​ന്ന് താ​ര​ത്തി​ന്‍റെ ടീം ​വ്യ​ക്ത​മാ​ക്കി.

വാ​ർ​ത്ത​യി​ൽ ക​ഴ​മ്പി​ല്ലെ​ന്നാ​ണ് അ​ർ​ജു​ൻ ദാ​സി​ന്‍റെ മാ​നേ​ജ​ർ എ​ക്‌​സി​ൽ കു​റി​ച്ച​ത്. 'പ്രി​യ​പ്പെ​ട്ട​വ​രേ, ന​ട​ൻ അ​ർ​ജു​ൻ ദാ​സി​ന്‍റെ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ച​രി​ക്കു​ന്ന അ​ഭ്യൂ​ഹ​ങ്ങ​ളി​ൽ യാ​തൊ​രു അ​ടി​സ്ഥാ​ന​വു​മി​ല്ല. അ​ത്ത​രം വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ന് മു​മ്പ് മാ​ധ്യ​മ​സു​ഹൃ​ത്തു​ക്ക​ൾ ഞ​ങ്ങ​ളെ ബ​ന്ധ​പ്പെ​ട്ട് വ്യ​ക്ത​ത വ​രു​ത്ത​ണം' എ​ന്നാ​യി​രു​ന്നു മാ​നേ​ജ​രു​ടെ പോ​സ്റ്റ്.

കൈ​തി, മാ​സ്റ്റ​ർ, വി​ക്രം, ഗു​ഡ് ബാ​ഡ് അ​ഗ്ലി, തെ​ലു​ങ്ക് ചി​ത്ര​മാ​യ ദേ ​കോ​ൾ ഹിം ​ഒ.​ജി. എ​ന്നീ സൂ​പ്പ​ർ​താ​ര ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​ണ് അ​ർ​ജു​ൻ.

Kerala

ഒന്നാം ലോകയുദ്ധ സവിസ്തര വാർത്തകൾ

1914 ജൂ​ലൈ 18 മു​ത​ൽ 1918 ന​വം​ബ​ർ 11 വ​രെ നീ​ണ്ട ഒ​ന്നാം ലോ​ക​യു​ദ്ധം ദീ​പി​ക​യു​ടെ ഒ​ന്നാം പേ​ജു​ക​ളി​ലെ സ​വി​സ്ത​ര വാ​ർ​ത്ത​ക​ളാ​യി​രു​ന്നു.

ഭ​യാ​ന​ക​മാ​യ ലോ​ക​യു​ദ്ധ​സം​ഭ​വ​ങ്ങ​ൾ മ​ല​യാ​ളി​ക​ൾ​ക്ക് വാ​യി​ച്ചും കേ​ട്ടും അ​റി​യാ​നും പ​റ​യാ​നു​മു​ള്ള വി​ര​ലി​ലെ​ണ്ണാ​വു​ന്ന മാ​ധ്യ​മ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു ദീ​പി​ക. ചൊ​വ്വ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​യി​രു​ന്നു പ്ര​സാ​ധ​നം. റോ​യി​ട്ട​ർ അ​ട​ക്ക​മു​ള്ള വി​ദേ​ശ വാ​ർ​ത്താ ഏ​ജ​ൻ​സി​ക​ളി​ൽ​നി​ന്നു​ള്ള ടെ​ലി​ഗ്രാ​മാ​യി​രു​ന്നു മാ​ന്നാ​നം ഓ​ഫീ​സി​ൽ വാ​ർ​ത്ത​ക​ളു​ടെ ഉ​റ​വി​ടം.

ഫ്രാ​ൻ​സ്, റ​ഷ്യ, ബ്രി​ട്ട​ൻ‍, ഇ​റ്റ​ലി, അ​മേ​രി​ക്ക എ​ന്നീ സ​ഖ്യ ശ​ക്തി​ക​ൾ ഒ​രു​വ​ശ​ത്തും ഓ​സ്ട്രി​യ-​ഹം​ഗ​റി, ജ​ർ​മ​നി, ബ​ൾ​ഗേ​റി​യ, ഓ​ട്ടോ​മ​ൻ സാ​മ്രാ​ജ്യം എ​ന്നി​വ ചേ​ർ​ന്ന കേ​ന്ദ്രീ​യ​ശ​ക്തി​ക​ൾ മ​റു​വ​ശ​ത്തു​മാ​യി ഇ​രു​പ​ക്ഷ​വും നി​ല​യു​റ​പ്പി​ച്ചു.

യു​ദ്ധ​നീ​ക്ക​ങ്ങ​ളും വ​ൻ​കെ​ടു​തി​ക​ളും വിവരിച്ചിരുന്നത് തെ​ക്ക​ൻ യു​ദ്ധം, പ​ടി​ഞ്ഞാ​റെ യു​ദ്ധം, കി​ഴ​ക്ക​ൻ യു​ദ്ധം എ​ന്നി​ങ്ങ​നെ ദി​ക്കു​ക​ൾ തി​രി​ച്ചാ​യി​രു​ന്നു. വൈ​കി കി​ട്ടി​യ വാ​ർ​ത്ത​ക​ൾ എ​ന്ന ത​ല​ക്കെ​ട്ടി​ലും യു​ദ്ധ​വാ​ർ​ത്ത​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. വി​മാ​ന​ങ്ങ​ളു​ടെ വി​ള​യാ​ട്ടം, ഉ​ത്ത​ര​സാ​ഗ​ര​ത്തി​ൽ പ​ട​ക്ക​പ്പ​ലു​ക​ൾ, സൂ​യ​സ് തോ​ട്ടി​ൽ തു​ർ​ക്കി​ക​ളു​ടെ ആ​ക്ര​മ​ണം എ​ന്നി​ങ്ങ​നെ​പോ​കു​ന്നു ത​ല​ക്കെ​ട്ടു​ക​ൾ.

പി.​കെ. മ​ധു​സൂ​ദ​ന​ൻ എ​ഴു​തി​യ "യു​ദ്ധ​സ​ങ്ക​ടം തു​ള്ള​ൽ​പ്പാ​ട്ടും' വാ​ർ​ത്താ​പേ​ജി​ൽ ഇ​ടം​പി​ടി​ച്ചു. യു​ദ്ധ​വൃ​ത്താ​ന്ത ശ​ക​ല​ങ്ങ​ൾ എ​ന്ന കോ​ള​ത്തി​ൽ "സ്വി​റ്റ്സ​ർ​ല​ണ്ടി​ന്‍റെ അ​പ​ക​ടം' എ​ന്ന വാ​ർ​ത്ത ഇ​ങ്ങ​നെ: "യു​ദ്ധ​ത്തി​ൽ ഒ​രു ഭാ​ഗ​ത്തും ചേ​രാ​തെ വാ​സ്ത​വ​ത്തി​ൽ നി​ഷ്പ​ക്ഷ നി​ല​യെ വ​ല്ല രാ​ജ്യ​ക്കാ​രും പാ​ലി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ, അ​തു സ്വി​റ്റ്സ​ർ​ല​ണ്ടു​കാ​രാ​ണെ​ന്നു​ള്ള​തു നി​രാ​ക്ഷേ​പ​മാ​യ സം​ഗ​തി​യാ​ണ്. എ​ന്നാ​ൽ ഈ ​യു​ദ്ധ​ത്തി​ൽ ജ​ർ​മ​ൻ​കാ​ർ വി​ജ​യി​ക​ളാ​കു​ന്ന​പ​ക്ഷം സ്വി​റ്റ്സ​ർ​ല​ണ്ടു​കാ​ർ​ക്കു സാ​ര​മാ​യ പ​ല അ​പ​ക​ട​ങ്ങ​ളും നേ​രി​ടാ​നി​ട​യു​ണ്ടെ​ന്നു ഫ്രാ​ൻ​സി​ലെ മാ​റ്റി​ൻ എ​ന്ന പ​ത്രം സ​കാ​ര​ണം പ്ര​സ്താ​വി​ച്ചി​രി​ക്കു​ന്നു.'

90 ല​ക്ഷം പ​ട്ടാ​ള​ക്കാ​ർ​ക്കും 70 ല​ക്ഷം സാ​ധാ​ര​ണ​ക്കാ​ർ​ക്കും നാ​ലു വ​ർ​ഷം നീ​ണ്ട യു​ദ്ധ​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​മാ​യി. 1918 ന​വം​ബ​ർ 15ലെ ​പ​ത്ര​ത്തി​ലാ​ണ് യു​ദ്ധം അ​വ​സാ​നി​ച്ച വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. അ​തി​ൽ പ​റ​യു​ന്നു: "യു​ദ്ധം നി​റു​ത്തി​വ​യ്ക്കു​ന്ന​തി​നു​ള്ള ത​ത്കാ​ല ഉ​ട​ന്പ​ടി​യെ​പ്പ​റ്റി പ​ര്യാ​ലോ​ചി​ക്കു​ന്ന​തി​നു ഫ്രാ​ൻ​സി​ൽ എ​ത്തി​യി​രി​ക്കു​ന്ന ജ​ർ​മ​ൻ പ്ര​തി​നി​ധി​ക​ൾ, സ​ങ്ക​ലി​ത​രു​ടെ വ്യ​വ​സ്ഥ അ​നു​സ​രി​ച്ചു​ള്ള ഉ​ട​ന്പ​ടി​ക്ക് ഈ ​ന​വം​ബ​ർ 11ന് ​അ​താ​യ​ത് ഇ​ക്ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച 5 മ​ണി​ക്കു ഒ​പ്പു​വ​ച്ച​തു​കൊ​ണ്ടു പ​ക​ൽ 11 മ​ണി​ക്ക് എ​ല്ലാ രം​ഗ​ങ്ങ​ളി​ലും യു​ദ്ധം നി​റു​ത്തി​വ​ച്ചി​രി​ക്കു​ന്നു. ഈ ​യു​ദ്ധ​ത്തി​ന് കാ​ര​ണ​ഭൂ​ത​നാ​യ കൈ​സ​ർ ച​ക്ര​വ​ർ​ത്തി ലോ​ക​ത്തി​ൽ​നി​ന്നും തി​രോ​ധാ​നം ചെ​യ്തു.’

Kerala

കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രിയാ​ര്? ഡൽഹിയി​ൽ നി​ർ​ണാ​യ​ക നീ​ക്ക​ങ്ങ​ൾ; സ​തീ​ശ​ന് വ​മ്പ​ൻ സ്വീ​ക​ര​ണം

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ന്‍റെ അ​ടു​ത്ത മു​ഖ്യ​മ​ന്ത്രി​യെ നി​ശ്ച​യി​ക്കു​ന്ന​തി​നു​ള്ള രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ൾ​ക്കാ​യി ദേ​ശീ​യ ത​ല​സ്ഥാ​ന​ത്തെ​ത്തി​യ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന് ആ​വേ​ശ​ക​ര​മാ​യ സ്വീ​ക​ര​ണം. കേ​ര​ള ഹൗ​സി​ൽ ജെ​ൻ​സി വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​തീ​ശ​നെ വ​ര​വേ​റ്റ​ത്.

ഇ​ന്ന് പു​ല​ർ​ച്ചെ ഡ​ൽ​ഹി​യി​ലെ​ത്തി​യ വി.​ഡി. സ​തീ​ശ​നെ ആ​വേ​ശ​ത്തോ​ടെ​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ സ്വീ​ക​രി​ച്ച​ത്. വി​ദ്യാ​ർ​ത്ഥി​ക​ൾ അ​ദ്ദേ​ഹ​ത്തെ തോ​ളി​ലേ​റ്റി​യാ​ണ് കേ​ര​ള ഹൗ​സി​ലേ​ക്ക് ആ​ന​യി​ച്ച​ത്. "കേ​ര​ളം യു​ഡി​എ​ഫ് തൂ​ക്കി" എ​ന്നെ​ഴു​തി​യ കേ​ക്ക് മു​റി​ച്ചും "ക​ണ്ണേ ക​ര​ളേ വി​ഡി​എ​സ്സേ" എ​ന്ന മു​ദ്രാ​വാ​ക്യം വി​ളി​ച്ചും അ​വ​ർ വി​ജ​യാ​ഘോ​ഷം പ​ങ്കി​ട്ടു.

സം​സ്ഥാ​ന​ത്താ​കെ സ​തീ​ശ​ന് അ​നു​കൂ​ല​മാ​യ വി​കാ​ര​മാ​ണു​ള്ള​തെ​ന്ന് പ്ര​വ​ർ​ത്ത​ക​ർ അ​വ​കാ​ശ​പ്പെ​ട്ടു. അ​തേ​സ​മ​യം, മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ടെ​ത്താ​ൻ എ​ഐ​സി​സി നി​യോ​ഗി​ച്ച നി​രീ​ക്ഷ​ക​രാ​യ അ​ജ​യ് മാ​ക്ക​നും മു​കു​ൾ വാ​സ്നി​ക്കും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖ​ർ​ഗെ​യ്ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു

മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​നാ​യി വി.​ഡി. സ​തീ​ശ​നും കെ.​സി. വേ​ണു​ഗോ​പാ​ലും ത​മ്മി​ലു​ള്ള പോ​രാ​ട്ടം മു​റു​കു​ന്ന​തോ​ടെ ഹൈ​ക്ക​മാ​ൻ​ഡ് ആ​രെ തു​ണ​യ്ക്കു​മെ​ന്ന ആ​കാം​ക്ഷ​യി​ലാ​ണ് കേ​ര​ളം. വ​രും മ​ണി​ക്കൂ​റു​ക​ളി​ൽ ഡ​ൽ​ഹി​യി​ൽ കൂ​ടു​ത​ൽ നി​ർ​ണാ​യ​ക കൂ​ടി​ക്കാ​ഴ്ച​ക​ൾ ന​ട​ക്കും.

Movies

ഒ​രു ചെമ്പ​നീ​ർ പൂ​വി​ന്‍റെ സു​ഗ​ന്ധം...

ചു​വ​ന്ന റോ​സാ​പു​ഷ്പം നീ​ട്ടാ​തെ, അ​ക​മേ നി​റ​യു​ന്ന സ്നേ​ഹ​ത്തി​ന്‍റെ മാ​ധു​ര്യം ഒ​രു വാ​ക്കു കൊ​ണ്ട് പോ​ലും തൊ​ട്ടു ന​ൽ​കാ​തെ പ്ര​ണ​യ​ത്തി​ന്‍റെ ഉ​ദാ​ത്ത​മാ​യ അ​നു​ഭൂ​തി പ​ക​രു​ന്ന ഒ​രു ഗാ​ന​മു​ണ്ട്... അ​തെ, അ​തു ത​ന്നെ. ‘ഒ​രു ചെ​മ്പ​നീ​ർ പൂ​വി​റു​ത്ത് ഞാ​നോ​മ​ലേ ഒ​രു​വേ​ള നി​ൻ നേ​ർ​ക്ക് നീ​ട്ടി​യി​ല്ല...'

