x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

23
JUN
2026

ജ​ല​ഖ​നി​ക​ൾ ത​ക​ർ​ക്ക​രു​തീ മാ​ലി​ന്യ​ബോം​ബു​ക​ളാ​ൽ

Editorial Audio


Published: June 23, 2026 12:00 AM IST | Updated: June 22, 2026 11:18 PM IST

അ​ൻ​പ​ത് കൊ​ല്ലം മു​ന്പ്, കു​ളി​ക്കാ​നും അ​ല​ക്കാ​നും മു​തി​ർ​ന്ന​വ​രും കു​ട്ടി​ക​ളു​മൊ​ക്കെ അ​ടു​ത്തു​ള്ള പു​ഴ​ക​ളി​ലേ​ക്കും തോ​ടു​ക​ളി​ലേ​ക്കും ന​ട​ക്കു​ന്ന കാ​ഴ്ച പ​തി​വാ​യി​രു​ന്നു. നീ​ന്ത​ലും പ​ന്തു​ക​ളി​യും മു​ങ്ങാം​കു​ഴി​യി​ട​ൽ മ​ത്സ​ര​ങ്ങ​ളും നീ​ന്ത​ൽ പ​ഠ​ന​വു​മൊ​ക്കെ ന​ട​ന്നി​രു​ന്ന ജ​ല​മൈ​താ​ന​ങ്ങ​ൾ! ചി​ല​ർ മീ​ൻ പി​ടി​ക്കാ​ൻ കൈ​യി​ലൊ​രു ചൂ​ണ്ട​യോ വ​ല​യോ​പോ​ലും ക​രു​തും. 25 വ​ർ​ഷം മു​ന്പ്, ഈ ​കാ​ഴ്ച​ക​ൾ മ​ങ്ങി​ത്തു​ട​ങ്ങി. ഇ​പ്പോ​ൾ അ​ത്ത​രം കാ​ഴ്ക​ൾ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​യി. പ​ല​തി​ലും ആ​ളു​ക​ൾ മു​ഖം പോ​യി​ട്ട‌്, കാ​ലൊ​ന്നു ക​ഴു​കാ​ൻ പോ​ലും ഇ​റ​ങ്ങി​ല്ല. എ​ല്ലാം പ്ലാ​സ്റ്റി​ക്കും മ​റ്റു മാ​ലി​ന്യ​ങ്ങ​ളും നി​റ​ഞ്ഞ് രോ​ഗാ​ണു​വാ​ഹി​ക​ളാ​യി.

ഇ​ന്ന​ലെ​യും ഇ​ന്നു​മാ​യി ദീ​പി​ക പ്ര​സി​ദ്ധീ​ക​രി​ച്ച റി​പ്പോ​ർ​ട്ടു​ക​ളി​ൽ ന​മ്മു​ടെ ജ​ലാ​ശ​യ​ങ്ങ​ളു​ടെ ദാ​രു​ണ​മാ​യ അ​വ​സ്ഥ വെ​ളി​വാ​ക്കി​യി​ട്ടു​ണ്ട്. ഫാ​ക‌്ട​റി​ക​ളി​ലെ​യും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും വീ​ടു​ക​ളി​ലെ​യും മാ​ലി​ന്യ​ങ്ങ​ൾ ജ​ലാ​ശ​യ​ങ്ങ​ളു​ടെ ഗ​ർ​ഭാ​ശ​യ അ​ർ​ബു​ദ​ങ്ങ​ളാ​യി​രി​ക്കു​ന്നു​വെ​ന്നാ​ണ് ഈ ​റി​പ്പോ​ർ​ട്ടു​ക​ൾ വ‍്യ​ക്ത​മാ​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ ശാ​സ്ത്രീ​യ​മാ​യ ഒ​രു സ​മ​യ​ബ​ന്ധി​ത പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ല്ലെ​ങ്കി​ൽ ഒ​ന്നു​മു​ണ്ടാ​കി​ല്ല ബാ​ക്കി. നാ​ഗ​രി​ക​ത​ക​ളു​ടെ ഈ​റ്റി​ല്ല​മാ​യ ജ​ല​ഖ​നി​ക​ളെ ത​ക​ർ​ക്ക​രു​ത്.