പ്ര​ശ​സ്ത ക​വി പ്ര​ഭാ​വ​ർ​മ ര​ചി​ച്ച്, അ​നു​ഗൃ​ഹീ​ത ഗാ​യ​ക​ൻ ഉ​ണ്ണി​മേ​നോ​ൻ സം​ഗീ​തം ന​ൽ​കി പാ​ടി​യ, സ്ഥി​തി എ​ന്ന സി​നി​മ​യി​ലെ മ​നോ​ഹ​ര​മാ​യ ഗാ​നം. 2003 ൽ ​പു​റ​ത്തി​റ​ങ്ങി​യ ആ​ർ. ശ​ര​ത്തി​ന്‍റെ ‘സ്ഥി​തി'​യി​ലെ ഈ ​ഗാ​ന​രം​ഗ​ത്ത് അ​ഭി​ന​യി​ക്കു​ന്ന​തും ഉ​ണ്ണി​മേ​നോ​ൻ ത​ന്നെ​യാ​ണ്.

ഭൂ​മി​യി​ൽ പ്ര​ണ​യം ഉ​ണ​ർ​ന്ന കാ​ലം മു​ത​ൽ നി​ല​നി​ൽ​ക്കു​ന്ന സ​ങ്ക​ൽ​പ്പ​ങ്ങ​ൾ​ക്കു​നേ​രെ എ​തി​ർ​ദി​ശ​യി​ലാ​ണ് ‘ശ്രീ '​രാ​ഗ​വും മ​ധ്യ​മാ​വ​തി​രാ​ഗ​വും ക​ല​രു​ന്ന ഈ ​ഗാ​നം ഒ​ഴു​കു​ന്ന​ത്! അ​താ​യ​ത് പ്ര​ണ​യ​ത്തി​ന്‍റെ ഒ​രു അ​ട​യാ​ള​വും പു​റ​മേ​യ്ക്കു കാ​ട്ടാ​തെ​യു​ള്ള പ്ര​ണ​യം. ഇ​വി​ടെ കാ​മു​ക​ന്‍റെ അ​ന്ത​രാ​ത്മാ​വി​ലെ പ്രേ​മം, പ്ര​ണ​യി​നി തി​രി​ച്ച​റി​യു​ന്നു എ​ന്ന​ത് പ്ര​ണ​യ സാ​ക്ഷാ​ത്കാ​ര​ത്തി​ന്‍റെ വേ​റി​ട്ട ചാ​രു​ത​യാ​വു​ന്നു. ‘എ​ങ്കി​ലും നീ​യ​റി​ഞ്ഞു.. എ​ൻ നി​ന​വെ​ന്നും നി​ൻ നി​ന​വ​റി​യു​ന്ന​താ​യ് നി​ന്നെ ത​ഴു​കു​ന്ന​താ​യ്...' പ്ര​ണ​യ​ത്തി​ന്‍റെ ഏ​റ്റ​വും ലോ​ല​മാ​യ ത​ന്ത്രി​യി​ൽ ഇ​ങ്ങ​നെ വി​ര​ൽ തൊ​ട്ട് എ​ഴു​തി​യ​തു​കൊ​ണ്ടു​ത​ന്നെ നീ​ണ്ട 23 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷ​വും ഗാ​ന​ത്തി​ന് ചെ​മ്പ​നീ​ർ പൂ​വി​ന്‍റെ അ​തേ സു​ഗ​ന്ധം!

 

Kerala

ക​ണ്ണൂ​ർ അ​ഞ്ച​ര​ക്ക​ണ്ടി ദ​ന്ത​ൽ കോ​ളേ​ജി​ന് തി​രി​ച്ച​ടി; ഭൂ​മി തി​രി​ച്ചു​പി​ടി​ക്കാ​ൻ ഉ​ത്ത​ര​വ്

ക​ണ്ണൂ​ർ: അ​ഞ്ച​ര​ക്ക​ണ്ടി ദ​ന്ത​ൽ കോ​ളേ​ജ് സ്ഥി​തി ചെ​യ്യു​ന്ന ഭൂ​മി​യു​ടെ ഇ​ട​പാ​ടു​ക​ൾ റ​ദ്ദാ​ക്കി​ക്കൊ​ണ്ട് ലാ​ൻ​ഡ് ബോ​ർ​ഡ് ഉ​ത്ത​ര​വി​റ​ക്കി. പ്ലാ​ന്‍റേ​ഷ​ൻ ഭൂ​മി​യി​ൽ അ​നു​മ​തി​യി​ല്ലാ​തെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യെ​ന്നും ഭൂ ​നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചു​വെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​ട​പ​ടി. 1964ന് ​ശേ​ഷ​മു​ള്ള എ​ല്ലാ ഭൂ​മി കൈ​മാ​റ്റ​ങ്ങ​ളും ലാ​ൻ​ഡ് ബോ​ർ​ഡ് റ​ദ്ദാ​ക്കി. അ​ഞ്ച​ര​ക്ക​ണ്ടി, പ​ടു​വി​ലാ​യി വി​ല്ലേ​ജു​ക​ളി​ലാ​യാ​ണ് ഈ ​ഭൂ​മി സ്ഥി​തി ചെ​യ്യു​ന്ന​ത്.

പ്ലാ​ന്‍റേ​ഷ​ൻ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി മാ​റ്റി​വെ​ച്ച ഭൂ​മി​യി​ൽ യാ​തൊ​രു​വി​ധ മു​ൻ​കൂ​ർ അ​നു​മ​തി​യും കൂ​ടാ​തെ​യാ​ണ് ദ​ന്ത​ൽ കോ​ളേ​ജ് ഉ​ൾ​പ്പെ​ടെ​യു​ള്ള കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ച്ച​ത്. ഇ​ത് കേ​ര​ള ഭൂ​പ​രി​ഷ്ക​ര​ണ നി​യ​മ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്ന് ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​തോ​ടെ കോ​ളേ​ജ് ഉ​ട​മ ജ​ബ്ബാ​ർ ഷാ​ജി​ക്കും കു​ടും​ബ​ത്തി​നും ഈ ​ഭൂ​മി​യി​ലു​ണ്ടാ​യി​രു​ന്ന നി​യ​മ​പ​ര​മാ​യ അ​വ​കാ​ശം പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​യി. താ​ലൂ​ക്ക് ലാ​ൻ​ഡ് ബോ​ർ​ഡി​ന്‍റെ ഉ​ത്ത​ര​വ് വ​ന്ന​തോ​ടെ മി​ച്ച​ഭൂ​മി​യാ​യി ക​ണ​ക്കാ​ക്കി ഇ​ത് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കും.

Kerala

മു​ഖ്യ​മ​ന്ത്രി​യെ അ​ധി​ക്ഷേ​പി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ്; 19-കാ​ര​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു

ക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ചി​ത്ര​ത്തോ​ടൊ​പ്പം അ​ധി​ക്ഷേ​പ​ക​ര​മാ​യ അ​ടി​ക്കു​റി​പ്പ് ചേ​ർ​ത്ത് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച 19-കാ​ര​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. 'പ്രി​യ​ദ​ർ​ശി​നി ഓ​ലാ​യി​ക്ക​ര' എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ലൂ​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഫോ​ട്ടോ​യ്ക്ക് 'സ്വ​ർ​ണ്ണ​ക്ക​ള്ള​ൻ' എ​ന്ന അ​ടി​ക്കു​റി​പ്പ് ന​ൽ​കി പ്ര​ച​രി​പ്പി​ച്ച​തി​നാ​ണ് ന​ട​പ​ടി.

ക​ണ്ണൂ​ർ സൈ​ബ​ർ പോ​ലീ​സാ​ണ് 19 വ​യ​സ്സു​കാ​ര​നാ​യ അ​നു​ന​ന്ദി​നെ​തി​രെ കേ​സെ​ടു​ത്ത​ത്. മു​ഖ്യ​മ​ന്ത്രി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നും മ​നഃ​പൂ​ർ​വം ല​ഹ​ള​യു​ണ്ടാ​ക്കാ​നും ശ്ര​മി​ച്ചു എ​ന്ന് എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്നു. പി​ണ​റാ​യി സ്വ​ദേ​ശി​യാ​യ സു​ധീ​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സി​ന്‍റെ ന​ട​പ​ടി. 

പ്ര​സ്തു​ത പോ​സ്റ്റ് പ​രാ​തി​ക്കാ​ര​നും സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കും വ​ലി​യ രീ​തി​യി​ലു​ള്ള മാ​ന​സി​ക വി​ഷ​മ​മു​ണ്ടാ​ക്കി​യെ​ന്നും ബോ​ധ​പൂ​ർ​വം പ്ര​കോ​പ​നം സൃ​ഷ്ടി​ക്കാ​നാ​ണ് പ്ര​തി ശ്ര​മി​ച്ച​തെ​ന്നും എ​ഫ്.​ഐ.​ആ​റി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

National

ആ​ശാ ഭോ​സ്‌​ലേ​യ്ക്ക് വി​ട; മും​ബൈ​യി​ൽ പൂ​ർ​ണ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്കാ​രം ന​ട​ന്നു

മും​ബൈ: ഇ​ന്ത്യ​ൻ സം​ഗീ​ത ലോ​ക​ത്തെ വാ​ന​മ്പാ​ടി ആ​ശാ ഭോ​സ്‌​ലേ​യ്ക്ക് (92) രാ​ജ്യം ക​ണ്ണീ​രോ​ടെ വി​ട​ചൊ​ല്ലി. മും​ബൈ​യി​ലെ ശി​വാ​ജി പാ​ർ​ക്ക് ശ്മ​ശാ​ന​ത്തി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം നാ​ല് മ​ണി​യോ​ടെ പൂ​ർ​ണ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ​യാ​യി​രു​ന്നു സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്. വാ​ർ​ദ്ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം മും​ബൈ​യി​ലെ ബ്രീ​ച്ച് കാ​ൻ​ഡി ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

ദേ​ശീ​യ പ​താ​ക പു​ത​പ്പി​ച്ച ഭൗ​തി​ക​ശ​രീ​രം വി​ലാ​പ​യാ​ത്ര​യാ​യി ശി​വാ​ജി പാ​ർ​ക്കി​ൽ എ​ത്തി​ച്ചു. മ​ഹാ​രാ​ഷ്ട്ര പോ​ലീ​സി​ന്‍റെ ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​റി​ന് ശേ​ഷം മ​ക​ൻ ആ​ന​ന്ദ് ഭോ​സ്‌​ലേ ചി​ത​യ്ക്ക് തീ ​കൊ​ളു​ത്തി. ലോ​വ​ർ പ​രേ​ലി​ലെ 'കാ​സ ഗ്രാ​ൻ​ഡെ' വ​സ​തി​യി​ൽ രാ​വി​ലെ മു​ത​ൽ ത​ന്നെ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രും പ്ര​മു​ഖ​രും ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കാ​ൻ എ​ത്തി​യി​രു​ന്നു.

മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്‌​നാ​വി​സ്, സ​ച്ചി​ൻ ടെ​ണ്ടു​ൽ​ക്ക​ർ, എ.​ആ​ർ റ​ഹ്മാ​ൻ, അ​മീ​ർ ഖാ​ൻ, ര​ൺ​വീ​ർ സിം​ഗ്, ജാ​ക്കി ഷ്രോ​ഫ് തു​ട​ങ്ങി രാ​ഷ്ട്രീ​യ-​സി​നി​മ-​കാ​യി​ക മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ർ സം​സ്കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. എ​ട്ട് പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട സം​ഗീ​ത ജീ​വി​ത​ത്തി​ൽ 12,000-ല​ധി​കം പാ​ട്ടു​ക​ൾ പാ​ടി​യ ആ​ശാ ഭോ​സ്‌​ലേ, വൈ​വി​ധ്യ​മാ​ർ​ന്ന ശൈ​ലി​ക​ളി​ലൂ​ടെ ലോ​ക​മെ​മ്പാ​ടു​മു​ള്ള സം​ഗീ​ത പ്രേ​മി​ക​ൾ​ക്ക് പ്രി​യ​ങ്ക​രി​യാ​യി​രു​ന്നു.

 

Kerala

നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണം: പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്ക​ണം; കെ.​സി. വേ​ണു​ഗോ​പാ​ൽ

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ർ അ​ഞ്ച​ര​ക്ക​ണ്ടി ദ​ന്ത​ൽ കോ​ള​ജ് വി​ദ്യാ​ർ​ത്ഥി നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​ത്തി​ൽ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ. സം​ഭ​വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യ​മി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​ത്തി​ൽ വ​ലി​യ ദു​രൂ​ഹ​ത​ക​ളു​ണ്ടെ​ന്ന് കു​ടും​ബം ആ​രോ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​ഷ്പ​ക്ഷ​മാ​യ അ​ന്വേ​ഷ​ണം അ​നി​വാ​ര്യ​മാ​ണെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

അ​ധ്യാ​പ​ക​രി​ൽ നി​ന്ന് ജാ​തി​യു​ടെ​യും നി​റ​ത്തി​ന്‍റെ​യും പേ​രി​ൽ നി​തി​ൻ നേ​രി​ട്ട മാ​ന​സി​ക പീ​ഡ​ന​ങ്ങ​ൾ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ൾ. ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യ്ക്ക് നാ​ണ​ക്കേ​ടാ​ണെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കോ​ള​ജി​ലെ ര​ണ്ട് അ​ധ്യാ​പ​ക​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത​തു​കൊ​ണ്ട് മാ​ത്രം നീ​തി ല​ഭി​ക്കി​ല്ല. കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ​ക്കു​റ്റം ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ നി​തി​ന്‍റെ കു​ടും​ബം വ​ലി​യ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ടു​ന്ന​വ​രാ​ണെ​ന്നും അ​വ​ർ​ക്ക് നീ​തി ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് സ​ർ​ക്കാ​ർ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും വേ​ണു​ഗോ​പാ​ൽ വ്യ​ക്ത​മാ​ക്കി.

International

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ ക​പ്പ​ലു​ക​ൾ​ക്ക് ടോ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ ഇ​റാ​ൻ നീ​ക്കം; പ​ണ​മ​ട​യ്ക്കേ​ണ്ട​ത് ഇ​റേ​നി​യ​ൻ ക​റ​ൻ​സി​യി​ൽ

ടെ​ഹ്‌​റാ​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട എ​ണ്ണ​ക്ക​ട​ത്തു പാ​ത​ക​ളി​ലൊ​ന്നാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന വി​ദേ​ശ ക​പ്പ​ലു​ക​ളി​ൽ നി​ന്ന് ടോ​ൾ ഈ​ടാ​ക്കാ​ൻ ഇ​റാ​ൻ ഭ​ര​ണ​കൂ​ടം ആ​ലോ​ചി​ക്കു​ന്നു. ഇ​റാ​ന്‍റെ ഔ​ദ്യോ​ഗി​ക ക​റ​ൻ​സി​യാ​യ റി​യാ​ലി​ൽ ത​ന്നെ ഈ ​തു​ക ഈ​ടാ​ക്കാ​നാ​ണ് നീ​ക്ക​മെ​ന്ന് ഇ​റേ​നി​യ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ലോ​ക​ത്ത് വി​ത​ര​ണം ചെ​യ്യു​ന്ന എ​ണ്ണ​യു​ടെ അ​ഞ്ചി​ലൊ​ന്ന് ഭാ​ഗ​വും ക​ട​ന്നു​പോ​കു​ന്ന പാ​ത​യാ​ണ് ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക്. ഇ​വി​ടെ നി​യ​ന്ത്ര​ണം ക​ടു​പ്പി​ക്കു​ന്ന​ത് ആ​ഗോ​ള എ​ണ്ണ വി​പ​ണി​യെ​യും ക​പ്പ​ൽ ഗ​താ​ഗ​ത​ത്തെ​യും കാ​ര്യ​മാ​യി ബാ​ധി​ക്കും. അ​ന്താ​രാ​ഷ്ട്ര ഉ​പ​രോ​ധ​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​റേ​നി​യ​ൻ ക​റ​ൻ​സി​യു​ടെ മൂ​ല്യം ഉ​യ​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ടോ​ൾ റി​യാ​ലി​ൽ ത​ന്നെ വാ​ങ്ങാ​ൻ തീ​രു​മാ​നി​ക്കു​ന്ന​ത്. മേ​ഖ​ല​യി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലും, പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക ഉ​പ​രോ​ധ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യു​മാ​ണ് ഇ​റാ​ന്‍റെ ഈ ​നീ​ക്ക​ത്തെ നി​രീ​ക്ഷ​ക​ർ കാ​ണു​ന്ന​ത്.

ക​പ്പ​ലു​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും പാ​ത​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കു​മാ​യി ഈ ​തു​ക വി​നി​യോ​ഗി​ക്കു​മെ​ന്നാ​ണ് ഇ​റാ​ന്‍റെ വാ​ദം. എ​ന്നാ​ൽ, അ​ന്താ​രാ​ഷ്ട്ര ക​പ്പ​ൽ ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചു​കൊ​ണ്ട് ഇ​ത്ത​ര​മൊ​രു നീ​ക്കം ന​ട​ത്തു​ന്ന​ത് ആ​ഗോ​ള ത​ല​ത്തി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യേ​ക്കാം.

 

International

അ​മേ​രി​ക്ക-​ഇ​റാ​ൻ വെ​ടി​നി​ർ​ത്ത​ൽ: അ​തൃ​പ്തി പ​ര​സ്യ​മാ​ക്കി ഇ​സ്ര​യേ​ൽ; ത​ങ്ങ​ളെ ഇ​രു​ട്ടി​ൽ നി​ർ​ത്തി​യെ​ന്ന് ആ​രോ​പ​ണം

ടെ​ൽ അ​വീ​വ്: ഇ​റാ​നു​മാ​യി അ​മേ​രി​ക്ക ഏ​ക​പ​ക്ഷീ​യ​മാ​യി വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ട​തി​ൽ ക​ടു​ത്ത അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി ഇ​സ്ര​യേ​ൽ. ച​ർ​ച്ച​ക​ളു​ടെ അ​വ​സാ​ന ഘ​ട്ടം വ​രെ സു​പ്ര​ധാ​ന വി​വ​ര​ങ്ങ​ൾ അ​മേ​രി​ക്ക ത​ങ്ങ​ളി​ൽ നി​ന്ന് മ​റ​ച്ചു​വെ​ച്ചെ​ന്ന് ഇ​സ്ര​യേ​ൽ ഉ​ന്ന​ത വൃ​ത്ത​ങ്ങ​ൾ ആ​രോ​പി​ച്ചു.

ഇ​റാ​നു​മാ​യി ഇ​ത്ത​ര​മൊ​രു ധാ​ര​ണ​യി​ലെ​ത്തു​ന്ന വി​വ​രം അ​മേ​രി​ക്ക​ൻ ഭ​ര​ണ​കൂ​ടം ഇ​സ്ര​യേ​ലി​നെ മു​ൻ​കൂ​ട്ടി അ​റി​യി​ച്ചി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ക​രാ​ർ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് മാ​ത്ര​മാ​ണ് ഇ​സ്ര​യേ​ലി​ന് ഇ​തി​നെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​ത്.

മേ​ഖ​ല​യി​ലെ ത​ങ്ങ​ളു​ടെ സു​ര​ക്ഷാ താ​ത്പ​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് ട്രം​പ് ഭ​ര​ണ​കൂ​ടം ഇ​റാ​നു​മാ​യി വി​ട്ടു​വീ​ഴ്ച​യ്ക്ക് ത​യ്യാ​റാ​യ​തെ​ന്ന നി​ല​പാ​ടി​ലാ​ണ് ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. ഇ​റാ​നു​മാ​യി വെ​ടി​നി​ർ​ത്ത​ൽ ഉ​ണ്ടാ​യെ​ങ്കി​ലും ലെ​ബ​ന​നി​ലെ ഹി​സ്ബു​ള്ള കേ​ന്ദ്ര​ങ്ങ​ൾ​ക്കെ​തി​രാ​യ ആ​ക്ര​മ​ണം തു​ട​രു​മെ​ന്ന് ഇ​സ്ര​യേ​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​താ​ണ് ഇ​പ്പോ​ൾ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വീ​ണ്ടും അ​ട​യ്ക്കു​ന്ന​തി​ലേ​ക്ക് ഇ​റാ​നെ ന​യി​ച്ച​ത്.

 

International

ബ​ഹി​രാ​കാ​ശ​ത്ത് നി​ന്നൊ​രു സൂ​ര്യ​ഗ്ര​ഹ​ണം; അ​ത്ഭു​ത​ക്കാ​ഴ്ച​യ്ക്ക് സാ​ക്ഷ്യം വ​ഹി​ച്ച് ആ​ർ​ട്ടെ​മി​സ് 2 സ​ഞ്ചാ​രി​ക​ൾ

ഫ്ലോ​റി​ഡ: ച​ന്ദ്ര​നെ വ​ലം​വെ​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ആ​ർ​ട്ടെ​മി​സ് 2 ദൗ​ത്യ​ത്തി​ലെ നാ​ല് ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​ക​ൾ ബ​ഹി​രാ​കാ​ശ​ത്ത് നി​ന്ന് പൂ​ർ​ണ സൂ​ര്യ​ഗ്ര​ഹ​ണം ദ​ർ​ശി​ച്ചു. ഭൂ​മി​യി​ൽ പ​ല​യി​ട​ങ്ങ​ളി​ലും ദൃ​ശ്യ​മാ​കു​ന്ന ഈ ​പ്ര​തി​ഭാ​സം, ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ നി​ന്ന് കാ​ണാ​ൻ ക​ഴി​ഞ്ഞ​ത് ദൗ​ത്യ​ത്തി​ലെ ഏ​റ്റ​വും അ​പൂ​ർ​വ നി​മി​ഷ​ങ്ങ​ളി​ലൊ​ന്നാ​യി മാ​റി. ഓ​റി​യോ​ൺ പേ​ട​ക​ത്തി​ലി​രു​ന്നാ​ണ് സ​ഞ്ചാ​രി​ക​ൾ ഈ ​ദൃ​ശ്യം പ​ക​ർ​ത്തി​യ​ത്.

ഭൂ​മി​യി​ൽ നി​ന്ന് ഗ്ര​ഹ​ണം കാ​ണു​മ്പോ​ൾ ച​ന്ദ്ര​ൻ സൂ​ര്യ​നെ മ​റ​യ്ക്കു​ന്ന​താ​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ക. എ​ന്നാ​ൽ ബ​ഹി​രാ​കാ​ശ​ത്ത് നി​ന്ന് നോ​ക്കു​മ്പോ​ൾ, ഭൂ​മി​യു​ടെ ഉ​പ​രി​ത​ല​ത്തി​ലൂ​ടെ ച​ന്ദ്ര​ന്‍റെ നി​ഴ​ൽ അ​തി​വേ​ഗ​ത്തി​ൽ നീ​ങ്ങു​ന്ന കാ​ഴ്ച​യാ​ണ് സ​ഞ്ചാ​രി​ക​ൾ​ക്ക് കാ​ണാ​ൻ സാ​ധി​ച്ച​ത്. ഭൂ​മി​ക്ക് മു​ക​ളി​ലൂ​ടെ ഒ​രു വ​ലി​യ ക​റു​ത്ത നി​ഴ​ൽ പ​ട​രു​ന്ന​തു​പോ​ലെ​യാ​ണ് ഈ ​ദൃ​ശ്യം. ച​ന്ദ്ര​ന്‍റെ ഉ​പ​രി​ത​ല​ത്തി​ൽ നി​ന്ന് വെ​റും 4,067 മൈ​ൽ മാ​ത്രം അ​ക​ലെ​യാ​ണ് ഇ​പ്പോ​ൾ പേ​ട​കം സ​ഞ്ച​രി​ക്കു​ന്ന​ത്. ഈ ​സ​മ​യ​ത്താ​ണ് ഗ്ര​ഹ​ണ​വും ദൃ​ശ്യ​മാ​യ​ത്. റീ​ഡ് വൈ​സ്മാ​ൻ, വി​ക്ട​ർ ഗ്ലോ​വ​ർ, ക്രി​സ്റ്റീ​ന കോ​ച്ച്, ജെ​റ​മി ഹാ​ൻ​സ​ൺ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം ച​ന്ദ്ര​ന്‍റെ മ​റു​വ​ശ​ത്തെ​ക്കു​റി​ച്ചു​ള്ള നി​രീ​ക്ഷ​ണ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.

ച​ന്ദ്ര​നെ വ​ലം​വെ​ച്ച ശേ​ഷ​മു​ള്ള മ​ട​ക്ക​യാ​ത്ര​യി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന പേ​ട​കം വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ഭൂ​മി​യി​ൽ തി​രി​ച്ചെ​ത്തും. പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ലാ​ണ് പേ​ട​കം ഇ​റ​ങ്ങു​ക. ബ​ഹി​രാ​കാ​ശ​ത്ത് നി​ന്നു​ള്ള ഈ ​ഗ്ര​ഹ​ണ ദൃ​ശ്യ​ങ്ങ​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ നാ​സ പു​റ​ത്തു​വി​ടും.

 

Kerala

വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന ഇ​ള​യ സ​ഹോ​ദ​ര​ന്‍റെ ​കാ​ലു​ക​ളും ത​ല്ലി​യൊ​ടി​ച്ച് ജേ​ഷ്ഠൻ

തൃ​ശൂ​ർ: വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്നി​രു​ന്ന ഇ​ള​യ സ​ഹോ​ദ​ര​ന്‍റെ ഇ​രു​കാ​ലു​ക​ളും ത​ല്ലി​യൊ​ടി​ച്ച് ജേ​ഷ്ഠ സ​ഹോ​ദ​ര​ൻ. കു​ന്നം​കു​ളം തെ​ക്കേപു​റം പ​ന​ക്ക​ൽപ​റ​മ്പി​ൽ വീ​ട്ടി​ൽ ബി​നേ​ഷിന്‍റെ (42) കാലാണ് ജേ​ഷ്ഠൻ ബി​നു (45) മ​ര​മു​ട്ടികൊ​ണ്ട് ത​ല്ലി​യൊ​ടി​ച്ചത്.

ആ​ക്ര​മ​ണ​ത്തി​ൽ മു​ട്ടി​നു താ​ഴെ കാ​ലു​ക​ൾ വേ​ർ​പ്പെ​ട്ട നി​ല​യി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബി​നേ​ഷി (42) നെ​യും ആ​ക്ര​മ​ണം ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മ​ർ​ദന​മേ​റ്റ അ​മ്മ ച​ന്ദ്ര (63) യെ​യും കു​ന്നം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​മ്മ​ക്ക് അ​ഞ്ച് തു​ന്ന​ലു​ക​ളു​ണ്ട്.

കു​ടും​ബ വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള വീ​ട്ടി​ലെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് ബി​നേ​ഷ് വ​ന്ന​ത്. രാ​ത്രി വൈ​കി​യ​തു കാ​ര​ണം തി​രി​ച്ചു പോ​കാ​ൻ ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്നാ​ണ് ത​റ​വാ​ട്ടി​ൽ കി​ട​ന്നു​റ​ങ്ങി​യ​ത്. അ​മ്മ​യും ബി​നു​വു​മാ​ണ് ത​റ​വാ​ട് വീ​ട്ടി​ൽ താ​മ​സം. ബി​നു​വി​ന്‍റെ ഭാ​ര്യ പി​ണ​ങ്ങി മ​ക​നു​മൊ​ത്ത് ഭാ​ര്യ​വീ​ട്ടി​ലാ​ണ് താ​മ​സം. വി​വാ​ഹി​ത​നാ​യ ബി​നീ​ഷ് ഭാ​ര്യ​വീ​ട്ടി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​ള​യ സ​ഹോ​ദ​ര​ൻ ത​റ​വാ​ട് വീ​ട്ടി​ൽ കി​ട​ന്നു​റ​ങ്ങി​യ​തി​നാ​ണ് ജേ​ഷ്ഠ സ​ഹോ​ദ​ര​ന്‍റെ ക്രൂ​ര​ ആ​ക്ര​മ​ണം. കു​ന്നം​കു​ളം​ പോ​ലീ​സ് കേ​സെ​ടു​ത്തു.

Kerala

പാ​ല​ക്കാ​ട്ട് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി ര​മേ​ശ് പി​ഷാ​ര​ടി​യെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു

പാ​ല​ക്കാ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ചൂ​ടു​പി​ടി​ക്കു​ന്ന​തി​നി​ടെ പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി ര​മേ​ശ് പി​ഷാ​ര​ടി​ക്ക് നേ​രെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധം. വ​ട​ക്ക​ന്ത​റ​യി​ൽ സ്ഥാ​നാ​ർ​ത്ഥി പ​ര്യ​ട​നം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഒ​രു സം​ഘം ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ പി​ഷാ​ര​ടി​യെ ത​ട​ഞ്ഞു​വെ​ച്ച​ത്. ബി​ജെ​പി കൗ​ൺ​സി​ല​ർ സി​ന്ധു രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ബി​ജെ​പി​യു​ടെ ശ​ക്തി​കേ​ന്ദ്ര​മാ​യ വ​ട​ക്ക​ന്ത​റ​യി​ൽ വോ​ട്ട് ചോ​ദി​ക്കാ​ൻ വ​രേ​ണ്ട​തി​ല്ലെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു പ്ര​വ​ർ​ത്ത​ക​ർ സ്ഥാ​നാ​ർ​ത്ഥി​യെ ത​ട​ഞ്ഞ​ത്. ഇ​ത് മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ്-​ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ വ​ലി​യ വാ​ക്കു​ത​ർ​ക്ക​ത്തി​ന് കാ​ര​ണ​മാ​യി. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രു​ടെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് പ്ര​ചാ​ര​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​തെ ര​മേ​ശ് പി​ഷാ​ര​ടി അ​വി​ടെ നി​ന്ന് മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

 

National

മ​ണി​പ്പൂ​രി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്ക​ണം; മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി അ​മി​ത് ഷാ

​ന്യൂ​ഡ​ൽ​ഹി: മ​ണി​പ്പൂ​രി​ലെ സം​ഘ​ർ​ഷാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​നും സ​മാ​ധാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​നും ല​ക്ഷ്യ​മി​ട്ട് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​മ​ണി​പ്പൂ​ർ മു​ഖ്യ​മ​ന്ത്രി യും​നാം ഖേം​ച​ന്ദ് സിം​ഗു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ സം​സ്ഥാ​ന​ത്തെ നി​ല​വി​ലെ സു​ര​ക്ഷാ സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി.