നാം ​ഒ​ന്നി​ച്ചു പ​ണി​ത മാ​ലി​ന്യ​ബോം​ബു​ക​ളാ​ൽ ലോ​ക​ത്തെ ഏ​റ്റ​വും മ​ലി​ന​മാ​യ അ​ഞ്ചു ന​ദി​ക​ളി​ൽ ഇ​ന്ത്യ​യി​ലെ ഗം​ഗ​യും യ​മു​ന​യു​മു​ണ്ട്. ര​ണ്ടും ന​മ്മു​ടെ പു​ണ്യ​ന​ദി​ക​ളാ​ണ്. ഗം​ഗ​യു​ടെ ശു​ദ്ധീ​ക​ര​ണ​ത്തി​നാ​യി ഇ​തി​നോ​ട​കം കോ​ടി​ക്ക​ണ​ക്കി​നു രൂ​പ കേ​ന്ദ്രം ചെ​ല​വ​ഴി​ച്ചു. പ്ര​ത്യേ​ക സൈ​നി​ക​വി​ഭാ​ഗ​ത്തെ രൂ​പീ​ക​രി​ച്ചു. കാ​ര്യ​മാ​യ ഫ​ല​മു​ണ്ടാ​യി​ല്ല. കും​ഭ​മേ​ള​യ്ക്കി​ടെ ന​ദി വീ​ണ്ടും മ​ലി​ന​മാ​യെ​ന്നു ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ട്ട​പ്പോ​ൾ, ഇ​ന്ത്യ​ക്കാ​രെ പ​ഠി​പ്പി​ക്കാ​ൻ വ​രേ​ണ്ടെ​ന്നും ബ്രി​ട്ടീ​ഷു​കാ​രാ​ണ് ഗം​ഗ മ​ലി​ന​മാ​ക്കി​യ​തെ​ന്നു​മാ​യി​രു​ന്നു യു​പി മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞ​ത്. കേ​ര​ള​ത്തി​ലു​ൾ​പ്പെ​ടെ രാ​ജ്യ​ത്തെ ഏ​താ​ണ്ട് എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ ഇ​തേ വി​വ​ര​ക്കേ​ട് പ​റ​യു​ന്നി​ല്ലെ​ങ്കി​ലും പ്ര​വൃ​ത്തി ഒ​ന്നു​ത​ന്നെ​യാ​ണ്. എ​ല്ലാ ജ​ലാ​ശ​യ​ങ്ങ​ളും മ​ലി​ന​മാ​യി.

കേ​ര​ള​ത്തി​ലെ ജ​ല​സ്രോ​ത​സു​ക​ളി​ൽ 73 ശ​ത​മാ​ന​വും മ​ലി​ന​മാ​യി. സം​സ്ഥാ​ന​ത്തെ 44 ന​ദി​ക​ളും കാ​യ​ലു​ക​ളും തോ​ടു​ക​ളും കു​ള​ങ്ങ​ളും കി​ണ​റു​ക​ളും, ഫാ​ക‌്ട​റി​ക​ളി​ലെ​യും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും വീ​ടു​ക​ളി​ലെ​യും മാ​ലി​ന്യ​ങ്ങ​ൾ വ​ഹി​ക്കു​ന്നു. പാ​ട​ത്തെ​യും പ​റ​ന്പി​ലെ​യും രാ​സ​വ​ളാ​വ​ശി​ഷ്‌ട​ങ്ങ​ളും ഒ​ഴു​കി​യി​റ​ങ്ങു​ന്ന​ത് ജ​ലാ​ശ​യ​ങ്ങ​ളി​ലാ​ണ്. മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന്‍റെ പ​രാ​ജ​യ​മാ​ണ് ജ​ലാ​ശ​യ​ങ്ങ​ളു​ടെ മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ മ​റ്റൊ​രു പ്ര​ധാ​ന കാ​ര​ണം. കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളി​ൽ ക​ക്കൂ​സ് മാ​ലി​ന്യം​പോ​ലും ത​ള്ളു​ന്ന​വ​രു​ണ്ട്. ന​മ്മ​ൾ വെ​ള്ള​ത്തി​ലൊ​ളി​പ്പി​ച്ച മാ​ലി​ന്യ​ബോം​ബു​ക​ൾ പൊ​ട്ടി​ത്തെ​റി​ക്കും​മു​ന്പ് നി​ർ​വീ​ര​്യമാ​ക്കേ​ണ്ട​തു​ണ്ട്.