വി​വി​ധ സ​മു​ദാ​യ​ങ്ങ​ൾ​ക്കി​ട​യി​ൽ ഐ​ക്യം വ​ള​ർ​ത്തു​ന്ന​തി​നും ക്ര​മ​സ​മാ​ധാ​നം പൂ​ർ​വ്വ​സ്ഥി​തി​യി​ലാ​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ അ​മി​ത് ഷാ ​മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി. സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്താ​ൻ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. മ​ണി​പ്പൂ​രി​നാ​യി പ്ര​ത്യേ​ക​മാ​യി ഒ​രു 'മ​ഹി​ളാ ഇ​ന്ത്യ റി​സ​ർ​വ് ബ​റ്റാ​ലി​യ​ൻ' സ്ഥാ​പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും യോ​ഗ​ത്തി​ൽ ച​ർ​ച്ച​ക​ൾ ന​ട​ന്നു.

മു​ൻ​പ് എ​ൻ. ബി​രേ​ൻ സി​ങ്ങി​നെ മാ​റ്റി രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും, പി​ന്നീ​ട് അ​നു​ന​യ നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് യും​നാം ഖേം​ച​ന്ദി​നെ പു​തി​യ മു​ഖ്യ​മ​ന്ത്രി​യാ​യി ബി​ജെ​പി നി​യ​മി​ച്ച​ത്. കു​ക്കി വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള വ​നി​ത​യെ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​ക്കി​യും സ​ർ​ക്കാ​ർ വി​ശ്വാ​സം വീ​ണ്ടെ​ടു​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു.

 

Kerala

രാജിവാര്‍ത്ത അവാസ്തവം: അലോഷ്യസ് സേവ്യര്‍

തൊ​ടു​പു​ഴ: കെ​എ​സ്‌​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വ​യ്ക്കു​മെ​ന്ന വാ​ര്‍ത്ത അ​വാ​സ്ത​വ​മാ​ണെ​ന്ന് അ​ലോ​ഷ്യ​സ് സേ​വ്യ​ര്‍ പ​റ​ഞ്ഞു.ഇ​ടു​ക്കി, പൂ​ഞ്ഞാ​ര്‍ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ത​ന്‍റെ പേ​ര് ഉ​ള്‍പ്പെ​ട്ടി​രു​ന്നു.

സീ​റ്റ് ല​ഭി​ക്കാ​ത്ത​തി​ല്‍ പ​രി​ഭ​വ​മി​ല്ല. ​സം​ഘ​ട​ന​യി​ല്‍ ഉ​റ​ച്ചു​നി​ല്‍ക്കു​മെ​ന്നും യു​ഡി​എ​ഫി​ന്‍റെ വി​ജ​യ​മാ​ണ് ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ചു​മ​ത​ല​യി​ല്‍നി​ന്നു രാ​ജി ന​ല്‍കി​യി​ട്ടി​ല്ലെ​ന്ന് ഫേ​സ് ബു​ക്കി​ലും അ​ദ്ദേ​ഹം കു​റി​ച്ചു.

SUNDAY DEEPIKA

യു​ദ്ധ​ദി​ന​ങ്ങ​ളി​ൽ വാ​ർ​ത്ത​യാ​യി വീ​ണ്ടും അ​ന്ത്യ​നാ​ൾ വി​മാ​നം

സോ​വി​യ​റ്റ് യൂ​ണി​യ​നു​മാ​യു​ള്ള ശീ​ത​യു​ദ്ധം കൊ​ടു​മ്പി​രി​ക്കൊ​ണ്ടി​രു​ന്ന എ​ഴു​പ​തു​ക​ളി​ൽ, എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും സം​ഭ​വി​ക്കാ​വു​ന്ന ആ​ണ​വ​യു​ദ്ധ​ത്തെ​പ്പ​റ്റി​യു​ള്ള ഭീ​തി ജ​ന​ങ്ങ​ളെ​യെ​ന്ന​പോ​ലെ ഭ​ര​ണ​ക​ർ​ത്താ​ക്ക​ളെ​യും ഗ്ര​സി​ച്ചു​തു​ട​ങ്ങി​യ നാ​ളു​ക​ളി​ൽ, അ​മേ​രി​ക്ക വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഏ​റെ​യൊ​ന്നും അ​റി​യ​പ്പെ​ടാ​ത്ത ഒ​രു വി​മാ​നം പ​ശ്ചി​മേ​ഷ്യാ യു​ദ്ധ​ത്തി​ന് ഒ​രു മാ​സം​മു​മ്പ് ജ​നു​വ​രി​യി​ലും പി​ന്നെ യു​ദ്ധം തു​ട​ങ്ങി​യ​ശേ​ഷം ഈ ​മാ​സ​വും അ​മേ​രി​ക്ക​യു​ടെ ആ​കാ​ശ​ത്ത് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത് അ​മേ​രി​ക്ക​യി​ലും പു​റ​ത്തു​മു​ള്ള പ​ല മാ​ധ്യ​മ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

ആ​ണ​വ​വി​സ്ഫോ​ട​നം പോ​ലെ​യു​ള്ള വ​ൻ​ദു​ര​ന്ത​മു​ണ്ടാ​യി ഭ​ര​ണ​ക​ർ​ത്താ​ക്ക​ളും ഉ​ദ്യോ​ഗ​സ്ഥ​രു​മെ​ല്ലാം ഇ​ല്ലാ​താ​യാ​ലും ഭ​ര​ണ​ത്തു​ട​ർ​ച്ച നി​ല​നി​ർ​ത്തു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് ഡൂം​സ്ഡേ വി​മാ​നം എ​ന്ന വി​ളി​പ്പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന, നാ​ഷ​ന​ൽ എ​യ​ർ​ബോ​ൺ ഓ​പ്പ​റേ​ഷ​ൻ​സ് സെ​ന്‍റ​ർ (എ​ൻ​എ​ഒ​സി) എ​ന്ന ബോ​യിം​ഗ് ഇ-4​ബി "നൈ​റ്റ് വാ​ച്ച്’ വി​മാ​നം എ​ഴു​പ​തു​ക​ളു​ടെ ആ​ദ്യം നി​ർ​മി​ച്ച​ത്.

ആ​ണ​വ​യു​ദ്ധം, വ​ൻ​പ്ര​കൃ​തി ദു​ര​ന്തം തു​ട​ങ്ങി​യ​വ​യെ​പ്പ​റ്റി മു​ന്ന​റി​യി​പ്പു കി​ട്ടു​മ്പോ​ൾ​ത​ന്നെ അ​മേ​രി​ക്ക​ൻ പ്ര​സ​ഡ​ന്‍റ്്, പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി, സേ​നാ മേ​ധാ​വി​ക​ൾ എ​ന്നി​വ​ർ ക​യ​റു​ന്ന ഈ ​വി​മാ​നം അ​മേ​രി​ക്ക​ൻ സ​ർ​ക്കാ​രി​നെ ആ​കാ​ശ​ത്ത് സു​ര​ക്ഷി​ത​മാ​യി നി​ല​നി​ർ​ത്തും എ​ന്ന​താ​യി​രു​ന്നു ആ​ശ​യം. എ​ഴു​പ​തു​ക​ളി​ലെ ബോ​യിം​ഗി​ന്‍റെ ഏ​റ്റ​വും വ​ലു​തും ആ​ധു​നി​ക​വു​മാ​യ ബോ​യിം​ഗ്് 747-200 വി​മാ​ന​ത്തി​ന് അ​ക​ത്തും പു​റ​ത്തും മാ​റ്റ​ങ്ങ​ൾ ഏ​റെ വ​രു​ത്തി​യാ​ണ് ലോ​കാ​ന്ത്യ​ദി​ന, അ​ല്ലെ​ങ്കി​ൽ സ​ർ​വ​നാ​ശ​ദി​ന വി​മാ​ന​മാ​ക്കി​യെ​ടു​ത്ത​ത്.

വി​മാ​ന​ത്തി​ലെ എ​ല്ലാ ഇ​ല​ക്ട്രോ​ണി​ക് സം​വി​ധാ​ന​ങ്ങ​ളും വ​യ​റിം​ഗും ഏ​വി​യോ​ണി​ക്സും ആ​ണ​വ​വി​സ്ഫോ​ട​ന​ത്തി​ൽ​നി​ന്നു​ണ്ടാ​കു​ന്ന വൈ​ദ്യു​ത കാ​ന്തി​ക സ്പ​ന്ദ​ന​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ക​ഴി​യു​ന്ന​വ​യാ​ക്കി. അ​ണു, താ​പ വി​കി​ര​ണ​ത്തി​ൽ​നി​ന്ന് യാ​ത്ര​ക്കാ​രെ സു​ര​ക്ഷി​ത​രാ​ക്കാ​നാ​യി വി​മാ​ന​ത്തി​ന് പ്ര​ത്യേ​ക പു​റം​ച​ട്ട നി​ർ​മി​ച്ച് അ​ണി​യി​ച്ചു.

വി​മാ​ന​ത്തി​ന്‍റെ വേ​ഗം, ഉ​യ​രം, അ​ന്ത​രീ​ക്ഷ​മ​ർ​ദം തു​ട​ങ്ങി​യ​വ​യു​ടെ ഡി​ജി​റ്റ​ൽ ഡി​സ്പ്ലേ​ക​ൾ കോ​ക്പി​റ്റി​ൽ​നി​ന്ന് പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി. ലോ​ക​മെ​ങ്ങു​മു​ള്ള അ​മേ​രി​ക്ക​ൻ സേ​നാ​താ​വ​ള​ങ്ങ​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​ൻ, വി​മാ​ന​ത്തി​ന്‍റെ മു​ക​ളി​ൽ, കോ​ക്പി​റ്റി​നു തൊ​ട്ടു​പി​ന്നി​ലാ​യി, കാ​ഴ്ച​യ്ക്ക് ഒ​രു മ​കു​ടം​പോ​ലെ തോ​ന്നി​ക്കു​ന്ന അ​ഡ്വാ​ൻ​സ്ഡ് എ​ക്സ്ട്രീം​ലി ഹൈ ​ഫ്രീ​ക്വ​ൻ​സി (എ​ഇ​എ​ച്ച്എ​ഫ്) ഉ​പ​ഗ്ര​ഹ ആ​ന്‍റി​ന സ്ഥാ​പി​ച്ചു.

താ​ഴെ, ഭൂ​മി​യി​ലെ സ​മു​ദ്ര​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്ന സേ​നാ മു​ങ്ങി​ക്ക​പ്പ​ലു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള, വി​എ​ൽ​എ​ഫ് (വെ​രി ലോ ​ഫ്രീ​ക്വ​ൻ​സി) ആ​ന്‍റി​ന​യാ​ണ് മ​റ്റൊ​രു സ​വി​ശേ​ഷ​ത. അ​ഞ്ചു മൈ​ൽ (ഏ​ക​ദേ​ശം എ​ട്ടു കി​ലോ​മീ​റ്റ​ർ) നീ​ള​മു​ള്ള ഒ​രു കേ​ബി​ളാ​ണ് ഈ ​ആ​ന്‍റി​ന. വി​മാ​ന​ത്തി​നു​ള്ളി​ൽ ഒ​രു വീ​പ്പ​യി​ൽ ചു​രു​ട്ടി​വ​ച്ചി​രി​ക്കു​ന്ന ആ​ന്‍റി​ന, അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ വി​മാ​ന​ത്തി​നു പു​റ​ത്തേ​ക്ക് അ​ഴി​ച്ചു​വി​ടും. എ​ട്ടു കി​ലോ​മീ​റ്റ​റി​ലും ഉ​യ​ര​ത്തി​ൽ പ​റ​ക്കു​ന്ന വി​മാ​ന​ത്തി​ൽ​നി​ന്ന് നേ​രെ താ​ഴേ​ക്കു ലം​ബ​മാ​യി കി​ട​ക്കു​ന്ന ഇ​ത് ഉ​പ​യോ​ഗം ക​ഴി​ഞ്ഞാ​ൽ തി​രി​കെ വ​ലി​ച്ചെ​ടു​ക്കു​ക​യും ചെ​യ്യും.

ഒ​രു ത​വ​ണ ഇ​ന്ധ​നം​നി​റ​ച്ചാ​ൽ തു​ട​ർ​ച്ച​യാ​യി 12 മ​ണി​ക്കൂ​ർ പ​റ​ക്കാ​ൻ ക​ഴി​യു​ന്ന ഡൂം​സ്ഡേ വി​മാ​ന​ത്തി​ന് ആ​കാ​ശ​ത്തു​വ​ച്ച് ടാ​ങ്ക​ർ വി​മാ​ന​ങ്ങ​ളി​ൽ​നി​ന്ന് ഇ​ന്ധ​നം സ്വീ​ക​രി​ച്ച് ദി​വ​സ​ങ്ങ​ളോ​ളം മേ​ലെ​ത​ന്നെ നി​ൽ​ക്കാ​നാ​വും. 112 പേ​ർ​ക്ക് സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യു​ന്ന വി​മാ​ന​ത്തി​ൽ ക​മാ​ൻ​ഡ് സെ​ന്‍റ​ർ, കോ​ൺ​ഫ​റ​ൻ​സ് മു​റി, ബ്രീ​ഫിം​ഗ് മു​റി, ഓ​പ്പ​റേ​ഷ​ൻ​സ് ടീം ​വ​ർ​ക്ക് ഏ​രി​യ, ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ഹ​ബ്, വി​ശ്ര​മ​ത്തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​ണു​വി​ക​ര​ണ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ, മി​ക്ക​വാ​റും ജ​ന​ലു​ക​ളെ​ല്ലാം എ​ടു​ത്തു​മാ​റ്റി അ​ട​ച്ചു​റ​പ്പി​ച്ച നി​ല​യി​ലാ​ണ് വി​മാ​നം.

മി​സൈ​ൽ ആ​ക്ര​മ​ണ​ത്തെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള സം​വി​ധാ​ന​വു​മു​ള്ള ഈ ​വി​മാ​ന​ത്തെ "പ​റ​ക്കു​ന്ന പെ​ന്‍റ​ഗ​ൺ' എ​ന്നും വി​ളി​ക്കാ​റു​ണ്ട്.
1973-75ൽ ​ഇ-4​എ എ​ന്ന പേ​രി​ൽ നി​ർ​മി​ച്ച വി​മാ​ന​ങ്ങ​ൾ 1980-85ൽ ​ന​വീ​ക​രി​ച്ച് ഇ-45 ​എ​ന്ന് പേ​രു​മാ​റ്റി​യി​രു​ന്നു. ര​ഹ​സ്യാ​ത്മ​ക​ത​യും ദു​രൂ​ഹ​ത​യു​മൊ​ക്കെ ചൂ​ഴ്ന്നു നി​ൽ​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഈ ​വി​മാ​ന​ങ്ങ​ളു​ടെ പേ​രും നാ​ളു​മൊ​ക്കെ നെ​റ്റി​ൽ ല​ഭ്യ​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ വി​മാ​ന​ട്രാ​ക്കിം​ഗ് സൈ​റ്റു​ക​ളി​ൽ ട്രാ​ക്കു ചെ​യ്യാ​നും ക​ഴി​യും (ട്രാ​ൻ​സ്പോ​ണ്ട​ർ ഓ​ൺ ചെ​യ്താ​ണ് പ​റ​ക്കു​ന്ന​തെ​ങ്കി​ൽ).

ആ ​വി​മാ​ന​ങ്ങ​ളു​ടെ റ​ജി​സ്ട്രേ​ഷ​ൻ ന​മ്പ​റു​ക​ൾ ഇ​താ​ണ്: 73-1676, 73-1677, 74-0787, 75-0125. നാ​ല് വി​മാ​ന​ങ്ങ​ളി​ൽ ഒ​രെ​ണ്ണ​മെ​ങ്കി​ലും സ​ർ​വ​സ​ന്നാ​ഹ​ങ്ങ​ളു​മാ​യി നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ പ​റ​ന്നു​യ​രാ​ൻ 24 മ​ണി​ക്കൂ​റും ത​യാ​റാ​ക്കി നി​ർ​ത്ത​ണെ​ന്നാ​ണ് ച​ട്ടം.

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് രാ​ജ്യ​ത്തി​നു പു​റ​ത്തേ​ക്കു പ​റ​ക്കു​മ്പോ​ൾ, എ​യ​ർ​ഫോ​ഴ്സ്1 വി​മാ​ന​ത്തെ ഡൂം​സ്ഡേ വി​മാ​നം അ​നു​ഗ​മി​ക്കാ​റു​ണ്ട്. പ്ര​സി​ഡ​ന്‍റ് രാ​ജ്യ​ത്തി​നു പു​റ​ത്താ​യി​രി​ക്കു​മ്പോ​ഴാ​ണ് അ​ന്ത്യ​ദി​നം വ​രു​ന്ന​തെ​ങ്കി​ലോ എ​ന്ന മു​ൻ​ക​രു​ത​ൽ. പ്ര​സി​ഡ​ന്‍റി​ന്‍റെ വി​മാ​നം അ​ദൃ​ശ്യ​മാ​യി പ​റ​ക്കു​മ്പോ​ൾ ഈ ​ക​മാ​ൻ​ഡ് സെ​ന്‍റ​ർ എ​പ്പോ​ഴും ട്രാ​ൻ​സ്പോ​ണ്ട​ർ ഓ​ണാ​ക്കി​ത്ത​ന്നെ​യാ​ണ് പി​ന്നാ​ലെ സ​ഞ്ച​രി​ക്കു​ക.

പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധം ആ​സ​ന്ന​മാ​ണ് എ​ന്ന ധാ​ര​ണ നാ​ൾ​ക്കു​നാ​ൾ ശ​ക്തി​പ്പെ​ട്ടു​കൊ​ണ്ടി​രു​ന്ന ജ​നു​വ​രി​യി​ലും യു​ദ്ധം ആ​രം​ഭി​ച്ച​തി​നു ശേ​ഷം മാ​ർ​ച്ചി​ലും അ​മേ​രി​ക്ക​യി​ൽ പ​ല ഭാ​ഗ​ത്തും ഡൂം​സ്ഡേ വി​മാ​നം പ്ര​ത്യ​ക്ഷ​മാ​യി​രു​ന്നു.

ജ​നു​വ​രി ആ​റി​ന് ന​ബ്രാ​സ്ക​യി​ലെ ഓ​ഫെ​റ്റ് വ്യോ​മ​സേ​നാ താ​വ​ള​ത്തി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് വാ​ഷിം​ഗ്ട​ണു സ​മീ​പ​മു​ള്ള ജോ​യി​ന്‍റ്് ബേ​സ് ആ​ൻ​ഡ്രൂ​സി​ൽ ഇ​റ​ങ്ങു​ന്ന​താ​യി ക​ണ്ട വി​മാ​നം എ​ട്ടാം തീ​യ​തി വാ​ഷിം​ഗ്ട​ണു മീ​തേ പ​റ​ക്കു​ന്ന​താ​യും ക​ണ്ടു. ഒ​ന്പ​തി​ന് ലൊ​സ് ആ​ഞ്ച​ല​സ് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി.

മാ​ർ​ച്ച് എ​ട്ടി​ന് ക​ല​ഫോ​ണി​യ​യി​ലെ ഫ്രെ​സ്നൗ യോ​സെ​മ​റ്റി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം വി​മാ​നം ദൃ​ശ്യ​മാ​യ​ത് ഏ​റെ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ക​യും ച​ർ​ച്ച​യാ​വു​ക​യും ചെ​യ്ത​തി​നു കാ​ര​ണം ഒ​ൻ​പ​തു ദി​വ​സം മു​മ്പ് ആ​രം​ഭി​ച്ച യു​എ​സ്-​ഇ​സ്ര​യേ​ൽ-​ഇ​റാ​ൻ യു​ദ്ധം​ത​ന്നെ​യാ​യി​രു​ന്നു. എ​ങ്കി​ലും പ​ശ്ചി​മേ​ഷ്യാ യു​ദ്ധ​വു​മാ​യി എ​ന്തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ബ​ന്ധം ഈ ​പ​റ​ക്ക​ലു​ക​ൾ​ക്ക് ഉ​ണ്ടാ​യി​രു​ന്നി​രി​ക്കാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കു​റ​വാ​ണ്. പ​രി​ശീ​ല​ന, അ​റ്റ​കു​റ്റ​പ്പ​ണി പ​റ​ക്ക​ലു​ക​ളാ​കാ​നാ​ണ് സാ​ധ്യ​ത.

Kerala

പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട വാർത്തകള്‍ അവധാനതയോടെ കൊടുക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പശ്ചിമേഷ്യയിലെ സംഘർഷവുമായി ബന്ധപ്പെട്ട വാർത്തകള്‍ അവധാനതയോടെ കൊടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ആശ്വാസം പകരുന്നതില്‍ മാധ്യമങ്ങള്‍ക്ക് പ്രധാന പങ്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ വിളിച്ച മാധ്യമ മേധാവികളുടെ ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വസ്തുതകളിൽ അതിശയോക്തി കലർത്തുന്നത് പല രീതിയിൽ പ്രവാസികളെയും അവരുടെ കുടുംബാംഗങ്ങളെയും ബാധിക്കും. ഔദ്യോഗിക സഹായ സംവിധാനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മാധ്യമങ്ങൾ പ്രചരിപ്പിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

നമ്മുടെ നാട്ടിലെ ഒട്ടുമിക്ക കുടുംബങ്ങൾക്കും ഗൾഫ് രാജ്യങ്ങളുമായി നേരിട്ടോ അല്ലാതെയോ ഉള്ള എന്തെങ്കിലും ബന്ധമുണ്ട്. അവിടുത്തെ സംഘർഷവാർത്തകൾ നാട്ടിലുള്ള കുടുംബങ്ങളിൽ ഭയം, ആശങ്ക എന്നിവ വർധിപ്പിക്കും. അതുകൊണ്ട് സംഘർഷവുമായി ബന്ധപ്പെട്ട ഓരോ വാർത്തയും വളരെ ഗൗരവത്തിലും അവധാനതയിലും കൊടുക്കേണ്ടതാണ്. ദൃശ്യ-അച്ചടി- ഓണ്‍ലൈന്‍ മാധ്യമങ്ങൾ അത്യന്തം ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കേണ്ട സമയമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

NRI

യു​എ​സ് കോ​ൺ​ഗ്ര​സ് സം​ഘ​വു​മാ​യി ച​ർ​ച്ച ന​ട​ത്തി സ്റ്റാ​ൻ​ലി ജോ​ർ​ജ്

വാ​ഷിം​ഗ്ട​ൻ ഡി​സി: ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ക്രി​സ്ത്യ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ൻ​സ് (ഫി​യ​ക്കോ​ണ) അ​ഡ്വ​ക്ക​സി ഡ​യ​റ​ക്‌​ട​ർ സ്റ്റാ​ൻ​ലി ജോ​ർ​ജ് യു​എ​സ് കോ​ൺ​ഗ്ര​സ്മാ​ൻ ഗ്ലെ​ൻ തോം​പ്സ​ൺ അ​ധ്യ​ക്ഷ​നാ​യ യു​എ​സ് നി​യ​മ​നി​ർ​മാ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി.

ഇ​ന്ത്യ​യി​ൽ മ​ത​സ്വാ​ത​ന്ത്ര്യ ലം​ഘ​ന​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന​തി​നെ​ക്കു​റി​ച്ച് യു​എ​സ് പൊ​ളി​റ്റി​ക്ക​ൽ സ്ട്രാ​റ്റ​ജി​സ്റ്റും മി​ഷ​ന​റി​യു​മാ​യ സ്റ്റാ​ൻ​ലി ജോ​ർ​ജ് വി​ശ​ദീ​ക​രി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലാ​യി ക്രി​സ്ത്യ​ൻ സ​മൂ​ഹ​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് ന​ട​ക്കു​ന്ന അ​ക്ര​മ സം​ഭ​വ​ങ്ങ​ളു​ടെ വ​ർ​ധ​ന​വി​ലേ​ക്കാ​ണ് അ​ദ്ദേ​ഹം ശ്ര​ദ്ധ ക്ഷ​ണി​ച്ച​ത്.

പ്ര​ത്യേ​കി​ച്ച് മി​ഷ​ന​റി​മാ​രും സു​വി​ശേ​ഷ​പ്ര​ഘോ​ഷ​ക​രു​മാ​യ ഇ​ന്ത്യ​ൻ ക്രി​സ്ത്യാ​നി​ക​ൾ കൂ​ടു​ത​ൽ ഉ​പ​ദ്ര​വ​ത്തി​നും ഭീ​ഷ​ണി​പ്പെ​ടു​ത്ത​ലി​നും ശാ​രീ​രി​ക ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കും ഇ​ര​യാ​കു​ന്ന സാ​ഹ​ച​ര്യം അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

ക്രി​സ്ത്യ​ൻ വ്യ​ക്തി​ക​ളെ​യും സ്ഥാ​പ​ന​ങ്ങ​ളെ​യും ല​ക്ഷ്യ​മി​ട്ട് വ​ർ​ധി​ച്ചു​വ​രു​ന്ന അ​ക്ര​മ​ങ്ങ​ൾ, വി​വേ​ച​ന​പ​ര​മാ​യ ന​ട​പ​ടി​ക​ൾ, നി​യ​മ​പ​ര​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ എ​ന്നി​വ​യ്‌​ക്ക് യു​എ​സ് കോ​ൺ​ഗ്ര​സ് അ​ടി​യ​ന്തി​ര​മാ​യി ശ്ര​ദ്ധ ന​ൽ​ക​ണ​മെ​ന്ന് സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു.

ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന അ​വ​കാ​ശ​ങ്ങ​ളെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന സാ​മൂ​ഹി​ക ബ​ഹി​ഷ്‌​ക​ര​ണം, ശാ​രീ​രി​ക അ​ക്ര​മം, നി​യ​മ​പ​ര​മാ​യ വെ​ല്ലു​വി​ളി​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​യി​ലെ ക്രി​സ്ത്യ​ൻ സ​മൂ​ഹ​ങ്ങ​ൾ ശ​ക്ത​മാ​യ പീ​ഡ​നം നേ​രി​ടു​ന്ന ഈ ​നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ലാ​ണ് ഈ ​ഇ​ട​പെ​ട​ൽ ന​ട​ന്ന​ത്.

ഇ​ന്ത്യ​യി​ലെ എ​ല്ലാ മ​ത​സ​മൂ​ഹ​ങ്ങ​ൾ​ക്കും നീ​തി, മ​ത​സ്വാ​ത​ന്ത്ര്യം, ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ സം​ര​ക്ഷ​ണം എ​ന്നി​വ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ഫി​യ​ക്കോ​ണ സി​ൽ​വ​ർ ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ പ്ര​തി​ബ​ദ്ധ​ത വീ​ണ്ടും ഉ​റ​പ്പി​ക്കു​ക​യും പീ​ഡ​നം നേ​രി​ടു​ന്ന​വ​രോ​ടൊ​പ്പം അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം ഐ​ക്യ​ദാ​ർ​ഢ്യ​ത്തോ​ടെ നി​ല​കൊ​ള്ള​ണ​മെ​ന്ന് ആ​ഹ്വാ​നം ചെ​യ്തു.

NRI

നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന കോ​ൺ​ഫ​റ​ൻ​സ്: ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു

ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ 25-ാമ​ത് വാ​ർ​ഷി​ക ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ന് ആ​ൽ​ബ​നി​യി​ലെ സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ തു​ട​ക്കം.

2026 ജൂ​ലൈ 15 മു​ത​ൽ 18 വ​രെ പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ലാ​ങ്ക​സ്റ്റ​റി​ലാ​ണ് കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. "കൃ​പ​യു​ടെ പാ​ത്ര​ങ്ങ​ൾ' എ​ന്ന​താ​ണ് പ്ര​മേ​യ വി​ഷ​യം. കോ​ൺ​ഫ​റ​ൻ​സ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന്യൂ​യോ​ർ​ക്ക് ആ​ൽ​ബ​നി​യി​ലെ സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ കോ​ൺ​ഫ​റ​ൻ​സ് ടീം സ​ന്ദ​ർ​ശ​നം ന​ട​ത്തി.

കോ​ൺ​ഫ​റ​ൻ​സ് കോഓ​ർ​ഡി​നേ​റ്റ​ർ സെ​ന്‍റ് പോ​ൾ​സ് ദേ​വാ​ല​യ വി​കാ​രി ഫാ. ​അ​ല​ക്സ് കെ. ​ജോ​യ് ടീ​മി​നെ സ്വാ​ഗ​തം ചെ​യ്തു​കൊ​ണ്ട് അ​വ​രു​ടെ സ​മ​ർ​പ്പ​ണ​ബോ​ധ​ത്തെ പ്ര​കീ​ർ​ത്തി​ച്ചു സം​സാ​രി​ക്കു​ക​യും ഇ​ട​വ​ക​യി​ലെ വി​ശ്വാ​സി​ക​ളോ​ട് കോ​ൺ​ഫ​റ​ൻ​സി​ന് പ​രി​പൂ​ർ​ണ പി​ന്തു​ണ ന​ൽ​കി വ​ൻ വി​ജ​യ​മാ​ക്കു​വാ​ൻ ആ​ഹ്വാ​നം ചെ​യ്യു​ക​യും ചെ​യ്‌​തു.