‘ഇ​വി​ടെ മാ​ലി​ന്യം ത​ള്ള​രു​ത്’ എ​ന്നു ബോ​ർ​ഡ് വ​യ്ക്കു​ന്ന ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളൊ​ന്നും എ​വി​ടെ ത​ള്ള​ണ​ണ​മെ​ന്നു പ​റ​യു​ന്നി​ല്ല. ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ മാ​സ​ത്തി​ലൊ​രി​ക്ക​ൽ വ​ന്ന് പ്ലാ​സ്റ്റി​ക് ശേ​ഖ​രി​ക്കു​ന്ന​തി​ൽ ഒ​തു​ങ്ങി മാ​ലി​ന്യ​സം​ഭ​ര​ണം. ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ ഉ​റ​വി​ട​ങ്ങ​ളി​ൽ സം​സ്ക​രി​ക്ക​ണ​മെ​ന്ന് ഉ​പ​ദേ​ശി​ച്ചാ​ൽ പോ​രാ, അ​തു ന​ട​ക്കു​ന്നു​ണ്ടോ​യെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. സ​ർ​ക്കാ​ർ ശേ​ഖ​രി​ക്കാ​ത്ത ജൈ​വ​മാ​ലി​ന്യ​ങ്ങ​ളി​ലേ​റെ​യും ന​മ്മു​ടെ ജ​ലാ​ശ​യ​ങ്ങ​ളി​ൽ ത​ള്ള​പ്പെ​ടു​ന്നു​ണ്ട്. ആ​ദ്യം ചെ​യ്യേ​ണ്ട​ത്, പു​തു​താ​യി മാ​ലി​ന്യം വെ​ള്ള​ത്തി​ലെ​റി​യ​പ്പെ​ടു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യാ​ണ്.

അ​പ്രാ​യോ​ഗി​ക​മാ​യ വി​ല​ക്കു​കൊ​ണ്ടൊ​ന്നും ഒ​രു കാ​ര്യ​വു​മി​ല്ല. ‘ഇ​വി​ടെ മാ​ലി​ന്യം ശേ​ഖ​രി​ക്ക​പ്പെ​ടും’ എ​ന്ന ബോ​ർ​ഡു​ക​ളും ഇ​നി ഉ​ണ്ടാ​ക​ണം. ഷി​ഗെ​ല്ല, അ​മീ​ബി​ക് മ​സ്തി​ഷ്ക​ജ്വ​രം തു​ട​ങ്ങി, നി​ര​വ​ധി​ പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ മാ​ര​ക​രോ​ഗ​ങ്ങ​ളി​ലേ​റെ​യും മ​ലി​ന​ജ​ല​ത്തി​ൽ​നി​ന്നാ​ണ്. വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ഇ​തു കൂ​ടു​ത​ൽ വെ​ല്ലു​വി​ളി ഉ​യ​ർ​ത്തും. രോ​ഗം ചി​കി​ത്സി​ക്കു​ന്ന​തു​പോ​ലെ പ്ര​ധാ​ന​മാ​ണ് അ​തി​ന്‍റെ ഉ​റ​വി​ട​ങ്ങ​ളെ ഇ​ല്ലാ​താ​ക്ക​ൽ. ജ​ലാ​ശ​യ​ങ്ങ​ളെ ശു​ദ്ധീ​ക​രി​ച്ചേ തീ​രൂ. മ​ഴ​ക്കാ​ല​ത്തി​നു ര​ണ്ടാ​ഴ്ച മു​ന്പ് ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം വി​ളി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച​ല്ല പ​റ​യു​ന്ന​ത്. ശാ​ശ്വ​ത പ​രി​ഹാ​ര​ത്തി​നു​ള്ള പ​ദ്ധ​തി​ക​ളു​ണ്ടാ​ക​ണം.