ട്ര​ഷ​റ​ർ ജോ​ൺ താ​മ​ര​വേ​ലി​ൽ മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ ശ​ക്ത​മാ​യ യു​വ​ജ​ന പ​ങ്കാ​ളി​ത്തം എ​ടു​ത്തു പ​റ​യു​ക​യും ഈ ​വ​ർ​ഷം പ്ര​ത്യേ​കി​ച്ച് യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യി ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് കു​റ​ച്ച​ത് ചൂ​ണ്ടി കാ​ണി​ക്കു​ക​യും ചെ​യ്തു.

 

Movies

'പോ​ള​ണ്ടി​നെ​ക്കു​റി​ച്ച് ഒ​ര​ക്ഷ​രം മി​ണ്ട​രു​ത്', കാ​ല​ത്തി​ന മു​ന്നേ മ​ല​യാ​ളി​യെ മ​ന​സി​ലാ​ക്കി​യ ശ്രീ​നി

മ​ല​യാ​ള​സി​നി​മ​യു​ടെ അ​ഭി​രു​ചി​ക​ൾ മാ​റി​യെ​ങ്കി​ലും ശ്രീ​നി​വാ​സ​ന്‍റെ സി​നി​മ​ക​ൾ ആ​സ്വ​ദി​ക്കു​ന്ന​തി​ൽ മ​ല​യാ​ളി​ക​ൾ​ക്ക് മ​ടു​പ്പു​ണ്ടാ​യി​ട്ടി​ല്ല. കാ​ര​ണം ശ്രീ​നി എ​ഴു​തു​ന്ന​തെ​ല്ലാം അ​ത്ര​മേ​ൽ ചി​രി​ക്കാ​നും ചി​ന്തി​ക്കാ​നു​മു​ള്ള​താ​യി​രു​ന്നു. അ​ത് അ​ഭി​ന​യ​ത്തി​ലൂ​ടെ​യും തി​ര​ക്ക​ഥ​യി​ലൂ​ടെ​യും സം​വി​ധാ​ന​ത്തി​ലൂ​ടെ​യും മാ​റ്റ​മി​ല്ലാ​തെ കൃ​ത്യ​മാ​യ അ​ള​വോ​ടെ ചേ​രു​വ​ക​ൾ ചേ​ർ​ത്ത് ശ്രീ​നി മ​ല​യാ​ള​ത്തി​നാ​യി ന​ൽ​കി.

ശ്രീ​നി​വാ​സ​ൻ അ​ഭി​സം​ബോ​ധ​ന ചെ​യ്ത​ത് ഒ​രു പ്ര​ത്യേ​ക കാ​ല​ഘ​ട്ട​ത്തെ ആ​യി​രു​ന്നി​ല്ല, മ​റി​ച്ച് എ​ല്ലാ കാ​ല​ഘ​ട്ട​ത്തെ​യും ശ്രീ​നി വ്യ​ക്ത​വും കൃ​ത്യ​വു​മാ​യി അ​വ​ത​രി​പ്പി​ച്ചു. കാ​ലാ​തീ​ത​മാ​യി മ​ന​സി​ൽ ത​ട്ടി നി​ൽ​ക്കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളും ക​ഥ​ക​ളും സ​ന്ദേ​ശ​ങ്ങ​ളും പ​ല സി​നി​മ​ക​ളി​ലൂ​ടെ​യും ന​ൽ​കി.

Editorial

ഇ​ടി​യു​ന്ന മ​ണ്ണ്, അ​ട​യു​ന്ന ആ​കാ​ശം

പ​റ​ഞ്ഞു​വ​രു​ന്പോ​ൾ ജീ​വി​തം വി​ക​സി​ത​ഭാ​ര​ത​ത്തി​ലാ​ണ്. പ​ക്ഷേ, കീ​റ​ക്ക​ട​ലാ​സി​ന്‍റെ വി​ല​പോ​ലു​മി​ല്ലാ​ത്ത ടി​ക്ക​റ്റു​മാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ലി​രി​ക്കു​ന്ന​വ​രും ആ​യു​സി​ന്‍റെ ബ​ലം​കൊ​ണ്ടു​മാ​ത്രം ഹൈ​വേ​ യാ​ത്ര പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​രു​മൊ​ക്കെ ഓ​ർ​മി​പ്പി​ക്കു​ന്ന​ത് കാ​ള​വ​ണ്ടി​യു​ഗ​ത്തി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത​യാ​ണ്.

ദി​വ​സ​ങ്ങ​ൾ​ക്കും മാ​സ​ങ്ങ​ൾ​ക്കും മു​ന്പ് വാ​ങ്ങി​യ ടി​ക്ക​റ്റു​മാ​യി വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ​ത്തു​ന്പോ​ഴാ​ണ് യാ​ത്ര​ക്കാ​രോ​ട് ഉ​ളു​പ്പി​ല്ലാ​തെ വി​മാ​ന​ക്ക​ന്പ​നി​ക​ൾ പ​റ​യു​ന്ന​ത്, വി​മാ​നം റ​ദ്ദാ​ക്കി​യെ​ന്ന്. അ​മേ​രി​ക്ക​യി​ലേ​തി​നേ​ക്കാ​ൾ മി​ക​ച്ച വ​ഴി​ക​ളെ​ന്ന പ​ര​സ്യം കേ​ട്ടു കു​തി​ച്ച​വ​രാ​ണ് ദേ​ശീ​യ​പാ​ത​യി​ലെ പാ​താ​ള​വി​ള്ള​ലി​ൽ തൂ​ങ്ങി​ക്കി​ട​ക്കു​ന്ന​ത്.

ചെ​യ്യു​ന്ന പ​ണി​ക്ക് ഉ​റ​പ്പും ഉ​ത്ത​ര​വാ​ദി​ത്വ​വു​മി​ല്ലെ​ങ്കി​ൽ ചോ​ദി​ക്കാ​നും പ​റ​യാ​നു​മൊ​രു സ​ർ​ക്കാ​രു​ണ്ടെ​ന്നു വി​മാ​ന​ക്ക​ന്പ​നി​ക​ൾ​ക്കും ദേ​ശീ​യ​പാ​ത​ക്ക​രാ​റു​കാ​ർ​ക്കും തോ​ന്നി​യി​രു​ന്നെ​ങ്കി​ൽ ര​ണ്ടാ​മ​തൊ​രു വി​മാ​നം റ​ദ്ദാ​ക്കി​ല്ലാ​യി​രു​ന്നു, ര​ണ്ടാ​മ​തൊ​രു വ​ഴി ഇ​ടി​ഞ്ഞു​താ​ഴി​ല്ലാ​യി​രു​ന്നു. ഇ​ടി​യു​ന്ന മ​ണ്ണി​നും അ​ട​യു​ന്ന ആ​കാ​ശ​ത്തി​നും മ​ധ്യേ ജ​നം തി​ര​യു​ന്ന​ത് സ​ർ​ക്കാ​രി​നെ​യാ​ണ്.

ഭൂ​മി​യി​ൽ​നി​ന്നു തു​ട​ങ്ങാം. ദേ​ശീ​യ​പാ​ത ഇ​ടി​ഞ്ഞുതാ​ഴ്ന്ന പ​ര​ന്പ​ര​യി​ൽ ഏ​റ്റ​വും പു​തി​യ​ത് കൊ​ല്ലം ജി​ല്ല​യി​ലെ മൈ​ല​ക്കാ​ടാ​ണ്. 30 മീ​റ്റ​റോ​ളം നീ​ള​ത്തി​ൽ പാ​ര്‍​ശ്വ​ഭി​ത്തി ഇ​ടി​ഞ്ഞ് സ​ർ​വീ​സ് റോ​ഡി​ലേ​ക്കു താ​ഴ്ന്ന് വ​ലി​യ ഗ​ർ​ത്ത​മു​ണ്ടാ​യി. സ്കൂ​ൾ വാ​ൻ അ​ട​ക്കം റോ​ഡി​ലു​ണ്ടാ​യി​രു​ന്ന വാ​ഹ​ന​ങ്ങ​ളി​ലെ ആ​ളു​ക​ളെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. വി​ണ്ടു​കീ​റി​യ റോ​ഡി​ൽ​നി​ന്നു വാ​ഹ​ന​ങ്ങ​ൾ മാ​റ്റാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​യി​രു​ന്നു.

ശി​വാ​ല​യ ക​ൺ​സ്ട്ര​ക്‌​ഷ​ൻ​സാ​ണ് ദേ​ശീ​യ​പാ​ത​യു​ടെ ഈ ​ഭാ​ഗം പ​ണി​തു​കൊ​ണ്ടി​രു​ന്ന​ത്. നി​ർ​മാ​ണ​ത്തി​നി​ടെ​ത്ത​ന്നെ, റോ​ഡി​ന്‍റെ സു​ര​ക്ഷ അ​പ​ക​ട​ത്തി​ലാ​ണെ​ന്നു നാ​ട്ടു​കാ​രും പി​ന്നീ​ട് ദേ​ശീ​യ​പാ​താ അ​ഥോ​റി​റ്റി​യു​ടെ വി​ദ​ഗ്ധ​സം​ഘ​വും മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്ന​താ​ണ്.

കാ​യ​ലി​ൽ​നി​ന്നു​ള്ള ക​ളി​മ​ണ്ണ് ആ​ല​പ്പു​ഴ, കൊ​ല്ലം ജി​ല്ല​ക​ളി​ൽ ദേ​ശീ​യപാ​താ നി​ർ​മാ​ണ​ത്ത​ിനു വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ൽ വ​ലി​യ ആ​ശ​ങ്ക​യാ​ണ് നി​ല​വി​ലു​ള്ള​ത്. ആ​രു പ​റ​ഞ്ഞി​ട്ടും കാ​ര്യ​മി​ല്ല. ദേ​ശീ​യ​പാ​താ അ​ഥോ​റി​റ്റി​യു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത രാ​ജ്യ​ത്തു പ​ല​യി​ട​ത്തും റോ​ഡു​ക​ളും പാ​ല​ങ്ങ​ളും ഉ​ൾ​പ്പെ​ടെ നി​ർ​മി​തി​ക​ളു​ടെ ത​ക​ർ​ച്ച​യ്ക്ക് ഇ​ട​യാ​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ മേ​യി​ൽ ദേ​ശീ​യ​പാ​ത 66ന്‍റെ ഭാ​ഗ​മാ​യ കേ​ര​ള​ത്തി​ലെ റോ​ഡു​ക​ൾ തു​ട​ർ​ച്ച​യാ​യി ഇ​ടി​ഞ്ഞു​വീ​ണ​താ​ണ്. അ​ന്നും വാ​ഹ​ന​ങ്ങ​ളും ആ​ളു​ക​ളും ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്കാ​ണ്. കു​ന്നി​ടി​ച്ചും ച​തു​പ്പു​ നി​ക​ത്തി​യു​മു​ള്ള റോ​ഡി​ന്‍റെ സു​ര​ക്ഷ​യെ​ക്കു​റി​ച്ച് ജ​ന​പ്ര​തി​നി​ധി​ക​ളും ജ​ന​ങ്ങ​ളും മു​ന്ന​റി​യി​പ്പു ന​ൽ​കി​യെ​ങ്കി​ലും ഗൗ​നി​ച്ചി​ല്ല.

മ​ല​പ്പു​റം ജി​ല്ല​യി​ലെ വേ​ങ്ങ​ര, ത​ല​പ്പാ​റ, കൂ​രി​യാ​ട്, എ​ട​രി​ക്കോ​ട് മ​മ്മാ​ലി​പ്പ​ടി, ചെ​റു​ശാ​ല, തൃ​ശൂ​രി​ലെ ചാ​വ​ക്കാ​ട്, ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പ് കു​പ്പം, കാ​ഞ്ഞ​ങ്ങാ​ട് ചെ​ങ്ക​ള-​നീ​ലേ​ശ്വ​രം ക​ല്യാ​ൺ റോ​ഡ്... മ​ഴ​ക്കാ​ലം തു​ട​ങ്ങി​യ സ​മ​യ​ത്ത് ഒ​ഴു​കി​പ്പോ​യ വ​ഴി​ക​ളേ​റെ​യാ​ണ്. ഒ​രു പ​ഞ്ചാ​യ​ത്ത് റോ​ഡി​ന്‍റെ സു​ര​ക്ഷ​പോ​ലു​മി​ല്ലാ​ത്ത ഈ ​രാ​ജ​പാ​ത​ക​ൾ നി​ർ​മി​ക്കു​ന്ന സ​ർ​ക്കാ​ർ സ്ഥാ​പ​ന​ത്തി​ന്‍റെ പേ​രാ​ണ് ദേ​ശീ​യ​പാ​താ അ​ഥോ​റി​റ്റി.


ദേ​ശീ​യ​പാ​ത ഇ​ടി​ഞ്ഞു​കൊ​ണ്ടി​രി​ക്കെ​യാ​ണ് റ​ദ്ദാ​ക്കു​ന്ന വി​മാ​ന​ങ്ങ​ളു​ടെ വാ​ർ​ത്ത വ​ന്ന​ത്. ആ​യി​ര​ക്ക​ണ​ക്കി​നു വി​മാ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യേ​ണ്ടി​യി​രു​ന്ന പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ലാ​യി. ഇ​ൻ​ഡി​ഗോ വി​മാ​ന​ക്ക​ന്പ​നി സൃ​ഷ്ടി​ച്ച ആ ​ദു​രി​തം വി​റ്റു കാ​ശാ​ക്കാ​ൻ മ​റ്റു വി​മാ​ന​ക്ക​ന്പ​നി​ക​ൾ ഉ​ട​നെ​യെ​ത്തി.

5,000-10,000 രൂ​പ വ​രെ​യു​ള്ള ടി​ക്ക​റ്റ് 25,000-45,000 രൂ​പ​യ്ക്കു വി​ൽ​ക്കാ​നി​റ​ങ്ങി​യ​വ​രെ നി​യ​ന്ത്രി​ക്കാ​ൻ ജ​ന​രോ​ഷം ശ​ക്ത​മാ​യ​തോ​ടെ കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ർ​ബ​ന്ധി​ത​മാ​യി. ഇ​തേ ക​ന്പ​നി​ക​ളാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി ഓ​ണം, ക്രി​സ്മ​സ്, റം​സാ​ൻ വി​ശേ​ഷാ​വ​സ​ര​ങ്ങ​ളി​ൽ ടി​ക്ക​റ്റി​നു കൊ​ള്ള​വി​ല ഈ​ടാ​ക്കു​ന്ന​ത്. ജീ​വ​ന​ക്കാ​രു​ടെ കു​റ​വും ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ പൈ​ല​റ്റു​മാ​ർ​ക്കു​ള്ള പു​തി​യ ജോ​ലി സ​മ​യ​പ​രി​ധി​യു​മാ​ണ് നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്ക് പ്ര​ധാ​ന കാ​ര​ണ​മെ​ന്നു ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

ആ​ഭ്യ​ന്ത​ര സ​ർ​വീ​സു​ക​ൾ വൈ​കി​യ​തോ​ടെ അ​ന്ത​ർ​ദേ​ശീ​യ യാ​ത്ര​ക്കാ​രും കു​ടു​ങ്ങി. ആ​യി​ര​ക്ക​ണ​ക്കി​നു സ​ർ​വീ​സു​ക​ൾ ഇ​ൻ​ഡി​ഗോ റ​ദ്ദാ​ക്കു​വോ​ളം ഇ​ത്ത​ര​മൊ​രു പ്ര​തി​സ​ന്ധി ഉ​ട​ലെ​ടു​ക്കു​ന്ന​ത് കേ​ന്ദ്ര​സ​ർ​ക്കാ​രും അ​റി​ഞ്ഞി​ല്ലെ​ന്നു​വേ​ണം ക​രു​താ​ൻ. വി​മാ​ന​യാ​ത്ര​ക്കാ​രെ ട്രെ​യി​നി​ൽ ക​യ​റ്റി​വി​ടാ​നു​ള്ള ശ്ര​മ​വും ന​ട​ക്കു​ന്നു​ണ്ട്. പ​രാ​തി​ക​ളു​ടെ പാ​ള​ത്തി​ലൂ​ടെ ഓ​ടിക്കൊ​ണ്ടി​രി​ക്കു​ന്ന റെ​യി​ൽ​വേ ഇ​തെ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യു​മെ​ന്നു ക​ണ്ട​റി​യ​ണം.

കെ​ടു​കാ​ര്യ​സ്ഥ​ത​യു​ടെ​യും അ​ഴി​മ​തി​യു​ടെ​യും ഏ​റ്റ​വും പ​രി​ഹാ​സ്യ​മാ​യ മു​ഖ​ങ്ങ​ളാ​ണ് ദേ​ശീ​യ​പാ​ത​യി​ലും വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും തെ​ളി​യു​ന്ന​ത്. അ​റ്റ​കു​റ്റ​പ്പ​ണി​പോ​ലും യ​ഥാ​സ​മ​യം ന​ട​ത്താ​ത്ത​തും അ​പ​ക​ട​സാ​ധ്യ​ത ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​തു​മാ​യ എ​യ​ർ ഇ​ന്ത്യ വി​മാ​ന​ങ്ങ​ളു​ടെ വാ​ർ​ത്ത​ക​ൾ വാ​യി​ച്ചു​തീ​രും മു​ന്പാ​ണ് ഇ​ൻ​ഡിഗോ എ​ന്ന ഒ​രൊ​റ്റ വി​മാ​ന​ക്ക​ന്പ​നി​യു​ടെ പാ​ളി​ച്ച ഈ ​രാ​ജ്യ​ത്തെ വ്യോ​മ​ഗ​താ​ഗ​ത​ത്തെ​യാ​കെ താ​റു​മാ​റാ​ക്കി​യ​ത്.

ലോ​ക​ത്തി​നു മു​ന്നി​ൽ നാ​ണം​കെ​ടു​ക​യാ​ണ് രാ​ജ്യം. ദേ​ശീ​യ​പാ​ത​യു​ടെ ത​ക​ർ​ച്ച വാ​ർ​ത്ത​പോ​ലും അ​ല്ലാ​താ​യി. ദേ​ശീ​യ​പാ​ത പ​ണി​താ​ലു​ട​നെ, ഞ​ങ്ങ​ളെ ക​ണ്ടോ​യെ​ന്നു പ​റ​ഞ്ഞ് ഓ​ടി​യെ​ത്തു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ടി​യു​ന്ന പാ​ത​യ്ക്ക​രി​കെ നി​ന്ന് കേ​ന്ദ്ര​ത്തെ ചൂ​ണ്ടി​ക്കാ​ണി​ക്കും.

ക​രാ​റു​കാ​രെ ക​രി​ന്പ​ട്ടി​ക​യി​ൽ​പെ​ടു​ത്തി ത​ല​യൂ​രാ​നു​ള്ള സാ​മ​ർ​ഥ്യ​മ​ല്ലാ​തെ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​രി​നു ക​ഴി​ഞ്ഞി​ട്ടി​ല്ല. ഏ​റ്റെ​ടു​ക്കു​ന്ന ക​രാ​റു​ക​ൾ ചെ​റി​യ തു​ക​യ്ക്ക് ഉ​പ​ക​രാ​ർ കൊ​ടു​ത്തു കൈ ​ന​ന​യാ​തെ കാ​ശു​വാ​രു​ന്ന ച​ങ്ങാ​ത്ത മു​ത​ലാ​ളി​മാ​രി​ലേ​ക്കും അ​വ​രു​ടെ ഉ​ന്ന​ത രാ​ഷ്‌​ട്രീ​യബ​ന്ധ​ങ്ങ​ളി​ലേ​ക്കും വേ​ണം അ​ന്വേ​ഷ​ണം പോ​കാ​ൻ.


ആ​കാ​ശ​ത്തും ഭൂ​മി​യി​ലും ഈ ​കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ തു​ട​രു​ന്പോ​ൾ കേ​ന്ദ്ര​സ​ർ​ക്കാ​ർ ക​രി​ന്പ​ട്ടി​ക​യി​ൽ സ്വ​ന്തം പേ​രെ​ഴു​തി ചേ​ർ​ക്കു​ന്ന​താ​ണ് ജ​നം കാ​ണു​ന്ന​ത്. ദേ​ശീ​യ​പാ​ത​യി​ലെ ക​ളി​മ​ൺ റോ​ഡു​ക​ൾ പോ​ലെ, ഒ​രു ചാ​റ്റ​ൽമ​ഴ​യി​ൽ ഒ​ലി​ച്ചു​പോ​കു​ന്ന​താ​ക​രു​ത് കൊ​ട്ടി​ഘോ​ഷി​ക്കു​ന്ന വി​ക​സി​ത​ഭാ​ര​തം.

Movies

ഇത്രയ്ക്കും അപമാനിതനാക്കിയിട്ട് ഇനി എന്ത് ഒത്തുതീർപ്പ്: ഹരീഷ് കണാരനോട് ബാദുഷ

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട സംഭവത്തിൽ നടൻ ഹരീഷ് കണാരനുമായി ഒത്തുതീർപ്പിനില്ലെന്ന് വ്യക്തമാക്കി നിർമാതാവ് ബാദുഷ. ബാദുഷയുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും തര്‍ക്ക വിഷയം പരിഹരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയെന്ന ഹരീഷിന്‍റെ പ്രസ്താവനയ്ക്കു മറുപടിയെന്നോണമാണ് വിശദീകരണ കുറിപ്പുമായി ബാദുഷ എത്തിയത്.

‘‘ഹരീഷിനെയും അദ്ദേഹത്തിന്‍റെ ഭാര്യയെയും ഞാൻ വിളിച്ചിരുന്നു. അവർ ഫോൺ എടുത്തില്ല. അന്നു തന്നെ നിർമ്മലിനെ (നിർമൽ പാലാഴി) വിളിച്ചു, ഞാൻ കാര്യങ്ങൾ സംസാരിച്ചു. ഞാൻ സെറ്റിൽ ചെയ്യാമെന്ന് പറഞ്ഞിട്ടില്ല, ഈ ജനങ്ങളുടെ മുന്നിൽ ഇത്രയ്ക്കും അപമാനിതനാക്കിയിട്ട് ഇനി എന്ത് ഒത്ത് തീർപ്പ്. എനിക്ക് പറയാനുള്ളതെല്ലാം എന്‍റെ ‘റേച്ചൽ’ സിനിമയുടെ റിലീസിന് ശേഷം മാധ്യമങ്ങൾക്കു മുന്നിൽ തുറന്ന് പറയും.

അത് വരെ എനിക്ക് എതിരെ കൂലി എഴുത്തുകാരെ കൊണ്ട് ആക്രമിച്ചോളു. ഈ അവസ്ഥയിൽ എന്നോടൊപ്പം കൂടെ നിൽക്കുന്ന എന്‍റെ എല്ലാ പ്രിയപ്പെട്ടവരോടും ഒരു പാട് നന്ദി.’’–ബാദുഷയുടെ വാക്കുകൾ.

‘മധുരക്കണക്ക്’ എന്ന സിനിമയുടെ തിയറ്റര്‍ വിസിറ്റിനിടെ ബാദുഷയെ വിളിച്ചിരുന്നോ? എന്ന യുട്യൂബേഴ്സിന്‍റെ ചോദ്യത്തിന് മറുപടിയായി ഹരീഷ് പറഞ്ഞ പ്രസ്താവനയോട് മറുപടി പറയുകയായിരുന്നു ബാദുഷ. സാമ്പത്തിക തർക്കവുമായി ബന്ധപ്പെട്ട് ബാദുഷയെ വിളിച്ച് സംസാരിച്ചിരുന്നുവെന്നും സെറ്റിൽ ചെയ്യാമെന്ന് പറഞ്ഞതായുമാണ് ഹരീഷ് പറഞ്ഞത്.

 

 

NRI

ധാ​ർ​മി​ക മൂ​ല്യ​ങ്ങ​ൾ ചേ​ർ​ത്തു​പി​ടി​ച്ച് ജീ​വി​ത പ്ര​ശ്ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ ക​ഴി​യ​ണം: കേ​ര​ള കോ​ൺ​ഫ​റ​ൻ​സ്

ദോ​ഹ: ആ​ധു​നി​ക മ​നു​ഷ്യ​ൻ നേ​രി​ടു​ന്ന നി​ര​വ​ധി​യാ​യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് ഇ​സ്‌​ലാ​മി​ന് കൃ​ത്യ​മാ​യ പ​രി​ഹാ​രം നി​ർ​ദേ​ശി​ക്കാ​നാ​കു​മെ​ന്നും ഇ​സ്‌​ലാം പ​ഠി​പ്പി​ച്ച ധാ​ർ​മി​ക മൂ​ല്യ​ങ്ങ​ളെ​കു​റി​ച്ച് അ​റി​യാ​ൻ ​ശ്ര​മി​ച്ചാ​ൽ പ​രി​ഹാ​രം സാ​ധ്യ​മാ​ണെ​ന്നും ഖ​ത്ത​ർ മ​ത​കാ​ര്യ വ​കു​പ്പി​ന് കീ​ഴി​ൽ ഷെയ്ഖ് അ​ബ്ദു​ല്ലാ​ഹ് ബി​ൻ സൈ​ദ് ആ​ലു മ​ഹ്മൂ​ദ് ഇ​സ്‌ലാ​മി​ക് ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ച്ച കേ​ര​ള കോ​ൺ​ഫ​റ​ൻ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ​മൂ​ഹ​ത്തി​ലെ താ​ഴേ​ക്കി​ട​യി​ലു​ള്ള​വ​രെ പ​രി​ഗ​ണി​ക്കു​ക​യും ചേ​ർ​ത്ത് നി​ർ​ത്തു​ക​യും വേ​ണം. ജീ​വി​ത​പ്ര​ശ്ന​ങ്ങ​ളി​ൽ സ​മ​ചി​ത്ത​ത കൈ​വി​ടാ​തെ ക്ഷ​മി​ക്കാ​ൻ നാം ​പ​രി​ശീ​ല​നം നേ​ട​ണമെന്നും ഇ​താ​ണ് പ്ര​വാ​ച​ക​രും അ​നു​യാ​യി​ക​ളും പ​ഠി​പ്പി​ച്ച ഇ​സ്‌​ലാ​മെ​ന്നും കോ​ൺ​ഫ​റ​ൻ​സ് സ​ദ​സ്യ​രെ ഉ​ണ​ർ​ത്തി.

വ്യ​ക്തി​ജീ​വി​ത​വും കു​ടും​ബ -​ സാ​മൂ​ഹി​ക ജീ​വി​ത​വും സ​ന്തു​ലി​ത​മാ​യി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​വാ​ൻ ​പു​ല​ർ​ത്തേ​ണ്ട ജീ​വി​ത മൂ​ല്യ​ങ്ങ​ളെ സം​ബ​ന്ധി​ച്ചും പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന പു​തി​യ​കാ​ല​ത്തി​ന്‍റെ വെ​ല്ലു​വി​ളി​ക​ളെ​യും അ​വ​യ്ക്കു​ള്ള പ​രി​ഹാ​ര​ങ്ങ​ളും സ​മ്മേ​ള​നം ച​ർ​ച്ച ചെ​യ്തു.

ഇ​സ്‌​ലാ​മി​ക് ക​ൾ​ച്ച​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്‍റ് മേ​ധാ​വി ഡോ. ​അ​ഹ്മ​ദ് അ​ബ്ദു​റ​ഹീം അ​ത്ത​ഹാ​ൻ കേ​ര​ള കോ​ൺ​ഫ​റ​ൻ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത കോ​ൺഫ​റ​ൻ​സി​ൽ താ​ജു​ദ്ദീ​ൻ സ്വ​ലാ​ഹി മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. അ​ബ്ദു​ൽ റ​ഷീ​ദ് അ​ൽ​കൗ​സ​രി, മു​ജീ​ബ് റ​ഹ്‌​മാ​ൻ മി​ശ്കാ​ത്തി, കെ.ടി. ഫൈ​സ​ൽ സ​ല​ഫി, മു​ഹ​മ്മ​ദ​ലി മൂ​ടാ​ടി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

NRI

അ​മേ​രി​ക്ക​ന്‍ മ​ല​യാ​ളി ക​ത്തോ​ലി​ക്ക വൈ​ദി​ക മ​ഹാ​സം​ഗ​മ​ത്തി​ന് തി​ര​ശീ​ല ഉ​യ​രു​ന്നു

മ​യാ​മി: അ​മേ​രി​ക്ക​ന്‍ ആ​ത്മീ​യ-​മ​ത-​സാം​സ്‌​കാ​രി​ക ഭൂ​പ​ട​ത്തി​ല്‍ മ​ല​യാ​ളി​ക​ളു​ടെ ആ​ത്മീ​യ യാ​ത്ര​യ്ക്ക് മ​റ്റൊ​രു മ​ഹ​ത്താ​യ അ​ധ്യാ​യം കൂ​ടി എ​ഴു​തി​ച്ചേ​ര്‍​ക്കു​ന്നു. അ​മേ​രി​ക്ക​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി അ​ഞ്ഞൂ​റോ​ളം മ​ല​യാ​ളി ക​ത്തോ​ലി​ക്ക വൈ​ദി​ക​ര്‍ ആ​ത്മീ​യ, ദേ​വാ​ല​യ ശു​ശ്രൂ​ഷ​ക​ളി​ലും വി​വി​ധ സേ​വ​ന, വി​ദ്യാ​ഭ്യാ​സ ജീ​വ​കാ​രു​ണ്യ തൊ​ഴി​ല്‍ മേ​ഖ​ല​ക​ളി​ലു​മാ​യി അ​മേ​രി​ക്ക​ന്‍ ജ​ന​ത​ക​ള്‍​ക്കാ​യി അ​മേ​രി​ക്ക​ന്‍ രൂ​പ​ത​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ജോ​ലി ചെ​യ്യു​ന്ന​താ​യി ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്നു.