ന​മ്മു​ടെ ജ​ലാ​ശ​യ​ങ്ങ​ൾ ശു​ദ്ധ​മാ​ക്കാ​ൻ ചെ​ല​വ​ഴി​ക്കു​ന്ന തു​ക ന​ഷ്ട​മാ​ണെ​ന്നു ക​രു​ത​രു​ത്. ജ​ല​സേ​ച​നം, ഗാ​ർ​ഹി​കോ​പ​യോ​ഗം, വി​നോ​ദ​സ​ഞ്ചാ​രം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ വ​ലി​യ ന​വീ​ക​ര​ണ​ത്തി​ന് അ​തി​ട​യാ​ക്കും. വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​നം, പ​രി​സ്ഥി​തി ശാ​സ്ത്ര​ജ്ഞ​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ, ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം എ​ന്നി​വ ഉ​റ​പ്പാ​ക്ക​ണം. മാ​ധ്യ​മ​ങ്ങ​ൾ ബോ​ധ​വ​ത്ക​ര​ണ​ത്തി​നി​റ​ങ്ങ​ണം. വീ​ട്ടി​ലെ മാ​ലി​ന്യ​മ​ത്ര​യും പൊ​തി​ഞ്ഞു​കെ​ട്ടി അ​യ​ൽ​ക്കാ​ര​ന്‍റെ പ​റ​ന്പി​ലോ ആ​ളി​ല്ലാ പാ​ത​യോ​ര​ത്തോ ജ​ലാ​ശ​യ​ങ്ങ​ളി​ലേ​ക്കോ വ​ലി​ച്ചെ​റി​ഞ്ഞി​ട്ട് കാ​റി​ലും സ്കൂ​ട്ട​റി​ലും പാ​യു​ന്ന 10 പേ​രെ​ക്കൊ​ണ്ട് അ​തു തി​രി​ച്ചെ​ടു​പ്പി​ക്കു​ക​യും പി​ഴ​യി​ടു​ക​യും ചെ​യ്താ​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ​ക്കു പാ​ഠ​മാ​കും.

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ശു​ദ്ധ​മാ​യ ന​ദി​യാ​ണ് മേ​ഘാ​ല​യ​യി​ലെ ഉം​ഗോ​ട്ട്. അ​തി​ലൂ​ടെ വ​ള്ള​ങ്ങ​ൾ പോ​കു​ന്ന​തു ക​ണ്ടാ​ൽ വാ​യു​വി​ലൂ​ടെ ഒ​ഴു​കു​ന്ന​താ​യി തോ​ന്നും. അ​ത്ര ക​ണ്ണാ​ടി​സ​മാ​ന​മാ​ണ് ജ​ലം. ഉ​റ​വി​ട​ങ്ങ​ളി​ൽ മ​നു​ഷ്യ​രി​ല്ലാ​ത്ത​തും അ​തൊ​ഴു​കു​ന്ന ഗ്രാ​മ​ങ്ങ​ളി​ലെ മ​നു​ഷ്യ​ർ അ​തി​ലൊ​രു ത​രി അ​ഴു​ക്കു​പോ​ലും വീ​ഴാ​ൻ സ​മ്മ​തി​ക്കാ​ത്ത​തു​മാ​ണ് ആ ​ശു​ദ്ധി​യു​ടെ ര​ഹ​സ്യം. ലോ​ക​മെ​ങ്ങും​നി​ന്ന് അ​വി​ടേ​ക്ക് സ​ന്ദ​ർ​ശ​ക​രെ​ത്തു​ന്നു. മേ​ഘാ​ല​യ​യു​ടെ സാ​ന്പ​ത്തി​കാ​ഭി​വൃ​ദ്ധി​യു​ടെ കാ​ര​ണ​ങ്ങ​ളി​ലൊ​ന്നാ​യി അ​തു മാ​റി.

ഭാ​ര​ത​പ്പു​ഴ, പ​ന്പ, പെ​രി​യാ​ർ, കു​ട്ട​നാ​ട​ൻ ജ​ലാ​ശ​യ​ങ്ങ​ൾ... ന​മു​ക്കു​മു​ണ്ട് ജ​ല​സ്രോ​ത​സു​ക​ൾ, തെ​ളി​ച്ചെ​ടു​ത്താ​ൽ സ്വ​ർ​ണ​ഖ​നി​ക​ൾ. കേ​ര​ള​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ വ​രു​മാ​ന​മാ​ർ​ഗം ടൂ​റി​സ​മാ​യി​രി​ക്കു​മെ​ന്നു തി​രി​ച്ച​റി​ഞ്ഞാ​ൽ അ​തി​ന്‍റെ മു​ന്നൊ​രു​ക്ക​മാ​യി​രി​ക്കും ജ​ല​സ്രോ​ത​സു​ക​ളെ വീ​ണ്ടെ​ടു​ക്ക​ൽ. ഭൂ​മി​ക്കൊ​രു ഉ​ണ​ർ​ത്തു​പാ​ട്ടി​നു സ​മ​യ​മാ​യി. ച​ര​മ​ഗീ​ത​മെ​ഴു​തി​യ നാം​ത​ന്നെ ഒ​രു​ന്പെ​ട്ടി​റ​ങ്ങു​ക.

Tags : Editorial deepika Editorial news

Recent News

Corehub Up