ഷി​ക്കാ​ഗോ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ര്‍ രൂ​പ​ത​യു​ടെ ഒ​രു​വ​ര്‍​ഷം നീ​ളു​ന്ന സി​ല്‍​വ​ര്‍ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ഏ​റ്റം ശ്ര​ദ്ധേ​യ​മാ​യ ഒ​രു ഒ​ത്തു​ചേ​ര​ലാ​ണ് "കേ​യ്‌​നോ​നി​യ' എ​ന്നു പേ​രു ന​ല്‍​കി​യി​രി​ക്കു​ന്ന ഈ ​മ​ഹാ​വൈ​ദി​ക സ​മ്മേ​ള​നം.

പ​ങ്കാ​ളി​ത്വം, സ​ഹ​വ​ര്‍​ത്തി​ത്വം, ആ​ത്മീ​യ ഐ​ക്യം എ​ന്ന അ​ര്‍​ഥം വ​രു​ന്ന ഈ ​ഗ്രീ​ക്ക് വാ​ക്ക് ഇ​ന്ന് ക്രൈ​സ്ത​വ സ​ഭ​യു​ടെ ആ​ത്മീ​യ സു​വി​ശേ​ഷ​വ​ത്ക​ര​ണ പ​ങ്കാ​ളി​ത്വ​വും സ​ഹ​വ​ര്‍​ത്വ​ത്തെ​യും ഐ​ക്യ​ത്തെ​യും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തു കൊ​ണ്ടാ​ണ് അ​മേ​രി​ക്ക​ന്‍ മ​ണ്ണി​ല്‍ സേ​വ​നം ചെ​യ്യു​ന്ന മ​ല​യാ​ളി ക​ത്തോ​ലി​ക്കാ വൈ​ദി​ക​രു​ടെ ഈ ​സം​ഗ​മ​ത്തി​ന് "കോ​യ്‌​നോ​നി​യ' എ​ന്ന് നാ​മ​ക​ര​ണം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ന്‍റെ ആ​ഴ​മേ​റി​യ ആ​ത്മീ​യ വി​ശ്വാ​സ പാ​ര​മ്പ​ര്യ​വും ഇ​ന്ത്യ​ന്‍ ക​ത്തോ​ലി​ക്ക സ​ഭാ അ​നു​ഷ്ഠാ​ന​ങ്ങ​ളും ചേ​രു​ന്ന സീ​റോ​മ​ല​ബാ​ര്‍ - സീ​റോ​മ​ല​ങ്ക​ര - ലാ​റ്റി​ന്‍ റീ​ത്തു​ക​ളും കാ​നാ​നാ​യ സ​ഭ​യും വി​വി​ധ​ങ്ങ​ളാ​യ സ​ന്യാ​സ സ​ഭ​ക​ളും കോ​ണ്‍​ഗ്രി​ഗേ​ഷ​നു​ക​ളി​ല്‍ നി​ന്നു​മു​ള്ള വൈ​ദി​ക​രു​മാ​ണ് ഈ ​മ​ഹാ​സ​മ്മേ​ള​ന​ത്തി​ന് ഒ​ത്തു​ചേ​രു​ന്ന​ത്.

ഈ ​വൈ​ദി​ക സ​മ്മേ​ള​നം ഒ​രു സാ​ധാ​ര​ണ വൈ​ദി​ക ഒ​ത്തു​ചേ​ര​ല​ല്ല. അ​വ​രു​ടെ ജീ​വി​ത സ​മ​ര്‍​പ്പ​ണ​ത്തി​ന്റെ സം​ഭാ​വ​ന​ക​ളെ ഒ​രു വേ​ദി​യി​ല്‍ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന ച​രി​ത്ര​സ്മാ​ര​ക​മാ​ക്കു​ക​യാ​ണ് ഇ​തു​വ​ഴി.

ഷി​ക്കാ​ഗോ സീ​റോ​മ​ല​ബാ​ര്‍ രൂ​പ​ത​യു​ടെ വ​ള​ര്‍​ച്ച​യു​ടെ നാ​ള്‍​വ​ഴി​ക​ളി​ല്‍ ഇ​ന്ന് 54 പ​ള്ളി​ക​ളും 35 മി​ഷ​നു​ക​ളും എ​ഴു​പ​തോ​ളം സ​മ​ര്‍​പ്പി​ത വൈ​ദി​ക​രും ഒ​രു ല​ക്ഷ​ത്തി​ലേ​റെ വ​രു​ന്ന വി​ശ്വാ​സ സ​മൂ​ഹ​മാ​യി അ​മേ​രി​ക്ക​യി​ല്‍ ക്രൈ​സ്ത​വ സാ​ക്ഷ്യ​ത്തി​നാ​യി വ​ള​രു​ക​യാ​ണ്.

ഷി​ക്കാ​ഗോ സീ​റോ​മ​ല​ബാ​ര്‍ രൂ​പ​ത​യ്ക്കു​വേ​ണ്ടി ന​വം​ബ​ര്‍ 18, 19 തീ​യ​തി​ക​ളി​ലാ​യി ഈ ​വൈ​ദി​ക സ​മ്മേ​ള​നം അ​ണി​യി​ച്ചൊ​രു​ക്കു​ന്ന​ത് മ​യാ​മി ഔ​വ​ര്‍ ലേ​ഡി ഓ​ഫ് ഹെ​ല്‍​ത്ത് ഫോ​റോ​ന ദേ​വാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ്.

ഏ​താ​നും മാ​സ​ങ്ങ​ളാ​യി ഈ ​മ​ഹാ​സ​മ്മേ​ള​ന​ത്തി​ന്‍റെ ഒ​രു​ക്ക​ത്തി​നാ​യി ശി​ക്കാ​ഗോ രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​യി ആ​ല​പ്പാ​ട്ട് ര​ക്ഷാ​ധി​കാ​രി​യും വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​ജോ​ണ്‍ മേ​ലേ​പ്പു​റം സ​ഹ​ര​ക്ഷാ​ധി​കാ​രി​യും ഫോ​റോ​നാ വി​കാ​രി ഫാ. ​ജോ​ര്‍​ജ് ഇ​ള​മ്പാ​ശേ​രി ചെ​യ​ര്‍​മാ​നും ജോ​ഷി ജോ​സ​ഫ് ജ​ന​റ​ല്‍ ക​ണ്‍​വീ​ന​റു​മാ​യി ഇ​രു​പ​തോ​ളം വി​വി​ധ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്മാ​രും കൈ​ക്കാ​ര​ന്മാ​രും പ​ള്ളി​ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ഈ ​ആ​ത്മീ​യ നേ​താ​ക്ക​ന്മാ​രു​ടെ ഒ​ത്തു​ചേ​ര​ലി​നാ​യി വി​വി​ധ പ​രി​പാ​ടി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യു​ന്നു.

ഇ​തി​ന്‍റെ വി​ജ​യ​ത്തി​നാ​യി ഔ​വ​ര്‍ ലേ​ഡി ഓ​ഫ് ഹെ​ല്‍​ത്ത് ഇ​ട​വ​ക​സ​മൂ​ഹം ഒ​ന്നി​ച്ച് പ​രി​ശ്ര​മി​ക്കു​ന്നു. ആ​ത്മീ​യ​ത​യും സാം​സ്‌​കാ​രി​ക വൈ​വി​ധ്യ​വും ഒ​ന്നി​ക്കു​ന്ന അ​മേ​രി​ക്ക​ന്‍ ഐ​ക്യ​ത്തി​ന്‍റെ ശ​ക്ത​മാ​യ പ്ര​തീ​തി പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തി​നാ​യി തി​ള​ക്ക​മാ​ര്‍​ന്ന അ​തി​ഥി​ക​ളും പ​ങ്കു​ചേ​രു​ന്നു.

അ​മേ​രി​ക്ക​ന്‍ ബി​ഷ​പ് കോ​ണ്‍​ഫ​റ​ന്‍​സ് അം​ഗ​മാ​യ ബി​ഷ​പ് വി​ല്യം എ. ​വാ​ക്ക് ബി​ഷ​പ് ഓ​ഫ് പെ​ന്‍​സി​ക്കോ​ള, മ​യാ​മി ആ​ര്‍​ച്ച്ബി​ഷ​പ് തോ​മ​സ് വെ​ന്‍​സ്‌​കി, ഇ​ന്ത്യ​ന്‍ കോ​ണ്‍​സു​ല്‍ ജ​ന​റ​ല്‍ കോ​റ​ല്‍ സ്പ്രിം​ഗ് മേ​യ​ര്‍ സ്‌​കോ​ട്ട് ജെ. ​ബ്രൂ​ക്ക്, ഷി​ക്കാ​ഗോ സീ​റോ​മ​ല​ബാ​ര്‍ ബി​ഷ​പ് മാ​ര്‍ ജോ​യി ആ​ല​പ്പാ​ട്ട്, ബി​ഷ​പ് എ​മി​ര​റ്റ​സ് മാ​ര്‍ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത്, ഫ്ലോ​റി​ഡ സം​സ്ഥാ​ന​ത്തെ രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ​മ​ണ്ഡ​ല​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വി​വി​ധ നേ​താ​ക്ക​ന്മാ​ര്‍ പ​ങ്കെ​ടു​ക്കു​ന്നു.

ന​വം​ബ​ര്‍ 18ന് ​വൈ​കു​ന്നേ​രം 4.30ന് ​കോ​റ​ല്‍ സ്പ്രിം​ഗ്സി​ലെ സെ​ന്‍റ് എ​ലി​സ​ബ​ത്ത് ആ​ന്‍ സെ​ന്‍റ​ണ്‍ കാ​ത്ത​ലി​ക് പ​ള്ളി​യി​ലാ​ണ് പ​രി​പാ​ടി​ക​ള്‍ ന​ട​ക്കു​ന്ന​ത്. (Address: St. Elizabeth Ann Senton Catholic Church 1401 Coral Ridge Drive, Coral Springs Florida-33071).

പ​ള്ളി അ​ങ്ക​ണ​ത്തി​ല്‍ എ​ത്തി​ച്ചേ​രു​ന്ന വി​ശി​ഷ്ടാ​തി​ഥി​ക​ളെ താ​ള​മേ​ള വാ​ദ്യാ​ഘോ​ഷ​ങ്ങ​ളോ​ടും താ​ല​പ്പൊ​ലി​യും മു​ത്തു​ക്കു​ട​ക​ളു​ടെ അ​ക​മ്പ​ടി​യോ​ടും സ്വീ​ക​രി​ച്ച് പ​ള്ളി​യി​ലേ​ക്ക് ആ​ന​യി​ക്കും.

വൈ​കു​ന്നേ​രം അ​ഞ്ചി​ന് പി​താ​ക്ക​ന്മാ​രു​ടെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ഇ​രു​ന്നൂ​റോ​ളം വൈ​ദി​ക​രും ചേ​ര്‍​ന്ന് അ​ര്‍​പ്പി​ക്കു​ന്ന വി​ശു​ദ്ധ​ബ​ലി​യി​ല്‍ വ​ലി​യൊ​രു ജ​ന​സ​ഞ്ജ​യം പ​ങ്കെ​ടു​ക്കും. തു​ട​ര്‍​ന്ന് അ​തി​ഥി​ക​ളും വൈ​ദി​ക​രും ജ​ന​സ​മൂ​ഹ​വും ഒ​ന്നി​ച്ച് ചേ​രു​ന്ന അ​ത്താ​ഴ വി​രു​ന്നും.

ഏ​ഴി​ന് പൊ​തു​സ​മ്മേ​ള​ന​വും വൈ​വി​ധ്യ​മാ​ര്‍​ന്ന സാം​സ്‌​കാ​രി​ക ക​ലാ​സ​ന്ധ്യ​യും. നൂ​റ്റി ഇ​രു​പ​തി​ല​ധി​കം ക​ലാ​കാ​ര​ന്മാ​ര്‍ ചേ​ര്‍​ന്ന് ഒ​രു​ക്കു​ന്ന "പാ​വ​നം' ക​ലാ​വി​രു​ന്ന് വേ​ദി​യി​ല്‍ അ​വ​ത​രി​പ്പി​ക്ക​പ്പെ​ടും.

"കോ​യ്‌​നോ​നി​യ 2025' ഒ​രു വൈ​ദി​ക സ​മ്മേ​ള​നം മാ​ത്ര​മ​ല്ല, ഒ​രു ആ​ത്മീ​യ പു​ന​ര്‍​ജ്ജ​ന​ത്തി​ന്‍റെ വി​ളം​ബ​ര​വും ഷി​ക്കാ​ഗോ സീ​റോ​മ​ല​ബാ​ര്‍ രൂ​പ​ത​യു​ടെ ജൂ​ബി​ലി വ​ര്‍​ഷ​ത്തി​ലെ പു​തി​യ ദി​ശാ​ബോ​ധ​ത്തി​ന് വ​ലി​യൊ​രു പ്ര​കാ​ശ​കി​ര​ണ​വു​മാ​യി മാ​റി തീ​രും.

Kerala

ന്യൂ ജെൻ വൈബ്: ദീപിക ഡോട്ട് കോമിന് പുതിയ മുഖം

കൊ​ച്ചി: മ​ല​യാ​ള​ത്തി​ലെ ആ​ദ്യ വാ​ർ​ത്താ വെ​ബ്സൈ​റ്റാ​യ ദീ​പി​ക ഡോ​ട്ട് കോ​മി​ന്‍റെ ന​വീ​ക​രി​ച്ച വെ​ബ്സൈ​റ്റ് റീ ​ലോ​ഞ്ച് ചെ​യ്തു. തൃ​ക്കാ​ക്ക​ര റി​ക്കാ ക്ല​ബി​ൽ ന​ട​ത്തി​യ ച​ട​ങ്ങ് സീ​റോ​മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

രാ​ഷ്‌​ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഫാ.​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട് അ​തി​ഥി​ക​ൾ​ക്ക് സ്വാ​ഗ​തം ആ​ശം​സി​ച്ചു.  

ന്യൂ​സ് പോ​ർ​ട്ട​ലി​ന്‍റെ റീ​ലോ​ഞ്ചിം​ഗ് വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ് നി​ർ​വ​ഹി​ച്ചു. ദീ​പി​ക ഓ​ൺ​ലൈ​ൻ ന്യൂ​സ് ചാ​നൽ ന​ട​ൻ ന​രെ​യ്ൻ സ്വിച്ച് ഓൺ ചെയ്തു. ദീ​പി​ക മ്യൂ​സി​ക് ചാ​ന​ൽ സിഎംഐ പ്രിയോർ ജനറൽ റവ. ഡോ. തോമസ് ചാത്തംപറമ്പിൽ ലോഞ്ച് ചെയ്തു. 

 

Latest News

Corehub Up